24.6 C
Kollam
Saturday 27th December, 2025 | 02:40:05 AM
Home Blog Page 99

കേരള സർവകലാശാല ബിരുദ പരീക്ഷയിൽ ഗുരുതര വീഴ്ച

തിരുവനന്തപുരം. കേരള സർവകലാശാല ബിരുദ പരീക്ഷയിൽ ഗുരുതര വീഴ്ച

കഴിഞ്ഞ വർഷത്തെ ചോദ്യപേപ്പർ അതുപോലെ നൽകി

അഞ്ചാം സെമസ്റ്റർ BSC ബോട്ടണി പരീക്ഷയിലാണ് മുൻവർഷത്തെ ചോദ്യപേപ്പർ ആവർത്തിച്ച് നൽകിയത്
ഇന്നലെ നടന്ന എൻവയൺമെൻ്റൽ സ്റ്റഡീസ് പരീക്ഷയിലാണ് വീഴ്ച

2024 ഡിസംബറിലെ ചോദ്യപേപ്പറാണ് വീണ്ടും ഉപയോഗിച്ചത്

വാഹനാപകടത്തിൽ മരണപ്പെട്ടു

തഴവ : വടക്കുംമുറി കിഴക്ക് പിച്ചിനാട്ടു ജംഗ്ഷന് വടക്കുവശം പുത്തൻപുരയിൽ കെ സാദാശിവൻ്റെ മകൻ  എസ്. സജിത്ത് (25 )എറണാകുളം കാക്കനാടു വച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു. സംസ്കാരം ഇന്ന് ( 4/12/ 2025 )വൈകിട്ട് 6 ന്.  അമ്മ: സോമലത, സഹോദരൻ : സുജിത്ത്. സഞ്ചയനം : തിങ്കളാഴ്ച (08/12/2025) രാവിലെ 7ന്

തിയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റില്‍; അന്വേഷണവുമായി സൈബർ പോലീസ്

ചലച്ചിത്ര വികസന കോർപറേഷന്റെ ഉടമസ്ഥതയിലുള്ള തിയറ്ററുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിലെത്തിയതിൽ പൊലീസ് സൈബർ ഓപ്പറേഷൻസ് വിഭാഗം അന്വേഷണം തുടങ്ങി. തലസ്ഥാനത്തെ കൈരളി, ശ്രീ, നിള തിയറ്ററുകളിൽ എത്തിയ സ്ത്രീ പുരുഷന്മാരുടെയും ദൃശ്യങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നത്. തിയറ്ററുകളുടെ പേര് സഹിതമാണ് ടെലിഗ്രാമിലും അശ്ലീല സൈറ്റുകളിലും സിസിടിവികൾ അപ്ലോഡ് ചെയ്തിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കുന്ന ക്ളൌഡ് ഹാക്ക് ചെയ്താണ് ദൃശ്യങ്ങൾ എടുത്തിട്ടുള്ളതെന്ന് പൊലീസ് കണ്ടെത്തി. ഗുരുതരമായ കണ്ടെത്തലുകൾക്കിടയിലും വ്യക്തമായ ഉത്തരം നൽകാൻ ചലച്ചിത്ര വികസന കോർപറേഷൻ തയാറായിട്ടില്ല.

എവിഎം പ്രൊഡക്‌ഷൻസ് ഉടമയും മുതിർന്ന ചലച്ചിത്ര നിർമാതാവുമായ എവിഎം ശരവണൻ അന്തരിച്ചു

എവിഎം പ്രൊഡക്‌ഷൻസ് ഉടമയും മുതിർന്ന ചലച്ചിത്ര നിർമാതാവുമായ എവിഎം ശരവണൻ അന്തരിച്ചു. 86 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.


എവിഎം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ തമിഴിലെ ശ്രദ്ധേയമായ ഒട്ടേറെ ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. രജനീകാന്തിന്റെ ശിവാജി: ദ ബോസ്, വിജയ്‌യുടെ വേട്ടൈക്കാരന്‍, അരവിന്ദ് സാമി, കജോള്‍, പ്രഭുദേവ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ മിന്‍സാരക്കനവ്, സൂര്യയുടെ അയന്‍, ജമിനി, പ്രിയമാന തോഴി തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ്. 2010-ൽ ആണ് എവിഎം അവസാനമായി ഫീച്ചർ ഫിലിം നിർമിക്കുന്നത്. ഒടിടിയിലും പരസ്യ സംരംഭങ്ങളിലും സ്റ്റുഡിയോ സജീവമാണ്.

