24.6 C
Kollam
Wednesday 24th December, 2025 | 10:24:40 AM
Home Blog Page 829

ചോക്ലേറ്റ് കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ

എല്ലാ വർഷവും ജൂലൈ 7 ന് ലോക ചോക്ലേറ്റ് ദിനം ആഘോഷിക്കുന്നു. ‌1550-ൽ യൂറോപ്പിൽ ചോക്ലേറ്റ് അവതരിപ്പിച്ചതിന്റെ വാർഷികം ഈ ദിനമായി കരുതപ്പെടുന്നു. അന്ന് മുതൽ, ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നായി ചോക്ലേറ്റ് മാറി. മധുരപലഹാരങ്ങളിലും, പാനീയങ്ങളിലും, ചില രുചികരമായ വിഭവങ്ങളിലും പോലും ചോക്ലേറ്റ് ഉപയോഗിച്ച് വരുന്നു. ചോക്ലേറ്റ് കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ ​ഗുണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്…

ഒന്ന്

ഡാർക്ക് ചോക്ലേറ്റിൽ ഫ്ലേവനോൾസ് അടങ്ങിയിട്ടുള്ളതിനാൽ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

രണ്ട്

ഡാർക്ക് ചോക്ലേറ്റ് എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കാനും മോശം എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും കഴിയും.‌‌‌

മൂന്ന്

ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

നാല്

ഡാർക്ക് ചോക്ലേറ്റിലെ ഫ്ലേവനോളുകൾ തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കും. ഇത് മെമ്മറി, ശ്രദ്ധ എന്നിവ മെച്ചപ്പെടുത്തും.

അഞ്ച്

ചോക്ലേറ്റ് കഴിക്കുന്നത് കോർട്ടിസോൾ പോലുള്ള സമ്മർദ്ദ ഹോർമോണുകളെ കുറയ്ക്കുമെന്നാണ് ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്.

ആറ്

ഡാർക്ക് ചോക്ലേറ്റിലെ ആന്റിഓക്‌സിഡന്റുകൾ സൂര്യപ്രകാശത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും ജലാംശം മെച്ചപ്പെടുത്താനും സഹായിക്കും.

ഏഴ്

ഡാർക്ക് ചോക്ലേറ്റിലെ നാരുകൾ വിശപ്പ് നിയന്ത്രിക്കാനും ഭാരം നിയന്ത്രിക്കാനും സഹായിക്കും.

എട്ട്

ഡാർക്ക് ചോക്ലേറ്റിൽ പ്രീബയോട്ടിക്കുകൾ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ കുടൽ മൈക്രോബയോമിനെ കൂട്ടുന്നു.

ആ കറുത്ത വെള്ളിയാഴ്ചയ്ക്ക് ഇന്ന് 37 ആണ്ട്, രാജ്യത്തെ ഞെട്ടിച്ച പെരുമൺ ദുരന്തത്തിന്റെ ഓർമദിനം; യഥാർഥ അപകടകാരണം ഇന്നും അജ്‍‍ഞാതം

കൊല്ലം: രാജ്യത്തെ ഞെട്ടിച്ച പെരുമൺ ട്രെയിൻ ദുരന്ത ഓർമകളുടെ ചൂളംവിളിക്ക് ഇന്ന് 37 വയസ്സ്. 1988 ജൂലൈ എട്ടിന് 12.56ന് ആയിരുന്നു ബാംഗ്ലൂർ – കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് പെരുമൺ പാലത്തിൽ നിന്ന് അഷ്ടമുടി കായലിലേക്കു മറിഞ്ഞത്. എൻജിനും ഒരു കോച്ചും കടന്നതിന്റെ തൊട്ടുപിന്നാലെ 10 കോച്ചുകൾ പെരുമൺ പാലത്തിൽ നിന്ന് അഷ്ടമുടിക്കായലിൽ പതിക്കുകയായിരുന്നു. യാത്രക്കാരും രക്ഷാപ്രവർത്തകരുമടക്കം 105 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. അപകടത്തിൽ 500ൽ ഏറെ പേർക്ക് സാരമായി പരുക്കേറ്റു. മത്സ്യത്തൊഴിലാളികളും മണൽവാരൽ തൊഴിലാളികളും ഉൾപ്പെടെയുള്ള നാട്ടുകാരുടെ അവസരോചിതമായ രക്ഷാപ്രവർത്തനം കൊണ്ടാണ് മരണസംഖ്യ കൂടാതിരുന്നത്.

