Home Blog Page 866

പുതുക്കാട് നവജാതശിശുക്കളെ കുഴിച്ചുമൂടിയ സംഭവം; രണ്ട് കുഞ്ഞുങ്ങളെയും കൊന്നത് അമ്മയെന്ന് എഫ്ഐആർ

തൃശ്ശൂർ: തൃശ്ശൂർ പുതുക്കാട് രണ്ട് നവജാത ശിശുക്കളെയും അമ്മ കൊലപ്പെടുത്തിയതെന്ന് എഫ്ഐആർ. 2021 നവംബർ ആറിനാണ് അനീഷ ആദ്യ കുഞ്ഞിനെ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നത്. 2024 ഓഗസ്റ്റ് 29 ന് ചേട്ടന്റെ മുറിയിൽ വച്ച് രണ്ടാമത്തെ കുഞ്ഞിനെയും അനീഷ കൊന്നു എന്നാണ് എഫ്ഐആറിലുള്ളത്.

രണ്ടാമത്തെ കുഞ്ഞിനെ കൊന്ന ശേഷം മുണ്ടിൽ പൊതിഞ്ഞ് ശുചിമുറിയിൽ വച്ചു. ഓഗസ്റ്റ് 30 ന് മൃതദേഹം സഞ്ചിയിലിട്ട് ഭവിന്റെ അമ്മയുടെ വീട്ടിലെത്തി പറമ്പിൽ കുഴിച്ചിട്ടു. രണ്ടാമത്തെ കുഞ്ഞിന്റെ കുഴി നാല് മാസങ്ങൾക്ക് ശേഷം കുഴി തുറന്ന് അസ്ഥിയെടുത്തു. ആദ്യത്തെ കുഞ്ഞിന്റെ അസ്ഥി എടുത്തത് 8 മാസത്തിന് ശേഷമാണെന്നും എഫ്ഐആറിൽ പറയുന്നു.

2020ന് ശേഷം ഇതാദ്യം, 9 ദിവസം നേരത്തെ രാജ്യമാകെ കാലവർഷമെത്തി

ന്യൂഡൽഹി: കാലവർഷം ഇത്തവണ പതിവിലും നേരത്തെ ഇന്ത്യയിലാകെ വ്യാപിച്ചു. സാധാരണയായി ജൂലൈ എട്ടോടെയാണ് രാജ്യത്ത് എല്ലായിടത്തും കാലവർഷം എത്താറുള്ളത്. ഈ വർഷം മൺസൂൺ, ഒൻപത് ദിവസം മുൻപേ രാജ്യത്ത് എല്ലായിടത്തും എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മൺസൂൺ ഡൽഹിയിൽ ജൂൺ 30ന് എത്തുമെന്നായിരുന്നു പ്രവചനം. എന്നാൽ ഒരു ദിവസം മുൻപേ എത്തി. കാലാവസ്ഥാ വകുപ്പിന്‍റെ റിപ്പോർട്ട് പ്രകാരം, 2020 ജൂൺ 26ന് ശേഷം രാജ്യം മുഴുവൻ മൺസൂൺ ഇത്രയും നേരത്തെ വ്യാപിക്കുന്നത് ഇതാദ്യമായാണ്.

സാധാരണയായി, ജൂൺ 1-ഓടെ കേരളത്തിൽ ആരംഭിക്കുന്ന കാലവർഷം ജൂലൈ എട്ടോടെ രാജ്യം മുഴുവൻ വ്യാപിക്കാറുണ്ട്. സെപ്റ്റംബർ 17-ഓടെ വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ നിന്ന് പിൻവാങ്ങാൻ തുടങ്ങുകയും ഒക്ടോബർ 15-ഓടെ പൂർണമായും പിൻവാങ്ങുകയും ചെയ്യും. ഈ വർഷം മൺസൂൺ മെയ് 24-ന് കേരളത്തിൽ എത്തി. 2009-ൽ മെയ് 23-ന് എത്തിയതിന് ശേഷം മൺസൂൺ ഇത്രയും നേരത്തെ എത്തുന്നത് ഇതാദ്യമാണ്.