തിളക്കമേറിയ നാവിക സേനാ ദിനമാചരിച്ച് രാജ്യം

കൊച്ചി. നാവികസേന ദിനം ആഘോഷിക്കുകയാണ് ഇന്ന് രാജ്യം.  1971-ൽ പാകിസ്‌താനു മേൽ ഇന്ത്യ നേടിയ ഉജ്ജ്വല വിജയത്തിന്റെ വാർഷികദിനമാണ് നാവികസേന ദിനമായി ആചരിക്കുന്നത്.  ഓപ്പറേഷൻ സിന്ദൂറി ലെ വൻ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ ത്തെ നാവിക സേന ദിനാഘോഷത്തിനു തിളക്കം ഏറുന്നത്.


1971 ഡിസംബർ മൂന്നിന് 11 ഇന്ത്യൻ വ്യോമകേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി പാകിസ്താൻ ഇന്ത്യക്കെതിരെ യുദ്ധം ആരംഭിച്ചു. തൊട്ടടുത്ത ദിവസം ഇന്ത്യൻ നാവിക സേന നൽകിയ മറുപടി ആയിരുന്നു ഓപ്പറേഷൻ ട്രിഡൻ്റ്. പാകിസ്‌താനെ തറപറ്റിക്കാൻ പഴുതടച്ച പദ്ധതി.

കപ്പൽ വേധ മിസൈലുകൾ ആദ്യമായി ഉപയോഗിച്ചത് ഓപ്പറേഷൻ ട്രിഡൻ്റലാണ്.


ഐ.എൻ.എസ്. നിപഥ്, ഐ.എൻ.എസ്. നിർഗഢ്, ഐ.എൻ.എസ്. വീർ. മൂന്ന് വിദ്യൂത് ക്ലാസ്സ് – മിസൈൽ ബോട്ടുകൾ ഇന്ത്യൻ നാവികസേനയുടെ കുന്തമുനകളായി. ലക്ഷ്യം പാകിസ്താന്റെ നാവിക ആസ്ഥാനമായ കറാച്ചി തുറമുഖം.

ഐ.എൻ.എസ്. നിർഘട്ടിൽനിന്ന് തൊടുത്ത ആദ്യ മിസൈൽ പാക് നാവിക സേനയുടെ ഏറ്റവും കരുത്തുറ്റ യുദ്ധക്കപ്പൽ പി എൻ.എസ്. ഖൈബറിനെ ചരിത്രമാക്കി.

ഐ.എൻ.എസ്. നിപഥി ൽ നിന്നും തൊടുത്ത രണ്ടു മിസൈലുകൾ-
വെടിക്കോപ്പുകൾ നിറച്ചിരുന്ന ഒരു ചരക്കു കപ്പലിനെ  പൂർണമായും തകർത്തു, പി.എൻ.എസ്. ഷാജഹാൻ എന്ന യുദ്ധക്കപ്പലിന് വൻനാശനഷ്ടം സംഭവിച്ചു.

ഐ എൻ എസ് വീറിന്റ ആക്രമണത്തിൽ പാക് യുദ്ധകപ്പൽ പി എൻ എസ് മുഷഫിസിനെ അപായ സന്ദേശം പോലും അയക്കും മുൻപേ കടലിൽ മുക്കി.

കറാച്ചി തുറമുഖത്തെ ഇന്ധന ടാങ്കറുകൾ പൂർണമായും കത്തിനശിച്ചു. അപ്രതീക്ഷിത ആക്രമണത്തിൽ 700-ൽ അധികം പാക് സൈനികർ കൊല്ലപ്പെട്ടു.

പാകിസ്ത്‌താന്റെ തോൽവി ഉറപ്പാക്കിയായിരുന്നു ഇന്ത്യൻ നാവിക സേന ദൗത്യസംഘത്തിന്റെ സുരക്ഷിതമായ മടക്കം. ആസ്ഥാനം തന്നെ തകർന്ന പാക് നാവികസേന,  ശേഷം യുദ്ധത്തിൽ കാഴ്‌ചക്കാർ മാത്രമായി. തന്ത്ര പ്രധാന തുറമുഖത്തിന്റെ തകർച്ച പാകിസ്ഥാനെ ഉലച്ചു.

