22.9 C
Kollam
Wednesday 24th December, 2025 | 08:32:30 AM
Home Blog Page 830

പോലീസ് മർദ്ദനത്തിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പി സി വിഷ്ണുനാഥ് സന്ദർശിച്ചു

ശാസ്താംകോട്ട:സമരത്തിൽ പങ്കെടുക്കുന്ന യൂത്ത് കോൺഗ്രസ്സ്,കെ.എസ്.യു നേതാക്കളോട് വൈരാഗ്യത്തോടെ പെരുമാറുന്നതിന്റെ അവസാന ഉദാഹരണമാണ് ശാസ്താംകോട്ടയിൽ നടന്ന പോലീസ് അതിക്രമമെന്ന് കെപിസിസി വർക്കിങ്ങ് പ്രസിഡന്റ് പി.സി വിഷ്ണുനാഥ് എംഎൽഎ ആരോപിച്ചു.സംഭവത്തിൽ കെപിസിസി ഇടപെടുമെന്നും ആവശ്യമായ നിയമ സഹായങ്ങൾ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പോലീസ് മർദ്ദനത്തിൽ പരിക്കേറ്റ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻ,മുൻ ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്,മണ്ഡലം സെക്രട്ടറി സത്യൻ,യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിഹാഷിം സുലൈമാൻ,കെ.എസ്.യു ബ്ലോക്ക് പ്രസിഡന്റ്
എ.ആർ.ആരോമൽ,സെക്രട്ടറി ഐ.സി.എസ് അബ്ദുള്ള എന്നിവരെ സന്ദർശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു വിഷ്ണുനാഥ് .ഡിസിസി ജനറൽ സെക്രട്ടറിമാരായ കല്ലട ഗിരീഷ്,രവി മൈനാഗപ്പളളി,യുഡിഎഫ് ചെയർമാൻ ഗോകുലം അനിൽ,മണ്ഡലം പ്രസിഡന്റ്
എം.വൈ.നിസാർ,ബ്ലോക്ക് വൈസ് പ്രസിഡന്റ്മാരായ സൈറസ് പോൾ, സുരേഷ്ചന്ദ്രൻ,റഷീദ് ശാസ്താംകോട്ട, യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറിമാരായഉണ്ണി ഇലവിനാൽ, ഷാഫി ചെമ്മാത്ത് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

നടുക്കി ആ വിവരം,പനി ബാധിച്ചു മരിച്ച കുട്ടിയുടെ വീട്ടിലെ നായക്ക് പേ വിഷ ബാധയുണ്ടായിരുന്നു

അങ്കമാലി. പനി ബാധിച്ചു മരിച്ച കുട്ടിയുടെ വീട്ടിലെ നായക്ക് പേ വിഷ ബാധ.എറണാകുളം അങ്കമാലി അയ്യമ്പുഴയിലാണ് സംഭവംമരിച്ചത് ചുള്ളി പടയാട്ടി വീട്ടിൽ ഷിജുവിന്റെ മകൾ ജലീറ്റയാണ് ശനിയാഴ്ച മരിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ വന്നിട്ടില്ല

വളർത്തു നായ രണ്ടാഴ്ച മുന്നേ ചത്തിരുന്നു. അയൽവക്കത്തെ നായക്ക് പേവിഷ ബാധ സ്ഥിരീ കരിച്ചതോടെയാണ് ഈ നായയുടെ സാമ്പിൾ കൂടി പരിശോധിച്ചത്. നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

കുട്ടിയുടെ സംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പ്രദേശത്തെ വളർത്തു മൃഗങ്ങൾക്ക് കുത്തിവെപ്പ് എടുക്കാനൊരുങ്ങി ആരോഗ്യ വകുപ്പ്. അയല്പക്കത്തുള്ളവരെ പരിശോധിക്കും

