വയനാട്.സുൽത്താൻ ബത്തേരി അമ്മായിപാലം പുത്തൻ വീട് കൃഷ്ണൻകുട്ടി (73) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. വീട്ടിൽ നിന്ന് തീ ഉയരുന്നത് കണ്ട് നാട്ടുകാരും സ്ഥലത്തെത്തിയ സുൽത്താൻബത്തേരി പോലീസും ഫയർഫോഴ്സും ചേർന്ന് തീ അണച്ചെങ്കിലും കൃഷ്ണൻ കുട്ടിയെ രക്ഷിക്കാനായില്ല.
ഇദ്ദേഹം കിടന്നിരുന്ന മുറി പൂർണ്ണമായും കത്തി നശിച്ചു. അപകടസമയം അദ്ദേഹം മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഭാര്യ സുൽത്താൻബത്തേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോട്ട് സർക്യൂട്ട് ആയിരിക്കാം എന്നാണ് പ്രാഥമിക നിഗമനമെന്നാണ് പൊലിസിൽ നിന്ന് ലഭിക്കുന്ന വിവരം. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.



































