‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സാമ്പത്തികത്തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിര്‍ അറസ്റ്റില്‍. കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചിരുന്നു. ഇതോടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.
പണം മുഴുവന്‍ താന്‍ നല്‍കിയതാണെന്നും ലാഭവിഹിതവും നല്‍കാന്‍ താന്‍ തയാറാണെന്നും സൗബിന്‍ മാധ്യമങ്ങളോട് നേരത്തെ പ്രതികരിച്ചു. കേസില്‍ മരട് പൊലീസിന് മുന്നില്‍ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായപ്പോഴാണ് സൗബിന്റെ പ്രതികരണം. ലാഭവിഹിതം മാറ്റി വച്ചിട്ടുണ്ടെന്നും അതിനിടയിലാണ് തനിക്കെതിരെ കേസ് കൊടുത്തതെന്നും സൗബിന്‍ പറഞ്ഞു. സിനിമയുടെ 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ നിക്ഷേപിച്ചതിന് ശേഷം ലാഭവിഹിതവും പണവും നല്‍കിയില്ലെന്ന് കാണിച്ച് സിറാജ് വലിയതുറ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
നടന്‍ സൗബിന്‍ ഷാഹിര്‍ അറസ്റ്റില്‍
ഭാര്യയും ഭർത്താവും മേജർ ഓപ്പറേഷന് വിധേയമായി തുടർ ചികിൽസക്കും നിത്യ ചിലവിനും പണമില്ലാതെ വിഷമിക്കുന്നു
ശാസ്താം കോട്ട: കൊല്ലം ജില്ലയിൽ മൈനാഗപ്പള്ളി ആറ്റുപുറം ചരുവിള വടക്കതിൽ ബിജുവും ഭാര്യ എൽസമ്മയുമാണ് കരുണയുള്ളവരുടെ സഹായം തേടുന്നത്.
എൽസമ്മ . കെ. വികലാംഗയാണ്. രണ്ട് കുട്ടികളുടെ മാതാവ്. ഗർഭപാത്രത്തിലെ മുഴ വളർന്ന് വന്നതിനെ തുടർന്ന് നിരവധി ചികിൽസ നടത്തി ഒടുവിൽ തിരുവനന്തപുരം SATമെഡിക്കൽ കോളേജിൽ ഗർഭപാത്രം റിമൂവ് ചെയ്യ്ത ഓപ്പറേഷന് വിധേയമായി വീട്ടിൽ കഴിയുന്നു.
ബിജു.ഡി. എൽസമ്മയുടെ ഭർത്താവ്. കൂലിവേലയും മരപ്പണിക്കാരനുമായിരുന്നു. വാളുമായി മരം മുറിക്കുന്നതിനിടെ വാൾ തെറ്റി ഇടതു കാൽപ്പത്തിക്ക് ഗുരുതരമായ മുറിവ് പറ്റി തിരുവനന്തപുരം മെഡിക്കൽ കോളേജിലും കരുനാഗപ്പള്ളി താലൂക്കാശുപ ത്രിയിലും ഒരു മാസത്തോളം ചികിൽസയിലായിരുന്നു. ഇപ്പോൾ വീടിനടുത്തുള്ള ഗവ. പി.എച്ച് സെൻ്ററിൽ നിത്യേനെ മുറിവ് മരുന്ന് വെച്ച് കെട്ടി വീട്ടിൽ വിശ്രമിക്കുന്നു.കാൽ തറയിൽ നല്ലെ വണ്ണം ഉറപ്പിക്കുവാൻ പോലും വയ്യാത്ത അവസ്ഥ. ആറുമാസത്തേക്ക് ഒരു ജോലിക്കും പോകാൻ കഴിയില്ല. വിദ്യാർത്ഥികളായ അബിൻ ബി.ഡേവിഡും , അബീനയും മക്കളാണ്. വീട് വെയ്ക്കാൻ പലരുടെ കൈയിൽ നിന്നും കടം വാങ്ങിയതും കൊല്ലം പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്നും വായ്പ എടുത്തതുമായ തുക കുടിശികയായി അടക്കാൻ നിവൃത്തിയില്ലാതെ ലക്ഷങ്ങളുടെ കടബാധ്യതയും ഈ കുടംബത്തെ അലട്ടുന്നുണ്ട്. സുമനസുകളുടെ സഹായം നിത്യ ചിലവിനും തുടർചികിൽസക്കും ഇവർ പ്രതീക്ഷിക്കുന്നു കാനറാ ബാങ്ക് മൈനാഗപ്പള്ളി ശാഖയിൽ ബാങ്ക് അക്കൗണ്ട് നിലവിലുണ്ട്.
