ജനിച്ച് വീണിട്ട് മണിക്കൂറുകൾ മാത്രം, പിഞ്ചുകുഞ്ഞിനെ കുറ്റിക്കാട്ടിൽ തള്ളി

Advertisement

തിരുവനന്തപുരം: കന്യാകുമാരി ജില്ലയിലെ മുഞ്ചിറയ്ക്ക് സമീപം കുറ്റിക്കാട്ടിൽ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ജനിച്ച് മണിക്കൂറുകൾക്കുള്ളിലാണ് കുറ്റിക്കാട്ടിൽ ആൺകുഞ്ഞിനെ ആണ് മുഞ്ചിറ മങ്കാട് പാലത്തിന് സമീപം റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചത് അനുസരിച്ച് പുതുക്കട പൊലീസെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തി കുഴിത്തുറ സർക്കാർ താലൂക്ക്ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസം വൈകിട്ടാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കേരളത്തിൽ നിന്നും കന്യാകുമാരിയിലേക്കുള്ള റോഡ് വശത്താണ് കുഞ്ഞിനെ കണ്ടെത്തിയത്. തുണിയിൽ പൊതിഞ്ഞ് റോഡ് വശത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ ആയിരുന്നു കുഞ്ഞുണ്ടായിരുന്നത്. ഇരുചക്രവാഹനങ്ങളും, കാറുകളും പോകുന്നതിനാൽ ഈ റോഡിൽ എപ്പോഴും തിരക്കാണ്.

ഇതുവഴി വന്ന കാൽനട യാത്രക്കാരനാണ് കുഞ്ഞിന്റെ കരച്ചിൽ കേട്ട് നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്തുന്നത്. തുടർന്ന് ഇവർ അതുവഴി വന്ന വാഹനങ്ങളെ നിർത്തി കുട്ടി കിടക്കുന്നതായി അറിയിച്ചു. പുതുക്കട പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.

Advertisement