ഇൻഡിഗോ വിമാന പ്രതിസന്ധി തുടരുന്നതിനിടെ യാത്രക്കാർക്ക് ആശ്വാസമായി ട്രെയിനുകളിൽ അധിക കോച്ചുകളുമായി ദക്ഷിണ റെയിൽവേ. വിമാനങ്ങൾ വ്യാപകമായി റദ്ദാക്കുന്നതിൽ യാത്രക്കാർ കടുത്ത ബുദ്ധിമുട്ടിലായിരിക്കെയാണ് റെയിൽവേയുടെ തീരുമാനം. ഡിസംബർ ആറ് മുതൽ പത്ത് വരെ വിവിധ ട്രെയിനുകളിൽ ഒരു എസി ത്രീ- ടയർ കോച്ച് വീതമാണ് വർധിപ്പിച്ചിരിക്കുന്നത്.
1. ട്രെയിൻ നമ്പർ 20482 തിരുച്ചിറപ്പള്ളി- ജോധ്പൂർ ഹംസഫർ എക്‌സ്പ്രസ്- ഡിസംബർ ആറ്
2. ട്രെയിൻ നമ്പർ 20481- തിരുച്ചിറപ്പള്ളി- ഹംസഫർ എക്‌സ്പ്രസ്- ഡിസംബർ 10
3. ട്രെയിൻ നമ്പർ 12695 ഡോ. എംജിആർ ചെന്നൈ സെൻട്രൽ- തിരുവനന്തപുരം സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്- ഡിസംബർ ആറ്
4. ട്രെയിൻ നമ്പർ 12696 തിരുവനന്തപുരം സെൻട്രൽ- ഡോ. എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്- ഡിസംബർ 10
5. ട്രെയിൻ നമ്പർ 12601 ഡോ. എംജിആർ ചെന്നൈ സെൻട്രൽ- മംഗളൂരു സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്- ഡിസംബർ ആറ്
6. ട്രെയിൻ നമ്പർ 22158 ചെന്നൈ ബീച്ച്- മുംബൈ സിഎസ്ടി സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്- ഡിസംബർ ആറ്
7. ട്രെയിൻ നമ്പർ 22157 മുംബൈ സിഎസ്ടി- ചെന്നൈ ബീച്ച് സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്- ഡിസംബർ ഏഴ്
ഇൻഡിഗോ വിമാനങ്ങൾ വ്യാപകമായി റദ്ദാക്കിയതോടെ രാജ്യമൊട്ടാകെയുള്ള വിവിധ വിമാനത്താവളങ്ങളില്‍ സൃഷ്ടിച്ചത് എക്കാലത്തേയും വലിയ പ്രതിസന്ധിയാണ്. പൈലറ്റുമാരുടെ എണ്ണം കുറവ് ഉൾപ്പെടെയുള്ള വിവിധ പ്രശ്‌നങ്ങള്‍ തുടര്‍ന്നതോടെയാണ് വിമാന കമ്പനി യാത്രക്കാര്‍ക്ക് ഇരുട്ടടിയേകുന്ന കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്. ഇതോടെ, ശക്തമായ പ്രതിഷേധത്തിനാണ് വിമാനത്താവളങ്ങള്‍ സാക്ഷിയായത്.
ഇൻഡിഗോ വിമാന പ്രതിസന്ധി: ട്രെയിനുകളിൽ അധിക കോച്ചുകളുമായി ദക്ഷിണ റെയിൽവേ
രാഹുൽഗാന്ധിയെ തഴഞ്ഞ വിരുന്നിൽ തരൂർ
ന്യൂഡെൽഹി.രാഹുൽഗാന്ധിയെ തഴഞ്ഞ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ
റഷ്യൻ പ്രസിഡന്റിനായി ഒരുക്കിയ അത്താഴ വിരുതൽ ശശിതരൂർ പങ്കെടുത്തു
രാഷ്ട്രപതി ഭവനിൽ ഇന്നലെ രാത്രി ഒരുക്കിയ ചടങ്ങിൽ ആണ് തരൂർ പങ്കെടുത്തത്
ചടങ്ങിൽ പ്രതിപക്ഷ നേതാക്കളെ ക്ഷണിച്ചിട്ടില്ലെന്ന് കോൺഗ്രസ് ആരോപിക്കുന്നതിനിടെയാണ് തരൂർ വിരുന്നിൽ ക്ഷണിക്കപ്പെട്ടത്.
