പാലക്കാട് . നെന്മാറ വിത്തിനശ്ശേരിയിൽ കഴിഞ്ഞദിവസം കൂട്ടിൽ അകപ്പെട്ട പുലിയെ ഒരു മാസം മുമ്പ് പ്രദേശത്ത് നിന്ന് ഓടിച്ച റോക്കിയെ ഓർമ്മയുണ്ടോ, പ്രദേശത്ത് പുലിയുണ്ട് എന്ന് വ്യക്തമാക്കിയത് റോക്കിയുടെ ധീരതയാണ്. വിത്തിന ശേരിയിലെ ഈ വളർത്തു നായ ആള് ചില്ലറക്കാരനല്ല.
കഴിഞ്ഞ കുറെ കാലങ്ങളായി നെന്മാറ സ്വദേശികളുടെ ഉറക്കം കെടുത്തി ഭീതിയിലാക്കിയ പുലിയാണ് വിത്തിനശേരി സ്വദേശി ശശിയുടെ വളർത്തു നായക്ക് മുമ്പിൽ പേടിച്ച് വിറച്ചു ഓടി പോയത്. പട്ടിയുമായി രാത്രി കശപിശയുണ്ടാക്കിയതാരാണെന്ന് രാവിലെ സിസിടിവി നോക്കിയ വീട്ടുകാർ നടുങ്ങിപ്പോയി. പുലിയെ മൽപ്പിടുത്തതിലൂടെ വളർത്തുനായ റോക്കി ഓടിക്കുന്നത് കണ്ട് ജനം അമ്പരന്നു. വിഡിയോ വൈറലായി. റോട്ട് വീലറിൻ്റെ മാർക്കറ്റ് കുതിച്ചുയർന്നു.
ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയതോടെയാണ് മേഖലയിൽ പുലിയുണ്ട് എന്ന ജനങ്ങളുടെ ആശങ്ക വനം വകുപ്പും കണക്കിലെടുക്കുന്നത് പിന്നീട് ഉടനടി പ്രദേശത്ത് കൂട് സ്ഥാപിച്ചു.പിന്നാലെ പുലി കൂട്ടിൽ കുടുങ്ങി.
ഇതോടെ പുലിയെ കീഴ്പ്പെടുത്തിയ ശശിയുടെ റോട്ട് വീലർ നായെ അന്വേഷിച്ച് എത്തുകയാണ് പലരും.
റോക്കിയുടെ വൈറൽ വീഡിയോക്ക് പിന്നാലെ പുലി കൂട്ടിൽ അകപ്പെട്ടതോടെ തൽക്കാലത്തേക്ക് എങ്കിലും ആശ്വാസത്തിലാണ് പ്രദേശവാസികൾ റോക്കിക്ക് നന്ദി പറയുകയാണീ നാട്.
Home News Breaking News പുലിക്ക് പുല്ലു വിലയിട്ട റോക്കിയെ മറക്കരുത്, തന്നെ അകത്താക്കാൻ വന്ന പുലിയെ ‘അകത്താക്കി’യത് റോക്കിയുടെ ധൈര്യം








