Elsamma .k
charuvila vadakkathil,kadappa,mynagappally.
Canara Bank Mynagappally Branch.
Kurumbolil building
Mynagappally.kollam District.
AC. No.45042010004391.
IFSC code.CNRB0014504.
MlCRcode.690015901.
phone- 9037571212 ( Abin B David) ( Google Pay No)
phone Elsamma. 79022 34 954
സുരക്ഷാഭീഷണി; കൊല്ലം ജില്ലാ ആശുപത്രിയുടെ സമീപത്തെ വഴിയോര കച്ചവടം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്
കൊല്ലം എ എ റഹീം മെമ്മോറിയല്‍ ജില്ലാ ആശുപത്രിയുടെ ഓക്‌സിജന്‍ പ്ലാന്റ്, മരുന്ന് സംഭരണശാല എന്നിവയ്ക്ക് ഭീഷണിയായി നിലകൊള്ളുന്ന എല്‍.പി.ജി സിലിണ്ടര്‍/ഗ്യാസ് അടുപ്പുകള്‍, മണ്ണെണ്ണ അടുപ്പുകള്‍, വിറകടുപ്പുകള്‍ ഉപയോഗിച്ച് കച്ചവടം നടത്തുന്ന എല്ലാ വഴിയോര കടകളുടെയും പ്രവര്‍ത്തനം ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സന്‍ കൂടിയായ ജില്ലാകലക്ടര്‍ എന്‍. ദേവിദാസ് ഉത്തരവിട്ടു. ഇത്തരത്തില്‍ പ്രവര്‍ത്തനം നിര്‍ത്തുന്ന വഴിയോര കച്ചവടക്കാര്‍ക്ക് ഉചിതമായ സ്ഥലം കണ്ടെത്തി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് കൊല്ലം കോര്‍പ്പറേഷന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി. ആശുപത്രിയുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി. ആശുപത്രിയുടെ പ്രധാന ഗേറ്റിനോട് ചേര്‍ന്ന് സ്ഥാപിച്ച ഓക്‌സിജന്‍ പ്ലാന്റിന് സമീപമായാണ് ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് 24 മണിക്കൂറും തട്ടുകടകള്‍ പ്രവൃത്തിക്കുന്നത്. കൊല്ലം സബ് കലക്ടര്‍ നടത്തിയ സ്ഥലപരിശോധനയെ തുടര്‍ന്ന് വഴിയോര കടകള്‍ പ്ലാന്റിന് ഭീഷണിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ജില്ലാ ഫയര്‍ ഓഫീസറും കോര്‍പ്പറേഷന്‍ സെക്രട്ടറിയും ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഇന്‍സ്‌പെക്ടറും സുരക്ഷ ഭീഷണിയുള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അപകട സാധ്യത ഒഴിവാക്കുന്നതിനാണ് ദുരന്തനിവാരണനിയമം 2005 സെക്ഷന്‍ 26(2), 30, 33, 34, 73 വകുപ്പുകള്‍ പ്രകാരം ജില്ലാകലക്ടര്‍ ഉത്തരവിട്ടത്.