ഇത് പ്രോട്ടോകോൾ ലംഘനമാണെന്നും കോൺഗ്രസ്
കാർ അപകടത്തിൽപ്പെട്ട് അഞ്ച് അയ്യപ്പഭക്തർക്ക് ദാരുണാന്ത്യം
ചെന്നൈ.തമിഴ്നാട് രാമനാഥപുരത്ത് കാർ അപകടത്തിൽപ്പെട്ട് അഞ്ച് അയ്യപ്പഭക്തർക്ക് ദാരുണാന്ത്യം .മരിച്ചത്
ആന്ധ്രാ സ്വദേശികൾ
നിർത്തിട്ട കാറിലേക്ക് മറ്റൊരു കാർ ഇടിച്ചുകയറി
ഏഴ് പേർക്ക് ഗുരുതര പരിക്ക്
ഉത്സവ സീസൺ: സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകളുമായി റെയില്‍വെ
കോട്ടയം: ഉത്സവ സീസണ്‍ കണക്കിലെടുത്ത് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ച് റെയില്‍വെ. യാത്രക്കാരുടെ സൗകര്യാര്‍ഥം കോട്ടയംവഴി മൂന്ന് പ്രത്യേക ട്രെയിന്‍ സര്‍വീസുകളാണ് അനുവദിച്ചത്. ട്രെയിന്‍ നമ്പര്‍ 06083 നാഗര്‍കോവില്‍ ജങ്ഷന്‍-മഡ്ഗാവ് സ്‌പെഷ്യല്‍ ഡിസംബര്‍ 23, 30 തീയതികളിലും ജനുവരി ആറിനും നാഗര്‍കോവില്‍ ജങ്ഷനില്‍നിന്ന് രാവിലെ 11.40-ന് പുറപ്പെടും.
അടുത്തദിവസം രാവിലെ 8.50-ന് മഡ്ഗാവ് ജങ്ഷനില്‍ എത്തിച്ചേരും. കോട്ടയത്ത് വൈകീട്ട് 5.30-ന് എത്തും. മടക്ക ട്രെയിന്‍ നമ്പര്‍ 06084 മഡ്ഗാവ്-നാഗര്‍കോവില്‍ ജങ്ഷന്‍ സ്‌പെഷ്യല്‍ ഡിസംബര്‍ 24,31, ജനുവരി ഏഴ് തീയതികളില്‍ രാവിലെ 10.15-ന് മഡ്ഗാവ് ജങ്ഷനില്‍നിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 11-ന് നാഗര്‍കോവില്‍ ജങ്ഷനില്‍ എത്തിച്ചേരും. കോട്ടയത്ത് വെളുപ്പിനെ 3.15-ന് എത്തും.
ട്രെയിന്‍ നമ്പര്‍ 06041 മംഗളൂരു ജങ്ഷന്‍-തിരുവനന്തപുരം സ്‌പെഷ്യല്‍ ഡിസംബര്‍ ഏഴ്, 14, 21, 28, 2026 ജനുവരി നാല്, 11, 18 തീയതികളില്‍ വൈകീട്ട് ആറിന് മംഗളൂരു ജങ്ഷനില്‍നിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 6.30-ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തിച്ചേരും. മടക്ക ട്രെയിന്‍ നമ്പര്‍ 06042 തിരുവനന്തപുരം നോര്‍ത്ത് – മംഗളൂരു ജങ്ഷന്‍ പ്രതിവാര എക്‌സ്പ്രസ് സ്‌പെഷ്യല്‍ തിരുവനന്തപുരം നോര്‍ത്തില്‍നിന്ന് രാവിലെ 8.30-ന് പുറപ്പെട്ട് അതേദിവസം രാത്രി 8.30-ന് മംഗളൂരു ജങ്ഷനില്‍ എത്തും.
ട്രെയിന്‍ നമ്പര്‍ 06041 മംഗളൂരു ജങ്ഷന്‍-തിരുവനന്തപുരം സ്‌പെഷ്യല്‍ ഡിസംബര്‍ ഏഴ്, 14, 21, 28, 2026 ജനുവരി നാല്, 11, 18 തീയതികളില്‍ വൈകീട്ട് ആറിന് മംഗളൂരു ജങ്ഷനില്‍നിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 6.30-ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തിച്ചേരും. മടക്ക ട്രെയിന്‍ നമ്പര്‍ 06042 തിരുവനന്തപുരം നോര്‍ത്ത് – മംഗളൂരു ജങ്ഷന്‍ പ്രതിവാര എക്‌സ്പ്രസ് സ്‌പെഷ്യല്‍ തിരുവനന്തപുരം നോര്‍ത്തില്‍നിന്ന് രാവിലെ 8.30-ന് പുറപ്പെട്ട് അതേദിവസം രാത്രി 8.30-ന് മംഗളൂരു ജങ്ഷനില്‍ എത്തും.
ട്രെയിന്‍ നമ്പര്‍ 07117 സിര്‍പൂര്‍ കാഘസ്നഗര്‍-കൊല്ലം സ്പെഷ്യല്‍ ഡിസംബര്‍ 13-ന് രാത്രി 10-ന് സിര്‍പൂര്‍ കാഘസ്നഗറില്‍നിന്ന് പുറപ്പെട്ട് അടുത്തദിവസം രാത്രി 10-ന് കൊല്ലത്ത് എത്തും. ട്രെയിന്‍ നമ്പര്‍ 07118 കൊല്ലം-ചര്‍ലപ്പള്ളി സ്‌പെഷല്‍ ഡിസംബര്‍ 15-ന് രാവിലെ 2.30-ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് അടുത്തദിവസം വെളുപ്പിനെ 12.30-ന് ചാര്‍ലപ്പള്ളിയില്‍ എത്തും.
