Home Blog Page 867

നിർണായകമായത് കൊല്ലപ്പെട്ട ഹേമചന്ദ്രന്റെ ഫോൺ മാസങ്ങളോളം ‘ആക്ടീവാ’യി നില നിർത്തിയെന്നതാണ്…കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കോഴിക്കോട് നിന്ന് കാണാതായ സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ ചിട്ടി നടത്തിപ്പുകാരന്‍ ഹേമചന്ദ്രനെ കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലാണ് വിശദാംശങ്ങള്‍ വെളിപ്പെട്ടത്. ഊട്ടി മെഡിക്കല്‍ കോളജില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം ഹേമചന്ദ്രന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ശരീരത്തില്‍ ഏല്‍പ്പിച്ച ഗുരുതര പരുക്കുകളാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലുള്ളത്. ഹേമചന്ദ്രന്‍ കൊല്ലപ്പെട്ടത് 2024 മാര്‍ച്ചില്‍ തന്നെയാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ഹേമചന്ദ്രന്റെയും ബന്ധുക്കളുടെയും ഡി എന്‍ എ സാമ്പിള്‍ പരിശോധന ഫലം കിട്ടുന്നതുവരെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കും. സംഭവത്തില്‍ സുല്‍ത്താന്‍ ബത്തേരി മാടാക്കര പനങ്ങാര്‍ വീട്ടില്‍ ജ്യോതിഷ് കുമാര്‍, വെള്ളപ്പന പള്ളുവാടി സ്വദേശി ബി എസ് അജേഷ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രധാന പ്രതിയെന്ന് സംശയിക്കുന്ന വയനാട് ബീനാച്ചി സ്വദേശി നൗഷാദിനെ വിദേശത്ത് നിന്നും നാട്ടില്‍ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. സുല്‍ത്താന്‍ ബത്തേരിയിലെ സുഹൃത്തിന്റെ വീട്ടില്‍ വച്ചാണ് ഹേമചന്ദ്രനെ കൊലപ്പെടുത്തിയതെന്നാണ് പ്രതികളുടെ മൊഴി.

ആള്‍ താമസമില്ലാത്തതിനാലാണ് ഈ വീട് തിരഞ്ഞെടുത്തത്.
ചിട്ടി പണം തിരികെ കിട്ടാനായി മര്‍ദിച്ചപ്പോഴാണ് ഹേമചന്ദ്രന്‍ കൊല്ലപ്പെട്ടതെന്നും പ്രതികളുടെ മൊഴിയിലുണ്ട്. കേരള, തമിഴ്‌നാട് പൊലീസ് സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് തമിഴ്‌നാട്ടിലെ ചേരമ്പാടി വനമേഖലയില്‍ നിന്ന് മൃതദേഹം കണ്ടെടുത്തത്. നാലടി താഴ്ചയിലായിരുന്നു മൃതദേഹം.
സാമ്പത്തിക ഇടപാടുകളാണ് ഹേമചന്ദ്രന്‍റെ കൊലപാതകത്തിന് കാരണമെന്നാണ് വിവരം. പണം കടം വാങ്ങി മറ്റുള്ളവര്‍ക്ക് മറിച്ചു നല്‍കുന്നയാളാണ് കൊല്ലപ്പെട്ട ഹേമചന്ദ്രന്‍. പലരുമായി ഹേമചന്ദ്രന് സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. റിയല്‍ എസ്റ്റേറ്റ്, സ്വകാര്യ ചിട്ടി കമ്പനി, റെന്റ് എ കാര്‍ തുടങ്ങിയ ഇടപാടുകള്‍ നടത്തിവന്ന ഹേമചന്ദ്രന്‍ 20 ലക്ഷത്തോളം രൂപ പലര്‍ക്കും നല്‍കാനുണ്ടായിരുന്നു എന്നാണ് വിവരം. പണം കടം നല്‍കിയ സംഘം ഹേമചന്ദ്രനെ പെണ്‍സുഹൃത്തിനെ ഉപയോഗിച്ച് വിളിച്ചു വരുത്തി തട്ടികൊണ്ടുപോവുകയായിരുന്നു. തരാനുള്ള പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും വയനാട്, മൈസൂര്‍ അടക്കം കൊണ്ടു പോയി മര്‍ദിച്ചു. ഇവര്‍ കൊണ്ടുപോയി രണ്ടാഴ്ചയ്ക്കുള്ളില്‍ കൊലപാതകം നടന്നെന്നാണ് പൊലീസ് നല്‍കുന്ന സൂചന. പെണ്‍സുഹൃത്തുമായുള്ള ഫോണ്‍ സംഭാഷണം, മറ്റു സാമ്പത്തിക കേസുകള്‍ എന്നിവ വഴിയാണ് പൊലീസ് കേസില്‍ തുമ്പുണ്ടാക്കിയത്.

