Home Blog Page 865

ഇന്ത്യൻ യുവതിയെ യു എസിൽ കാണാതായി

വാഷിംങ് ടണ്‍.ഇന്ത്യൻ യുവതിയെ യു എസിൽ കാണാതായി. സിമ്രാന്‍ എന്ന യുവതിയെ ആണ് കാണാതായത്. വന്‍ തട്ടിപ്പെന്ന് സംശയം വിവാഹത്തിനായി യു എസിൽ എത്തിയ യുവതിയെയാണ് കാണാതായത്. ജൂൺ 20 ണ് യു എസിൽ എത്തിയ യുവതിയെ ജൂൺ 26 നാണ് കാണാതായത്.കാംഡൻ കൗണ്ടിയിലെ ലിൻഡൻ‌വോൾഡിൽ വച്ചാണ് 24 കാരിയെ കാണാതായത്.യുവതിയെ കണ്ടെത്താൻ യുഎസ് പോലീസ് ശ്രമങ്ങൾ ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു.

യുവതിക്ക് യു എസിൽ മറ്റു പരിചയ ക്കാറില്ലെന്ന് പോലീസ്.യുവതിയുടെ ഇന്ത്യയിലെ ബന്ധുക്കളെ കുറിച് വിവരം ഇല്ലെന്നും പോലീസ്. യുഎസിലേക്ക് കടക്കാൻ വിവാഹം മറയാക്കിയതാണോ എന്ന് സംശയിക്കുന്നതായും പോലീസ്

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. ഹിമാചലിൽ 10 ജില്ലകളിലും ഉത്തരഖണ്ടിൽ 7 ജില്ലകളിലും റെഡ് അലേർട് പ്രഖ്യാപിച്ചു. ഉത്തരഖണ്ടിൽ മിന്നൽ പ്രായത്തിൽ കാണാതായ ഏഴ് തൊഴിലാളികയുള്ള തെരെച്ചിൽ ഇന്നും തുടരും. ഒഡിഷയിൽ കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശത്തെ സ്ഥലങ്ങൾ വെള്ളത്തിനടിയിൽ ആയി. മധ്യപ്രദേശ്, ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഒഡിഷ, ഹിമാചൽ, ഉത്തരഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിലും ശക്തമായ മഴ പെയ്യുമെന്നാണ് കേന്ദ്രം കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

അതേസമയം ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിൽ കാണാതായ ഏഴ് തൊഴിലാളികൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു.രണ്ടു തൊഴിലാളികളുടെ മൃതദേഹം കണ്ടെടുത്തു.ചാർ ധാം യാത്ര ഒരു ദിവസത്തേക്ക് നിർത്തിവച്ചു.സംസ്ഥാന ദുരന്ത നിവാരണ സേന, ദേശീയ ദുരന്ത നിവാരണ സേന എന്നിവയുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഉത്തർപ്രദേശിലെ 8 ജില്ലകളിലും ഇന്ന് റെഡ് അലർട്ട്.

രക്തസ്രാവം വന്ന് ഗുരുതരാവസ്ഥയിലായ ആയ സ്ത്രീക്ക് രക്ഷകരായി കേരള പോലീസ്

പത്തനംതിട്ട. തണ്ണിത്തോട് രക്തസ്രാവം വന്ന് ഗുരുതരാവസ്ഥ ആയ സ്ത്രീയെ ഔദ്യോഗിക വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചു പോലീസ്. തണ്ണിത്തോട് മൂഴി പുളിഞ്ചാൻ വീട്ടിൽ അമ്പിളിയെ ആണ് പോലീസ് വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചത്.