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമുണ്ടായ ശക്തമായ ന്യൂനമർദം കാരണമാണ് മൺസൂൺ അടുത്ത ദിവസങ്ങളിൽ അതിവേഗം മറ്റു പ്രദേശങ്ങളിലേക്കും എത്തിയത്. മുംബൈ ഉൾപ്പെടെയുള്ള മധ്യ മഹാരാഷ്ട്രയുടെ ഭാഗങ്ങളിലും വടക്കുകിഴക്കൻ പ്രദേശങ്ങളിലും മെയ് 29-ഓടെ കാലവർഷം എത്തി. എന്നാൽ മെയ് 29 മുതൽ ജൂൺ 16 വരെ ഏകദേശം 18 ദിവസത്തോളം നിശ്ചലാവസ്ഥയുണ്ടായി. തുടർന്നുള്ള ദിവസങ്ങളിൽ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് മഴ ക്രമേണ വ്യാപിച്ചു. ഡൽഹിയിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം മഴയെത്തി.

അടൂർ സിപിഐ മണ്ഡലം സമ്മേളനത്തിൽ പോർവിളി

അടൂർ. സിപിഐ മണ്ഡലം സമ്മേളനത്തിൽ പോർവിളി. പൊതുസമ്മേളനം നിർത്തിവച്ചു സംസ്ഥാന നേതാക്കൾ യോഗം ചേരുന്നു. നേതൃത്വം അവതരിപ്പിച്ച പാനലിനെതിരെ ഒരു വിഭാഗം രംഗത്തുവന്നു. ആരോപണ വിധേയനായ മുൻ ജില്ലാ സെക്രട്ടറി എപി ജയനെ പാനലിൽ ഉൾപ്പെടുത്തിയതാണ് പ്രതിഷേധത്തിന് കാരണം. സമ്മേളന ഹാളിനകത്ത് പ്രതിഷേധം തുടരുന്നു

എംഡിഎംഎയുമായി സിപിഐ നേതാവ് അറസ്റ്റിൽ

തിരുവനന്തപുരം. എം.ഡി.എം.എയുമായി സി.പി.ഐ നേതാവ് അറസ്റ്റിൽ. 9.05 ഗ്രാം എം.ഡി.എം.എ യുമായാണ് സിപിഐ നേതാവും സുഹൃത്തും അറസ്റ്റിലായത്. കൃഷ്ണൻ, ആലി മുഹമ്മദ് എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസമാണ് സിപിഐ നേതാവ് കൃഷ്ണനും സുഹൃത്ത് ആലി മുഹമ്മദും എക്സൈസ് പിടിയിലായത്. ഇവരിൽനിന്ന് 9.05 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. വഴുതക്കാട് സ്വദേശിയായ കൃഷ്ണൻ സിപിഐയുടെ പാളയം ലോക്കൽ കമ്മിറ്റി അംഗമാണ്. എ.ഐ.വൈ.എഫിന്റെ തിരുവനന്തപുരം മണ്ഡലം മുൻ സെക്രട്ടറി കൂടിയാണ് കൃഷ്ണൻ. ഇയാളുടെ ഭാര്യ സിപിഐ ബേക്കറി ജംഗ്ഷൻ ബ്രാഞ്ച് സെക്രട്ടറിയാണ്. കൃഷ്ണൻ്റെ പക്കൽ നിന്ന് 4.05 ഗ്രാമും, ജഗതി കണ്ണേറ്റുമുക്ക് സ്വദേശിയായ ആലി മുഹമ്മദിൽ നിന്ന് അഞ്ച് ഗ്രാമും എം.ഡി.എം.എ പിടിച്ചെടുത്തു. വിൽപ്പനയ്ക്കായി എത്തിച്ച ലഹരിവസ്തുവാണ് പിടികൂടിയതെന്ന് എക്സൈസ് അറിയിച്ചു. ബൈക്കിൽ എത്തിയ രണ്ടുപേർക്ക് എം.ഡി.എം.എ കൈമാറുന്നു എന്ന വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. ഇവരുടെ ബൈക്കുകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.