ഉള്‍വനത്തിലെ ചതുപ്പില്‍നിന്ന് മണ്ണുനീക്കി പുറത്തെടുക്കുന്ന നിമിഷംവരെ അന്വേഷണസംഘത്തിന് ആശങ്കയായിരുന്നു. മുന്‍പ് പലഘട്ടങ്ങളിലും അന്വേഷണം വഴിതിരിച്ചുവിട്ട പ്രതികള്‍ മൃതദേഹം പറഞ്ഞിടത്തുതന്നെയാണോ ഒളിപ്പിച്ചത് എന്നതില്‍ പൊലീസിന് സംശയമുണ്ടായിരുന്നു. മണ്ണുമാന്തി ഉപയോഗിച്ച് സ്ഥലത്ത് പരിശോധന നടത്തിയപ്പോള്‍ കാര്യമായി അഴുകാത്ത മൃതദേഹമാണ് പൊലീസ് കണ്ടത്. വനഭൂമിയിലെ തണുപ്പാണ് മൃതദേഹം അഴുകാതിരിക്കാന്‍ ഇടയാക്കിയതെന്നാണ് നിഗമനം. 

നിർണായകമായത് കൊല്ലപ്പെട്ട ഹേമചന്ദ്രന്റെ ഫോൺ മാസങ്ങളോളം ‘ആക്ടീവാ’യി നില നിർത്തിയത്

പോലീസിന്റെ കേസന്വേഷണം ഏതുവഴിക്കുപോകുമെന്ന് കണക്കുകൂട്ടി മനപ്പൂർവം തെറ്റിദ്ധരിപ്പിക്കാനും തെളിവുകൾ ഇല്ലാതാക്കാനും മുഖ്യപ്രതി നൗഷാദും കൂട്ടാളികളും ‘അതി ബുദ്ധി’ കാണിച്ചു. ഇതിൽ നിർണായകമായത് കൊല്ലപ്പെട്ട ഹേമചന്ദ്രന്റെ ഫോൺ മാസങ്ങളോളം ‘ആക്ടീവാ’യി നില നിർത്തിയെന്നതാണ്.

തട്ടിക്കൊണ്ടുപോയ റൂട്ടുതന്നെ തെറ്റിക്കാൻ ആദ്യഘട്ടം മുതൽ ആസൂത്രിതനീക്കം നടന്നു. ഫോൺ ഒരുവഴിക്കും ഹേമചന്ദ്രൻ മറ്റൊരുവഴിക്കും നീങ്ങി. ഈ ഫോണിൽനിന്ന് ഹേമചന്ദ്രന്റെ ഭാര്യ സുഭിഷയുടേതുൾപ്പെടെ പല ഫോണുകളി ലേക്കും ‘വിളിച്ചു’. സന്ദേശങ്ങൾ വന്നു. പല സന്ദേശങ്ങൾക്കും മറുപടിനൽകി. ഹേമചന്ദ്രൻ പലപ്പോഴായി മുൻപുപോ യിട്ടുള്ള റൂട്ടുകളിലൂടെ ഫോൺ സഞ്ചരിച്ചു.

പലപ്പോഴും വീട്ടിലേക്ക് വിളിച്ച് അവ്യക്തമാകാത്ത രീതിയിൽ സംസാരിക്കുകപോലും ചെയ്തു. ഇത്തരത്തിൽ ഒരിക്കൽവിളിച്ച കോളാണ് വഴിത്തിരിവിലേക്ക് എത്തിച്ചത്. വിളിച്ച കോളിലെ ശബ്ദം അച്ഛന്റേതല്ലെന്ന് മകൾ പറഞ്ഞതോടെയാണ് പ്രതികൾ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന സൂചനയിലേക്ക് പോലീസിനെ നയിച്ചത്. പ്രതികളിലൊരാൾ മൈസൂരുവിൽനിന്ന് ഹേമചന്ദ്രന്റെ മകളെ വിളിച്ച് സംസാരിച്ചിരുന്നു. ഈ ഫോൺലൊക്കേഷൻ കേന്ദ്രീകരിച്ചുനടത്തിയ സൈബർ അന്വേഷണമാണ് പ്രതികളിലേക്ക് പോലീസിനെ എത്തിച്ചത്.