അമ്പിളിയെ കൊണ്ടുപോകാൻ ആംബുലൻസിന് വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് ഭർത്താവ് തണ്ണിത്തോട് പോലീസ് സ്റ്റേഷനിൽ എത്തി സഹായം ആവശ്യപ്പെടുകയായിരുന്നു. രാത്രി രണ്ടുമണിയോടെ ആയിരുന്നു സംഭവം

കടലുള്ള ഇടങ്ങളിലെല്ലാം കടല്‍ കയറില്ലളിയാ, തീരദേശ വാസികൾ

കൊച്ചി. സജി ചെറിയാൻ ഇന്നലെ ആലപ്പുഴ നടത്തിയ പരാമർശം പിൻവലിക്കണമെന്ന് തീരദേശ വാസികൾ . കടൽ ഉള്ള എല്ലായിടങ്ങളിലും കടൽ കയറില്ല എന്ന പരാമര്‍ശമാണ് വിവാദമായത്. തെറ്റായ നിർമ്മാണ പ്രവർത്തികളാണ് കടൽ കയറാൻ കാരണം “” കൂടുതൽ പദ്ധതികൾ കൊണ്ട് വന്നാൽ കടലാക്രമണം മാറില്ല .തീരദേശവാസികളെ പറ്റിച്ചു കൊണ്ട് ഉള്ളത് അല്ലാ വികസനം .അവരെ അവിടെ നിർത്തി ദുരിതത്തിന് പരിഹാരം കാണുന്നതാണ് വികസനം “

” അതുകൊണ്ട് മന്ത്രിയുടെ വാക്കുകൾ തിരുത്തണമെന്ന് തീരദേശ വാസികൾ “. ” കടൽ ഉള്ള ഇടങ്ങളിൽ കടൽ കയറുമെന്നും, അളിയാ കയറരുത് എന്ന് പറഞ്ഞാൽ കയറാതെ ഇരിക്കുമോ എന്നുമായിരുന്നു മന്ത്രിയുടെ പരിഹാസം

വാഹനം മറികടന്നതുമായി ബന്ധപ്പെട്ട തർക്കം;ട്രാവലർ യാത്രക്കാരെ പിക്കപ്പ് ഡ്രൈവറുടെ നേതൃത്വത്തിൽ മർദ്ദിച്ചതായി പരാതി

താമരശേരി.വാഹനം മറികടന്നതുമായി ബന്ധപ്പെട്ട തർക്കം;ട്രാവലർ യാത്രക്കാരെ പിക്കപ്പ് ഡ്രൈവറുടെ നേതൃത്വത്തിൽ മർദ്ദിച്ചതായി പരാതി.താമരശ്ശേരി ചുരത്തിൽ വെച്ച് വാഹനം മറികടന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.കൈതപ്പൊയിലിൽ വെച്ച് പിക്കപ്പ് വാൻ ഡ്രൈവറുടെ നേതൃത്വത്തിൽ ഒൻപതോളം പേർ ചേർന്ന് ട്രാവല്ലർ യാത്രക്കാരെയും, ഡ്രൈവറേയും ആയുധമുപയോഗിച്ച് മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ പിക്കപ്പ് ഡ്രൈവർക്കും, കണ്ടാൽ അറിയാവുന്ന മറ്റ് 8 പേർക്കുമെതിരെ കേസ്. ചെറുകുളത്തൂർ സ്വദേശി രഞ്ജിതിൻ്റെ പരാതിയിൽ താമരശ്ശേരി പോലീസാണ് കേസെടുത്തത്

അന്വേഷണ സമിതിയെ നിയോഗിച്ചതിൽ തൃപ്തിയെന്ന് മെഡിക്കല്‍കോളജിലെ യൂറോ വിഭാഗം മേധാവി ഡോ ഹാരിസ് ചിറയ്ക്കല്‍