ഈ ഉജ്വല വിജയത്തിന്റെ ഓർമ്മക്കയാണ് ഡിസംബർ 4  ഇന്ത്യൻ നാവിക സേന ദിനമായി ആഘോഷിക്കുന്നത്.

ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ പടക്കപ്പലുകൾ അറബി കടലിൽ ഇറങ്ങിയപ്പോൾ, 1971 ൽ ഓപ്പറേഷൻ ട്രിഡന്റ് ഏൽപ്പിച്ച ഭീകരാഘാതത്തിന്റ ഓർമ്മകൾ കൂടിയാണ് പാകിസ്ഥാനെ മുട്ടുമടക്കിച്ചത്.

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ നൽകിയ ജാമ്യാപേക്ഷയിൻമേലുള്ള വാദം ഇന്നും തുടരും


തിരുവനന്തപുരം. ലൈംഗിക പീഡന പരാതിയെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ നൽകിയ ജാമ്യാപേക്ഷയിൻമേലുള്ള വാദം ഇന്നും തുടരും.തുടർവാദത്തിന് ശേഷം ഇന്ന് തിരുവനന്തപുരം ജില്ലാ സെക്ഷൻ കോടതി വിധി പറഞ്ഞേക്കും.കേസ് ഇന്നലെ പരിഗണിച്ച കോടതി തുടർവാദത്തിനായി ഇന്നത്തേക്ക്
മാറ്റുകയായിരുന്നു.രാഹുലിനെതിരെ ഗുരുതര  കണ്ടെത്തലുകളുള്ള പോലീസിന്റെ അന്വേഷണ റിപ്പോർട്ട് പ്രോസിക്യൂഷൻ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. സീൽ ചെയ്ത കവറിൽ രാഹുലിന്റെ അഭിഭാഷകൻ സമർപ്പിച്ച രേഖകളും കോടതി പരിശോധിച്ചു.
ഒന്നര മണിക്കൂറിലേറെ നേരമാണ് അടച്ചിട്ട കോടതി മുറിയിൽ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം നടന്നത്. കൂടുതൽ രേഖകൾ ഹാജരാക്കണമെന്ന് പ്രോസിക്യൂഷന്റെ ആവശ്യത്തെ തുടർന്നാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്.

ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവം, വടക്കൻ തമിഴ്നാടിന്റെ തീരദേശ മേഖലകളിൽ ഉൾപ്പെടെ മഴ തുടരുന്നു

ചെന്നെ.ദുർബല ന്യൂനമർദമായി മാറിയ ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ വടക്കൻ തമിഴ്നാടിന്റെ തീരദേശ മേഖലകളിൽ ഉൾപ്പെടെ മഴ തുടരുന്നു. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച ധർമപുരി,കൃഷ്ണഗിരി,തൂത്തുക്കുടി,തിരുനെൽവേലി,കന്യാകുമാരി,രാമനാഥപുരം എന്നിവിടങ്ങളിലാണ് അലർട്ട്.ചെന്നൈ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഇന്ന് അലർട്ടില്ല. ചെന്നൈയിലും തിരുവള്ളൂരിലും  സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
ഡിറ്റ് വാ നാശം വിതച്ച ശ്രീലങ്കയിൽ മരണസംഖ്യ 465  ആയി. 366 പേരെ കാണാനില്ല. 1441 ദുരിതാശ്വാസ ക്യാംപുകളിലായി 2,33,015 പേർ കഴിയുന്നു 565 വീടുകൾ പൂർണമായി തകർന്നു. 20,271 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. രാജ്യത്ത് രക്ഷാ പ്രവർത്തനം പുരോഗമിയ്ക്കുകയാണ്.

തന്ത്രപരമായ പങ്കാളിത്തം,പുടിന്റെ ഇന്ത്യാ സന്ദർശനം ഇന്ന്

ന്യൂ ഡെൽഹി.  വൈകിട്ട് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ ഇന്ത്യയിലെത്തും

ഇരുപത്തിമൂന്നാമത് ഇന്ത്യാ- റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനായാണ് പുടിന്റെ വരവ്

ദ്വിദിന സന്ദർശനത്തിൽ പുടിൻ നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും.

പുടിനൊപ്പം പ്രതിരോധ, ധനകാര്യ മന്ത്രിമാരടക്കം ഏഴ് മന്ത്രിമാരും റഷ്യൻ സെൻട്രൽ ബാങ്ക് ഗവർണറും ഇന്ത്യയിവലെത്തും.


ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുമെന്ന്  ഇന്ത്യൻ വിദേശമന്ത്രാലയം. 

രാഷ്ട്രപതി ദ്രൗപദി മുർമു പുടിന് രാഷ്ട്രപതി ഭവനിൽ വിരുന്നൊരുക്കും.

ഇന്ന് വൈകിട്ട് പ്രധാനമന്ത്രിയുടെ വസതിയിൽ പുടിന് വിരുന്നൊരുക്കും

നാളെ രാവിലെ രാഷ്ട്രപതിഭവനിൽ പുടിന് ഗാർഡ് ഓഫ് ഓണർ നൽകും

തുടർന്ന് രാജ്ഘട്ടിൽ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിക്കും

നാളെ രാവിലെ ഹൈദരാബാദ് ഹൗസിൽ 23-ാമത് ഇന്ത്യാ- റഷ്യ വാർഷിക ഉച്ചകോടിക്ക് തുടക്കമാകും

നാളെ വൈകിട്ട് നാലിന് ഇന്തോ-റഷ്യ ബിസിനസ് ഫോറത്തിൽ മോദിയും പുടിനും പങ്കെടുക്കും

നാളെ വൈകിട്ട് പുടിന് രാഷ്ട്രപതി ദ്രൗപദി മുർമു വിരുന്നൊരുക്കും

യുക്രെയ്ൻ യുദ്ധം ആരംഭിച്ചശേഷമുള്ള പുടിന്റെ ആദ്യ ഇന്ത്യാ സന്ദർശനം

1.17 കോടിക്ക് ഫാൻസി നമ്പർ പ്ലേറ്റ് സ്വന്തമാക്കിയയാൾ തുക അടയ്ക്കുന്നതിൽ പരാജയപ്പെട്ടു; ഒടുവിൽ അന്വേഷണം

രാജ്യത്ത് ഏറ്റവും ഉയർന്ന തുകയ്ക്ക് HR88B8888 എന്ന നമ്പർ പ്ലേറ്റ് ലേലം വിളിച്ചയാൾക്കെതിരെ സ്വത്തിൻ്റെയും വരുമാനത്തിൻ്റെയും ഉറവിടം സംബന്ധിച്ച് അന്വേഷണം നടത്താൻ ഹരിയാന ഗതാഗത വകുപ്പ് ഉത്തരവിട്ടു. 1.17 കോടി രൂപയുടെ റെക്കോർഡ് തുക ലേലം ഉറപ്പിച്ച വ്യക്തി നിശ്ചിത സമയപരിധിക്കുള്ളിൽ തുക അടയ്ക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് നടപടി.


ഹരിയാനയിലെ ഹിസാർ സ്വദേശിയായ സുധീർ കുമാർ എന്നയാളാണ് HR88B8888 എന്ന ഫാൻസി നമ്പറിനായി ഓൺലൈൻ ലേലത്തിൽ 1.17 കോടി രൂപയുടെ ഏറ്റവും ഉയർന്ന തുക വാഗ്ദാനം ചെയ്തത്. ഇന്ത്യയിൽ ഒരു വാഹന രജിസ്ട്രേഷൻ നമ്പറിന് ലഭിക്കുന്ന ഏറ്റവും വലിയ തുകയാണിത്. ലേലം വിജയിച്ച ശേഷം, ഡിസംബർ 2, 2025 എന്ന അവസാന തീയതിക്കുള്ളിൽ സുധീർ കുമാർ തുക കെട്ടിവയ്ക്കുന്നതിൽ പരാജയപ്പെട്ടു. ഇതോടെ, ഇദ്ദേഹം ലേലത്തിൽ പങ്കെടുക്കുന്നതിനായി കെട്ടിവെച്ച 10,000 രൂപയുടെ സെക്യൂരിറ്റി തുക കണ്ടുകെട്ടി.


നിശ്ചിത സമയപരിധിക്കുള്ളിൽ തുക അടയ്ക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഹരിയാന ഗതാഗത മന്ത്രി അനിൽ വിജ് വിഷയത്തിൽ ഇടപെടുകയായിരുന്നു. തുക വിളിച്ചു പറഞ്ഞ വ്യക്തിക്ക് യഥാർത്ഥത്തിൽ 1.17 കോടി രൂപ നൽകാനുള്ള ശേഷിയുണ്ടോ എന്ന് ഉറപ്പാക്കുന്നതിനായി അദ്ദേഹത്തിന്റെ വരുമാന സ്രോതസ്സുകളും സ്വത്തുക്കളും അന്വേഷിക്കാൻ മന്ത്രി ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി.


