Home News Breaking News പ്രചാരണ ചൂടിൽ സ്ഥാനാർത്ഥികൾ, മുഖ്യമന്ത്രി ഇന്ന് കോഴിക്കോട്ട്

പ്രചാരണ ചൂടിൽ സ്ഥാനാർത്ഥികൾ, മുഖ്യമന്ത്രി ഇന്ന് കോഴിക്കോട്ട്

Advertisement

കോഴിക്കോട്: കോഴിക്കോട്ട് രണ്ടാംഘട്ട പ്രചാരണച്ചൂടിൽ സ്ഥാനാർത്ഥികൾ. രാഹുൽ ഗാന്ധിയുടെ വരവുണ്ടാക്കിയ ഓളത്തിലും ആവേശത്തിലുമാണ് യുഡിഎഫ് ക്യാമ്പ്. ഇടത് പ്രചാരണത്തിന് കരുത്തേകാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ജില്ലയിൽ എത്തും. രാവിലെ 10 മണിക്ക് പ്രകടന പത്രിക സി പി എം ജില്ലാ കമ്മിറ്റി ഓഫീസിൽ പുറത്തിറക്കിയ ശേഷം മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഉണ്ടാകും. 11 മണിക്ക് ഫറോക്കിലും ഒരു മണിക്ക് കുന്ദമംഗലത്തും
5ന് കോഴിക്കോട് ബീച്ചിലും രാത്രി 7 മണിക്ക് പുറമേരിയിലും പൊതുയോഗം ഉണ്ടാകും. പ്രധാന നേതാക്കളെ ഉൾപ്പെടുത്തി പ്രചാരണത്തിനുള്ള ചുരുങ്ങിയ ദിവസങ്ങൾ മത്സരിച്ച് കൊഴുപ്പിക്കുകയാണ് മുന്നണികൾ.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here