ആലപ്പുഴ .വേനൽ മഴയുടെ കൂടെ ഉണ്ടായ ശക്തമായ കാറ്റിൽ പുന്നപ്ര അറവുകാട് ക്ഷേത്രത്തിന്റെ മുൻവശം സ്ഥാപിച്ച ഗോപുരം തകർന്നു കെഎസ്ആർടിസി ബസിന്റെ മുകളിൽ വീണു.ഉത്സവത്തോട് അനുബന്ധിച്ച് സ്ഥാപിച്ച അലങ്കാര വിളക്കിന്റെ ഗോപുരമാണ് കാറ്റിൽ പറന്നു വീണത്.
അപകടമുണ്ടായതോടെ ദേശീയപാതയിൽ ഗതാഗത തടസ്സം ഉണ്ടായി.ബസ്സിൽ ഉണ്ടായിരുന്ന ആർക്കും പരിക്കേറ്റില്ല.ഇന്ന് രാത്രി 7 മണിയോടെ ആയിരുന്നു സംഭവം.





