ബിഹാറിൽ ഒരു കുടുംബത്തിലെ അഞ്ചു പേരെ ചുട്ടു കൊന്നു

പട്ന.ബിഹാറിൽ ദുർമന്ത്രവാദികളെന്ന് ആരോപിച്ച് ആൾക്കൂട്ടം ഒരു കുടുംബത്തിലെ
അഞ്ചുപേരെ ജീവനോടെ ചുട്ടുകൊലപ്പെടുത്തി. ബന്ധുവിൻറെ കുഞ്ഞ് മരിച്ചത്
കുടുംബത്തിലെ ദുർമന്ത്രവാദികളുടെ സാന്നിധ്യം കാരണമെന്ന് ആരോപിച്ചായിരുന്നു കൊടുംക്രൂരത.
ആൾക്കൂട്ട ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട് ഓടിയ പതിനാറുകാരനാണ്
സംഭവം പൊലീസിനെ അറിയിച്ചത്. ഗ്രാമത്തലവൻ ഉൾപ്പടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
പൂർണിയ ജില്ലയിലെ ഗ്രാമത്തിൽ ഞായറാഴ്ച രാത്രിയാണ് ആൾക്കൂട്ടം അന്ധവിശ്വാസത്തിൻറെ പേരിൽ അഴിഞ്ഞാടിയത്.
മൂന്ന് സ്ത്രീകൾ ഉൾപ്പടെ അഞ്ചുപേരാണ് ഇരകൾ. ബാബുലാല്‍, ഭാര്യ സീതദേവി,
അമ്മ കറ്റോ മസോമത്ത്, മകന്‍ മംജിത്ത്, മരുമകള്‍ റാണി ദേവി എന്നിവരെ ജീവനോടെ ചുട്ടുകൊല്ലുകയായിരുന്നു.
പുരുഷന്മാരെ സ്ത്രീകളുടെ മുന്നിലിട്ട് ക്രൂരമായി മർദിച്ച ശേഷമാണ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്.
ആക്രമണത്തിൽ നിന്ന് ഓടിരക്ഷപ്പെട്ട പതിനാറുകാരനാണ് സംഭവം പുറംലോകത്തെ അറിയിച്ചത്.

പൊലീസ് പരിശോധനയിൽ കുറ്റിക്കാടിന് ഇടയിൽ നിന്ന് അഞ്ചുപേരുടെയും മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.
മൂന്ന് ദിവസം മുൻപ് കുടുംബത്തിലെ ഒരു കുട്ടി ചികിത്സക്കിടെ മരിച്ചിരുന്നു. രണ്ടാമത്തെ കുഞ്ഞിനും രോഗം ബാധിച്ചതോടെ, ഇതിന്
കാരണം മന്ത്രവാദിനികളുടെ സാന്നിധ്യമെന്ന് ആരോപിക്കുകയായിരുന്നു.
സംഭവത്തിൽ ഗ്രാമത്തലവൻ ഉൾപ്പടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒളിവിൽ പോയ അൻപതിലധികം പേർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

സുന്നത്ത് കർമ്മത്തിനെത്തിച്ച കുഞ്ഞ് മരിച്ച സംഭവത്തിൽ റിപ്പോർട്ട്‌ തേടി ബാലാവകാശ കമ്മീഷനും ഡിഎംഓയും

കോഴിക്കോട്. കാക്കൂരിൽ സുന്നത്ത് കർമ്മത്തിനെത്തിച്ച കുഞ്ഞ് മരിച്ച സംഭവത്തിൽ റിപ്പോർട്ട്‌ തേടി ബാലാവകാശ കമ്മീഷനും ഡിഎംഓയും.ചികിത്സപിഴവ് ഉണ്ടായിട്ടില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കുഞ്ഞിനെ ആദ്യം പ്രവേശിപ്പിച്ച ക്ലിനിക്ക് അധികൃതർ.