നിലവിലെ ലേല നടപടികൾ റദ്ദാക്കിയതോടെ, HR88B8888 എന്ന നമ്പർ വീണ്ടും ലേലം ചെയ്യാനുള്ള ഒരുക്കത്തിലാണ് അധികൃതർ. ഈ വിഐപി നമ്പറിൻ്റെ അടിസ്ഥാന വില 50,000 രൂപയായിരുന്നു. ‘B’ എന്ന അക്ഷരം ‘8’ എന്ന അക്കവുമായി സാമ്യമുള്ളതിനാൽ ഒറ്റനോട്ടത്തിൽ തുടർച്ചയായ എട്ടുകളുടെ നിരയായി തോന്നുന്നു എന്ന പ്രത്യേകതയാണ് ഈ നമ്പറിനായി ലേലത്തിൽ ശക്തമായ മത്സരം ഉണ്ടാകാൻ കാരണമായത്.

പത്രം |മലയാള ദിനപത്രങ്ങളിലൂടെ | 2025 ഡിസംബർ 4, വ്യാഴം

പത്രം

2025 | ഡിസംബർ 4 | വ്യാഴം | 1201 | വൃശ്ചികം 18 | കാർത്തിക

ദേശീയ, അന്തർദേശീയ വാർത്തകൾ

റഷ്യൻ പ്രസിഡന്റ് പുടിൻ ഇന്ത്യയിൽ: അമേരിക്കയുടെ തീരുവയുദ്ധത്തിനിടെ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ ഇന്ന് ഇന്ത്യയിലെത്തും. നാളെ ഹൈദരാബാദ് ഹൗസിൽ നടക്കുന്ന 23-ാമത് ഇന്ത്യ-റഷ്യ ഉച്ചകോടിയിൽ പങ്കെടുക്കും. രാഷ്ട്രപതി ദ്രൗപദി മുർമു അദ്ദേഹത്തിന് വിരുന്ന് നൽകുകയും പ്രധാനമന്ത്രി മോദിയുമായി ചർച്ച നടത്തുകയും ചെയ്യും.
എഐ ഡീപ് ഫേക്കുകൾക്ക് പുതിയ ചട്ടം: വ്യാജവാർത്തകളും എഐ ഡീപ് ഫേക്ക് വീഡിയോകളും നിയന്ത്രിക്കാൻ പുതിയ ചട്ടം തയ്യാറാക്കിവരികയാണെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയിൽ വ്യക്തമാക്കി.
ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ഏറ്റുമുട്ടൽ: ബസ്തർ ഡിവിഷനിലെ ബിജാപ്പൂർ വനമേഖലയിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകളെ വധിച്ചു; മൂന്ന് ജവാന്മാർ വീരമൃത്യു വരിച്ചു.
യുപിയിൽ അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി: സംസ്ഥാനത്തുടനീളമുള്ള റോഹിംഗ്യൻ, ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്കെതിരെ ഉത്തർപ്രദേശ് സർക്കാർ നടപടികൾ ആരംഭിച്ചു. തടങ്കൽ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ഉത്തരവിട്ടു.
വിമാന കമ്പനികൾക്കെതിരെ അന്വേഷണം: നിരവധി സർവീസുകൾ റദ്ദാക്കിയതിൽ ഇൻഡിഗോ, എയർ ഇന്ത്യ വിമാന കമ്പനികൾക്കെതിരെ ഡി ജി സി എ അന്വേഷണം പ്രഖ്യാപിച്ചു.
സഞ്ചാർ സാഥി ആപ്പ് നിബന്ധനയിൽ യു ടേൺ: ആപ്പ് പ്രീ ഇന്‍സ്റ്റാൾ ചെയ്യേണ്ടതില്ലെന്ന ഉത്തരവ് കേന്ദ്ര സർക്കാർ പിൻവലിച്ചു. മൊബൈൽ കമ്പനികളിൽ നിന്നുള്ള കടുത്ത എതിർപ്പാണ് പിന്മാറ്റത്തിന് കാരണം.
പാക് സൈനിക മേധാവിക്കെതിരെ ആരോപണം: പാക് സൈനിക മേധാവി അസിം മുനീർ ഇന്ത്യയുമായി യുദ്ധം ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാൻ ആരോപിച്ചു.
സുപ്രീം കോടതിയുടെ മാനുഷിക പരിഗണന: ബംഗ്ലാദേശിലേക്ക് നാടുകടത്താൻ ശ്രമിച്ച ഗർഭിണിയായ സ്ത്രീക്കും അവരുടെ എട്ട് വയസ്സുള്ള കുട്ടിക്കും ഇന്ത്യയിലേക്ക് പ്രവേശിക്കാൻ സുപ്രീം കോടതി അനുമതി നൽകി.
മോദിക്കെതിരായ എഐ വീഡിയോ വിവാദത്തിൽ: പ്രധാനമന്ത്രി നരേന്ദ്ര മോദി റെഡ് കാർപ്പറ്റിലൂടെ ചായ വിൽക്കുന്നതായി കാണിക്കുന്ന എഐ വീഡിയോ കോൺഗ്രസ് നേതാവ് പങ്കുവെച്ചത് വിവാദമായി.