തിരുവനന്തപുരം.അന്വേഷണ സമിതിയെ നിയോഗിച്ചതിൽ തൃപ്തിയെന്ന് മെഡിക്കല്‍കോളജിലെ യൂറോ വിഭാഗം മേധാവി ഡോ ഹാരിസ് ചിറയ്ക്കല്‍ പറഞ്ഞു. മെഡി കോളജ് പ്രിൻസിപ്പൽ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. എല്ലാ വിഷയങ്ങളും സമിതി അന്വേഷിക്കണം. ശാശ്വത പരിഹാരം വേണം. ഭരണപരമായ കാര്യങ്ങളുടെ ബാലപാഠങ്ങൾ അറിയാത്തവരാണ് പ്രിൻസിപ്പലും സൂപ്രണ്ടും, അവർക്ക് അതുകൊണ്ടുതന്നെ പരിമിതികളും ഭയവും ഉണ്ടാകും. ഭാവിയിൽ ഭരണപരമായ പരിചയമുള്ളവർക്ക് ഇത്തരം ചുമതലകൾ നൽകണം. ഉപകരണങ്ങൾ ഇന്ന് വരുമായിരിക്കും

ശസ്ത്രക്രിയ മാറ്റിവെച്ചവർക്കുള്ള ഉപകരണങ്ങൾ ഇന്ന് വരുമെന്നാണ് പറയുന്നത്. ശസ്ത്രക്രിയ മാറ്റിവെക്കപ്പെട്ടവർ ആശുപത്രിയിൽ കഴിയുകയാണ്. അടുത്ത രണ്ടുമാസത്തേക്ക് വെയിറ്റിംഗ് ലിസ്റ്റിലുള്ളവർ ഉണ്ട്

കുപ്രസിദ്ധ ഹൈവേ കൊള്ളത്തലവനെ ഏറ്റുമുട്ടലിൽ വധിച്ചു

.reprencentational image

നോയിഡ. കുപ്രസിദ്ധ ഹൈവേ കൊള്ളത്തലവനെ ഉത്തർപ്രദേശിൽ ഏറ്റുമുട്ടലിൽ വധിച്ചു.ഹരിയാന സ്വദേശി സന്ദീപ് ആണ് കൊല്ലപ്പെട്ടത്.നോയിഡ എസ്ടിഎഫും ബാഗ്പത് പോലീസും സംയുക്തമായി നടത്തിയ ഏറ്റു മുട്ടലിൽ ആണ് ഇയാളെ വധിച്ചത്.കാൺപൂരിൽ 4 കോടി രൂപയുടെ ട്രക്ക് കൊള്ളക്കേസിൽ മുഖ്യപ്രതി യാണ്.നിരവധി ഹൈവേ കൊള്ളക്കേസുകളിലും, ഡ്രൈവർമാരുടെ കൊലപാതകങ്ങളിലും പ്രതിയാണ്

റോഡും നടപ്പാതയും യാത്രായോഗ്യമാക്കണം, പ്രതിഷേധ കൂട്ടായ്മ


പടി കല്ലട. കോയിക്കൽ ഭാഗം വാർഡിലെ കണിയാമ്പള്ളിയിൽ നടപ്പാതയും ചെങ്ങഴശ്ശേരിൽ മുക്ക് നടുവില വീട് റോഡും റീ ടാർ ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കോൺഗ്രസ്‌ കോയിക്കൽ ഭാഗം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണിയാമ്പള്ളിയിൽ മുക്കിൽ പ്രതിക്ഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
ഏകദേശം 100ൽ പ്പരം കുടുംബങ്ങൾ അധിവസിക്കുന്ന റോഡും, നടപ്പാതയും ആണ് തകർന്ന് കിടക്കുന്നത്. റോഡിന്റെയും,
നടപ്പാതയുടെയും ശോച്യാവസ്ഥ പരിഹരിക്കുന്നതിനു വേണ്ടി പല ഗ്രാമസഭകളിലും ഗ്രാമവാസികൾ പരാതി ഉന്നയിച്ചിട്ടുള്ളതാകുന്നു. അധികാരികൾ അനുകൂല നടപടികൾ സ്വീകരിക്കാത്തത്തിൽ പ്രതിക്ഷേധിച്ച് കൊണ്ടാണ് പ്രതിക്ഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. കോൺഗ്രസ്‌ വാർഡ് പ്രസിഡന്റ്‌ ഗോപാലകൃഷ്ണ പിള്ളയുടെ അധ്യക്ഷതയിൽ കൂടിയ യോഗം ഡി. സി. സി ജനറൽ സെക്രട്ടറി കല്ലട ഗിരീഷ് ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ കടപുഴ മാധവൻ പിള്ള, ദിനകർ കോട്ടക്കുഴി, അംബുജാക്ഷിയമ്മ, അജിത് ചാപ്രയിൽ, സുഭാഷ്, ഗീവർഗീസ്, അനീഷ, രജി, രാധമ്മപിള്ള, സിന്ധു, ജോയ്, വിശ്വനാഥൻ, രവീന്ദ്രൻ പിള്ള, ശ്രീകുമാർ,ഗിരിജ, ശിവപ്രസാദ്, രാജൻ, ഗോപകുമാർ, എന്നിവർ പ്രസംഗിച്ചു