ഇന്നലെ ഉച്ചയോടെയാണ് 2 മാസം പ്രായമുള്ള ആൺ കുഞ്ഞിനെ സുന്നത്ത് ചെയ്യാൻ കാക്കൂരിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചത്.ശാസ്ത്രക്രിയക്ക് മുൻപ് മരുന്ന് നൽകിയതോടെ കുഞ്ഞ് അബോധാവസ്ഥയിലാകുകയായിരുന്നു.തുടർന്ന് കോഴിക്കോട് നഗരത്തിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിൽ ക്ലിനിക്കിന്റെ ഭാഗത്ത് വീഴ്ചയുണ്ടായി എന്ന സംശയത്തിലാണ് ബന്ധുക്കൾ.എന്നാൽ ഈ ആരോപണം പൂർണ്ണമായി തള്ളുന്നു ക്ലിനിക്ക് അധികൃതർ.മരുന്ന് നൽകിയ ശേഷവും കുട്ടി പ്രതികരിച്ചിരുന്നുവെന്നും മാസം തികയാതെ നടന്ന പ്രസവമെന്നത് കുടുംബം മറച്ച് വച്ചിരുന്നെന്നും ക്ലിനിക്ക് അധികൃതർ പ്രതികരിച്ചു

സംഭവത്തിൽ ബാലാവകാശ ഡിഎംഓയോട് റിപ്പോർട്ട്‌ തേടി.ചികിത്സാ പിഴവ് ഉണ്ടായോ എന്ന് ഫീൽഡ് റിപ്പോർട്ട്‌ ഡിഎംഓയും ആവശ്യപ്പെട്ടിട്ടുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു

ബലാത്സംഗം ചെയ്യപ്പെട്ട നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹം സംസ്കരിക്കേണ്ടി വന്നു,ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മംഗളുരു ധര്‍മസ്ഥല ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളി

മംഗളുരു. ബലാത്സംഗം ചെയ്യപ്പെട്ട നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹം സംസ്കരിക്കേണ്ടി വന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മംഗളുരു ധര്‍മസ്ഥാല ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളി. 1998 മുതൽ 2014 വരെ നടന്ന സംഭവങ്ങൾ വിവരിച്ച് ദക്ഷിണകന്നഡ പൊലീസ് മേധാവിക്ക് പരാതി നൽകി. ക്ഷേത്രം സൂപ്പർവൈസറാണ് തന്നെ ഭീഷണിപ്പെടുത്തി മൃതദേഹങ്ങൾ സംസ്കരിപ്പിച്ചതെന്നാണ് ശുചീകരണതൊഴിലാളിയുടെ മൊഴി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

1998 മുതൽ 2014 വരെ ധര്‍മസ്ഥാല ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയായിരുന്നയാളാണ് പരാതിക്കാരന്‍.
നേത്രാവതി നദിക്കരയിലെ ശുചീകരണമായിരുന്നു തന്റെ ജോലി. ഇതിനിടെ നിരന്തരം രാത്രികളിൽ സൂപ്പർവൈസർ വിളിച്ച് മൃതദേഹങ്ങൾ സംസ്കരിപ്പിക്കുമായിരുന്നു. ബലാത്സംഗം ചെയ്ത രീതിയിൽ വസ്ത്രങ്ങൾ പോലുമില്ലാത്ത മൃതദേഹങ്ങൾ സംസ്കരിക്കേണ്ടിവന്നു. കൂട്ടത്തിൽ 13 വയസ്സുള്ള സ്കൂൾകുട്ടിയുടെ മൃതദേഹം പോലും കത്തിച്ച് കുഴിച്ചിട്ടുണ്ടെന്ന് ഇയാൾ പറയുന്നു. തന്നെ ഭീഷണിപ്പെടുത്തിയാണ് ഇതൊക്കെ ചെയ്യിച്ചതെന്നും മനം മടുത്ത് പത്ത് വർഷം മുൻപ് നാട് വിടുകയായിരുന്നുവെന്നും പരാതിയിലുണ്ട്. മനസ്സമാധാനമായി ഉറങ്ങാൻ കഴിയുന്നില്ല, കുഴിച്ചിട്ട മൃതദേഹങ്ങൾ പുറത്തെടുത്ത് അന്ത്യകർമം ചെയ്യണമെന്നും ഇയാൾ ആവശ്യപ്പെടുന്നു. അഭിഭാഷകർ മുഖേനെ നടത്തിയ വെളിപ്പെടുത്തലിൽ കോടതി നിർദേശപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. തെളിവുകളായി ചില ഫോട്ടോഗ്രാഫുകൾ ഇയാൾ നൽകിയിട്ടുണ്ട്. പതിറ്റാണ്ടുകൾക്ക് ശേഷം നടത്തിയ വെളിപ്പെടുത്തലിലെ അന്വേഷണം ധർമസ്താലാ പൊലീസിന് കനത്ത വെല്ലുവിളിയാണ്.