ടൊർണാഡോ എന്ന് വിളിക്കുന്ന ചുഴലിക്കൊടുങ്കാറ്റാണു അപകടത്തിനിടയാക്കിയത് എന്നാണ് റെയിൽവേയുടെ കണ്ടെത്തൽ. എങ്കിലും അങ്ങനെയൊരു കാറ്റ് വീശിയോ എന്ന ചോദ്യം ജനമനസ്സുകളിൽ ബാക്കിയാണ്. അന്നത്തെ റെയിൽവേ സേഫ്റ്റി കമ്മിഷണറായിരുന്ന സൂര്യ നാരായണനും അതിനുശേഷം റിട്ട. എയർ മാർഷൽ സി. എസ്. നായിക്കും വ്യത്യസ്തമായ രണ്ട് അന്വേഷണങ്ങൾ നടത്തിയിരുന്നു. അന്തിമറിപ്പോർട്ട് ഇതുവരെ റെയിൽവേ പുറത്തുവിട്ടില്ല. സുരക്ഷ കമ്മിഷണറുടെ അന്തിമ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷ ദക്ഷിണ റെയിൽവേയുടെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ തള്ളിയിരുന്നു. രഹസ്യസ്വഭാവമുള്ള റിപ്പോർട്ട് പുറത്തുവിടാൻ പറ്റില്ലെന്നായിരുന്നു മറുപടി. ഇതിനെതിരെ സെൻട്രൽ ഇൻഫർമേഷൻ കമ്മിഷന് അപ്പീൽ നൽകിയെങ്കിലും ഇതേ വാദം ആവർത്തിച്ച് അപ്പീൽ തള്ളി.

അപകടത്തിന്റെ കാരണം കണ്ടെത്താൻ കഴിയുന്നില്ലെന്നു കാണിച്ച് പൊലീസും 2019ൽ അന്വേഷണം അവസാനിപ്പിച്ചു. ദുരന്തത്തിന്റെ യഥാർഥ കാരണം എന്നെങ്കിലും കണ്ടെത്തുമെന്ന പ്രതീക്ഷ മനസ്സിൽ പേറിയാണ് ഓരോ വാർഷികാചരണ ദിനത്തിലും അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളും പരുക്കേറ്റവരും എത്തുന്നത്. ദുരന്തത്തിന്റെ 37-ാം വാർഷിക അനുസ്മരണം ഇന്ന് നടക്കും. രാവിലെ ഒൻപതിന് പെരുമൺ സ്മൃതി മണ്ഡപത്തിൽ ചേരുന്ന യോഗം എൻ. കെ. പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്യും. ദുരന്ത അനുസ്മരണ കമ്മിറ്റി ചെയർമാൻ ഡോ. കെ. വി. ഷാജി അധ്യക്ഷത വഹിക്കും. വിവിധ സംഘടനകൾ അനുസ്മരണ സമ്മേളനം, പുഷ്പാർച്ചന തുടങ്ങിയവ നടത്തും.

മകന്റെ ചവിട്ടേറ്റ് ആശുപത്രിയിലായ അമ്മ മരിച്ചു; ക്ഷയരോഗമാണ് മരണ കാരണമെന്നു പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം

അമ്പലപ്പുഴ: മകന്റെ ചവിട്ടേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗൃഹനാഥ മരിച്ചു. കഞ്ഞിപ്പാടം ആശാരിപറമ്പിൽ ആനിയമ്മയാണ് (55) ഇന്നലെ രാവിലെ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ ജോൺസൺ (32) റിമാൻഡിലാണ്. എന്നാൽ മരണകാരണം ക്ഷയ രോഗമാണെന്ന് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനമെന്ന് അമ്പലപ്പുഴ പൊലീസ് അറിയിച്ചു. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം വേണ്ടിവന്നാൽ കൊലക്കുറ്റം ചുമത്തി കേസെടുക്കും.

