ശാസ്താംകോട്ട : വളരെ സമാധാനപരമായി വലിയ ജനപങ്കാളിത്തത്തോടെ നടത്തിയ റോഡ് നടത്തിയ റോഡ് ഷോ സമാപിക്കുന്നതിനു മിനിറ്റുകൾക്ക് മുമ്പ് കെഎസ്‌യു യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുതിക്കൂട്ടി നടത്തിയ
ആക്രമണം പ്രതിഷേധ പരമാണന്ന് കുന്നത്തൂരിലെ ഇടത് മുന്നണി സ്ഥാനാർത്ഥി കോവൂർ കുഞ്ഞുമോൻ. യുഡിഎഫ് നേതാക്കളുടെ ഒത്താശയോടെ സ്ഥാനാർത്ഥിയുടെ ഉൾപ്പെടെ വാഹനത്തിന് നേരെ യാതൊരു പ്രകോപനവും കൂടാതെ കെഎസ് യു യൂത്ത് കോൺഗ്രസ് പ്രവർത്തകർ കല്ലും വടിയുമായി പാഞ്ഞടുക്കുകയായിരുന്നുവെന്ന് കോവൂർ കുഞ്ഞുമോൻ പറഞ്ഞു. ഗുരുതരമായി തലക്ക് പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിൽ എത്തി സന്ദർശിച്ചു. സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും കുഞ്ഞുമോൻ പറഞ്ഞു.
ഞയർ രാത്രി 9 മണിയോടെ ഭരണിക്കാവ് ജംഗ്ഷനിലായിരുന്നു സംഭവം. ചക്കുവള്ളിയിൽ നിന്നും വലിയ ജനപങ്കാളിത്തത്തോടെ ആരംഭിച്ച റോഡ് ഷോ കടപുഴ വഴി ഭരണിക്കാവിൽ എത്തുന്നതിന് തൊട്ടുമുമ്പാണ് ആക്രമണം നടന്നത്. ഭരണിക്കാവിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പരിപാടി നടക്കുന്ന റോഡിനു മുൻപിലൂടെ റോഡ് ഷോ എത്തിയപ്പോൾ കെഎസ്യു യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡിലേക്ക് ഇറങ്ങി കൊടിവീശികയും റോഡ് ഷോയ്ക്ക് തടസ്സം വരുതുകുയും ചെയ്തു. തുടർന്ന് സ്ഥാനാർത്ഥി സഞ്ചരിച്ച വാഹനത്തിന് നേരെയും പ്രവർത്തകർക്ക് നേരെയും കല്ലെറിയുകയുമായിരുന്നു. കല്ലേറിൽ സ്ത്രീകൾ അടക്കം നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. ഡിവൈഎഫ്ഐ ശൂരനാട് ബ്ലോക്ക് ജോയിൻ സെക്രട്ടറി ഷാഹിദ്, മൈനാഗപ്പള്ളി മേഖല കമ്മിറ്റി അംഗം അനന്തു എന്നിവർക്ക് തലയ്ക്ക് സാരമായി പരിക്കേറ്റു. കോൺക്രീറ്റ് കട്ടകൾ തലയ്ക്കു വീണതിൽ നിന്നും അനന്തുവിന്റെ തലക്ക് നാലു തുന്നലും ഷാഹിദിന്റെ തലക്ക് 2 തുന്നലും ഉണ്ട്. തലയ്ക്ക് ആന്തരിക പരിക്കുകൾ ഉണ്ടെന്ന് നോക്കാൻ വിദഗ്ധ പരിശോധന ആവശ്യമാണെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു. ഇവരെ കൂടാതെ കൂടാതെ നിരവധി പ്രവർത്തകർക്കും പരിക്കേറ്റു. യുഡിഎഫ് നിയോജകമണ്ഡലം നേതാക്കൾ അടക്കം നോക്കി നിൽക്കെയാണ് പ്രവർത്തകർ അക്രമം നടത്തിയതെന്ന് ഇടത് മുന്നണി നേതാക്കൾ പറഞ്ഞു.


