കോന്നി പയ്യനാമണ്ണില്‍ പാറമടയില്‍ കല്ലിടിഞ്ഞ് വീണുണ്ടായ അപകടം: 2 പേര്‍ മരിച്ചു

പത്തനംതിട്ട: കോന്നി പയ്യനാമണ്ണില്‍ പാറമടയില്‍ കല്ലിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ 2 പേര്‍ മരിച്ചു. ഉച്ചക്ക് മൂന്നരയോടെയാണ് ഇവിടെ പ്രവര്‍ത്തിക്കുകയായിരുന്ന ഹിറ്റാച്ചിക്ക് മുകളിലേക്ക് കൂറ്റന്‍ പാറക്കല്ലുകള്‍ ഇടിഞ്ഞുവീഴുകയായിരുന്നു. ഒഡിഷ സ്വദേശി മഹാദേവ് പ്രധാന്‍ (51), ബിഹാര്‍ സ്വദേശി അജയ് കുമാര്‍ റെ (38) എന്നിവരാണ് മരിച്ചത്.

അപകടത്തില്‍ ഹിറ്റാച്ചി പാറക്കല്ലുകള്‍ക്കിടയില്‍ മൂടിപ്പോയ നിലയിലായിരുന്നു. പാറമടയ്ക്കുള്ളില്‍ നടന്ന അപകടമായതിനാല്‍ വിവരം പുറത്തറിയാന്‍ വൈകിയിരുന്നു. അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ ഉള്‍പ്പടെ സ്ഥലത്തെത്തിയിരുന്നു. കലക്ടര്‍ ഉള്‍പ്പടെ അപകടസ്ഥലത്തെത്തി.

അറബിക്കടലിൽ വീണ്ടും കപ്പൽ അപകടം

മുംബൈ. അറബിക്കടലിൽ വീണ്ടും കപ്പൽ അപകടം. ഗുജറാത്ത് തീരത്ത് നിന്ന് പുറപ്പെട്ട ഹോങ്കോങ് കപ്പലാണ് പൊട്ടിത്തെറിക്ക് പിന്നാലെ ചെരിഞ്ഞത്. എംവി ഫുൾഡ എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ കണ്ട്ല തുറമുഖത്ത് നിന്ന് ഒമാൻ തുറമുഖത്തേക്ക് പുറപ്പെട്ടതായിരുന്നു. ഉച്ചയോടെ മുകൾ നിലയിൽ പൊട്ടിത്തെറിയുണ്ടായി. രാത്രി 7 മണിയോടെ 21 ജീവനക്കാരെയും സുരക്ഷിതമായി കരയിൽ എത്തിച്ചു. ഇതിനോടൊപ്പം 22 ഡിഗ്രിയിലേറെ കപ്പൽ ചെരിഞ്ഞിട്ടുണ്ട്. തുടർ സ്ഫോടന സാധ്യതയുള്ളതിനാൽ നിശ്ചിത അകലം പാലിച്ചാണ് കോസ്റ്റ്ഗാർഡ് കപ്പലുകൾ രക്ഷാദൗത്യം നടത്തുന്നത്. 384 മെട്രിക് ടൺ ഇന്ധനം കപ്പലിൽ ഉണ്ട്. പക്ഷേ ഓയിൽ ചോർച്ച ഉണ്ടായിട്ടില്ല.

മുണ്ടക്കയത്ത് ഒരു കിലോ ഗ്രാമിലധികം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