കഴിഞ്ഞ 29ന് ഉച്ചയ്ക്കാണ് മദ്യപിച്ചെത്തിയ ജോൺസൺ വീടിനുള്ളിൽ വച്ച് അമ്മയുടെ വയറ്റത്ത് ചവിട്ടി വീഴ്ത്തിയത്. തടസ്സം പിടിക്കാൻ ചെന്ന അച്ഛൻ ജോണിക്കുട്ടിയെ ജോൺസൺ ചട്ടുകം കൊണ്ട് തലയ്ക്കടിച്ചു. ഓടിക്കൂടിയ നാട്ടുകാരാണ് ആനിയമ്മയെയും ജോണിക്കുട്ടിയെയും ആശുപത്രിയിൽ എത്തിച്ചത്. ജോണിക്കുട്ടി ശനിയാഴ്ച ആശുപത്രി വിട്ടിരുന്നു. ആനിയമ്മയുടെ മൃതദേഹം കഞ്ഞിപ്പാടം വ്യാകുലമാതാ ദേവാലയത്തിൽ സംസ്കരിച്ചു. മറ്റൊരു മകൻ: ജോബിൻ.

റെയിൽവേയിൽ 6238 ഒഴിവുകൾ, ജൂലായ് 28 വരെ അപേക്ഷിക്കാം

ഇന്ത്യൻ റെയിൽവേയിൽ ടെക്നീഷ്യന്മാരുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. ടെക്നീഷ്യൻ ഗ്രേഡ്-I സിഗ്നൽ തസ്തികയിൽ 183 ഒഴിവും ടെക്നീഷ്യൻ ഗ്രേഡ്-III തസ്തികയിൽ 6055 ഒഴിവും ഉൾപ്പെടെ ആകെ 6238 ഒഴിവിലേക്കാണ് വിജ്ഞാപനം.

തിരുവനന്തപുരം ആർആർബിയിൽ ആകെ 197 ഒഴിവാണുള്ളത്. (ടെക്നീഷ്യൻ ഗ്രേഡ്-I സിഗ്നൽ തസ്തികയിൽ 6, ടെക്നീഷ്യൻ ഗ്രേഡ്-III തസ്തികയിൽ 191). ടെക്നീഷ്യൻ ഗ്രേഡ്-III തസ്തികയിലേക്ക് ആകെ 29 ട്രേഡുകളുണ്ട്. ഇതിൽ 11 ട്രേഡുകളിലാണ് തിരുവനന്തപുരത്ത് ഒഴിവുള്ളത്.

അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. വിജ്ഞാപനം 02/2025 എന്ന നമ്പറിൽ എല്ലാ ആർആർബികളുടെയും വെബ്സൈറ്റിൽ ലഭ്യമാണ്.

തിരുവനന്തപുരം ആർആർബിയുടെ വെബ്സൈറ്റ്: www.rrbthiruvananthapuram.gov.in. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 28.

സുഹൃത്തുക്കളായ രണ്ട് യുവതികളെ ഒരേസമയം പ്രണയിച്ച് യുവാവ്, ചതിയറിഞ്ഞതോടെ ഇരുവരും ചോദിക്കാനെത്തിയപ്പോൾ ആക്രമണം!

ഹൈദരാബാദ്: സുഹൃത്തുക്കളായ രണ്ട് യുവതികളെ പ്രണയിച്ച യുവാവിന്റെ കള്ളിവെളിച്ചത്തായതോടെ ആക്രമണം. ഇരുവരും ഒരേസമയം ഇയാളെ ചോദ്യം ചെയ്യാനെത്തിയപ്പോഴാണ് ആക്രമണമഴിച്ചുവിട്ടത്. യുവതികൾക്കും കൂടെയുണ്ടായിരുന്ന രണ്ട് പേർക്കും പരിക്കേറ്റു. ഹൈദരാബാദിലാണ് സംഭവം.

കുക്കാട്ട്പള്ളിയിലാണ് സംഭവം നടന്നത്. ശ്രീനിവാസ് എന്ന യുവാവാണ് യുവതികളെ ആക്രമിച്ചത്. അടുത്ത കാലം വരെ രണ്ട് സ്ത്രീകളുമായും ബന്ധം പുലർത്തിയിരുന്നു. എന്നാൽ സ്ത്രീകൾ അടുത്ത സുഹൃത്തുക്കളായിരുന്നു. ഇതിലൊരാളുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ഒരുങ്ങിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തൻറെ ബ്രേക്ക് അപ്പിനെപ്പറ്റി യുവതി സുഹൃത്തിനോട് പറ‍ഞ്ഞപ്പോഴാണ് ശ്രീനിവാസ് തന്നെയാണ് തൻറെയും കാമുകനെന്ന് യുവതി തിരിച്ചറിഞ്ഞത്. തങ്ങളെ രണ്ട് പേരെയും ഒരുമിച്ച് പ്രണയിക്കുന്നത് ഒരാൾ തന്നെയാണെന്നറിഞ്ഞപ്പോൾ അവർ ഒരുമിച്ച് ശ്രീനിവാസിനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചു. മറ്റൊരു സുഹൃത്തിനെയും ബന്ധുവിനെയും കൂടെക്കൂട്ടിയാണ് യുവതികൾ ശ്രീനിവാസിൻറെയടുത്ത് പോയത്. സംഭവം പുറത്തായതോടെ ഇയാൾ ആക്രമാസക്തനായി. യുവതികളെയും കൂടെ വന്നവരെയും ആക്രമിച്ചു. ബന്ധുവിന്റെ കൈ ഒടിച്ചു. ഒരു കൂട്ടുകാരനെ ബൈക്ക് താക്കോൽ കൊണ്ട് കുത്തി.

