Home News Breaking News വാസൂനേം എറക്കിയേ.., മൂന്നാംപ്രതിയും പുറത്തേക്ക്

വാസൂനേം എറക്കിയേ.., മൂന്നാംപ്രതിയും പുറത്തേക്ക്

Advertisement

കൊല്ലം. എൻ വാസുവും പുറത്തേക്ക്, ശബരിമല സ്വർണക്കൊള്ള. എൻ വാസുവിനും സ്വാഭാവിക ജാമ്യം അനുവദിച്ച് വിജിലൻസ് കോടതി. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. എൻ വാസുവിന്റെ ജാമ്യ ഉപാധികൾ ഇങ്ങനെ. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്, സംസ്ഥാനം വിട്ട് പോകരുത്, ചൊവ്വ വെള്ളി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം, രണ്ട് ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യം എന്നിങ്ങനെയാണ് വ്യവസ്ഥകള്‍.

ദേവസ്വം മുൻ പ്രസിഡന്റും കമ്മീഷണറുമായ എൻ വാസു കട്ടിള പാളി കേസിലെ മൂന്നാം പ്രതിയാണ്. പങ്കജ് ഭണ്ഡാരി, ഗോവർദ്ധൻ, കെ എസ് ബൈജു എന്നിവരുടെ റിമാൻഡ് 14 ദിവസത്തേയ്ക്ക് കൂടെ നീട്ടി

Advertisement