സാമൂഹിക പരിവർത്തനത്തിന് എഴുത്തുകാർ നൽകുന്ന സംഭാവന അമൂല്യം, സി ആർ മഹേഷ് എംഎൽഎ

കരുനാഗപ്പള്ളി : സാമൂഹിക പരിവർത്തന പ്രക്രിയയിൽ എഴുത്തുകാർ നൽകുന്ന സംഭാവന അമൂല്യമാണെന്ന് സി ആർ മഹേഷ് എംഎൽഎ അഭിപ്രായപ്പെട്ടു. വായന പക്ഷാചരണത്തോടനുബന്ധിച്ച് സബർമതി ഗ്രന്ഥശാല ഏർപ്പെടുത്തിയ അക്ഷര പുരസ്കാര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.സാമൂഹിക നവോത്ഥാന രംഗത്ത് കരുനാഗപ്പള്ളിയിലെ എഴുത്തുകാർ നൽകിയിട്ടുള്ള സംഭാവന ചരിത്രത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

സബർമതി ഗ്രന്ഥശാലാ പ്രസിഡന്റ് സുമൻജിത്ത് മിഷ അധ്യക്ഷനായിരുന്നു.

സബർമതി അക്ഷര പുരസ്‌കാരം ആൻസി ജെയിംസിനും(ഇവിടെ തുടങ്ങുന്നു-കവിത)
അക്ഷരശ്രീ പുരസ്‌കാരം
കഥ വിഭാഗത്തിൽ
രാകേഷ് നാഥ്
(ചുക്കു), നോവൽ വിഭാഗത്തിൽ
സുരേഷ്ദേവ് മുഖത്തല (അനുഭവത്തെയ്യം), ബാലസാഹിത്യ വിഭാഗത്തിൽ സന്തോഷ്‌ പ്രിയൻ (കടത്തുകാരൻ),കവിതവിഭാഗത്തിൽ കെ.ഡി.ഷൈബു മുണ്ടയ്ക്കൽ (ഇടതു കഴുവിലെ കള്ളൻ) എന്നിവർക്കുമാണ് നൽകിയത്.

സി. ആർ. മഹേഷ്‌ എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ലൈബ്രറിക്ക് അനുവദിച്ച പബ്ലിക് അഡ്രസ്സിംഗ് സിസ്റ്റം ചടങ്ങിൽ കൈമാറി.

സെന്റർ ഫോർ സയൻസ് ഡയറക്ടർ വി. അരവിന്ദകുമാർ,സെക്രട്ടറി വി.ആർ. ഹരികൃഷ്ണൻ, നോവലിസ്റ്റ് പി. സുനിൽകുമാർ, ബാലസാഹിത്യകാരൻ മനോജ്‌ അഴീക്കൽ, ബിന്ദു വേണുഗോപാൽ എന്നിവർ സംസാരിച്ചു

