കായംകുളം കെഎസ്ആർടിസി ബസ്റ്റാൻഡിലെ കോൺക്രീറ്റ് പാളി അടർന്നുവീണ് ഒരാൾക്ക് ഗുരുതര പരിക്ക്

Advertisement

കായംകുളം. കെഎസ്ആർടിസി ബസ്റ്റാൻഡിലെ കോൺക്രീറ്റ് പാളി അടർന്നുവീണു ഒരാൾക്ക് ഗുരുതര പരിക്കേറ്റു. തിരുവനന്തപുരം ബാലരാമപുരം സ്വദേശി 76 കാരനായ പരമേശ്വരൻ ആണ് പരിക്കേറ്റത്.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പരമേശ്വരനെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിൽ ഏഴു തുന്നക്കെട്ടുകൾ വേണ്ടിവന്നു. വൈകിട്ട് നാലരയോടെയാണ് സംഭവം. ലോട്ടറി വില്പനക്കാരനാണ് പരമേശ്വരൻ. താമസസ്ഥലമായ മാവേലിക്കരയിലേക്ക് പോകുവാൻ ബസ് കാത്ത് സ്റ്റാൻഡിൽ നിൽക്കുമ്പോഴാണ് അപകടം. കഴിഞ്ഞ എട്ടു മാസങ്ങൾക്ക് മുമ്പ് അതിഥി തൊഴിലാളിയുടെ അദ്ദേഹത്തേക്കും മേൽക്കൂരയുടെ കോൺക്രീറ്റ് പാളി ഇളകിവീണ് അപകടം ഉണ്ടായിരുന്നു. കെഎസ്ആർടിസി ബസ്റ്റാൻഡ് നവീകരണത്തിനായി 10 കോടി അനുവദിച്ചിട്ടും ഇതുവരെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല.

Advertisement