Home News Breaking News ശാസിച്ചതിന് ഡോക്ടറുടെ പരിശോധനാ മുറിയിൽ നായ്ക്കുരണപ്പൊടി വിതറി,ആശുപത്രി ജീവനക്കാർക്കെതിരെ  കേസ്

ശാസിച്ചതിന് ഡോക്ടറുടെ പരിശോധനാ മുറിയിൽ നായ്ക്കുരണപ്പൊടി വിതറി,ആശുപത്രി ജീവനക്കാർക്കെതിരെ  കേസ്

Advertisement

കാസർക്കോട്: ഡോക്ടറുടെ പരിശോധനാ മുറിയിൽ നായ്ക്കുരണപ്പൊടി വിതറിയ സംഭവത്തിൽ ആശുപത്രി ജീവനക്കാർക്കെതിരെ  കേസെടുത്തു. ജോലിയുമായി ബന്ധപ്പെട്ടു ശാസിച്ചതിനാണ് ജീവനക്കാർ ഇത്തരത്തിൽ പ്രതികാരം ചെയ്തത്. മാവുങ്കാൽ ഇഎച്എസ് പോളി ക്ലിനിക്ക് ആശുപത്രിയിലെ ഡോ. ടികെ ഷർമിനയുടെ പരാതിയിലാണ് ജീവനക്കാരായ ജയകൃഷ്ണൻ, ലാബ് ടെക്നീഷ്യ അഞ്ജലി എന്നിവർക്കെതിരെ കേസെടുത്തത്.

ബുധനാഴ്ചയാണ് സംഭവം. ഡോക്ടറുടെ മുറിയിലും മേശയിലും കസേരയിലുമാണ് ജീവനക്കാർ നായ്ക്കുരണപ്പൊടി വിതറിയത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡോക്ടർ ഹൊസ്ദുർ​ഗ് പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണു പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.

Advertisement