Home News Breaking News ആടിയ ശിഷ്ടം നെയ്യ് വിൽപ്പനയിൽ, 21 ലക്ഷം രൂപയുടെ ക്രമക്കേട്,ശാന്തിമാരും, മൂന്ന് സ്പെഷ്യൽ ഓഫീസർമാരും ഉൾപ്പടെ...

ആടിയ ശിഷ്ടം നെയ്യ് വിൽപ്പനയിൽ, 21 ലക്ഷം രൂപയുടെ ക്രമക്കേട്,ശാന്തിമാരും, മൂന്ന് സ്പെഷ്യൽ ഓഫീസർമാരും ഉൾപ്പടെ മുപ്പത്തി മൂന്ന് പ്രതികള്‍

Advertisement

കൊച്ചി.ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വിൽപ്പനയിൽ, 21 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തി വിജിലൻസ്. ഓഡിറ്റ് വിഭാഗത്തിൻ്റെ പ്രാഥമിക കണ്ടെത്തൽ ഉൾപ്പെടുത്തിയ അന്വേഷണ റിപ്പോർട്ട്, വിജിലൻസിൻ്റെ പ്രത്യേക സംഘം മുദ്രവച്ച കവറിൽ ഹൈക്കോടതിയിൽ നൽകി.

ശാന്തിമാരും, മൂന്ന് സ്പെഷ്യൽ ഓഫീസർമാരും ഉൾപ്പടെ മുപ്പത്തി മൂന്ന് പേരാണ് കേസിൽ പ്രതികൾ. അലക്ഷ്യമായാണ് കണക്കുകൾ സൂക്ഷിച്ചതെന്നും, പ്രത്യേക മഹസറോ അക്കൗണ്ട് ബുക്കോ സൂക്ഷിച്ചില്ലെന്നും അന്വേഷണ സംഘം കോടതിയെ ധരിപ്പിച്ചു. സമഗ്ര അന്വേഷണം നടത്താൻ മൂന്ന് മാസം സമയം ആവശ്യമാണെന്നും വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. തുടർന്ന് 45 ദിവസം കൂടി പ്രത്യേക സംഘത്തിന് ഹൈക്കോടതി സാവകാശം നൽകി. കേസ്, ഈ മാസം 27ന് ദേവസ്വം ബെഞ്ച് വീണ്ടും പരിഗണിക്കും.

Advertisement