സിനിമാ തീയറ്ററുകളിൽ നിന്ന്
സിസിടിവി ദൃശ്യങ്ങൾ അശ്ലീല സൈറ്റിൽ പ്രചരിച്ച സംഭവത്തിൽ ശാസ്ത്രീയ പരിശോധന ഫലം കാത്ത് സൈബർ പോലീസ്
തിരുവനന്തപുരത്തെ സർക്കാർ നിയന്ത്രിത സിനിമാ തീയറ്ററുകളിൽ നിന്ന്
സിസിടിവി ദൃശ്യങ്ങൾ അശ്ലീല സൈറ്റിൽ പ്രചരിച്ച സംഭവത്തിൽ ശാസ്ത്രീയ പരിശോധന ഫലം കാത്ത് സൈബർ പോലീസ്. സിസിടിവി ദൃശ്യം ക്ലൗഡിൽ നിന്നാണോ ചോർന്നതെന്നാണ് പരിശോധിക്കുന്നത്. പ്രചരിക്കുന്നവയല്ലാതെ കൂടുതൽ ദൃശ്യങ്ങൾ പോയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഉത്തരേന്ത്യൻ സംഘമാണ് ദൃശ്യ ചോർച്ചയ്ക്ക് പിന്നിലെന്നാണ് നിഗമനം. സംഭവത്തിൽ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നിയോഗിച്ച സമിതിയും ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട്
ഒരാഴ്ചക്കുള്ളിൽ സമർപ്പിക്കും. കഴിഞ്ഞദിവസമാണ് കെ.എസ്.എഫ്.ഡി.സിയുടെ കൈരളി, ശ്രീ, നിള തീയേറ്ററുകളിൽ സിനിമ കാണാനെത്തിയ കമിതാക്കളുടെ ദൃശ്യങ്ങൾ ടെലഗ്രാമിലും അശ്ലീല സൈറ്റുകളിലും പ്രത്യക്ഷപ്പെട്ടത്
കേരളത്തിലെ SIR നീട്ടി
തിരുവനന്തപുരം. സംസ്ഥാനത്തെ എസ്ഐആർ നടപടികൾ വീണ്ടും നീട്ടി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ തീരുമാനപ്രകാരം എന്യൂമറേഷൻ ഫോമുകൾ ഈ മാസം 18 വരെ നൽകാം.
കരട് വോട്ടർ പട്ടിക 23ന് പ്രസിദ്ധീകരിക്കും.അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരണം ഫെബ്രുവരി 21ന് ആയിരിക്കും.ഒരാഴ്ച നീട്ടണമെന്ന സർക്കാർ ആവശ്യം അംഗീകരിച്ചാണ് കമ്മീഷൻ്റെ തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പ് സാഹചര്യത്തിൽ എനുമറേഷൻ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഒരാഴ്ചയോ അതിൽ കൂടുതൽ ആവശ്യമെങ്കിൽ സംസ്ഥാന സർക്കാരിനോട് തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകാൻ സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ നിവേദനത്തിൽ അനുഭാവപൂർവ്വം തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി പറഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം.
കാറിടിച്ച് ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു.
പാലാ. തൊടുപുഴ റോഡിൽ
പിഴകിന് സമീപം അപകടത്തിൽ ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു.
ബംഗ്ലാംകുന്ന് കോളനിയിൽ കൊണ്ടൂർ വീട്ടിൽ ജോസ് കെ.വി. (60) ആണ് മരിച്ചത്.
കാൽനടയായി ലോട്ടറി വില്ക്കുന്ന ആളായിരുന്നു.
വൈകിട്ട് 4.45-ഓടെ പിഴക് പെട്രോൾ പമ്പിന് സമീപം റോഡ് കുറുകെ കടക്കവെ സ്വകാര്യ ബസിനെ ഓവർടേക്ക് ചെയ്‌ത് വന്ന കാർ ജോസിനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
.
ബംഗ്ലാംകുന്ന് കോളനിയിൽ കൊണ്ടൂർ വീട്ടിൽ ജോസ് കെ.വി. (60) ആണ് മരിച്ചത്.
കാൽനടയായി ലോട്ടറി വില്ക്കുന്ന ആളായിരുന്നു.
വൈകിട്ട് 4.45-ഓടെ പിഴക് പെട്രോൾ പമ്പിന് സമീപം റോഡ് കുറുകെ കടക്കവെ സ്വകാര്യ ബസിനെ ഓവർടേക്ക് ചെയ്‌ത് വന്ന കാർ ജോസിനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പത്രം മലയാള ദിനപത്രങ്ങളിലൂടെ 2025 | ഡിസംബർ 6 | ശനി 1201 | വൃശ്ചികം 20 | മകയിരം, തിരുവാതിര
ദേശീയപാതാ നിർമ്മാണത്തിലെ അപകടം: വിവാദങ്ങൾ
കൊല്ലത്ത് നിർമ്മാണം നടക്കുന്ന ദേശീയപാതയുടെ **സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു**. സർവ്വീസ് റോഡിലേക്കാണ് ഇടിഞ്ഞുവീണത്. കൊട്ടിയം മൈലക്കാടിന് സമീപമാണ് സംഭവം. സ്‌കൂൾ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ റോഡിൽ കുടുങ്ങി. ശിവാലയ കൺസ്‌ക്ട്രക്ഷൻസിനാണ് ദേശീയപാതയുടെ നിർമാണ ചുമതല. കടമ്പാട്ടുകോണം – കൊല്ലം സ്ട്രെച്ചിലാണ് അപകടം ഉണ്ടായത്. സംഭവം അടിയന്തരമായി അന്വേഷിക്കാൻ പൊതുമരാമത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയ **മന്ത്രി മുഹമ്മദ് റിയാസ്**, ദേശീയ പാത അതോറിറ്റി അധികൃതരിൽ നിന്ന് വിശദീകരണം തേടാനും നിർദേശിച്ചു.
