23.6 C
Kollam
Saturday 27th December, 2025 | 04:23:14 AM
Home Blog Page 100

റായ്പുർ ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി

ദക്ഷിണാഫ്രിക്കക്കെതിരെ റായ്പുർ ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി. 4 വിക്കറ്റിനാണ് ഇന്ത്യയെ ദക്ഷിണാഫ്രിക്ക തോല്പിച്ചത് . 359 റൺസ് വിജയലക്ഷ്യം6 വിക്കറ്റ് നഷ്ടത്തിൽ 4 പന്ത് ശേഷിക്കെ ദക്ഷിണാഫ്രിക്ക മറികടന്നു. വിരാട് കോലിയും ഋതുരാജ് ഗെയ്ക്വാദും ഇന്ത്യക്കായി സെഞ്ച്വറി നേടിയപ്പോൾ ഓപ്പണർ എയ്ഡൻ മാർക്രത്തിലൂടെ ആയിരുന്നു ദക്ഷിണാഫ്രിക്കയുടെ മറുപടി . മാർക്രം 110 റൺസ് നേടി പുറത്തായി. മാത്യു ബ്രീറ്റ്സ്കി 68 റൺസും ഡിവാൾഡ് ബ്രെവിസ് 34 പന്തിൽ 54 റൺസും നേടി. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 92 റൺസ് കൂട്ടിച്ചേർത്തു.  ജയത്തോടെ ദക്ഷിണാഫ്രിക്ക പരമ്പരയിൽ ഒപ്പമെത്തി. അവസാന മത്സരം ജയിക്കുന്നവർക്ക് ഏകദിന പരമ്പര സ്വന്തമാക്കാം.

രാഹുൽ മാങ്കൂട്ടം തന്നോടും മോശമായി പെരുമാറി, എംഎ ഷഹനാസ്, അന്ന് ഷാഫിയെ അറിയിച്ചിരുന്നു. പക്ഷെ ഒരു പ്രതികരണവും ഉണ്ടായില്ല

കോഴിക്കോട് . രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. ബലാത്സംഗ വകുപ്പ് ചുമത്തി കേസ് എടുത്തത് ക്രൈംബ്രാഞ്ച്.
രാഹുൽ മാങ്കൂട്ടം തന്നോടും മോശമായി പെരുമാറിയെന്ന് കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറി എംഎ ഷഹനാസ്. രാഹുൽ തന്നോട് മോശമായി പെരുമാറിയ കാര്യം അന്ന് ഷാഫിയെ അറിയിച്ചിരുന്നു. പക്ഷെ ഒരു പ്രതികരണവും ഉണ്ടായില്ലെന്ന് ഷഹനാസ് വിമർശിച്ചു.

കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് ഡിജിപിക്ക് കൈമാറിയ പരാതിയിലാണ് രാഹുലിനെതിരെ രണ്ടാമത്തെ കേസ്. ക്രൂരമായി പീഡിപ്പിച്ചെന്ന് കാണിച്ച് കോൺഗ്രസ് നേതൃത്വത്തിന് മുന്നിലാണ് ഇന്നലെ യുവതിയുടെ പരാതിയെത്തിയത്. കേസില്‍ പരാതിക്കാരിയുടെ മൊഴി പ്രത്യേക അന്വേഷണസംഘം അടുത്തദിവസം രേഖപ്പെടുത്തും.
കേരളത്തിന് പുറത്തുതാമസിക്കുന്ന 23 കാരി ഇ മെയിൽ മുഖാന്തരമാണ് സോണിയാഗാന്ധിക്കും കെപിസിസി അധ്യക്ഷനും പരാതി നൽകിയത്.വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്.അതെ സമയം
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തന്നോടും മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലുമായി കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറി എംഎ ഷഹനാസ് രംഗത്ത് എത്തി.


രാഹുലിനെതിരെ പല പരാതികളും ഷാഫിക്ക് ലഭിച്ചിരുന്നു.രാഹുലിൽ നിന്ന് ലൈംഗിക അധിക്ഷേപം നേരിട്ട യൂത്ത് കോൺഗ്രസ് വനിതാ പ്രവർത്തകരെ നേരിട്ട് അറിയാം. ഈ കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടുമുണ്ട്. ഷാഫി പറമ്പിൽ അധ്യക്ഷനായിരുന്നപ്പോൾ യൂത്ത് കോൺഗ്രസിൽ വനിതകൾക്ക് പ്രവർത്തിക്കാനാവാത്ത  സാഹചര്യമായിരുന്നുവെന്നും രാഹുലിൻ്റെ ഗാർഡിയനാണ് ഷാഫി പറമ്പിലെന്നും ഷഹനാസ് ആരോപിച്ചു.