ലോ കോളജിൽ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു

കൊൽക്കത്ത. ലോ കോളജിൽ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ്. വിദ്യാർത്ഥിനിയെ പ്രതികൾ വലിച്ചിഴക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. പ്രതികളുടെ ഫോണിൽ നിന്ന് പീഡന ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തു.

വിദ്യാർത്ഥിനിയെ പ്രതികൾ വലിച്ചിഴയ്ക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് സിസിടിവിയിലുള്ളത്. വിദ്യാർഥിനിയെ കോളേജിലെ ഗാർഡിന്റെ മുറിയിലേക്ക് ബലമായി കൊണ്ടുപോകുന്നതും സിസിടിവിദൃശ്യങ്ങളിലുണ്ട്. ഈ ദൃശ്യങ്ങൾ കേസിൽ നിർണായ ഭാഗം എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
പ്രതികളുടെ മൊബൈൽ ഫോണിൽ നിന്ന് പീഡനത്തിന്റെ ദൃശ്യങ്ങളും അന്വേഷണസംഘം കണ്ടെടുത്തു. പ്രതികൾ മൊബൈൽ ഫോണിൽ പകർത്തിയ പീഡന ദൃശ്യങ്ങൾ മറ്റാർക്കെങ്കിലും അയച്ചുകൊടുത്തിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുകയാണ്. ബലാത്സംഗം നടന്ന സ്ഥലത്തുനിന്ന് മുടിയിഴകൾ, ഹോക്കി സ്റ്റിക്ക് തുടങ്ങിയവ പോലീസ് ശേഖരിച്ചു. വിദ്യാർത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായ കോളേജ് സന്ദർശിച്ച ദേശീയ വനിതാ കമ്മിഷൻ അംഗങ്ങൾ, സ്ഥിതിഗതികൾ വിലയിരുത്തി.

ഫോണേ പിന്നോട്ടാണോ നീ പോണേ!

കൊല്ലം. ഫോണ്‍ ഉപയോക്താക്കളെ പ്രത്യേകിച്ചും ബിഎസ്എല്‍എല്‍ ഉപയോക്താക്കള്‍ കുറേ നാളായി വെള്ളം കുടിക്കുകയാണ് വിളിച്ചാല്‍ കിട്ടില്ല, വിളിച്ചാല്‍ വ്യക്തമാകില്ല. ഒരു വിളിക്ക് ഒന്‍പതു വിലി വേറേ വിളിക്കണം ിങ്ങനെ പരാതികള്‍ കൂടുന്നു. ദൂരസംചാര്‍ വിഷയത്തില്‍ വന്‍കുതിപ്പ് കഴിഞ്ഞ കാലത്താണ് ഈ ദുര്യോഗമെന്ന് ഓര്‍ക്കണം.

കുറേക്കാലമായി ഫോണ്‍ പത്തു പതിനഞ്ചുവര്‍ഷം പിന്നിലെക്കാലത്തെ നിലയിലായിരുന്നു. വിളിക്കുമ്പോള്‍ കു…കു..കു എന്ന പള്‍സ് ശബ്ദം കേള്‍പ്പിച്ച് നീണ്ടു നീണ്ടുപോകും കിട്ടില്ല. ഇപ്പോള്‍ സ്ഥിതി ഫോണ്‍ കണ്ടുപിടിച്ച കാലത്തേതായി ശബ്ദം ചിലമ്പിച്ച് വ്യക്തമല്ലാതെയാവും. എല്ലാവരും ഫോണിലുള്ള വാട്സ് ആപ് വഴി വിളിക്കുകയാണിപ്പോള്‍. അവിടെ ശബ്ദം കൃത്യം. എന്താണ് കഥയെന്ന് ഉപയോക്താക്കള്‍ക്ക് അറിയില്ല.