കരിക്കിനേത്ത് കൊലക്കേസിലെ പ്രോസിക്യൂട്ടര്‍ നിയമനത്തിനെതിരെ നടപടി നേരിട്ട അന്വേഷണ ഉദ്യോഗസ്ഥന്‍ മധുബാബു രംഗത്ത്

പത്തനംതിട്ട. കരിക്കിനേത്ത് കൊലക്കേസിലെ പ്രോസിക്യൂട്ടര്‍ നിയമനത്തിനെതിരെ നടപടി നേരിട്ട അന്വേഷണ ഉദ്യോഗസ്ഥന്‍ മധുബാബു രംഗത്ത്… റൗഡി ലിസ്റ്റില്‍പ്പെട്ട അഭിഭാഷകനെ പത്തനംതിട്ട എസ്പി പ്രോസിക്യൂട്ടറായി ശുപാര്‍ശ ചെയ്തു എന്ന് മുഖ്യമന്ത്രിക്ക് പരാതി… മധുബാബു പത്തനംതിട്ട സി.ഐ.ആയിരിക്കെ കുടുംബപ്രശ്നത്തില്‍ ഇടപെട്ട് തന്നെ കള്ളക്കേസുകളില്‍ കുടുക്കിയതാണെന്ന് അഭിഭാഷകനായ പ്രശാന്ത് വി കുറുപ്പ് ..

2013 ലാണ് കരിക്കിനേത്ത് തുണിക്കടയിൽ ജീവനക്കാരനായ ബിജു കൊല്ലപ്പെട്ടത്… കേസിൽ കുടുംബത്തിന്റെ ആവശ്യപ്രകാരം പ്രശാന്ത് കുറുപ്പിനെ പ്രോസിക്യൂട്ടറായി നിയമിച്ചത്.. ഹൈക്കോടതിയുടെ കൂടി അനുമതിയോടെയായിരുന്നു നിയമനം.. ഈ നിയമനത്തിനെതിരെയാണ് പഴയ അന്വേഷണ ഉദ്യോഗസ്ഥനും നിലവിൽ ആലപ്പുഴ ഡിവൈഎസ്പിയുമായ മധുബാബു മുഖ്യമന്ത്രിക്ക് പരാതി നൽകിയത്..പതിനഞ്ച് കേസുകളില്‍ പ്രതിയും റൗഡി ലിസ്റ്റില്‍ പെട്ടയാളുമായ പ്രശാന്തിനെ എസ്പി ശുപാര്‍ശ ചെയ്തു എന്നാണ് പരാതി. മധുബാബു വ്യക്തിവിരോധം മൂലമാണ് പരാതി ഉന്നയിക്കുന്നത് എന്നാണ് അഭിഭാഷകന്റെ വിശദീകരണം. മധുബാബു പത്തനംതിട്ട സിഐ ആയിരുന്ന കാലത്ത് തന്‍റെ കുടുംബപ്രശ്നത്തില്‍ ഇടപെട്ട് രണ്ടുമാസത്തിനുള്ളില്‍ പത്തിലധികം കേസുകളില്‍ തനിക്കെതിരെ ചുമത്തി എന്നും അഭിഭാഷകൻ പറയുന്നു.

കരിക്കിനേത്ത് കൊലപാതകം മധു ബാബു പത്തനംതിട്ട സിഐ ആയിരിക്കെ അട്ടിമറിച്ചു എന്ന പരാതി ആഭ്യന്തര വകുപ്പ് അന്വേഷിക്കുകയും.. വീഴ്ചകൾ കണ്ടെത്തുകയും ചെയ്തിരുന്നു.പിന്നാലെ മധുബാബുവിന്‍റെ മൂന്ന് വാര്‍ഷിക വേതന വര്‍ധനവ് തടഞ്ഞു വെക്കുകയും ചെയ്തിരുന്നു.ഹൈക്കോടതിയും സമാനമായ രീതിയിലുള്ള കണ്ടെത്തലുകൾ ഇയാൾക്കെതിരെ മുൻപ് നടത്തിയിരുന്നു..