സർവ്വസൈന്യാധിപയ്ക്കു മുന്നിൽ അഭിമാനം ഉയർത്തിയ പ്രകടനത്തോടെ നാവിക സേന

തിരുവനന്തപുരം. സർവ്വ സൈന്യാധിപയായ രാഷ്ട്രപതിയുടെ മുന്നിൽ ഇന്ത്യൻ നാവികസേനയുടെ ശക്തിയും, അച്ചടക്കവും, സൗന്ദര്യവും പ്രകടമാക്കി ഓപ്പറേഷൻ ഡെമോ 2025.. ശംഖുമുഖത്തെ കടലും, ആകാശവും ഒരുപോലെ നാവികസേനയുടെ അഭ്യാസ പ്രകടനങ്ങളുടെ വേദിയായി.. സേനയുടെ അഭിമാനമായ വിമാന വാഹിനി കപ്പൽ INS വിക്രാന്ത് ഉൾപ്പെടെ 19 യുദ്ധക്കപ്പലുകളും, 32 വിവിധ വിമാനങ്ങൾ, അന്തർവാഹിനിയും നേവി ദിനാഘോഷത്തിൻ്റെ ഭാഗമായി.

ഇന്ത്യൻ നാവികസേനയുടെ അഭിമാനം INS വിക്രാന്തിൻ നിന്ന്
പറന്നുയർന്ന മിഗ് 29 K വിമാനം.. അഭിമാനം വാനോളം ഉയർത്തി…


ശംഖുംമുഖം തീരത്തെത്തിയ രാഷ്ട്രപതിക്ക് അഭിവാദ്യവുമായി ആദ്യമെത്തിയത്
എം എച്ച് 60, ഡോണിയർ വിമാനങ്ങൾ. പിന്നാലെ ഐ എൻഎസ് കൊൽക്കത്ത, ഐ എൻ എസ് കമാൽ , ഐ എൻ എസ് ഉദയഗിരി എന്നീ പടക്കപ്പലുകൾ രണ്ടു വശങ്ങളിൽ നിന്നെത്തി.


പിന്നാലെ മൂന്ന് ചേതക്ക് വിമാനങ്ങളുടെയും അഞ്ച് ബോംബർ വിമാനങ്ങളുടെ ഫോർമേഷൻ.

കടലിൽ ബന്ദിയാക്കപ്പെട്ടവരെ രക്ഷപ്പെടുത്തുന്ന കമാൻഡോ ഓപ്പറേഷൻ.. 

ഐഎൻഎസ് വിപുലിൻ്റെയും ഐഎൻ എസ് വിദ്യുതിൻ്റെയും വരവ്. പടക്കപ്പലുകളിൽ നിന്ന് മിസൈൽ വർഷം. പിന്നാലെ മറൈൻ കമാൻഡോകൾ പാരച്യൂട്ടിൽ തീരത്ത് പറന്നിറങ്ങി


പടക്കപ്പലുകളായ ഐ എൻ എസ് ഇംഫാലിലും ഐ എൻ എസ് കൊൽക്കത്തയിലും ഹെലികോപ്ടറുകൾ പറന്നിറങ്ങിയതും അപൂർവ്വ കാഴ്ചയായാ


ശക്തി പ്രകടനത്തിന് കാഴ്ചക്കാരായി ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു


ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉൾപ്പെടെയുള്ളവരും OP – DEMO യുടെ ഭാഗമായി

ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു…സഞ്ജു സാംസണും ടീമിൽ

ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ ശുഭ്മാൻ ഗില്ലാണ് വൈസ് ക്യാപ്റ്റൻ. ടെസ്റ്റ് മത്സരത്തിനിടെ കഴുത്തിന് പരിക്കേറ്റ് പുറത്തായതിന് പിന്നാലെയാണ് ടീമിലേക്കുള്ള മടങ്ങി വരവ്. മലയാളി താരം സഞ്ജു സാംസണും ഏഷ്യാ കപ്പിനിടെ പരിക്കേറ്റ് പുറത്തായ ഹാർദ്ദിക് പാണ്ഡ്യയും ടീമിൽ ഇടം പിടിച്ചു.