കേരളം

നാവിക സേനയുടെ ശക്തി പ്രകടനം: തിരുവനന്തപുരത്ത് നടന്ന നാവിക സേന ദിനാഘോഷത്തിന്റെ ഭാഗമായുള്ള അഭ്യാസ പ്രകടനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയായി. നാവിക സേന സൂപ്പർ പവറായി മാറിയെന്ന് രാഷ്ട്രപതി പറഞ്ഞു.
പിഎം ശ്രീ ഒത്തുകളി വിവാദം: പിഎം ശ്രീ കരാറിൽ ഒപ്പിടാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കിടയിൽ പ്രവർത്തിച്ചത് ജോൺ ബ്രിട്ടാസ് എംപിയാണെന്ന കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തലിൽ സിപിഎം മറുപടി പറയണമെന്ന് കെസി വേണുഗോപാൽ എംപി ആവശ്യപ്പെട്ടു.
കേന്ദ്രഫണ്ട്: പിഎം ശ്രീ ധാരണാപത്രം ഒപ്പിട്ടതിന് പിന്നാലെ സമഗ്ര ശിക്ഷ പദ്ധതിയിൽ 92.41 കോടി രൂപ കേന്ദ്രം കേരളത്തിന് അനുവദിച്ചു. നേരത്തെ കരാർ ഒപ്പിടാത്ത കാരണം ചൂണ്ടിക്കാട്ടി പണം അനുവദിച്ചിരുന്നില്ല.
ക്ഷേമ പെൻഷൻ വിതരണം: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ പ്രമാണിച്ച് ഡിസംബറിലെ ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ വിതരണം ആരംഭിക്കും. വർധിപ്പിച്ച തുകയായ 2000 രൂപ വീതമാണ് ലഭിക്കുക.
വി.ഡി. സതീശന്റെ വിമർശനം: ശബരിമല മോഷണത്തിന് ജയിലിലായ സിപിഎം നേതാവ് പദ്മകുമാറിനെയടക്കം സംരക്ഷിക്കുന്ന പാർട്ടിസെക്രട്ടറി എം.വി. ഗോവിന്ദന് ‘തൊലിക്കട്ടിക്കുള്ള സംസ്ഥാന അവാർഡ്’ കൊടുക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പരിഹസിച്ചു.
ടൗൺഷിപ്പ് നിർമ്മാണം: മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്കായി കൽപ്പറ്റയിൽ ഒരുക്കുന്ന ടൗൺഷിപ്പിൽ കോൺഗ്രസിനും പങ്കുണ്ടെന്ന് ടി. സിദ്ദിഖ് എംഎൽഎ പറഞ്ഞു. കർണാടക സർക്കാർ 20 കോടി രൂപ നൽകിയത് രാഹുൽ ഗാന്ധിയുടെ നിർദ്ദേശപ്രകാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാഹുൽ മാങ്കൂട്ടത്തിൽ കേസ്: കോടതിയും പാർട്ടി നിലപാടും

