Home News Kerala ചാത്തന്നൂർ ഭാഗത്ത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി റോഡിൽ വെള്ളക്കെട്ട്,ദൃശ്യം

ചാത്തന്നൂർ ഭാഗത്ത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി റോഡിൽ വെള്ളക്കെട്ട്,ദൃശ്യം

Advertisement

കൊല്ലം.അപ്രതീക്ഷിതമായി പെയ്ത മഴയില്‍ ദേശീയ പാത നിർമ്മാണം നടക്കുന്ന കൊട്ടിയം – ചാത്തന്നൂർ ഭാഗത്ത് റോഡിൽ വെള്ളക്കെട്ട്. യാത്രക്കാരെ പരിഭ്രാന്തിയിലാക്കി പെട്ടെന്ന് ഉയര്‍ന്ന വെള്ളക്കെട്ടില്‍ വാഹനങ്ങള്‍ കുടുങ്ങി.

ഓടയിലേക്ക് വെള്ളമിറങ്ങുന്നത് വേഗക്കുറവായതാണ് വെള്ളം നിറയാനിടയാക്കിയത്. മഴ നിലച്ചതോടെ വെള്ളക്കെട്ട് ഒടുങ്ങി. എന്നാല്‍ തുടര്‍ മഴ പെയ്താല്‍ ഈ മേഖലയില്‍ ഗതാഗതം നിലക്കുമെന്ന സൂചനയാണിത് നല്‍കുന്നത്.

നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഓടയിൽ മണ്ണും അടിഞ്ഞിട്ടുണ്ട്. രാത്രി കാലത്തായാല്‍ വലിയ അപകട സാധ്യതയുമുണ്ട്. മഴ മാറിയതോടെ വെള്ളക്കെട്ട് താഴ്ന്നു തുടങ്ങിയിട്ടുണ്ട്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here