കൊല്ലം കൊട്ടിയത്ത് ദേശീയപാത നിർമാണത്തിനിടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണുണ്ടായ അപകടത്തിൽ **വൻ ദുരന്തം ഒഴിവായത്** തലനാരിഴയ്ക്ക്. സർവീസ് റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുന്നതിനിടെയാണ് നിർമാണത്തിലിരുന്ന പാത ഇടിഞ്ഞുവീണത്. കുട്ടികളുമായി വന്ന സ്‌കൂൾ ബസ്സടക്കം നാലു വാഹനങ്ങൾ കുടുങ്ങി. റോഡുകൾ വിണ്ടു കീറി വലിയ ഗർത്തം രൂപപ്പെട്ടു. മതിയായ സംവിധാനമൊരുക്കാതെ വെള്ളം ഒഴുകുന്ന ഓടയ്ക്ക് മുകളിലൂടെ റോഡ് നിർമാണം നടത്തിയതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക വിവരം. ദേശീയ പാത അതോറിറ്റിയുടെയും നിർമാണ കമ്പനിയുടെയും അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് പ്രദേശവാസികൾ ആരോപിച്ചു.
**എൻകെ പ്രേമചന്ദ്രൻ എംപി** സംഭവത്തിൽ അടിയന്തിര അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരിയോടും ദേശീയപാത അതോറിറ്റി അധികൃതരോടും ഇക്കാര്യം ആവശ്യപ്പെട്ടെന്നും **അശാസ്ത്രീയമായ ഉയരപ്പാതയുടെ നിർമ്മാണമാണ്** നിരന്തരമായി അപകടങ്ങൾ ഉണ്ടാക്കുന്നതെന്നും എംപി വാർത്താക്കുറിപ്പിൽ അറിയിച്ചു.
ദേശീയപാതാ നിർമ്മാണം **മനുഷ്യക്കുരുതിക്കുള്ള പാതയാക്കുകയാണെന്ന്** കെപിസിസി വർക്കിങ് പ്രസിഡന്റ് **എ.പി. അനിൽകുമാർ എംഎൽഎ** ആരോപിച്ചു. ദേശീയപാതാ നിർമ്മാണത്തിലെ അശാസ്ത്രീയതയും ക്രമക്കേടും പരിശോധിച്ച് സുരക്ഷാ ഓഡിറ്റ് നടത്തണമെന്നാവശ്യപ്പെട്ടവരെ അപഹസിച്ച മന്ത്രി മുഹമ്മദ് റിയാസ് ഈ വിഷയത്തിൽ മൗനം വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് **പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്** കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്ക്കരിക്കു കത്തയച്ചു. വിഷയത്തിൽ കേന്ദ്രത്തിന്റെ അടിയന്തിരമായ ഇടപെടലും നടപടിയും ഉണ്ടാകണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.
രാഷ്ട്രീയം, ഭരണപരമായ വാർത്തകൾ
കേരളത്തിലെ **എസ്ഐആർ (Special Electoral Roll)** നീട്ടി **തെരഞ്ഞെടുപ്പ് കമ്മീഷൻ**. എന്യുമറേഷൻ ഫോം ഡിസംബർ 18 വരെ സ്വീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഒരാഴ്ച നീട്ടണമെന്ന സർക്കാർ ആവശ്യം അംഗീകരിച്ചാണ് കമ്മീഷന്റെ തീരുമാനം. കരട് പട്ടിക 23 നും അന്തിമ പട്ടിക ഫെബ്രുവരി 21നും പ്രസിദ്ധീകരിക്കും.
വർഷങ്ങളായി നടത്തുന്ന കോടികളുടെ **അഴിമതികൾ തുടരാനാണ്** ഇടതുപക്ഷം തിരുവനന്തപുരം കോർപ്പറേഷനിൽ വോട്ടുതേടുന്നതെന്ന് **ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ** ആരോപിച്ചു. 40% കമ്മീഷൻ ഭരണമാണ് നഗരസഭയിൽ നടക്കുന്നത്. കിച്ചൺ ബിൻ അഴിമതി മുതൽ 300 കോടി രൂപയുടെ പൊതുമരാമത്ത് അഴിമതികൾ വരെ സി പി എം നേതാക്കളുടെ നേതൃത്വത്തിൽ നടന്നതിന്റെ തെളിവുകൾ പുറത്തുവിട്ടു.
