ചേലക്കരയിൽ നിയന്ത്രണം വിട്ട സ്കൂൾ വാഹനമിടിച്ച് വിദ്യാർത്ഥികൾക്ക് പരുക്ക്.
ചേലക്കര ചാക്കപ്പൻപടിയിൽ ഇന്ന് ഉച്ചക്ക് 12 00 ഒടുകൂടിയാണ് അപകടമുണ്ടായത്.
അപകടത്തിൽ അന്തിമഹാകാളൻകാവ് മൂശാരിക്കുന്ന് സ്വദേശി കുന്നത്ത് വീട്ടിൽ അലിയുടെ മക്കളും, ചേലക്കര SMT സ്കൂളിലെ വിദ്യാർത്ഥികളുമായ മുഹമ്മദ് സിനാൻ, മുഹമ്മദ് ബഷീർ എന്നിവർക്കാണ് പരുക്കേറ്റത്
പരീക്ഷയ്ക്കായി സ്കൂളിലേക്ക് ബസ് കയറാൻ വരുന്നതിനിടെ ചേലക്കര LFGHSS ലെ വിദ്യാർത്ഥികളുമായി പോയിരുന്ന ട്രാവലർ വിദ്യാർത്ഥികളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു
പരുക്കേറ്റ വിദ്യാർത്ഥികളെ ഉടൻ ചേലക്കര താലൂക്ക് ആശുപത്രിയിലും, തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു






