ഹേമചന്ദ്രൻ ഒട്ടേറെ ആളുകളുമായി സാമ്പത്തിക ഇടപാട് നടത്തിയിരുന്നതായും അതുകൊണ്ടുതന്നെ പണം കടം കൊടുത്ത ആളുകളാരെങ്കിലും അപകടപ്പെടുത്തിയതാണോ യെന്നും സംശയമുണ്ടായി. പണം കൊടുക്കാനുള്ളവരിൽനി ന്നുള്ള സമ്മർദംകാരണം മാറിനിൽക്കുകയാണോയെന്നുമുള്ള സംശയം ആദ്യഘട്ടങ്ങളിൽ ഈ ഫോൺ ഉപയോഗിച്ച് പ്രതികളുമുണ്ടാക്കി.

ഉത്തരേന്ത്യയില്‍ മഴക്കെടുതി വ്യാപകം

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ മുന്നറിയിപ്പ് തുടരുന്നു. സൗരാഷ്ട്ര കച്ഛ് മേഖലയിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറി. തെക്കു പടിഞ്ഞാറൻ ബംഗ്ലാദേശിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായും ചക്രവാതച്ചുഴി രൂപപ്പെട്ടിടുണ്ട്. ഇത് കാരണം അടുത്ത 7 ദിവസത്തേക്ക് കൊങ്കൺ, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഉത്തരാഖണ്ഡ്,
ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ, 20 സെന്റിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. അതേസമയം ഹിമാചലിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 17 ആയി. 300 കോടിയുടെ നാശനഷ്ടം ഉണ്ടായതയാണ് സർക്കാർ കണക്ക്. കാണാതായവർക്കുള്ള തെരച്ചിലും തുടരുകയാണ്.

കാര്‍ പാഞ്ഞുകയറി രണ്ടര വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം

മലപ്പുറം. കരുവാരക്കുണ്ടിൽ വാഹനാപകടം. രണ്ടര വയസ്സുള്ള കുട്ടി മരിച്ചു.നിയന്ത്രണം വിട്ട കാർ കുടുംബം സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. കേരള ഗാന്ധി നഗർ സ്വദേശി മുജീബ് മുസ്ലിയാരും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്

മുജീബ് മുസ്ലിയാരുടെ മകൻ നാഫ് ലാൻ ആണ് മരിച്ചത്.സാരമായി പരിക്കേറ്റ മുജീബ് മുസ്ലിയാരെയും ഭാര്യയെയും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിതവേഗത്തില്‍ വന്നകാര്‍ റോഡിന്‍റെ വലതുവശത്തേക്ക് പാഞ്ഞുകയറിയാണ് അപകടം.

മെഡിക്കൽ കോളേജിൽ ഉപകരണം ഇല്ലാതെ ശസ്ത്രക്രിയ മുടങ്ങിയെന്ന യൂറോളജി വിഭാഗം വകുപ്പ് മേധാവിയുടെ തുറന്നുപറച്ചിലിൽ അന്വേഷണം

തിരുവനന്തപുരം. മെഡിക്കൽ കോളേജിൽ ഉപകരണം ഇല്ലാതെ ശസ്ത്രക്രിയ മുടങ്ങിയെന്ന യൂറോളജി വിഭാഗം വകുപ്പ് മേധാവിയുടെ തുറന്നുപറച്ചിലിൽ അന്വേഷണം നടത്താൻ ആരോഗ്യവകുപ്പ്. വകുപ്പുതല അന്വേഷണം ആദ്യഘട്ടത്തിൽ നടത്തും. സർക്കാർ ഉത്തരവ് വരുന്ന മുറയ്ക്കായിരിക്കും അന്വേഷണം തുടങ്ങുക. ഫെയ്സ്ബുക്ക് കുറുപ്പിലൂടെ തുറന്നു പറച്ചിൽ നടത്തിയ ഡോക്ടർ ഹാരിസ് ചിറക്കലിൽ നിന്ന് വിശദീകരണം തേടും. വിശദീകരണം തൃപ്തികരമല്ലെങ്കിൽ വകുപ്പുതല നടപടി ഉണ്ടാകും.