വിദ്യാഭ്യാസ അവാര്‍ഡ് വിതരണം
മത്സ്യത്തൊഴിലാളികളുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ് ‘മികവ് 2025’ ജില്ലാതല വിതരണോദ്ഘാടനം ജൂലൈ 10 വൈകിട്ട് മൂന്നിന് പരിമണം ശ്രീശക്തി സ്വതന്ത്ര നായര്‍ കരയോഗം ഓഡിറ്റോറിയത്തില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും. സുജിത്ത് വിജയന്‍പിള്ള എം.എല്‍.എ അധ്യക്ഷനാകും. എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി ഇന്‍ഷുറന്‍സ് ആനുകൂല്യം വിതരണം ചെയ്യും.മത്സ്യഫെഡ് ചെയര്‍മാന്‍ ടി.മനോഹരന്‍,ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, മത്സ്യഫെഡ് ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എഴുകോണ്‍ ആധുനിക മത്സ്യ മാര്‍ക്കറ്റ്, വ്യാപാര സമുച്ചയം നിര്‍മാണം ഉടന്‍ ആരംഭിക്കും: മന്ത്രി
എഴുകോണിലെ അത്യാധുനിക മത്സ്യ മാര്‍ക്കറ്റിന്റെയും വ്യാപാര സമുച്ചയത്തിന്റെയും നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. പ്രദേശം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. വ്യാപാര സമുച്ചയത്തിന്റെയും മത്സ്യ മാര്‍ക്കറ്റിന്റെയും നിര്‍മാണത്തിന് ബജറ്റില്‍ മൂന്ന് കോടി രൂപയാണ് വകയിരുത്തിയത്. ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം പുതിയ കെട്ടിടത്തിലുണ്ടാകും. മത്സ്യ മാര്‍ക്കറ്റില്‍ മാലിന്യം സംസ്‌കരിക്കുന്നതിനായി പ്ലാന്റും ദുര്‍ഗന്ധം ഉണ്ടാവാതിരിക്കാന്‍ സംവിധാനങ്ങളുമൊരുക്കും. വ്യാപാര സമുച്ചയത്തില്‍ സര്‍ക്കാര്‍ ഓഫീസുകളും കടകളും പ്രവര്‍ത്തിക്കുന്നതിനുള്ള സൗകര്യം സജ്ജമാക്കും. ഭാവിയില്‍ ആവശ്യാനുസരണം മുകളിലേക്ക് വികസിപ്പിക്കാന്‍ കഴിയുന്ന രീതിയിലാണ് കെട്ടിടം പണിയുക. തീരദേശ വികസന കോര്‍പ്പറേഷനാണ് നിര്‍മാണ ഏജന്‍സി. സമയബന്ധിചതമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എഴുകോണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിജു എബ്രഹാം, വൈസ് പ്രസിഡന്റ് സുബര്‍ഹാന്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സന്ദര്‍ശനത്തില്‍ പങ്കെടുത്തു.
മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; നടൻ സൗബിൻ ഷാഹിര്‍ അറസ്റ്റില്‍
കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടൻ
സൗബിൻ ഷാഹിർ അറസ്റ്റില്‍. ബാബു ഷാഹിർ, ഷോണ്‍ ആന്റണി എന്നിവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
രണ്ടാം ദിനത്തിലെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് മരട് പൊലീസിന്റെ നടപടി. മൂന്ന് പേരെയും ജാമ്യത്തില്‍ വിട്ടയക്കും. ഹൈക്കോടതി നേരത്തെ പ്രതികള്‍ക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
സൗബിന്‍ ഉള്‍പ്പടെയുള്ളവർ കേസിൻ്റെ ഭാഗമായി മരട് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. സിനിമയുടെ ലാഭവിഹിതം നല്‍കാന്‍ താന്‍ തയ്യാറാണെന്നും അതിനായി താന്‍ പണം മാറ്റി വച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനെത്തിയ സൗബിൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
പരാതിക്കാരന് പണം മുഴുവന്‍ താന്‍ നല്‍കിയതാണ്. എന്നാല്‍ ലാഭവിഹിതം നല്‍കിയില്ല. അതിനായി പണം മാറ്റി വെച്ചിരുന്നു. അത് നല്‍കാനിരിക്കുന്നതിനിടയിലാണ് തനിക്കെതിരായി പരാതിക്കാരന്‍ കേസ് കൊടുത്തതെന്നായിരുന്നു സൗബിൻ്റെ പ്രതികരണം. സിനിമയില്‍ 40 ശതമാനം ലാഭം വാഗ്ദാനം ചെയ്ത് നിര്‍മ്മാതാക്കള്‍ ഏഴ് കോടി തട്ടിയെന്ന അരൂര്‍ സ്വദേശി സിറാജ് വലിയതുറയുടെ പരാതിയിലാണ് നടപടി.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്വേഷണം തുടരാനായിരുന്നു ഹൈക്കോടതിയുടെ നിർദേശം. ലാഭവിഹിതം നല്‍കിയില്ലെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. സിനിമയുടെ നിർമാണത്തിനായി പലഘട്ടങ്ങളിലായി ഏഴുകോടി രൂപ കൈയില്‍നിന്ന് വാങ്ങിയെന്നും ലാഭവിഹിതം നല്‍കാതെ വിശ്വാസ വഞ്ചന കാണിച്ചുവെന്നുമാണ് പരാതി.
