തിരുവനന്തപുരം മധുരൈ ഡിവിഷനുകളിൽ ട്രാക്കിൽ അറ്റകുറ്റപ്പണി
8 ട്രെയിനുകൾ വഴി തിരിച്ചു വിടും
ചെന്നൈ എഗ്മോർ – ഗുരുവായൂർ എക്സ്പ്രസിന്റെ സമയക്രമത്തിലും മാറ്റം
ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്സ്പ്രസ് കോട്ടയം വഴി തിരിച്ചുവിടും
ജനുവരി 7 മുതൽ 27 വരെയുള്ള തീയതികളിൽ ആണ് വഴിതിരിച്ചുവിടുക
ജനുവരി 11, 18, 25 എന്നീ ദിവസങ്ങളിൽ ഈ ക്രമീകരണം ഉണ്ടാകില്ല
കോട്ടയം വഴിയാണ് ട്രെയിൻ തിരിച്ചു വിടുക
എറണാകുളം ജങ്ഷൻ, ചേർത്തല, ആലപ്പുഴ, ഹരിപ്പാട് സ്റ്റോപ്പുകൾ ഒഴിവാക്കി
പകരം എറണാകുളം ടൗൺ ,കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിക്കും.
ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ എസി സൂപ്പർഫാസ്റ്റ് ജനുവരി 09, 16, 23 തീയതികളിൽ കോട്ടയം വഴി തിരിച്ചുവിടും
എറണാകുളം ജങ്ഷൻ, ആലപ്പുഴ സ്റ്റോപ്പുകൾ ഒഴിവാക്കും
പകരം എറണാകുളം ടൗൺ, കോട്ടയം, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പ്
ഗുരുവായൂർ എക്സ്പ്രസ് വിവിധ തീയതികളിൽ വിരുദുനഗർ, മാനാമധുര, കാരൈക്കുടി, തിരുച്ചിറപ്പള്ളി വഴി തിരിച്ചുവിടും.







































