27.4 C
Kollam
Thursday 12th February, 2026 | 03:39:39 PM
Home News Breaking News മുഖ്യമന്ത്രിയും ശബരിമല സ്വർണക്കൊള്ളക്കേസ് പ്രതിയും ഒരുമിച്ചുള്ള  ചിത്രം പ്രചരിപ്പിച്ചെന്ന കേസിൽ കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തു,...

മുഖ്യമന്ത്രിയും ശബരിമല സ്വർണക്കൊള്ളക്കേസ് പ്രതിയും ഒരുമിച്ചുള്ള  ചിത്രം പ്രചരിപ്പിച്ചെന്ന കേസിൽ കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തു, സംഘർഷമായതോടെ മോചനം

Advertisement

കോഴിക്കോട്. മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വർണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള  ചിത്രം പ്രചരിപ്പിച്ചെന്ന കേസിൽ കോൺഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യനെ നാടകീയമായി അറസ്റ്റു ചെയ്ത് പിന്നീട് വിട്ടയച്ച് പൊലീസ്.

ചിത്രം ഷെയർ ചെയ്തതിന് പിന്നാലെ കലാപാഹ്വാനത്തിനാണ് സുബ്രമഹ്ണ്യനെതിരെ പൊലീസ് കേസെടുത്തത്. പങ്കുവച്ചത്  എഐ ചിത്രമല്ലെന്ന് നൂറുശതമാനം ബോധ്യമുണ്ടെന്നും എകെജി സെന്ററിൽ നിന്നുള്ള നിർദേശപ്രകാരമാണ് തന്റെ അറസ്റ്റേന്നും എൻ സുബ്രഹ്മണ്യൻ പ്രതികരിച്ചു


ഇന്ന് രാവിലെ എൻ സുബ്രഹ്മണ്യന്റെ കുന്നമംഗലത്തെ വീട്ടിലെത്തിയ പോലീസ് മൊഴി രേഖപ്പെടുത്താൻ ഒപ്പം വരാൻ ആവശ്യപ്പെട്ടു. സ്റ്റേഷനിലേക്ക് എത്തിക്കൊള്ളാം എന്ന് പറഞ്ഞ സുബ്രമഹ്ണ്യനെ സമ്മർദ്ദങ്ങൾക്കൊടുവിൽ വീട്ടിൽ നിന്ന് കൊണ്ടുപോകുകയായിരുന്നു. വൈദ്യപരിശോധനക്കായി സ്വകാര്യ ആശുപത്രിയിലെത്തിച്ച സുബ്രഹ്മണ്യന്റെ രക്തസമ്മർദ്ദം കുറഞ്ഞതിനെതുടർന്ന് ആശുപത്രിയിൽ തന്നെ നിലനിർത്താൻ ഡോക്ടർമാർ നിർദേശിച്ചു.തുടർന്ന് ചേവായൂർ പോലീസ് സ്റ്റേഷനിലേക്കെത്തിച്ച് മൊഴി രേഖപ്പെടുത്തി.ഇതിനോടകം പോലീസ് സ്റ്റേഷനിലെത്തിയ കോൺഗ്രസ്സ് പ്രവർത്തകർ പോലീസിനും സർക്കാരിനുമേതിരെ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു


ഇതിനിടെ പലതവണ പോലീസും കോൺഗ്രസ്സ് പ്രവർത്തകരും തമ്മിൽ കയ്യേറ്റത്തിന്റെ വക്കോളമെത്തി.താൻ പോസ്റ്റ് ചെയ്ത രണ്ട് ചിത്രങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വീഡിയോയിൽ നിന്ന് ക്യാപ്ചർ ചെയ്തതാണെന്ന് സുബ്രഹ്മണ്യൻ പ്രതികരിച്ചു .ആദ്യം ഇട്ട ഫോട്ടോ അപ്പോൾ തന്നെ ഡിലീറ്റ് ചെയ്തുവെന്നും സുബ്രഹ്മണ്യൻ


സുബ്രഹ്മണ്യനെ കസ്റ്റഡിയിലെടുത്ത പൊലീസിന് ഇരട്ടത്താപ്പെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ.  പൊലീസിനെ സിപിഐഎം തീർത്തും രാഷ്ട്രീയമായി ഉപയോഗിക്കുന്നതാണ് കേരളത്തിൽ ഇപ്പോൾ കാണുന്നതെന്നും കെ സി വേണുഗോപാൽ പറഞ്ഞു

ആഭ്യന്തരവകുപ്പിന് ഭ്രാന്ത് പിടിച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ  പ്രവീൺ കുമാർ.എൻ സുബ്രഹ്മണ്യനെ പൊലീസ് വീടുവളഞ്ഞ് അറസ്റ്റ് ചെയ്യേണ്ട സാഹചര്യം എന്തായിരുന്നെന്നും പ്രവീൺ കുമാർ

അറസ്റ്റ് ഉണ്ടായിട്ടില്ലെന്നും നോട്ടീസ് നൽകി വിട്ടയക്കുകയായിരുന്നെന്നും ചേവായൂർ സിഐ പറഞ്ഞു

Advertisement