അഭിഷേക് ശര്‍മ, തിലക് വര്‍മ, ജിതേഷ് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവരും ടീമിലിടംപിടിച്ചു. ബാറ്റര്‍ യശസ്വി ജയ്‌സ്വാളും റിങ്കു സിങും ടീമിലില്ല. ഡിസംബര്‍ ഒമ്പതിന് അഞ്ചു മത്സര ട്വന്റി20 പരമ്പരയ്ക്ക് തുടക്കമാവും. ഡിസംബര്‍ 11, 14, 17, 19 തീയതികളിലാണ് ശേഷിക്കുന്ന മത്സരങ്ങള്‍.

ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ്, ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ്മ, സഞ്ജു സാംസൺ, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, ഹർഷിത് റാണ, വാഷിങ്ടൺ സുന്ദർ.

ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകളെ വധിച്ചു.

ബിജപൂർ.ഛത്തീസ്ഗഡിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകളെ വധിച്ചു. മൂന്ന് ജവാന്മാർ വീരമൃത്യു വരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു.

ഛത്തീസ്ഗഡിലെ ബസ്തർ ഡിവിഷനിൽ ബിജാപ്പൂരിലെ വനമേഖലയിൽ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന് ഇറങ്ങിയ ഡിസ്ട്രിക്ട് റിസർവ് ഗാർഡ്, ഛത്തീസ്ഗഡ് പൊലീസ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ്, സിആർപിഎഫ് കോബ്ര ബെറ്റാലിയൻ എന്നിവരുടെ സംയുക്ത സുരക്ഷാ സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. പിന്നീടുണ്ടായ ഏറ്റുമുട്ടലിലാണ് ഏഴു മാവോയിസ്റ്റുകളെ വധിച്ചത്. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണെന്ന് സുരക്ഷസേന അറിയിച്ചു.

ശബരിമല സ്വർണ്ണക്കൊള്ള ,പ്രത്യേക അന്വേഷണ സംഘത്തിന് ഒന്നര മാസം കൂടി സമയം

കൊച്ചി.ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണം സംഘത്തിന് ഒന്നര മാസം കൂടി സമയം നീട്ടി നൽകി. അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ചാണ് ദേവസ്വം ബെഞ്ചിന്റെ തീരുമാനം. ശബരിമല സ്വർണ്ണക്കൊള്ള കേസിന്റെ FIR ആവശ്യപ്പെട്ടുള്ള ED യുടെ ഹർജി വീണ്ടും പരിഗണിക്കാനും മാജിസ്‌ട്രേറ്റ് കോടതിക്ക് ഹൈകോടതി നിർദേശം നൽകി.


ശബരിമല സ്വർണ്ണകൊള്ള കേസിൽ മൂന്നാമത്തെ അന്വേഷണ പുരോഗതി റിപ്പോർട്ടാണ് ഇന്ന് കോടതിയിൽ
സമർപ്പിച്ചത്. അന്വേഷണം പൂർത്തിയായിട്ടില്ലെന്ന കാര്യവും എസ് പി എസ് ശശിധരൻ കോടതിയെ അറിയിച്ചു. കേസിലെ രണ്ട് പ്രതികളെ ഇനിയും
ചോദ്യം ചെയ്യാനുണ്ട്. തെള്ളിവെടുപ്പും പൂർത്തിയാക്കണം. ഇത് പരിഗണിച്ചാണ്  കോടതി ഒന്നര മാസം കൂടി സമയം
അനുവദിച്ചത്. അന്വേഷണം ശരിയായ ദിശയിൽ ആണെന്നും കോടതി വ്യക്തമാക്കി.

ശബരിമല സ്വർണ്ണക്കൊള്ള കേസിന്റെ
FIR ആവശ്യപ്പെട്ടുള്ള ED യുടെ ഹർജി വീണ്ടും പരിഗണിക്കാൻ മജിസ്‌ട്രേറ്റ് കോടതിയ്ക്ക് ദേവസ്വം ബെഞ്ച് നിർദേശം നൽകി.
നേരത്തെ റാന്നി കോടതി ED യുടെ
ഹർജി തള്ളിയിരുന്നു. ഇതിന് പിന്നലെയാണ്
ED ഹൈകോടതിയെ സമീപിച്ചത്. ED അന്വേഷണം SIT യുടെ അന്വേഷണത്തെ തടസ്സപ്പെടുത്തില്ലെന്ന  നിലപാടാണ് ഹൈക്കോടതിക്കുള്ളത്. കേസിലെ പ്രതിയായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിന്റെ ജാമ്യ ഹർജി കൊല്ലം വിജിലൻസ് കോടതി തള്ളി.