എന്നാല്‍ ഇയാള്‍ വാഗ്ദാനം നല്‍കിയ പണം കൃത്യസമയത്ത് നല്‍കിയില്ലെന്നാണ് പ്രതി ചേർക്കപ്പെട്ട നിർമാതാക്കള്‍ ആരോപിക്കുന്നത്. ഇതുമൂലം ഷൂട്ടിങ് ഷെഡ്യൂളുകള്‍ മുടങ്ങിയെന്നും അത് വലിയ നഷ്ടത്തിന് കാരണമായെന്നും നിർമാതാക്കള്‍ ആരോപിക്കുന്നു. അതുകൊണ്ടാണ് പണം നല്‍കാത്തതെന്നാണ് നിർമാതാക്കളുടെ വാദം.
നടി വിന്‍സി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടന്‍ ഷൈന്‍ ടോം ചാക്കോ
തൃശൂര്‍: നടി വിന്‍സി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടന്‍ ഷൈന്‍ ടോം ചാക്കോ. സൂത്രവാക്യം സിനിമയുടെ പ്രൊമോഷന്‍ പരിപാടിയില്‍ ഇരുവരും മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഷൈന്‍ നടിയോട് മാപ്പ് പറഞ്ഞത്. ഞങ്ങള്‍ തമ്മില്‍ പ്രശ്നങ്ങളില്ലെന്നും പരസ്പരം പറഞ്ഞ് തീര്‍ത്തെന്നും ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു.
‘സിനിമയില്‍ മാത്രമല്ല, ആളുകളെ എന്റര്‍ടൈന്‍ ചെയ്യാനായി ഫണ്‍ തീരിയിലുള്ള സംസാരങ്ങള്‍ ചിലപ്പോള്‍ മറ്റുള്ളവരെ ഹേര്‍ട്ട് ചെയ്യുന്നത് പലപ്പോഴും അറിയാറില്ല. എല്ലാവരും ഒരേ പോലെയല്ല കാണുന്നതും മനസിലാക്കുന്നതും. ആളുകളെ കാണാനും അവരുടെ ആശയവുമെല്ലാം വ്യത്യസ്തമാണ്. ഒരേ കാര്യം അഞ്ച് പേര്‍ അഞ്ച് രീതിയിലാണ് എടുക്കുന്നത്. അത് പലപ്പോഴും എനിക്ക് മനസിലായിരുന്നില്ല, ഷൈന്‍ വിന്‍സിയോട് പറഞ്ഞു. അങ്ങനെ എന്തെങ്കിലും ഹേര്‍ട്ട് ചെയ്തിട്ടുണ്ടെങ്കില്‍ സോറി’, ഷൈന്‍ പറഞ്ഞു.