കേരളം അതിദരിദ്ര മുക്തമായി പ്രഖ്യാപിച്ചതിനെ തുടർന്ന് **അന്ത്യോദയ അന്ന യോജന വിഭാഗത്തിൽപ്പെടുന്ന റേഷൻ കാർഡുകൾ** റദ്ദാക്കാനോ തുടരാതിരിക്കാനോ ഉള്ള സാധ്യതയുണ്ടോയെന്ന് **യുഡിഎഫ് എംപിമാരായ എൻ.കെ. പ്രേമചന്ദ്രനും എം.കെ. രാഘവനും** പാർലമെന്റിൽ കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷിയോട് ചോദിച്ചു. എന്നാൽ കേരളത്തിന്റെ പ്രഖ്യാപനം പദ്ധതിയെ ബാധിക്കില്ലെന്ന് കേന്ദ്രം മറുപടി നൽകി. ചോദ്യം ഉന്നയിച്ച എംപിമാർക്കെതിരെ **സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ** രംഗത്തെത്തി. സ്വന്തം സംസ്ഥാനത്തിനെതിരെ കുതന്ത്രം പ്രയോഗിക്കുന്ന **മാരീചന്മാരെ തിരിച്ചറിയണമെന്ന്** അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
**പിഎം ശ്രീ പദ്ധതിയിൽ** സംസ്ഥാനം ഒപ്പിട്ടതല്ല പ്രശ്നം, ഇക്കാര്യം **ഒളിച്ചുവെച്ചതാണ് പ്രശ്നമെന്നും കെസി വേണുഗോപാൽ** ആരോപിച്ചു. ഇത് സിപിഎം-ബിജെപി ഡീലാണ്. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ജോൺ ബ്രിട്ടാസ് ഇടനില നിന്നതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ തെരഞ്ഞെടുപ്പും **സർക്കാരിന്റെ വിലയിരുത്തൽ** ആണെന്നും വിലയിരുത്തുന്നതിൽ തെറ്റില്ലെന്നും **സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ**. ശബരിമല സ്വർണ്ണക്കൊള്ളയിൽ പാർട്ടി നടപടിയുണ്ടാകുമെന്നും മുഖം രക്ഷിക്കാൻ നടപടി എടുക്കേണ്ട കാര്യം സിപിഎമ്മിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി കോർപ്പറേഷനിൽ **വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനൽ നടപടി** സ്വീകരിക്കാൻ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. നാല് സ്റ്റാമ്പ് പേപ്പറുകളുടെ ഫോട്ടോ കോപ്പി ഉപയോഗിച്ച് 15 വാടക കരാറുകൾ ഉണ്ടാക്കി 25 ഡിവിഷനിലാണ് വ്യാജ വോട്ടർമാരെ ചേർത്താൻ ശ്രമം നടന്നത്.
റഷ്യൻ പ്രസിഡന്റ് **വ്‌ളാദിമിർ പുതിന്** രാഷ്ട്രപതി ഭവനിൽ ഒരുക്കിയ ഔദ്യോഗിക അത്താഴ വിരുന്നിലേക്ക് **രാഹുൽ ഗാന്ധിക്കും മല്ലികാർജുൻ ഖാർഗെയ്ക്കും ക്ഷണമില്ല**. അതേസമയം, കോൺഗ്രസ് എംപി **ശശി തരൂരിന് ക്ഷണം ലഭിച്ചു**. പ്രതിപക്ഷ നേതാവിന് ക്ഷണമില്ലാത്തതിനെക്കുറിച്ച് അറിയില്ലെന്നും തനിക്ക് ക്ഷണം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും തരൂർ പ്രതികരിച്ചു.
അഖിലേന്ത്യാ പ്രൊഫഷണൽ കോൺഗ്രസ് ചെയർമാൻ **പ്രവീൺ ചക്രവർത്തി ടിവികെ അധ്യക്ഷൻ വിജയ്യുമായി കൂടിക്കാഴ്ച** നടത്തി. ചെന്നൈയിലെ വിജയ്യുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ എം. കെ സ്റ്റാലിനെ കണ്ടതിന് പിന്നാലെയാണ് ഈ കൂടിക്കാഴ്ച.
കേസുകൾ, നിയമപരമായ വിഷയങ്ങൾ
ബലാത്സംഗ കേസിൽ **രാഹുൽ മാങ്കൂട്ടത്തിൽ** സമർപ്പിച്ച **മുൻകൂർ ജാമ്യാപേക്ഷ** ഇന്ന് ഹൈക്കോടതി പരിഗണിക്കും. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയതിനെ തുടർന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങാതെ നിയമപോരാട്ടം നടത്താനാണ് രാഹുലിന്റെ നീക്കം.
സൈബർ പൊലീസ് അറസ്റ്റ് ചെയ്തു ജയിലിൽ കഴിയുന്ന **രാഹുൽ ഈശ്വറിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു**. ജയിലിൽ പ്രവേശിപ്പിച്ച ശേഷവും രാഹുൽ നിരാഹാര സമരത്തിലാണ്.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഒളിവില്‍ പോകാന്‍ സഹായിച്ചെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത **രണ്ട് പേഴ്സണൽ സ്റ്റാഫ് അംഗങ്ങളേയും വിട്ടയച്ചു**. ഫസൽ അബ്ബാസ്, ഡ്രൈവർ ആൽവിൻ എന്നിവരെയാണ് അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയച്ചത്.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ **രാജ്യസഭയിലും വാക് പോര്**. ഇടത് എംപിമാരെ എതിർത്ത ജയറാം രമേശിനോട് ഒരു സിപിഐ നേതാവിന്റെ പേര് പറഞ്ഞാൽ ഒരു ലക്ഷം രൂപ തരാമെന്ന് സന്തോഷ് കുമാർ എംപി വെല്ലുവിളിച്ചു. സ്വകാര്യ ബില്ലവതരണ വേളയിൽ ജോൺ ബ്രിട്ടാസ് എംപി രാഹുൽ വിഷയം പരാമർശിച്ചു.