പരിക്കേറ്റ ഇരുവരും ഇപ്പോൾ ചികിത്സയിലാണ്. ശ്രീനിവാസിനും പരിക്കേറ്റു. ഇയാളുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച ഡോക്ടറുടെ റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണ് പൊലീസ്. ശ്രീനിവാസിനെതിരെ പോലീസ് ഇതിനകം കേസ് രജിസ്റ്റർ ചെയ്യുകയും നോട്ടീസ് നൽകുകയും ചെയ്തു.

അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ; ഇന്ന് സ്വകാര്യ ബസ് സമരവും

തിരുവനന്തപുരം: കേന്ദ്ര സർക്കാർ തൊഴിലാളിവിരുദ്ധ നയങ്ങൾ സ്വീകരിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് രാത്രി 12ന് ആരംഭിക്കും. കേരളത്തിൽ ഭരണ, പ്രതിപക്ഷ സംഘടനകൾ പ്രത്യേകമായാണ് പണിമുടക്കുന്നത്. സംസ്ഥാന സർ‌ക്കാരിന്റെ നയങ്ങൾക്കെതിരായ പ്രതിഷേധവും ഐഎൻടിയുസി ഉൾപ്പെടെയുള്ള യുഡിഎഫ് സംഘടനകൾ ഉയർത്തും.

പത്ത് തൊഴിലാളി സംഘടനകൾ പണിമുടക്കിൽ ഭാഗമാകും. പതിനേഴ് ആവശ്യങ്ങളാണ് പണിമുടക്കിലൂടെ സംയുക്ത ട്രേഡ് യൂണിയനുകൾ കേന്ദ്ര സർക്കാരിന് മുന്നിൽ വയ്ക്കുന്നത്. ഇതിൽ പ്രധാനം തൊഴിലാളി വിരുദ്ധമായ നാല് ലേബർ കോഡുകൾ കേന്ദ്ര സർക്കാർ ഉപേക്ഷിക്കുക എന്നതാണ്. ഈ ലേബർ കോഡ് നിലവിൽ വന്നാൽ ട്രേഡ് യൂണിയനുകളുടെ ഇടപെടൽ തൊഴിൽ മേഖലയിൽ കുറയും.

വ്യവസായ സൗഹൃദ നയത്തിൻറെ പേരിൽ ഉടമകളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനും കേന്ദ്ര സർക്കാരിന് സാധ്യമാകും എന്നാണ് ട്രേഡ് യൂ ണിയനുകൾ ആരോപിക്കുന്നത്. കൂടാതെ എല്ലാ സംഘടിത തൊഴിലാളികൾക്കും കരാർ തൊഴിലാളികൾക്കും സ്കീം വർക്കർമാർക്കും പ്രതിമാസം 26,000 രൂപ മിനിമം വേതനം ഉറപ്പാക്കുക, പൊതുമേഖലാ സംരംഭങ്ങൾ സ്വകാര്യവൽക്കരിക്കുന്ന നയത്തിൽ നിന്ന് സർക്കാർ പിൻവാങ്ങുക എന്നിവയും ആവശ്യങ്ങളിൽ ഉൾപ്പെടുന്നു. 10 വർഷമായി കേന്ദ്ര സർക്കാർ തൊഴിലാളികളുമായി ചർച്ച നടത്തിയിട്ടില്ലെന്നും തൊഴിലാളി സംഘടനകൾ ആരോപിക്കുന്നു.

സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, എസ്ഇഡബ്യുഎ, എഐസിസിടിയു, എൽപിഎഫ്, യുടിയുസി എന്നീ 10 ദേശീയ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. സംയുക്ത കിസാൻ മോർച്ചയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വാണിജ്യ – വ്യവസായ മേഖലയിലെ തൊഴിലാളികളും, കേന്ദ്ര – സംസ്ഥാന സർക്കാർ ജീവനക്കാർ, ബാങ്ക് ഇൻഷുറൻസ് തപാൽ ടെലികോം തുടങ്ങിയ മേഖലയിലെ ജീവനക്കാരും പണിമുടക്കിൽ ഭാഗമാകും. പാൽ ആശുപത്രി അടക്കമുള്ള അവശ്യസർവീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഗതാഗത കമ്മിഷണറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനാൽ ബസുടമ സംയുക്ത സമിതി സംസ്ഥാനത്ത് ഇന്നു സ്വകാര്യ ബസുകളുടെ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. 22 മുതൽ അനിശ്ചിതകാല സമരം നടത്തുമെന്നും നേതാക്കൾ അറിയിച്ചു. ദീർഘകാലമായി സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പിന്റെയും ദീർഘദൂര ബസുകളുടെയും പെർമിറ്റുകൾ അതേപടി പുതുക്കി നൽകുക, വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് കാലോചിതമായി വർധിപ്പിക്കുക, ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കുക, ഇ- ചെല്ലാൻ വഴിയുള്ള അന്യായമായ പിഴ ചുമത്തൽ അവസാനിപ്പിക്കുക, ബസുകളിൽ മാത്രം ജിപിഎസ് സ്പീഡ് ഗവർണ‌ർ ക്യാമറകൾ തുടങ്ങിയ വിലകൂടിയ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ അടിച്ചേൽപിക്കുന്ന ഗതാഗത വകുപ്പിന്റെ നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

സ്വകാര്യ ബസുടമകളുമായി ഇന്നലെ ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ പരിഹാരമുണ്ടായില്ലെങ്കിൽ, 22 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം.

മദ്യപാനത്തിനിടെ സുഹൃത്തിനെകൊലപ്പെടുത്തിയ കേസില്‍ വിധി നാളെ

കൊല്ലം: മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട് സുഹൃത്തിനെ കൊലപ്പെടുത്തുകയും മറ്റ് മൂന്നുസുഹൃത്തുക്കളെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ശിക്ഷ നാളെ വിധിക്കും.
അമ്പലപ്പുഴ മണ്ണഞ്ചേരി മുറിയാക്കല്‍ വീട്ടില്‍ അനൂപിനെ(35)യാണ് ഇന്ന് ശിക്ഷിക്കുക. കൊല്ലം അഡി.സെഷന്‍സ് ജഡ്ജി സീമ സി.എം ആണ് വിധി പ്രഖ്യാപിക്കുക. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വി.വിനോദ് ഹാജരായി. തുറവൂര്‍ പള്ളിത്തോട് കരയില്‍ കുളത്തില്‍ വീട്ടില്‍ പീറ്റര്‍ ആണ് കൊല്ലപ്പെട്ടത്. കൊട്ടാരക്കര സ്വദേശി അജി, കുത്തിയതോട ്‌സ്വദേശി ബെന്‍സിലാല്‍, പട്ടാഴി സ്വദേശി അരുണ്‍രാജ് എന്നിവര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. 2016 ആഗസ്റ്റ് 20നായിരുന്നു സംഭവം. പട്ടാഴിയിലെ ടൈല്‍സ് വര്‍ക്ക് കരാറുകാരനായ ശിവന്‍കുട്ടിയുടെ തൊഴിലാളികളാണ് ഇവരെല്ലാം. ശിവന്‍കുട്ടി എടുത്തുനല്‍കിയ വീട്ടിലായിരുന്നു ഇവരുടെ താമസം. അവിടെവച്ചാണ് സംഭവമുണ്ടായത്. പത്തനാപുരം എസ്‌ഐയായ രാഹുല്‍രവീന്ദ്രന്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പത്തനാപുരം സിഐ റജി വര്‍ഗീസ് അന്വേഷണം നടത്തി. സിഐയായിരുന്ന ബിനുവര്‍ഗീസാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ഡോ.മാർ അപ്രേമിന്റെ പൊതുദർശന ചടങ്ങുകൾ ഇന്നും നാളെയുമായി നടക്കും