ലൈംഗികാതിക്രമം-അതിജീവിതയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചയാള്‍ പിടിയില്‍

ലൈംഗികാതിക്രമ കേസില്‍ പരാതിക്കാരിയായ യുവതിയെ അപമാനിക്കണമെന്ന കരുതലോടെ അതിജിവിതയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചയാള്‍ പിടിയില്‍. പരവൂര്‍ തെക്കുംഭാഗം കോട്ടപ്പുറത്ത് പാണാന്‍തൊടിയില്‍ നിന്നും പാലത്തറ ഹംസാ ഫ്‌ളാറ്റില്‍ താമസിക്കുന്ന അരീഫ് (44) ആണ് കൊല്ലം സിറ്റി സൈബര്‍ പോലീസിന്റെ പിടിയിലായത്.
സമൂഹമാധ്യമങ്ങളിലുടെ യുവതിയെ അപകീര്‍ത്തിപ്പെടുത്തണമെന്ന കരുതലോടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു. സൈബര്‍ പട്രോളിങ്ങില്‍ പ്രതിയെ കുറിച്ച് വിവരം ലഭിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും കൊല്ലം സിറ്റി സൈബര്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മനാഫിന്റെ നേതൃത്വത്തില്‍ പ്രതിയെ പിടികൂടുകയും മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്യുകയായിരുന്നു.

മോഹങ്ങൾ പൂവണിയും, ആവണി ആശുപത്രി വിട്ടു

കൊച്ചി.വിവാഹദിനത്തിൽ അപകടത്തിൽപ്പെട്ട പരിക്കേറ്റ് ചികിത്സയിലായിരുന്ന ആവണി ആശുപത്രി വിട്ടു. ആത്മവിശ്വാസം വർധിച്ചെന്നും . ലേക്ക് ഷോർ ആശുപത്രിക്ക് ബിഗ് സല്യൂട്ട് എന്നും ആവണി പറഞ്ഞു

പുഞ്ചിരിയോടെയാണ് മടക്കം. നഷ്ടപ്പെടും എന്ന് കരുതിയ ജീവിതത്തെ തിരികെ നൽകിയവർക്ക് സ്നേഹവും കടപ്പാടും ഒറ്റവാക്കിൽ ഒതുക്കി.

മുന്നോട്ടുള്ള ജീവിതത്തിന് ആത്മവിശ്വാസം പകരുന്ന ദിനങ്ങളായിരുന്നു കടന്നുപോയതെന്ന് ആവണി പറഞ്ഞു. ആരോഗ്യസ്ഥിതി പൂർണമായി വീണ്ടെടുക്കാനായി ഫിസിയോതെറാപ്പി തുടരും . വിവാഹാഘോഷം വിപുലമായി നടത്തുന്നത് ബന്ധുക്കളുമായി ആലോചിക്കുമെന്ന് ഭർത്താവ് ഷാരോൺ


ആലപ്പുഴ തുമ്പോളിയില്‍ കഴിഞ്ഞ 21നാണ് വിവാഹദിനത്തിലെ മേയ്ക്കപ്പ് ചെയ്യാനുള്ള യാത്രക്കിടെ ആവണി സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. ആദ്യം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആവണിയെ പിന്നീട് ലേക്ക് ഷോർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിവാഹ ദിവസം നടന്ന അപകടത്തിൽ മനസ്സാന്നിധ്യം കൈവിടാതെ അത്യാഹിത വിഭാഗത്തിൽ  വച്ച് ഷാരോൺ ആവണിയുടെ കഴുത്തിൽ താലി ചാർത്തിയത് നാടാകെ ആഹ്ളാദത്തോടെയാണ് കേട്ടത്.

‘ലോക് ഭവനിൽ ആദ്യ അതിഥിയായി രാഷട്രപതി ദ്രൗപതി മുർമു ‘

തിരുവനന്തപുരം:
കേരളത്തിലെ രാജ് ഭവൻ ഔദ്യോഗികമായി ‘ലോക് ഭവൻ’ എന്ന് മാറിയ ദിനത്തിൽ അതിഥിയായി എത്തിയത് രാഷ്ട്രപതി ദ്രൗപതി മുർമു.
ശംഖുമുഖത്ത് ഇന്ന് വൈകിട്ട് നടന്ന നാവിക സേനാ ദിനാഘോഷത്തിൽ പങ്കെടുത്ത ശേഷമാണ് രാഷ്ട്രപതി ലോക് ഭവനിൽ എത്തിയത്.