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് വീണ്ടും: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രോസിക്യൂഷനോട് കൂടുതൽ രേഖകൾ ഹാജാരാക്കാൻ കോടതി ആവശ്യപ്പെട്ടു.
രണ്ടാമത്തെ കേസ്: കെപിസിസി പ്രസിഡന്റ് ഡിജിപിക്ക് കൈമാറിയ പരാതിയിൽ ബലാത്സംഗ വകുപ്പ് ചുമത്തി രാഹുലിനെതിരെ ക്രൈംബ്രാഞ്ച് രണ്ടാമത്തെ കേസ് എടുത്തു.
പാർട്ടി നടപടി നീട്ടി: മുൻകൂർ ജാമ്യാപേക്ഷയിലെ കോടതി വിധിക്ക് ശേഷം നടപടി മതിയെന്ന ചില നേതാക്കളുടെ നിലപാടിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള തീരുമാനം കെപിസിസി നീട്ടി.
എംഎൽഎ സ്ഥാനം രാജിവെക്കണം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് വി.എം. സുധീരനും രമേശ് ചെന്നിത്തലയുമടക്കമുള്ള മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടു.
വനിതാ നേതാക്കളുടെ വിമർശനം: രാഹുൽ മാങ്കൂട്ടത്തിൽ ‘സെക്ഷ്വൽ പ്രെഡേറ്ററാണെന്ന്’ കോൺഗ്രസ് വനിതാ നേതാവ് ഷമാ മുഹമ്മദ് ആരോപിച്ചു. തന്നോടും മോശമായി പെരുമാറിയെന്ന് കെപിസിസി സംസ്‌കാര സാഹിതി ജനറൽ സെക്രട്ടറി എം.എ ഷഹനാസും വെളിപ്പെടുത്തി.
ജനാധിപത്യ മഹിള അസോസിയേഷൻ നേതാവ്: രാഹുലിന്റെത് അതിതീവ്രമായ പീഡനമാണെന്ന് ജനാധിപത്യ മഹിള അസോസിയേഷൻ നേതാവ് ലസിത നായർ പ്രതികരിച്ചു.
യൂത്ത് കോൺഗ്രസ് വനിതാ നേതാവ്: ഇനിയും വൈകിയാൽ പാർട്ടി കനത്ത വില നൽകേണ്ടി വരുമെന്നും സ്ത്രീകളുടെ അഭിമാനത്തെ വെല്ലുവിളിക്കരുതെന്നും യൂത്ത് കോൺഗ്രസ് വനിതാ നേതാവ് സജന ബി സാജൻ നേതൃത്വത്തിന് സൂചന നൽകി.

ക്രൈം

അമ്മയെ കൊന്ന മകൻ അറസ്റ്റിൽ: നെടുമ്പാശേരിയിൽ സ്വത്ത് തർക്കത്തെ തുടർന്ന് അമ്മ അനിതയെ (75) മകൻ ബിനു അടിച്ചു കൊന്നതായി കേസ്. മകനെ പൊലീസ് അറസ്റ്റ് ചെയ്തു.
10 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി: ഇടുക്കി തോക്കുപാറായിൽ 10 വയസുകാരൻ ആഡ്ബിനെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി. വെള്ളത്തൂവൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
നാല് കുട്ടികളെ കൊന്ന യുവതി: തന്നെക്കാൾ സൗന്ദര്യം കൂടുതലെന്ന തോന്നലിൽ മകനടക്കം നാല് കുട്ടികളെ കൊലപ്പെടുത്തിയ കേസിൽ ഹരിയാന സ്വദേശിയായ പൂനം എന്ന യുവതിയെ അറസ്റ്റ് ചെയ്തു.

കായികം

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിനം: വിരാട് കോലിയുടെയും റിതുരാജ് ഗെയ്ക്ക്വാദിന്റെയും സെഞ്ച്വറിയുടെ കരുത്തിൽ ഇന്ത്യ ഉയർത്തിയ 358 റൺസ് മറികടന്ന് ദക്ഷിണാഫ്രിക്കക്ക് 4 വിക്കറ്റിന്റെ ജയം. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര 1-1 ന് സമനിലയിലായി.
ടി20 ടീം പ്രഖ്യാപനം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവാണ് നായകൻ, ശുഭ്മാൻ ഗിൽ ഉപനായകൻ. മലയാളി താരം സഞ്ജു സാംസൺ ടീമിലിടംപിടിച്ചു. ഹാർദിക് പാണ്ഡ്യ തിരിച്ചെത്തി.
ടി20 ലോകകപ്പ് ജേഴ്‌സി: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനത്തിനിടെ ഇന്ത്യൻ സൂപ്പർ താരവും മുൻ നായകനുമായ രോഹിത് ശർമ ടി20 ലോകകപ്പിനുള്ള ജേഴ്‌സി പുറത്തിറക്കി.

