തൃശൂര്‍: എരുമപ്പെട്ടിയില്‍ കിടപ്പുരോഗിയായ വയോധികയെ തെരുവുനായ കടിച്ചുകൊന്നു. 84 വയസുകാരിയായ കാര്‍ത്യായനിയാണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് സംഭവം.
വയോധികയുടെ മകനായ അറുപത് വയസുകാരനായ ഭിന്നശേഷിക്കാരനും നായയുടെ കടിയേറ്റു. നായ നാട്ടിലെ മറ്റ് നായ്ക്കളെയും കടിച്ചിട്ടുണ്ട്. വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടാനായിട്ടില്ല. മുറിയില്‍ കടന്നുകയറി ആക്രമിച്ചാണ് വയോധികയെ കൊലപ്പെടുത്തിയത്.
ALSO READ :
മുറിയില്‍ രക്തം തളം കെട്ടിയ നിലയിലാണ്. ശരീരമാകെ കടിച്ചുകീറി മുഖം വികൃതമായ നിലയിലാണ്. മകന് മാനസികപ്രശ്നമുള്ളയാളാണ് . വീണ് കിടപ്പിലായ നിലയിലുള്ള കാര്‍ത്യായനിക്കും മകനുമായി വൈകിട്ട് ഭക്ഷ ണമെത്തിച്ച മറ്റൊരു മകനാണ് അപകടം അറിഞ്ഞത്. വീട്ടില്‍നിന്നും നായ ഇറങ്ങി ഓടുന്നത് ഇയാള്‍ കണ്ടു.
