തൃശൂര്‍.കൽദായ സഭാ മുൻ ആർച്ച് ബിഷപ്പ് ഡോ.മാർ അപ്രേമിന്റെ പൊതുദർശന ചടങ്ങുകൾ ഇന്നും നാളെയുമായി നടക്കും. തൃശൂർ മാർത്ത് മറിയം വലിയ പളളിയിൽ നടക്കുന്ന പൊതുദർശനത്തിൽ പങ്കെടുത്ത് രാഷ്ട്രീയ – സാമുദായിക മേഖലയിലുള്ള നിരവധി പ്രമുഖർ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കും വ്യാഴാഴ്ച രാവിലെ കുർബാന, ശുശ്രൂഷ, നഗരികാണിക്കൽ തുടങ്ങിയ ചടങ്ങുകൾക്ക് ശേഷം ഒരുമണിയോടെ കുരുവിളയച്ചൻ പളളിയിലാണ് അപ്രേമിന്റെ സംസ്‌കാരശുശ്രൂഷകൾ നടക്കുക. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഖനാളുകളായി വിശ്രമ ജീവിതത്തിലായിരുന്ന മുൻ സഭാ അധ്യക്ഷൻ ചികിത്സയിലിരിക്കെ ഇന്നലെയാണ്. പൌരസ്യ കൽദായ സഭയുടെ അധ്യക്ഷനായി 54 വർഷമാണ് അപ്രേം സേവനം അനുഷ്ടിച്ചത്. 2022ൽ ആർച്ച് ബിഷപ് പദവിയൊഴിഞ്ഞശേഷം ഹൈറോഡിലെ കൽദായ അരമനയിൽ വിശ്രമത്തിലായിരുന്നു അദ്ദേഹം .

കടുത്ത നടപടിയുമായി രാജ്ഭവൻ , കേരള സർവകലാശാല സിൻഡിക്കേറ്റ് തന്നെ പിരിച്ചുവിട്ടേക്കും

തിരുവനന്തപുരം. കടുത്ത നടപടിയുമായി രാജ്ഭവൻ . കേരള സർവകലാശാല സിൻഡിക്കേറ്റ് പിരിച്ചുവിടാമെന്ന് ഗവർണർക്ക് നിയമോപദേശം.

രാജ്ഭവൻ അഭിഭാഷകൻ അഡ്വ. ശ്രീകുമാറും സ്വകാര്യ അഭിഭാഷകരും നിയമോപദേശം നൽകി. ഗവർണറുടെ തീരുമാനം നാളെ. ഡോ. സിസ തോമസിൻ്റെ റിപ്പോർട്ടിലാണ് നിയമോപദേശം ലഭിച്ചത്. രജിസ്ട്രാർ കെ എസ് അനിൽ കുമാറിൻ്റെ സസ്പെൻഷൻ റദ്ദാക്കിയ നടപടി അസാധുവാക്കും

മദ്യപിച്ചെത്തിയ മകന്റെ മർദനത്തിൽ അമ്മ മരിച്ചു

ആലപ്പുഴ .അമ്പലപ്പുഴയിൽ മദ്യപിച്ചെത്തിയ മകന്റെ മർദനത്തിൽ അമ്മ മരിച്ചു. കഞ്ഞിപ്പാടം ആശാരി പറമ്പിൽ ആനി ആണ് മരിച്ചത്. മകൻ ജോൺസൺ ജോയ് പോലീസ് പിടിയിൽ.


കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടിലുണ്ടായ തർക്കത്തിന് പിന്നാലെ മകൻ അമ്മയെ മർദ്ദിച്ച് അവശയാക്കിയത്. മദ്യപിച്ച് എത്തിയ ശേഷം ആയിരുന്നു ജോൺസൺ ജോയിയുടെ ആക്രമണം. ആനിക്ക് ഗുരുതര പരിക്കേറ്റിരുന്നു. മർദ്ദനം തടയാൻ എത്തിയ പിതാവ് ജോയിയെയും ജോൺസൺ മർദിച്ചു. ഇരുവരും പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെങ്കിലും ആനയുടെ പരിക്ക് ഗുരുതരമായതിനാൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരത്തോടെയാണ് മരിച്ചത്. 
ജോൺസൺ മദ്യപിച്ചെത്തി സ്ഥിരം വഴക്കുണ്ടാക്കാറുണ്ടെന്ന് സമീപവാസികൾ പറഞ്ഞു. മർദ്ദനത്തിന് പിന്നാലെ പോലീസ് കസ്റ്റഡിയിലെടുത്ത ജോൺസനെ കോടതി റിമാൻഡ് ചെയ്തിരുന്നു. ആനി മരിച്ചതോടെ തുടർനടപടികളിലേക്ക് കടക്കുകയാണ് പോലീസ്.

ആലപ്പുഴ