അധോലോക മാഫിയാ ഭരണത്തിനെതിരായ കനത്ത ജനവിധി, എന്‍ കെ പ്രേമചന്ദ്രന്‍

Advertisement

കൊല്ലം.അധോലോക മാഫിയാ ഭരണത്തിനെതിരായ കനത്ത ജനവിധിയാണ് പുതുപ്പളളി ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ഉയരുന്ന ഗുരുതരമായ അഴിമതിയാരോപണങ്ങളെ മൗനം കൊണ്ട് പ്രതിരോധിക്കാമെന്നുളള സിപിഐ(എം) ന്‍റെയും പിണറായി വിജയന്‍റെയും തന്ത്രത്തിനുളള ശക്തമായ മറുപടിയാണ് പുതുപ്പളളി ജനത നല്‍കിയത്.

പാര്‍ട്ടിയുടെ സംഘടനാശക്തിയും സാമ്പത്തികശേഷിയും, അധികാരത്തിന്‍റെ ഗര്‍വ്വും ഉപയോഗിച്ച് ജനങ്ങളെ അടിച്ചമര്‍ത്തി ഭരിക്കാമെന്ന സിപിഐ(എം) ന്‍റെ നയത്തിനേറ്റ കനത്ത തിരിച്ചടിയാണിത്.
അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാന്‍ സിപിഐ(എം) തയ്യാറായില്ലെങ്കില്‍ കേരളത്തില്‍ ബംഗാളും ത്രിപുരയും ആവര്‍ത്തിക്കുമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു

Advertisement