**ശബരിമല സ്വർണ്ണ കൊള്ളയിലെ അന്വേഷണം** മനപ്പൂർവം നീട്ടി കൊണ്ടുപോകുന്നുവെന്നും തൃപ്തികരമല്ലെന്നും **കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്** ആരോപിച്ചു. എസ്ഐടി പ്രതികളെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പുരാവസ്തു തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുന്ന **മോൻസൺ മാവുങ്കലിന്റെ വീട്ടിൽ മോഷണമെന്ന പരാതിയിൽ** സാധന സാമഗ്രികൾ തിട്ടപ്പെടുത്തുന്നതിനുള്ള പരിശോധന നടന്നില്ല. മോൻസൺ ജയിലിൽ നിന്നെത്തിയെങ്കിലും പൊലീസും ആമീനും എത്താത്തതിനാലാണ് പരിശോധന മുടങ്ങിയത്.
മറ്റ് പ്രധാന സംഭവങ്ങൾ
കോഴിക്കോട് വെള്ളിമാടുകുന്നിലെ **ജെഡിടി ഇസ്ലാം ആർട്സ് കോളേജിൽ സൺഷേഡ് ഇടിഞ്ഞ് വീണ്** നാല് വിദ്യാർത്ഥികൾക്ക് പരിക്ക്. ഇതിൽ ഒരു വിദ്യാർത്ഥിയുടെ തലക്ക് കാര്യമായ പരിക്കുണ്ട്. വൈകിട്ട് നാല് മണിയോടെയാണ് അപകടം.
നിർമ്മാണത്തിലിരിക്കുന്ന **സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം**. കണ്ണൂർ കതിരൂർ പുല്യോട് വെസ്റ്റ് സ്വദേശി അൻഷിലിന്റെ മകൻ മാർവാൻ ആണ് മരിച്ചത്.
അന്തർദേശീയം, വിദേശ ബന്ധങ്ങൾ
**ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം** ഇരു രാജ്യങ്ങൾക്കും ഭാവിയിൽ ആഗോള വെല്ലുവിളികളെ നേരിടാൻ സഹായിക്കുമെന്ന് താൻ വിശ്വസിക്കുന്നതായി പ്രധാനമന്ത്രി **നരേന്ദ്ര മോദി**. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇരു രാജ്യങ്ങളും ഒരുമിച്ച് നിൽക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സാമ്പത്തികം, ബിസിനസ്
**ഇൻഡിഗോ പ്രതിസന്ധി** അവസരമാക്കി മറ്റ് വിമാന കമ്പനികൾ ടിക്കറ്റ് നിരക്കുകളിൽ **വൻവർദ്ധനവ്** വരുത്തിയിരിക്കുന്നു. ദില്ലിയിൽ നിന്ന് ചെന്നൈയിലേക്കുള്ള എയർ ഇന്ത്യ വിമാന ടിക്കറ്റ് വില 65000 ന് മുകളിലാണ്. മുംബൈ, പൂനെ, ബെംഗളൂരു, കൊച്ചി സർവീസുകളുടെ നിരക്കും വർദ്ധിച്ചു.
രാജ്യവ്യാപകമായി ഇൻഡിഗോ വിമാനങ്ങളുടെ സർവീസുകൾ മുടങ്ങുന്നതിനിടെ **ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ്** മൗനം വെടിഞ്ഞു. വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്നുള്ള പ്രതിസന്ധി പരിഹരിക്കുകയാണെന്നും പ്രവർത്തനം **ഡിസംബർ 10-നും 15-നും ഇടയിൽ സാധാരണ നിലയിലാകുമെന്നും** അദ്ദേഹം അറിയിച്ചു.
**ഐ.ഡി.ബി.ഐ ബാങ്കിനെ സ്വകാര്യവത്കരിക്കുന്നതിനുള്ള നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ**. ഏകദേശം 63,000 കോടി രൂപ മൂല്യം വരുന്ന 60.72 ശതമാനം ഓഹരികൾ വിറ്റഴിക്കുന്നതിനായി ഉടൻ തന്നെ അപേക്ഷകൾ ക്ഷണിച്ചേക്കും. കോട്ടക് മഹീന്ദ്ര ബാങ്ക്, എമിറേറ്റ്‌സ് എൻബിഡി എന്നിവരാണ് ബിഡ് നൽകാൻ സാധ്യതയുള്ള സ്ഥാപനങ്ങൾ.
കായികം
**ഫിഫ ചരിത്രത്തിലാദ്യമായി ഏർപ്പെടുത്തിയ സമാധാന പുരസ്‌കാരം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്** സമ്മാനിച്ചു. വാഷിങ്ടണിൽ നടന്ന ചടങ്ങിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ലഭിച്ച അംഗീകാരം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളിലൊന്നെന്ന് ട്രംപ് പ്രതികരിച്ചു.