പണ്ടൊക്കെ പ്രശ്നം എന്തെന്ന് ചോദിക്കാന്‍ ടെലിഫോണ്‍ എക്സ് ചേഞ്ച് അധികൃതരുണ്ടായിരുന്നു. അവിടെ ഇപ്പോള്‍ പലതസ്തികകളിലും ആളില്ല. ുണ്ടെങ്കിലും അവര്‍ആരോട് ചോദിക്കുമെന്ന അവസ്ഥ. പൊതുവേ നാഥനില്ലാത്ത കളരി. എല്ലാ പ്രശ്നത്തിനും ഒറ്റ ഉത്തരം മാത്രം നെറ്റ്വര്‍ക്ക് പ്രശ്നം. എന്തായാലും ബിഎസ്എന്‍എലിന്‍റെ പെട്ടിയില്‍ അവസാനത്തെ ആണി അടിക്കാനുള്ള തിരക്കിലാണ് ബന്ധപ്പെട്ടവര്‍. സ്വകാര്യ നെറ്റു വര്‍ക്കുകളോട് അടിച്ചു പിടിച്ചുനിന്ന ബിഎസ്എന്‍എല്‍ ആയുധം വച്ച് കീഴടങ്ങുകയാണോ. എന്തായാലും നാലഞ്ചുവര്‍ഷം മുമ്പ് വിളിച്ചാല്‍ നൊടിയിടെ കിട്ടുന്ന ആ സുവര്‍ണ കാലം ഇനി തിരികെ വരുമോ എന്നാണ് ഉപയോക്താക്കള്‍ ചോദിക്കുന്നത്

വിവാദങ്ങൾക്കിടെ സ്കൂളുകളിൽ സൂംബാ ഡാൻസ് നടപ്പാക്കാനുള്ള തീരുമാനത്തിൽ ഉറച്ച് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം. വിവാദങ്ങൾക്കിടെ സ്കൂളുകളിൽ സൂംബാ ഡാൻസ് നടപ്പാക്കാനുള്ള തീരുമാനത്തിൽ ഉറച്ച് വിദ്യാഭ്യാസ വകുപ്പ്. വർഗീയതയുടെ നിറം കൊടുത്താൽ അംഗീകരിക്കാനാവില്ല എന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മതസംഘടനകൾ എതിർപ്പ് തുടരുന്നതിനിടെ എസ്.എൻ.ഡി.പി സൂംബയെ അനുകൂലിച്ച് പ്രമേയം പാസാക്കി. സംശയ ദുരീകരണം നടത്തണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ്.

സൂംബാ ഡാൻസുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കിയ വിദ്യാഭ്യാസമന്ത്രി, അധിക്ഷേപിച്ചവരാണ് മാപ്പ് പറയേണ്ടതെന്നും ആവശ്യപ്പെട്ടു.ഫിസിക്കൽ എക്സർസൈസ് വേണ്ടത്ര നടപ്പാക്കാതെ സൂംബാ ഡാൻസ് നടത്തുന്നത് ശാസ്ത്രീയ രീതിയല്ലെന്ന് കെ.എൻ.എം മർക്കസു ദഅവ സംസ്ഥാന സെക്രട്ടറി എം.ടി മനാഫ് പറഞ്ഞു.

സംശയം ചോദിക്കുന്നവരെ തീവ്രവാദിയാക്കേണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതിനിടയിൽ മതവികാരം വ്രണപ്പെടുത്താൻ ഉള്ള ശ്രമം ശരിയല്ലെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നിൽ പരിശീലകർ സംഘടിപ്പിച്ച ഫ്ലാഷ് മോബില്‍ മന്ത്രി വി. ശിവൻകുട്ടി പങ്കെടുത്തു .