താന്‍ ആരാധിച്ച വ്യക്തിയില്‍ നിന്ന് അപ്രതീക്ഷിതമായ അനുഭവം ഉണ്ടായത് കൊണ്ടാണ് പരാതിയുമായി എത്തിയത് എന്നും ഷൈനിന്റെ കുടുംബത്തെ വേദനപ്പെടുത്തിയതില്‍ ദുഃഖമുണ്ടെന്നും വിന്‍സിയും പറഞ്ഞു. കാര്യങ്ങളെല്ലാം ഷൈന്‍ സമ്മിതിക്കുന്നുണ്ട്. ഈ മാറ്റം കാണുമ്പോള്‍ ഇദ്ദേഹത്തോട് വലിയ ബഹുമാനം തോന്നുന്നു. ഞാനും പെര്‍ഫക്ട് ആയ വ്യക്തിയൊന്നുമല്ല. അനാവശ്യമായി ഷൈനിന്റെ കുടുംബത്തെ ഇതിലേക്ക് വലിച്ചിഴച്ചു എന്നൊരു തോന്നല്‍ എനിക്കുണ്ട്. അത് ഒരു കുറ്റബോധത്തോടെ തന്നെ നിലനില്‍ക്കും’, വിന്‍സി മറുപടിയില്‍ വ്യക്തമാക്കി. എന്നാല്‍, തന്റെ കുടുംബത്തിന് ഇക്കാര്യം മനസ്സിലാകുമെന്നും അവര്‍ക്കും പെണ്‍മക്കള്‍ ഉള്ളതല്ലേ എന്നുമായിരുന്നു ഷൈനിന്റെ മറുപടി.
സൂത്രവാക്യം സിനിമയുടെ ചിത്രീകരണത്തിനിടെ ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു വിന്‍സിയുടെ പരാതി. എന്നാല്‍ സിനിമയ്ക്ക് പുറത്തേയ്ക്ക് ഇത് കൊണ്ടുപോകുന്നില്ലെന്നും വിന്‍സി അന്ന് പറഞ്ഞിരുന്നു.
പനി ബാധിച്ച് മരിച്ച 12കാരിയുടെ അയല്‍വീട്ടിലെ നായയ്ക്ക് പേവിഷബാധ
കൊച്ചി: അങ്കമാലി അയ്യമ്പുഴ ചുള്ളിയില്‍ പനി ബാധിച്ച് മരിച്ച ബാലിക പടയാട്ടി ജെനീറ്റയുടെ (12) അയല്‍വീട്ടിലെ നായയ്ക്ക് പേവിഷബാധ. കുട്ടി മരിച്ച അന്നുതന്നെയാണ് അയല്‍വാസിയുടെ വീട്ടിലെ നായയും ചത്തത്. മണ്ണുത്തി വെറ്ററിനറി സര്‍വകലാശാലയില്‍ നടത്തിയ പരിശോധനയിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.
ജെനീറ്റയുടെ വീട്ടിലെ നായയും രണ്ടാഴ്ച മുന്‍പ് ചത്തിരുന്നു. എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ നിന്ന് ബാലികയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകുകയുള്ളൂ. തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലാബിലേക്കും സാമ്പിളുകള്‍ അയച്ചിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബാലികയ്ക്ക് പനി ബാധിച്ചത്. ചുള്ളിയിലെ കുടുംബാരോഗ്യകേന്ദ്രത്തില്‍ നിന്ന് വൈറല്‍ പനിക്കുള്ള മരുന്ന് നല്‍കിയെങ്കിലും ശനിയാഴ്ച പുലര്‍ച്ചെ ശക്തിയായ ചുമയെ തുടര്‍ന്ന് ബാലിക ഉറക്കത്തില്‍ നിന്ന് ഉണരുകയായിരുന്നു.
അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കലശലായ വയറുവേദനയും അനുഭവപ്പെട്ടു. ശുചിമുറിയില്‍ പോകുന്നതിനിടെ ബാലിക കുഴഞ്ഞുവീണു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഇതിന് പിന്നാലെയാണ് കുഴിച്ചിട്ട നായയെ പുറത്തെടുത്ത് വെറ്ററിനറി സര്‍വകലാശാലയിലേക്ക് കൊണ്ടുപോയത്. ചുള്ളിയിലും പരിസരപ്രദേശങ്ങളിലും ജില്ലാ മെഡിക്കല്‍ സംഘം ഇന്നലെ പരിശോധന നടത്തി.