**ജൂനിയർ ലോകകപ്പ് ഹോക്കിയിൽ ഇന്ത്യ സെമിയിൽ**. ക്വാർട്ടറിൽ ബെൽജിയത്തെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ഇന്ത്യ സെമിയിലെത്തിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും 2-2 സമനിലയിലായിരുന്നു.
ദക്ഷിണാഫ്രിക്കക്കെതിരായ **മൂന്നാം ഏകദിനം ഇന്ന് വിശാഖപട്ടണത്ത്**. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലെ ഓരോ മത്സരങ്ങൾ ഇരു ടീമുകളും ജയിച്ചതിനാൽ ഇന്നത്തെ മത്സരം ഏറെ നിർണായകമാണ്. ഉച്ചക്ക് 1.30 നാണ് മത്സരം ആരംഭിക്കുക.
**2026 ലെ ഫിഫ ലോകകപ്പിന്റെ മത്സരക്രമം പുറത്ത്**. എ മുതൽ എൽ വരെയുള്ള 12 ഗ്രൂപ്പുകളിലേക്ക് യോഗ്യത നേടിയ 42 ടീമുകളെ നറുക്കെടുത്തു. അമേരിക്ക, കാനഡ, മെക്‌സിക്കൊ എന്നീ രാജ്യങ്ങളിലായി അടുത്തവർഷം ജൂൺ 11 മുതൽ ജൂലായ് 19 വരെ നടക്കുന്ന ലോകകപ്പിൽ 48 ടീമുകളാണ് മത്സരിക്കുന്നത്. അർജന്റീന ഗ്രൂപ്പ് ജെയിലും, ബ്രസീൽ ഗ്രൂപ്പ് സിയിലും, ഫ്രാൻസ് ഗ്രൂപ്പ് ഐയിലുമാണ്.
റെയിൽവേ, റോഡ് സുരക്ഷ
മുതിർന്ന വനിതകൾക്കും വയോധികർക്കും **ലോവർ ബർത്ത് മുൻഗണന** നൽകാനുള്ള തീരുമാനവുമായി **ഇന്ത്യൻ റെയിൽവേ**. സ്ലീപ്പർ ക്ലാസിൽ ഏഴുവരെ ബർത്തുകളും, തേഡ് എസിയിൽ അഞ്ചുവരെ ബർത്തുകളും, സെക്കൻഡ് എസിയിൽ നാല് വരെ ബർത്തുകളും മുൻഗണനാക്രമത്തിൽ നൽകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയെ അറിയിച്ചു.
ഇന്ത്യയിൽ റോഡപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയർന്നതായി കേന്ദ്ര മന്ത്രി **നിതിൻ ഗഡ്കരി**. **2024 ൽ റോഡപകട മരണം 1.77 ലക്ഷമായി** ഉയർന്നു, പ്രതിദിനം ഏകദേശം 485 പേർ മരണപ്പെടുന്നുവെന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ട കണക്കുകൾ സൂചിപ്പിക്കുന്നത്.
ശബരിമല വാർത്തകൾ
ശബരിമലയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ **കേരള സദ്യ വിളമ്പുമെന്ന്** തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് **കെ ജയകുമാർ**. പുലാവും സദ്യയുമാണ് നൽകുന്നത്. ഒരു ദിവസം പുലാവ് നൽകിയാൽ അടുത്ത ദിവസം സദ്യ വിളമ്പും. അന്നദാന ഫണ്ടിൽ ഒൻപത് കോടി രൂപയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ **സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി**. ഇതിന്റെ ഭാഗമായി കേരള പൊലീസ്, സിആർപിഎഫ് – ആർഎഎഫ്, എൻഡിആർഎഫ്, ആന്റി സബോട്ടേജ് ചെക്ക് ടീം, ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്‌ക്വാഡ്, സ്പെഷ്യൽ ബ്രാഞ്ച് എന്നിവർ ചേർന്ന് സന്നിധാനത്ത് **സംയുക്ത റൂട്ട് മാർച്ച്** നടത്തി. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ അധിക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
സിനിമ, പുസ്തകം, വിനോദം
വധശ്രമക്കേസിൽ ജയിലിൽ കഴിയുന്ന കന്നഡ സിനിമാ നടൻ **ദർശൻ** നായകനാകുന്ന **’ഡെവിൾ’ സിനിമയുടെ ട്രെയിലർ** എത്തി. പ്രകാശ് വീർ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ എന്റർടെയ്നറാണ്. മൂന്ന് മണിക്കൂറുകൾ കൊണ്ട് 20 ലക്ഷത്തിനടുത്ത് ആളുകളാണ് ട്രെയിലർ ഇതുവരെ കണ്ടത്.
**സന്തോഷ് പണ്ഡിറ്റിന്റെ ആദ്യ അയ്യപ്പഭക്തി ഗാനം** പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടുന്നു. ‘ശബരിമലയിലെ സ്വാമി’ എന്ന് തുടങ്ങുന്ന ഗാനം ഭക്തിസാന്ദ്രമായ പശ്ചാത്തലത്തിൽ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് പാടി അഭിനയിച്ചിരിക്കുന്നത്.