രാജ്യത്തുടനീളമുള്ള രാജ് ഭവനുകൾ ‘ലോക് ഭവൻ’ എന്നും ലെഫ്റ്റനൻ്റ് ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ് നിവാസ് ‘ലോക് നിവാസ്’ എന്നും പുനർനാമകരണം ചെയ്യാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദ്ദേശത്തെ തുടർന്നാണ് ഈ നടപടി. ഈ മാറ്റം “കോളനി ചിന്താഗതിയിൽ നിന്ന് ജനാധിപത്യപരമായ ഒന്നിലേക്കുള്ള സുപ്രധാന നാഴികക്കല്ലാണ്” എന്ന് ബഹുമാനപ്പെട്ട ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. മാറുന്ന കാലത്തിനനുസരിച്ചുള്ള പുതിയ ചിന്താഗതിക്ക് തുടക്കമിട്ടതിന് അദ്ദേഹം സംസ്ഥാനത്തെ ജനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. രാജ് ഭവനെ ‘ലോക് ഭവൻ’ എന്ന് പുനർനാമകരണം ചെയ്യാനുള്ള നിർദ്ദേശം ആദ്യമായി മുന്നോട്ട് വെച്ചത് ഇപ്പോഴത്തെ കേരള ഗവർണർ തന്നെയാണ്. അദ്ദേഹം ബിഹാർ ഗവർണറായിരുന്ന സമയത്ത് 2022-ലെ അഖിലേന്ത്യ ഗവർണേഴ്‌സ് കോൺഫറൻസിലാണ് ഈ നിർദ്ദേശം അവതരിപ്പിച്ചത്. വർഷങ്ങളായി, കേരളത്തിലെ രാജ് ഭവൻ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നതിന് നിരവധി സംരംഭങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ശ്രീ എസ്. ഗുരുമൂർത്തിയുടെ
ഓപ്പറേഷൻ സിന്ദൂർ’, കേന്ദ്ര സർക്കാരിൻ്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. വി. അനന്ത നാഗേശ്വരൻ്റെ ‘ആഗോള സാമ്പത്തിക പ്രവണതകൾ: ഇന്ത്യയുടെ വെല്ലുവിളികളും സാധ്യതകളും’ തുടങ്ങിയ പ്രധാന വിഷയങ്ങളെക്കുറിച്ച് രാജ് ഭവൻ പ്രഭാഷണങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. ഈ സംരംഭത്തെ കേരളത്തിലെ ജനങ്ങൾ പൂർണ്ണ മനസ്സോടെ പിന്തുണയ്ക്കണമെന്നും ‘ലോക് ഭവൻ’ എന്നതിൻ്റെ യഥാർത്ഥ അർത്ഥത്തിൽ അതിനെ അർഹമാക്കണമെന്നും ബഹുമാനപ്പെട്ട ഗവർണർ പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.

കരുനാഗപ്പള്ളിയിൽ മിനിസ്റ്റേഡിയം യാഥാർത്ഥ്യമാക്കുമെന്ന് LDF പ്രകടനപത്രിക

കരുനാഗപ്പള്ളി തീരപ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമുണ്ടാക്കും. പൂർത്തീകരണത്തിലെത്തിയ കരുനാഗപ്പള്ളി താലൂക്കാശുപത്രി ബഹുനിലക്കെട്ടിടത്തിൽ എല്ലാ വിഭാഗ ചികിത്സാസൗകര്യങ്ങളും ഏർപ്പെടുത്തും.

കായൽ ടൂറിസത്തിൻ്റെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിന് സംസ്ഥാന ടൂറിസം വകുപ്പുമായി ചേർന്ന് പദ്ധതിക്ക് രൂപം നല്കുമെന്നും കോർട്ട് കോംപ്ലക്സ് കരുനാഗപ്പള്ളി പട്ടണത്തിൽ സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും LDF പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് എൽ.ഡി.എഫ് നേതാക്കൾ പറഞ്ഞു. ജഗത് ജീവൻ ലാലി ,ബി.സജീവൻ ,ഷറഫുദീൻ മുസലിയാർ ,പ്രവീൺ മനയ്ക്കൽ ,മുഹമ്മദ് കുഞ്ഞ് ,ഡി.സദാനന്ദൻ, നിജാം ബഷി എന്നിവർ പങ്കെടുത്തു.