ഇരച്ച് കയറി എസ് എഫ് ഐ ; സർവ്വകലാശാല ആസ്ഥാനത്ത് അസാധാരണ സമരം, ആർ എസ് എസിൻ്റെ തിട്ടൂരത്തിന് വഴങ്ങില്ലെന്ന് എം വി ഗോവിന്ദൻ
തിരുവനന്തപുരം: സംസ്ഥാനത്തെ സർവ്വകലാശാലകളെ ചാൻസലർ കൂടിയായ ഗവർണർ കാവിവൽക്കരിക്കുന്നുവെന്ന് ആരോപിച്ച് ഇടത് യുവജന വിദ്യാർത്ഥി സംഘടനകൾ നടത്തുന്ന പ്രതിഷേധം സംഘർഷത്തിൽ. തിരുവനന്തപുരത്ത് കേരളാ സർവകലാശാല ആസ്ഥാനത്ത് എസ്എഫ്ഐയുടെ വൻ പ്രതിഷേധം. കേരളാ സർവകലാശാല റജിസ്ട്രാർക്കെതിരായ ഗവർണറുടേയും വിസിയുടേയും നടപടിയടക്കം ചോദ്യംചെയ്താണ് എസ് എഫ് ഐ പ്രതിഷേധ മാർച്ച് നടത്തുന്നത്. സർവകലാശാല കവാടം തള്ളിത്തുറന്ന് ആസ്ഥാനത്തേക്ക് കയറിയ എസ് എഫ് ഐ പ്രവർത്തകർ സെനറ്റ് ഹാളിനുള്ളിലേക്ക് കടന്ന് പ്രതിഷേധിച്ചു. വിസിയുടേ ചേംബറിന് അടുത്ത് വരെ പ്രവർത്തകരെത്തി. സർവകലാശാല ആസ്ഥാനം മുദ്രാവാക്യം വിളികളിൽ മുങ്ങി. ഓഫീസ് പ്രവർത്തനം സ്തംഭിപ്പിച്ചാണ് എസ് എഫ് ഐ പ്രതിഷേധം.
എസ്എഫ് ഐ പ്രവർത്തകർ നടത്തുന്ന സമരത്തെ തടയാതിരുന്ന പോലീസ് പിന്നീട് പ്രവർത്തകരുമായി ബലപ്രയോഗം നടത്തി.
സംസ്ഥാനത്തെ സർവ്വകലാശാലകളെ ചാൻസലർ കൂടിയായ ഗവർണർ കാവിവൽക്കരിക്കുന്നുവെന്ന് ആരോപിച്ച് ഇടത് യുവജന വിദ്യാർത്ഥി സംഘടനകൾ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആർ എസ് എസ് തിട്ടൂരത്തിന് വഴങ്ങില്ലെന്നും എം വി ഗോവിന്ദൻ. കേരളാ സർവ്വകലാശാല ആസ്ഥാനത്ത് നടക്കുന്ന എസ് എഫ് ഐ പ്രതിഷേധത്തിനിടെ എം വി ഗോവിന്ദൻ സന്ദർശനം നടത്തി. സ്ഥിതി നിയന്ത്രണ വിധേയമാകാതിരുന്നതോടെ എം വി ഗോവിന്ദൻ സന്ദർശനം നടത്തുകയായിരുന്നു. അതേ സമയം ഇന്നത്തെ സമരം അവസാനിപ്പിക്കുന്നുവെന്ന് എസ് എഫ് ഐ അറിയിച്ചു.
ഇന്ന് കാലിക്കറ്റ് കണ്ണൂർ സർവകലാശാലകളിലേക്കും രാവിലെ എസ്എഫ്ഐ നടത്തിയ മാർച്ച് നടത്തി. കോഴിക്കോടും കണ്ണൂരും പോലീസ് ബാരിക്കേഡ് മറികടന്ന പ്രവര്‍ത്തകര്‍ സര്‍വകലാശാല കെട്ടിടത്തിനകത്തേക്ക് കയറി.ഇവിടെയും പൊലീസിന്‍റെ ഭാഗത്ത് നിന്ന് സമരക്കാര്‍ക്കു നേരെ കാര്യമായ ചെറുത്ത് നില്‍പ്പുണ്ടായില്ലെന്നത് ശ്രദ്ധേയമാണ്.