ശസ്ത്രക്രിയ മുടങ്ങിയതോ ഉപകരണം ഇല്ലാത്തതോ ആയ കാര്യങ്ങൾ ആരും അറിയിച്ചിരുന്നില്ല എന്നാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി ഇന്നലെ പറഞ്ഞു. അതേസമയം ഡോക്ടർ ഹാരിസ് ഉന്നയിച്ച ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ്. യൂറോളജി വിഭാഗത്തിൽ മാത്രമല്ല മറ്റു പല വിഭാഗങ്ങളിലും ഉപകരണങ്ങളുടെ കുറവുണ്ടെന്നായിരുന്നു ഡോക്ടറിന്റെ ഇന്നലത്തെ പ്രതികരണം. അക്കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുമ്പിൽ പറയില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഡോക്ടർ പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ അവധിയിലാണ് യൂറോളജി വിഭാഗം മേധാവിയായ ഡോക്ടർ ഹാരിസ് ചിറക്കൽ.

പെൺ സുഹൃത്തിനെ കാണാനെത്തിയ യുവാവിനെ MDMA യുമായി പിടികൂടി

കോഴിക്കോട് .പേരാമ്പ്രയിൽ എരവട്ടൂർ സ്വദേശി MDMA യുമായി പോലീസിൻ്റെ പിടിയിൽ.ചെറുവണ്ണൂർ വലിയ പറമ്പിൽ മനോജൻ എന്നയാളുടെ വീട്ടിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പേരാമ്പ്ര എരവട്ടൂർ സ്വദേശി മട്ടൻ കുട്ടു, കുട്ടുമുട്ടാസ് എന്നീ പേരിലറിയപ്പെടുന്ന വെള്ളയോട് ചാലിൽ രജീഷ് ആണ് മേപ്പയ്യൂർ പോലീസിൻ്റെ പിടിയിലായത്. ഇയാളിൽ നിന്ന് 160 മില്ലിഗ്രാം MDMA കണ്ടെടുത്തു. പെൺ സുഹൃത്തിനെ കാണാൻ ഇന്നലെ രാത്രി ചെറുവണ്ണൂരിലെ വീട്ടിലെത്തിയതാണെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഇയാളുടെ പെൺസുഹൃത്ത് അനുമോൾ എന്ന പിങ്കിയെ നേരത്തേ 12 ഗ്രാം MDMA യുമായി പൊലിസ് പിടികൂടിയിരുന്നു. രജീഷിനെ കുറച്ചു ദിവസങ്ങളായി പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു.

മുല്ലപ്പെരിയാർ അണക്കെട്ട് ഉച്ചക്ക് 12 മണിക്ക് തുറക്കും

ഇടുക്കി.മുല്ലപ്പെരിയാർ അണക്കെട്ട് ഉച്ചക്ക് 12 മണിക്ക് തുറക്കും.  ജലനിരപ്പ് റൂൾ കർവ് പരിധിയായ 136 അടിയിൽ ഇന്നലെ രാത്രി പത്തു മണിയോടെ എത്തിയിരുന്നു.  രാത്രിയിൽ അണക്കെട്ട് തുറക്കരുതെന്ന് കോടതി ഉത്തരവ് ഉള്ളതിനാലും ഇടുക്കി ജില്ല ഭരണകൂടത്തിൻറെ നിർദ്ദേശം പരിഗണിച്ചുമാണ് രാവിലെ തുറക്കാൻ തീരമാനിച്ചത്.  സെക്കൻറിൽ പരമാവധി 1000 ഘനയടി വെള്ളമാണ് തുറന്നു വിടുകയെന്ന് തമിഴ് നാട് അറിയിച്ചിട്ടുണ്ട്.  പെരിയാർ നദിയിൽ ജലനിരപ്പ് കുറവായതിനാൽ വീടുകളിലേക്ക് വെള്ളം കയറാനിടയില്ല.  സെക്കൻറിൽ ഒഴുകിയെത്തുന്ന 3800 ഘനടയിയിൽ 2100 ഘനയടിയോളം വെള്ളം തമിഴ് നാട് കൊണ്ടു പോകുന്നുണ്ട്. പെരിയാർ തീരത്ത് താമസിക്കുന്നവരോട് ജാഗ്രത പാലിക്കാൻ ജില്ല ഭരണകൂടം നിർദ്ദേശിച്ചിട്ടുണ്ട്. നദീ തീരത്തോട് വളരെയടുത്ത് താമസിക്കുന്നവർ ആവശ്യമെങ്കിൽ ബന്ധു വീടുകളിലേക്കോ ദുരിതാശ്വാസ ക്യാമ്പിലേക്കോ മാറണമെന്നും നിർദ്ദേശമുണ്ട്.