മുണ്ടക്കയം. ഒരു കിലോ ഗ്രാമിലധികം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
കൊമ്പു കുത്തി കൈത കൂട്ടത്തിൽ ഹരികൃഷ്ണൻ ശിവൻ (23) നെയാണ് മുണ്ടക്കയം എക്സൈസ് ഇൻസ്പെക്ടർ സുധി കെ സത്യപാലനും സംഘവും പിടികൂടിയത്. മേഖലയിലെ കഞ്ചാവു മൊത്ത കച്ചവടക്കാരനായ ഹരികൃഷ്ണൻ ഒഡീഷയിൽ നിന്നും കഞ്ചാവുമായി മുണ്ടക്കയം ബസ്റ്റാൻ്റിൽ ബസ്സിൽ വന്നിറങ്ങുന്നതിനിടയിൽ കാത്തു നിന്ന എക്സൈസ് സംഘം പിടികൂടിയത്. സമാന കേസിൽ മുൻപും പ്രതിയായ ഇയാൾ എക്സൈസിൻ്റെ നിരീക്ഷണത്തിലായിരുന്നു. കഞ്ചാവ് വാങ്ങാൻ പോയതായി വിവരം മുൻ കൂട്ടി ലഭിച്ചിരുന്നു. ഇതു പ്രകാരമാണ് അറസ്റ്റ്.

സർവകലാശാല രജിസ്ട്രാര്‍ ഡോ. കെഎസ് അനിൽകുമാർ നൽകിയ ഹർജിഹൈക്കോടതി തീർപ്പാക്കി

കൊച്ചി.സസ്പെൻഷൻ നടപടി ചോദ്യം ചെയ്ത കേരള സർവകലാശാല രജിസ്ട്രാര്‍ ഡോ. കെഎസ് അനിൽകുമാർ നൽകിയ ഹർജി
ഹൈക്കോടതി തീർപ്പാക്കി. സിൻഡിക്കേറ്റ് ചേർന്ന് സസ്പെൻഷൻ റദ്ദാക്കിയ സാഹചര്യത്തിൽ ഹർജി പിൻവലിക്കുന്നതായി രജിസ്ട്രാർ കോടതിയെ അറിയിച്ചു. രജിസ്ട്രാറുടെ നടപടി കോടതി അംഗീകരിച്ചു.
സിൻഡിക്കേറ്റ് തീരുമാനം നിലനിൽക്കുമോ ഇല്ലയോ എന്ന് പറയേണ്ടത് ചാൻസലർ ആണെന്നും കോടതി വ്യക്തമാക്കി. അതേസമയം
കോടതിയെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട
സിൻഡിക്കേറ്റ് അംഗവും മുൻ സിപിഎം എംഎൽഎയുമായ ആർ രാജേഷിനെതിരെ സ്വമേധയാ കേസെടുക്കുമെന്ന് ജസ്റ്റിസ് ഡി കെ സിംഗ് പറഞ്ഞു. കോടതിയെ സമ്മർദ്ദത്തിൽ ആക്കാൻ ആണോ ഇത്തരം പോസ്റ്റുകൾ എന്നും ചോദിച്ചു. ഹൈക്കോടതിയിൽ ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടുള്ള വിധികൾ പറയുന്നത് സംഘപരിവാർ ആഭിമുഖ്യമുള്ള ആളുകളെന്നായിരുന്നു ആർ രാജേഷിന്റെ പോസ്റ്റ്.

കോടതിയില്‍ സാക്ഷിപറയാനിരുന്ന പന്ത്രണ്ടുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് വീട്ടിൽ കെട്ടിത്തൂക്കിയ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ

ലഖ്നൗ. ഉത്തർപ്രദേശിൽ പന്ത്രണ്ടുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് വീട്ടിൽ കെട്ടിത്തൂക്കിയ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ.
വെള്ളിയാഴ്ചയാണ് ബലിയ ഗ്രാമത്തിൽ പെൺകുട്ടിയെ കൊലപ്പെടുത്തിയത്. മാതാപിതാക്കൾ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ്
മകളെ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്. ബന്ധുവിനെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ
സാക്ഷിയായിരുന്നു പന്ത്രണ്ടുകാരി. കേസിൽ മൊഴി നൽകാനിരിക്കെയാണ് കൊലപാതകം. ഇതിലെ പ്രതികൾ തന്നെയാണ്
മകളെ കൊലപ്പെടുത്തിയതെന്നാണ് അമ്മയുടെ ആരോപണം. പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തിൽ പ്രതിഷേധിച്ച്
പ്രദേശത്ത് ഭീം ആർമി പ്രവർത്തകർ പ്രതിഷേധിച്ചു.