**’33928 അശ്വിൻ ശേഖർ’** എന്ന് പേരിട്ട ഉൽക്കയ്ക്കു കാരണക്കാരനായ, ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷണൽ ഉൽക്കാശാസ്ത്രജ്ഞനായ **അശ്വിൻ ശേഖറിന്റെ ‘ഇറ്റ് ഈസ് മൈ സ്‌പെയ്‌സ്’** എന്ന പുസ്തകം ശ്രദ്ധേയമാകുന്നു. ആസ്റ്ററോയിഡുകളുടെയും സ്‌പെയ്‌സ് സയൻസിന്റെയും ലോകം പരിചയപ്പെടുത്തുന്ന കൃതി മാതൃഭൂമി പ്രസിദ്ധീകരിച്ചു.
ഓട്ടോമൊബൈൽ
**ട്രയംഫ് മോട്ടോർസൈക്കിൾസ് സ്‌ക്രാംബ്ലർ 400എക്‌സിന് അടിപൊളി ഇയർ എന്‍ഡ് ഓഫർ**. ഡിസംബർ 1 മുതൽ 31 വരെ സ്‌ക്രാംബ്ലർ 400എക്‌സ് വാങ്ങുന്നവർക്ക് 13,300 രൂപയുടെ ആസസറികൾ സൗജന്യമായി നൽകും. ലോവർ എന്‍ജിൻ ബാറ്, മഡ്ഗാർഡ് കിറ്റ്, ഫ്‌ളൈ സ്‌ക്രീൻ ഉൾപ്പെടെയുള്ളവയാണ് ലഭിക്കുക. 398 സിസി എന്‍ജിന് 39.5 ബിഎച്ച്പി കരുത്തുണ്ട്. എക്‌സ് ഷോറൂം വില 2.68 ലക്ഷം രൂപ.
ആരോഗ്യവും സൗന്ദര്യവും – മഞ്ഞുകാല സംരക്ഷണം
മഞ്ഞുകാലമായാൽ പലരും നേരിടുന്ന പ്രശ്നമാണ് **പാദങ്ങൾ വിണ്ടുകീറുന്നത്**. സ്വാഭാവിക എണ്ണമയം കുറയുമ്പോഴാണ് ചർമം വരണ്ടതാകുന്നത്. പാദങ്ങൾക്ക് ശരിയായ സംരക്ഷണം നൽകേണ്ടതുണ്ട്. മഞ്ഞുകാലത്ത് **ചൂടുവെള്ളം കൊണ്ട് കാലുകൾ കഴുകുന്നത് ഒഴിവാക്കുക**. സോപ്പിന്റെ അമിതോപയോഗം കുറയ്ക്കുക. പകരം **കറ്റാർവാഴ അടങ്ങിയ ലേപനങ്ങൾ**, **വെളിച്ചെണ്ണ ഉപയോഗിച്ചുള്ള മസാജ്** എന്നിവ ഫലപ്രദമാണ്.
പാദങ്ങളിലെ വിണ്ടുകീറൽ തടയാൻ: ഇളംചൂടുവെള്ളത്തിൽ **ഉപ്പ്** ഇട്ടതിന് ശേഷം പാദങ്ങൾ അതിൽ മുക്കിവയ്ക്കുക. **ബേക്കിങ് സോഡയും ഉപ്പും** ഇട്ട വെള്ളത്തിലും, **ഉപ്പും നാരങ്ങാനീരും** കലർത്തിയ വെള്ളത്തിലും കാൽ മുക്കിവയ്ക്കുന്നത് ഗുണകരമാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യാവുന്നതാണ്.
പള്ളിശേരിക്കലിൽ സ്വീകരണ പര്യടനത്തിനിടെ വാഹനം മരത്തിൽ ഇടിച്ച് അപകടം;യുഡിഎഫ് വാർഡ് – ജില്ലാ സ്ഥാനാർത്ഥികൾക്ക് പരിക്ക്
ശാസ്താംകോട്ട:പള്ളിശേരിക്കലിൽ സ്വീകരണ പര്യടനത്തിനിടെ വാഹനം മരത്തിൽ ഇടിച്ച് അപകടം;യുഡിഎഫ് വാർഡ് – ജില്ലാ സ്ഥാനാർത്ഥികൾക്ക് പരിക്ക്.ജില്ലാ പഞ്ചായത്ത് കുന്നത്തൂർ ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥി ഷീജ രാധാകൃഷ്ണൻ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.വെള്ളി രാത്രി 10 ഓടെയാണ് സംഭവം.സ്വീകരണ പര്യടനത്തിനിടെ ശാസ്താംകോട്ട പള്ളിശേരിക്കൽ വച്ച് വാഹനത്തിൻ്റെ മുകൾ ഭാഗം മരത്തിൽ ഇടിക്കുകയായിരുന്നു.പള്ളിശേരിക്കൽ തെക്ക് 15-ാം വാർഡ് സ്ഥാനാർത്ഥി തസ്നി(30) യുടെ കൈയ്ക്ക് സാരമായി പരിക്കേറ്റു.ഇവരെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഷീജ രാധാകൃഷ്ണനും മരക്കൊമ്പ് മുഖത്ത് പതിച്ച് പരിക്കേറ്റു.






