‘ആരെങ്കിലും ഇറക്കിയാല്‍ അപ്പോള്‍ കാണാം’ ; കെഎസ്‌ആര്‍ടിസിയും നാളെ നിരത്തിലിറങ്ങില്ല, മന്ത്രി ഗണേഷിന്‍റെ നിലപാട് തള്ളി ടിപി; കടകള്‍ തുറക്കരുതെന്ന് അഭ്യര്‍ഥന
തിരുവനന്തപുരം: കെ എസ് ആർ ടി സി യൂണിയനുകള്‍ ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്നും നാളെ കേരളത്തില്‍ ബസുകള്‍ ഓടുമെന്നുമുള്ള ഗതാഗത മന്ത്രി ഗണേഷ് കുമാറിന്‍റെ പ്രസ്താവന തള്ളി ഇടത് സംഘടനകള്‍ രംഗത്ത്.
കെ എസ് ആർ ടി സിയും നാളെ നിരത്തിലിറങ്ങില്ലെന്നും ദേശീയ പണിമുടക്കില്‍ കെ എസ് ആർ ടി സി യൂണിയനുകളും പങ്കെടുക്കുമെന്നും എല്‍ ഡി എഫ് കണ്‍വീനർ കൂടിയായ സി ഐ ടി യു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണനടക്കം വ്യക്തമാക്കി. ആരെങ്കിലും നാളെ കെ എസ് ആർ ടി സി ബസ് നിരത്തില്‍ ഇറക്കിയാല്‍ അപ്പോള്‍ കാണാമെന്നും ടി പി വെല്ലുവിളിച്ചു. തടയാൻ തൊഴിലാളികള്‍ ഉണ്ടല്ലോ എന്നും സി ഐ ടി യു സംസ്ഥാന അധ്യക്ഷൻ ഓർമ്മിപ്പിച്ചു.
കെ എസ് ആർ ടി സി ജീവനക്കാർ നാളെ പണിമുടക്കുമെന്നും തൊഴിലാളികള്‍ നേരത്തെ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഗതാഗത മന്ത്രിയുടെ പ്രസ്താവന പണിമുടക്കിനെ ബാധിക്കുന്നതാണെന്നും മന്ത്രിയുടെ ഓഫീസിനെ ആരെങ്കിലും തെറ്റിധരിപ്പിച്ചതാകുമെന്നും ടി പി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു. കേന്ദ്ര തൊഴില്‍ നയങ്ങള്‍ക്ക് എതിരെയാണ് സമരമെന്നും അത് കെ എസ് ആർ ടി സി ജീവനക്കാരെയും ബാധിക്കുന്നതാണെന്നും അദ്ദേഹം വിവരിച്ചു. സ്വകാര്യ വാഹനങ്ങള്‍ നിരത്തില്‍ ഇറക്കാതെ സഹകരിക്കണമെന്നും കടകള്‍ തുറക്കരുതെന്നും ടി പി രാമകൃഷ്ണൻ അഭ്യർഥിച്ചു.
അതിനിടെ യൂണിയനുകള്‍ നോട്ടീസ് നല്‍കിയിട്ടില്ലെന്ന മന്ത്രിയുടെ വാദമടക്കം തെറ്റാണെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. സി ഐ ടി യു അടക്കമുള്ള യൂണിയനുകള്‍ നേരത്തെ തന്നെ നോട്ടീസ് നല്‍കിയിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ നേതാക്കള്‍ പുറത്തുവിട്ടു. നാളത്തെ ദേശീയ പണിമുടക്കിന് കെ എസ് ആർ ടി സി യൂണിയനുകള്‍ നോട്ടീസ് നല്‍കിയിട്ടില്ലെന്നാണ് നേരത്തെ ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാർ പറഞ്ഞത്. അതുകൊണ്ടുതന്നെ നാളെ കെ എസ് ആർ ടി സി ബസുകള്‍ സർവീസ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കെ എസ് ആർ ടി സി, ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്നും ജീവനക്കാർ നിലവില്‍ സന്തുഷ്ടരാണെന്നും മന്ത്രി അഭിപ്രായപ്പെട്ടിരുന്നു. ജീവനക്കാരുടെ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് മുന്നോട്ടുപോകുന്നുവെന്നും അദ്ദേഹം രാവിലെ മാധ്യമങ്ങളോട് പറഞ്ഞു.




