ബിസിനസ് & ടെക്നോളജി

കേരള സ്റ്റാർട്ടപ്പ് മേഖലയിൽ കുതിപ്പ്: ഇക്കൊല്ലം സെപ്റ്റംബർ വരെ സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകൾ 14.7 മില്യൻ ഡോളർ (ഏകദേശം 132 കോടി രൂപ) സമാഹരിച്ചു. സെമികണ്ടക്ടർ നിർമാണ രംഗത്തെ നേത്രാസെമി നേടിയ 107 കോടി രൂപയുടെ ഫണ്ടിംഗാണ് ഏറ്റവും വലുത്.
സ്‌കോഡയുടെ നേട്ടം: ഇന്ത്യയിൽ 25 വർഷം പൂർത്തിയാക്കുമ്പോൾ ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്‌കോഡ അഞ്ചു ലക്ഷം വാഹനങ്ങൾ വിറ്റഴിച്ചു എന്ന നാഴികക്കല്ല് പിന്നിട്ടു. കഴിഞ്ഞ നവംബറിൽ 90 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്.

സിനിമ & സാഹിത്യം

കളങ്കാവൽ റിലീസ്: മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ ജോസ് സംവിധാനം ചെയ്ത ചിത്രം ‘കളങ്കാവൽ’ ഡിസംബർ അഞ്ചിന് റിലീസിനെത്തും. ചിത്രത്തിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നത് മമ്മൂട്ടിയുടെ കൊച്ചുമകനായ അദ്യാൻ സയീദ് ആണ്.
ഐഎംഡിബി ജനപ്രിയ പട്ടിക: ഐഎംഡിബി വെബ്‌സൈറ്റിൽ ജനപ്രിയ സംവിധായകരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്ത് പൃഥ്വിരാജ് സുകുമാരനും ജനപ്രിയ താരങ്ങളുടെ പട്ടികയിൽ ഏഴാം സ്ഥാനത്ത് കല്യാണി പ്രിയദർശനും ഇടം പിടിച്ചു.
പുതിയ പുസ്തകം: ഡോ. കെ. ആർ. ലീനാപാർവ്വതിയുടെ ‘കൊഴിഞ്ഞ പീലികൾ’ എന്ന കഥാസമാഹാരം സൺഷൈൻ ബുക്സ് പുറത്തിറക്കി. വില: 190 രൂപ.

കാലാവസ്ഥ

കേരളത്തിൽ മഴ തുടരും: വടക്കൻ തമിഴ്‌നാടിന് മുകളിൽ ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നതിനാൽ കേരളത്തിൽ ഇന്നു മുതൽ അഞ്ച് ദിവസം മഴ തുടരുമെന്ന് മുന്നറിയിപ്പ്.
ചെന്നൈയിൽ അവധി: കനത്തമഴ തുടരുന്ന സാഹചര്യത്തിൽ തമിഴ്നാട് സർക്കാർ ചെന്നൈയിൽ സ്‌കൂളുകൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചു.

ആരോഗ്യ പാഠം: ശരിയായ ദഹനം

ദഹനം തുടങ്ങുന്നത് വായിൽ നിന്നാണ്. ഭക്ഷണം നന്നായി ചവയ്ക്കുക എന്നതാണ് ആദ്യ ഘട്ടം. ഇത് പോഷകങ്ങളെ ശരിയായ രീതിയിൽ ശരീരത്തിലേക്ക് ആഗിരണം ചെയ്യാൻ സഹായിക്കും.
കട്ടിയുള്ള ഭക്ഷണങ്ങൾ (മാംസം, നട്‌സ്) 40 തവണ വരെയും മൃദുവായ ഭക്ഷണങ്ങൾ (തണ്ണിമത്തൻ) 10-15 തവണയും ചവയ്ക്കാൻ ശ്രമിക്കുക. ഭക്ഷണം മൃദുവായി, ഏകദേശം കുഴമ്പ് രൂപത്തിലായാൽ മാത്രം വിഴുങ്ങുക.
ചവയ്ക്കുന്നതിനൊപ്പം വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. ഇത് ദഹനരസങ്ങളുടെ വീര്യം കുറയ്ക്കും. മെച്ചപ്പെട്ട ദഹനം ഊർജ്ജനില വർധിപ്പിക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.