തിരുവനന്തപുരം/ വയനാട്:തിരുവനന്തപുരത്ത് കടലിൽ കുളിക്കാൻ ഇറങ്ങിയ ഒഡീഷ സ്വദേശിനി മുങ്ങിമരിച്ചു.
ഇടവ ശ്രീയേറ്റ് തീരത്ത് കുളിക്കാനിറങ്ങിയ പ്രിയങ്ക സാഹോ (19) ആണ് മരിച്ചത്
വൈകിട്ട് 6 മണിയോടെയാണ് സംഭവം .
സുഹൃത്തുക്കളായ മറ്റ് 4 പേർക്ക് ഒപ്പമാണ് കുളിക്കാൻ ഇറങ്ങിയത്.
കൂടെ ഉണ്ടായിരുന്നവരെ നാട്ടുകാർ രക്ഷപ്പെടുത്തി
പ്രിയങ്കയെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു
എയിറോ ഡയനാമിക് കോച്ചിംഗ് വിദ്യാർത്ഥിനിയാണ് മരിച്ച പ്രിയങ്ക.
വയനാട്ടിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു.
സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസുകാരൻ അലനാണ് മുങ്ങി മരിച്ചത്.വയനാട് പനമരം വരദൂർ പുഴയിൽ ആണ് അപകടം.
മുട്ടിൽ ഡബ്ലിയു എം ഒ വിദ്യാർഥിയാണ് അലൻ.





































