തിരുവനന്തപുരം:കൊട്ടിക്കലാശത്തിന് ഒരു ദിവസം മാത്രം ശേഷിക്ക് അവസാന ലാപ്പിൽ പ്രചരണം കൊഴിപ്പിച്ച് മുന്നണികൾ.കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ,കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഇന്ന് എറണാകുളത്ത് പ്രചരണത്തിന് എത്തും .തൃപ്പൂണിത്തുറ,വൈപ്പിൻ പെരുമ്പാവൂർ,ആലുവ കുന്നത്തുനാട് മണ്ഡലങ്ങളിലാണ് ഡി കെ ശിവകുമാർ പ്രചരണവും റോഡ് ഷോയും നടത്തുക.എറണാകുളത്ത് ബിജെപി സ്ഥാനാർഥി പിആർ ശിവശങ്കറിന് വേണ്ടി കേന്ദ്രമന്ത്രി സുരേഷ് ഗോപി റോഡ് ഷോ നടത്തും.പ്രചരണത്തിന്റെ അവസാന മണിക്കൂറുകളിൽ താരപ്രചാരകരുടെ സാന്നിധ്യം ഇരു മുന്നണികളുടെയും ക്യാമ്പിൽ ആവേശം പകരം.
തിരുവനന്തപുരത്ത് കഴക്കൂട്ടം ,വട്ടിയൂർക്കാവ് നേമം ,അരുവിക്കര, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് ശക്തമായ മത്സരം പ്രതീക്ഷിക്കുന്നത്. സിഎസ്ഐ സഭാ സെക്രട്ടറി ടി ടി പ്രവീണിന് തമിഴ്നാട്ടിൽ സീറ്റ് നൽകിയത് നേട്ടമായേക്കും എന്ന പ്രതീക്ഷയിലാണ് യുഡിഎഫ് .
നേമത്തും കഴക്കൂട്ടത്തും എസ്ഡിപിഐ കൂട്ടുകെട്ടാണ് സിപിഎമ്മിനെതിരെ യുഡിഎഫിന്റെ ആരോപണം.
വയനാട് ദുരന്തത്തിലെ ഫണ്ട് വിവാദം യുഡിഎഫിനെതിരെയും ഉയർത്തി അവസാനഘട്ടത്തിൽ പ്രചാരണം ശക്തമാക്കാൻ ആണ് എൽഡിഎഫിൻ്റെ നീക്കം.




