ഹേമചന്ദ്രൻ്റെ മൃതദേഹം ഇന്ന് കോഴിക്കോട് എത്തിക്കും

ഒന്നരവർഷം മുമ്പ് കാണാതായി തമിഴ്നാട് ചേരമ്പാടി വനത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ വയനാട് സ്വദേശി ഹേമചന്ദ്രൻ്റെ മൃതദേഹം ഇന്ന് കോഴിക്കോട് എത്തിക്കും. ഊട്ടി മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു പോസ്റ്റുമോർട്ടം .പ്രാഥമിക റിപ്പോർട്ടിലും കൊലപാതകമെന്ന സ്ഥിരീകരണമാണ് ഉള്ളത്. കസ്റ്റഡിയിലുള്ള പ്രതികളും കൊലപാതകമെന്ന് സ്ഥിരീകരിച്ചിരുന്നു. DNA പരിശോധനയ്ക്ക് ശേഷമായിരിക്കും മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുക. അതുവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിക്കും.വിദേശത്തുള്ള പ്രതി നൗഷാദിനെ നാട്ടിലെത്തിക്കാനുള്ള ശ്രമവും അന്വേഷണസംഘം തുടങ്ങിയിട്ടുണ്ട്.

ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.മലയോര മേഖലകളിൽ മഴ കനക്കാൻ സാധ്യതയുണ്ട്.പത്തനംതിട്ട കോട്ടയം ഇടുക്കി മലപ്പുറം വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള തീര മേഖലയിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികളും തീരദേശവാസികളും
ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും
മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്കുണ്ട്.

ഭാരതാംബ ചിത്ര വിവാദം,സർക്കാരിൻ്റെ മറുപടിയിൽ രാജ്ഭവൻ്റെ തുടർ നീക്കം ഇന്ന്

തിരുവനന്തപുരം. കാവി കൊടിയേന്തിയെ ഭാരതാംബ ചിത്ര വിവാദത്തിൽ സർക്കാരും ഗവർണറും തമ്മിലുള്ള ഭിന്നത രൂക്ഷമായി.. രാജ്ഭവനിൽ പരിപാടിയിൽ നിന്ന് ഇറങ്ങി പോയ മന്ത്രി വി.ശിവൻകുട്ടി തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഗവർണറുടെ കത്തിന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വീണ്ടും മറുപടി നൽകിയിരുന്നു.. രാജ്ഭവനിൽ സംഘടിപ്പിക്കുന്ന ഔദ്യോഗിക – ഔപചാരിക പരിപാടികളിൽ ദേശീയ ചിഹ്നവും , പതാകയും മാത്രമേ തുടർന്നും ഉപയോഗിക്കാവു എന്നും മുഖ്യമന്ത്രി കത്തിലൂടെ ഗവർണറെ അറിയിച്ചിരുന്നു. സർക്കാരിൻ്റെ മറുപടിയിൽ രാജ്ഭവൻ്റെ തുടർ നീക്കം ഇന്ന് ഉണ്ടായേക്കും.. അതിനിടെ കേരള സർവകലാശാലയിലുണ്ടായ സംഘർഷത്തിൽ രജിസ്ട്രാർ നൽകിയ റിപ്പോർട്ടിൽ വൈസ് ചാൻസലർ കൂടുൽ വ്യക്ത തേടി.. പരിപടിയിൽ ഉപയോഗിച്ച മത ചിഹ്നം ഏതെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടാണ് രജിസ്ട്രാറിനോട് വൈസ് ചാൻസാർ വീണ്ടും വിശദീകരണം ആവശ്യപ്പെട്ടത്.

ഡിജെ പാർട്ടിക്കിടെ ബാറിൽ യുവാവിനെ യുവതി കുത്തി

കൊച്ചി.ഡിജെ പാർട്ടിക്കിടെ ബാറിൽ യുവാവിനെ യുവതി കുത്തി.ഇന്നലെ രാത്രി പത്തിന് കതൃക്കടവ് ഇടശ്ശേരി ബാറിലാണ് സംഭവം. അപമര്യാദയായി പെരുമാറി എന്ന് പറഞ്ഞാണ് ഗ്ലാസ് പൊട്ടിച്ചു കുത്തിയത്. ഉദയംപേരൂർ സ്വദേശി ജിനീഷ് സാഗറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തൊടുപുഴ സ്വദേശി ബഷീറിനാണ് കുത്തേറ്റത്. ഇയാളുടെ ചെവിക്ക് പുറകിൽ നാല് സ്റ്റിച്ച് ഉണ്ട്.സംഭവത്തിൽ കേസെടുക്കും എന്ന് പൊലീസ് .DJ പാർട്ടി നിർത്തിവപ്പിച്ചു