കൊല്ലത്ത് വാട്‌സാപ്പ് അക്കൗണ്ടിലേക്ക് പാര്‍ട്ട് ടൈമായി ജോലി ചെയ്ത് മികച്ച വരുമാനം നേടാമെന്നുള്ള സന്ദേശം അയച്ച് തട്ടിപ്പ്; യുവാവ് അറസ്റ്റില്‍

ജോലി വാഗ്ദാനം ചെയ്യ്ത് കൊല്ലം സ്വദേശിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ സംഘത്തില്‍ ഉള്‍പ്പെട്ട യുവാവ് കൊല്ലം സിറ്റി സൈബര്‍ പോലീസിന്റെ പിടിയിലാ
യി. പാലക്കാട്, പട്ടാമ്പി, കൊടുമുണ്ട, വെളുത്തേടത്ത് തൊടി ഹൗസില്‍ ഉമ്മര്‍ മകന്‍
മുഹമ്മദ് ഫായിസ് (25) ആണ് പിടിയിലായത്.
കൊല്ലം സ്വദേശിയുടെ വാട്‌സാപ്പ് അക്കൗണ്ടിലേക്ക് പാര്‍ട്ട് ടൈമായി ജോലി
ചെയ്യ്ത് മികച്ച വരുമാനം നേടാമെന്നുള്ള സന്ദേശം അയച്ച് വിശ്വസിപ്പിച്ച ശേഷം ടെലിഗ്രാം ഗ്രൂപ്പില്‍ അംഗമാക്കുകയായിരുന്നു. അതിന്‌ശേഷം കെട്ടിടങ്ങള്‍ക്ക് സ്റ്റാര്‍വാല്യു കൂട്ടി നല്‍കുന്ന ഓണ്‍ലൈന്‍ പാര്‍ട്ട് ടൈം ജോലി ആണെന്നും ഇതിലൂടെ കൂടുതല്‍ ലാഭമുണ്ടാക്കാമെന്നും അതിനായി നിര്‍ദ്ദേശിക്കുന്ന വിവിധ ടാസ്‌ക്കുകള്‍ പൂര്‍ത്തിയാക്കണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. പിന്നീട്
ടാസ്‌ക്കുകള്‍ ചെയ്യുന്നതിനായി പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യ്തു.
ഓരോ ടാസ്‌ക്കുകള്‍ പൂര്‍ത്തിയാക്കുമ്പോഴും നിക്ഷേപിച്ചതിനേക്കള്‍ അധികം ലാഭം
കിട്ടിയതായ് കാണിച്ച് കൂടുതല്‍ നിക്ഷേപം നടത്താന്‍ പ്രേരിപ്പിച്ചു. തട്ടിപ്പ് സംഘത്തിന്റെ
വാഗ്ദാനം വിശ്വസിച്ച യുവാവ് പല തവണകളായി 36 ലക്ഷത്തിലധികം തുകയാണ്
നിക്ഷേപിച്ചത്. എന്നാല്‍ പിന്നീട് നിക്ഷേപിച്ച തുകയോ ലാഭവിഹിതമോ പിന്‍വലിക്കാന്‍
കഴിയാതെ വന്നതോടുകൂടിയാണ് തട്ടിപ്പാണെന്ന് മനസ്സിലാക്കി കൊല്ലം സിറ്റി സൈബര്‍ പോലീസിനെ സമീപിക്കുന്നത്. യുവാവിന്റെ പരാതിയെ തുടര്‍ന്ന്
പോലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ യുവാവില്‍ നിന്നും തട്ടിയെടുത്ത പണത്തിന്റെ
ഒരു പങ്ക് മുഹമ്മദ് ഫായിസിന്റെ അക്കൗണ്ടിലും എത്തിയതായ് കണ്ടെത്തി. തുടര്‍ന്ന് നട
ത്തിയ അന്വേഷണത്തില്‍ ഇപ്രകാരം എത്തിയ പണം പ്രതി ബാങ്കില്‍ നിന്നും പിന്‍വലിച്ച് തട്ടിപ്പ് സംഘത്തില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികള്‍ക്ക് കൈമാറിയതായ് കണ്ടെത്തിയതിനെതുടര്‍ന്ന്
ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഘത്തില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികള്‍ക്കായുള്ള
അന്വേഷണം തുടരുകയാണ്.
കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീമതി കിരണ്‍ നാരായണന്‍ ഐ.പി.എസ്
ന്റെ നിര്‍ദ്ദേശപ്രകാരം കൊല്ലം സിറ്റി ഡി.സി.ആര്‍.ബി അസ്സി.പോലീസ് കമ്മീഷണര്‍ ശ്രീ.
നസീര്‍. എ യുടെ നേതൃത്വത്തില്‍ കൊല്ലം സിറ്റി സൈബര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ മനാഫ്, എസ്.ഐ മാരായ ഗോപകുമാര്‍, നന്ദകുമാര്‍, നിയാസ്, സി.പി.ഓ
മാരായ ജോസ് ജോണ്‍സണ്‍, അബ്ദുള്‍ ഹബീബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ
പിടികൂടിയത്.

ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം

അങ്കമാലി; ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം റോജി എം.ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി അഡ്വ.എസ്.അബ്ദുൽ നാസർ, സ്വർ ചെയർമാൻ രാജേന്ദ്ര ജയിൻ, ആന്ധ്ര അസോസിയേഷൻ പ്രസിഡൻറ് വിജയകുമാർ, തെലുങ്കാന അസോസിയേഷൻ പ്രസിഡൻറ് ശാന്തിലാൽ ജയിൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വൈസ് പ്രസിഡൻറ് പി.സി. ജേക്കബ്, സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് അയമൂ ഹാജി, വർക്കിംഗ് ജനറൽ സെക്രട്ടറിമാരായ ബി. പ്രേമാനന്ദ്, എം
വിനീത്, സംസ്ഥാന വൈസ് പ്രസിഡണ്ട് മാരായ സ്കറിയച്ചൻ കണ്ണൂർ, സക്കീർ ഹുസൈൻ, നവാസ് പുത്തൻവീട്,
രത്ന കലാരത്നാകരൻ, അബ്ദുൽ അസീസ് ഏർബാദ്,പി.ടി. അബ്ദുറഹ്മാൻ ഹാജി, ഫൈസൽ അമീൻ, സംസ്ഥാന സെക്രട്ടറിമാരായ എസ്. പളനി,എന്‍ ടി കെ. ബാപ്പു, വി.ഗോപി, അഹമ്മദ് പൂവിൽ, സി എച്ച് ഇസ്മായിൽ,ടി. വി. മനോജ് കുമാർ,എം സി ദിനേശൻ,
നിതിൻ തോമസ്, എം ബാബുരാജ് ജോബി.വി. ചുങ്കത്ത്, എ എച്ച് എം ഹുസൈൻ ഹുസൈൻ,
മോട്ടിവേറ്റിങ് സ്പീക്കർ ആൻഡ് ട്രെയിനർ ഹിൽട്ടൻ ജെയിംസ് എന്നിവർ പ്രസംഗിച്ചു

വിവരദോഷികളായ പുരോഹിതരുടെ തിട്ടൂരങ്ങൾക്ക് മുസ്ലിം ജനത നിന്നു കൊടുക്കരുത്, എസ്എൻഡിപി

കൊല്ലം. സൂംബ ഡാൻസിനെ അനുകൂലിച്ച് എസ്എൻഡിപി പ്രമേയം . എതിർപ്പ് ബാലിശം. ഇത്തരം നിലപാടുകൾ മുസ്ലിം ജനവിഭാഗത്തെ സമൂഹത്തിനുമുന്നിൽ പരിഹാസ്യരാക്കുന്നു. ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും മതത്തെ കെട്ടിയെഴുന്നള്ളിക്കുന്നത് മാനുഷികമല്ല. വിവരദോഷികളായ പുരോഹിതരുടെ തിട്ടൂരങ്ങൾക്ക് മുസ്ലിം ജനത നിന്നു കൊടുക്കരുതെന്നും എസ്എൻഡിപി. സംസ്ഥാന നേതൃയോഗത്തിലാണ് പ്രമേയം അവതരിപ്പിച്ചത്