തിരുവനന്തപുരം. കേരള സർവകലാശാലയിലെ രജിസ്ട്രാർ – വൈസ് ചാൻസിലർ പോര് രൂക്ഷം. വി സി എതിർത്തെങ്കിലും സർവകലാശാല ദൈനംദിന പ്രവർത്തനങ്ങൾ രജിസ്ട്രാർ കെ എസ് അനിൽകുമാർ നിയന്ത്രിച്ചു തുടങ്ങി.. കെ എസ് അനിൽകുമാറിന്റെ ഫയൽ നോക്കാനുള്ള ഡിജിറ്റൽ ഐഡി ജീവനക്കാർ പുനസ്ഥാപിച്ചു.. എന്നാൽ രജിസ്ട്രാർ തീർപ്പാക്കുന്ന ഫയലുകൾ മാറ്റിവയ്ക്കാനാണ് വി.സിയുടെ നിർദ്ദേശം. വൈസ് ചാൻസലർ താൽക്കാലിക രജിസ്ട്രാറായി നിയമിച്ച ഡോ. മിനി കാപ്പന് ഐഡി നൽകുന്നത് ജീവനക്കാരുടെ സംഘടന നേതാക്കൾ വിലക്കിയതായും ആരോപണം ഉണ്ട്. വിദേശ പര്യടനത്തിനുശേഷം തിരിച്ചെത്തിയ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഇതുവരെയും സർവകലാശാല ആസ്ഥാനത്ത് എത്തിയിട്ടില്ല. വി.സിയുടെ നിർദ്ദേശം മറികടന്ന് രജിസ്ട്രാർ ഓഫീസിൽ പ്രവേശിച്ച സംഭവത്തിൽ സെക്യൂരിറ്റി ഓഫീസർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടുത്ത നടപടികളിലേക്ക് മോഹനൻ കുന്നുമ്മൽ കടക്കാനും സാധ്യതയുണ്ട്. അതേസമയം നിലവിലെ വിവാദങ്ങളിൽ വൈസ് ചാൻസലർക്ക് ഉചിതമായ തീരുമാനം എടുക്കാം എന്ന നിലപാടിലാണ് രാജ്ഭവൻ. ഇരു ചേരികളും തമ്മിലുള്ള സംഘർഷം മൂലം സർവ്വകലാശാലയിൽ ഭരണ പ്രതിസന്ധി തുടരുകയാണ്.
75 വയസ്സിനു ശേഷം നേതാക്കൾ വിരമിക്കണമെന്ന് ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവത്
നാഗ്പൂർ. 75 വയസ്സിനു ശേഷം നേതാക്കൾ വിരമിക്കണമെന്ന് ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവത്
75 വയസ്സ് തികയുമ്പോൾ, മറ്റുള്ളവർക്ക് വഴിയൊരുക്കണം.
പ്രധാന മന്ത്രി മോദിക്ക് സെപ്റ്റബറിൽ 75 വയസ്സ് പൂർത്തിയാകാൻ ഇരിക്കെയാണ് പരാമർശം.
പ്രതികരണവുമായി പ്രതിപക്ഷം.
എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, ജസ്വന്ത് സിംഗ് എന്നീ നേതാക്കൾക്ക് നടപ്പാക്കിയ നിർബന്ധിത വിരമിക്കൽ മോദി ക്കും ബാധകമാണോ എന്ന് അറിയേണ്ടതുണ്ട് എന്ന് സഞ്ജയ് റൗട്ട് ചോദിച്ചു’
സിദ്ധാര്‍ത്ഥന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിനെതിരായ സംസ്ഥാന സര്‍ക്കാരിൻ്റെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
കൊച്ചി.പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ആത്മഹത്യ ചെയ്ത സിദ്ധാര്‍ത്ഥന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിനെതിരായ സംസ്ഥാന സര്‍ക്കാരിൻ്റെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജി വൈകിയതില്‍ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ വിശദീകരണം നല്‍കും. മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദ്ദേശിച്ച നഷ്ടപരിഹാര തുകയായ ഏഴ് ലക്ഷം രൂപ ഹൈക്കോടതി റജിസ്ട്രിയില്‍ കെട്ടിവെച്ചുവെന്നും സര്‍ക്കാര്‍ അറിയിക്കും. ചീഫ് ജസ്റ്റിസ് നിതിന്‍ ജംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. സിദ്ധാര്‍ഥന്റെ കുടുംബത്തിന് ധനസഹായം നല്‍കണമെന്ന് കഴിഞ്ഞ ഒക്ടോബറിലാണ് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കിയത്. ഉത്തരവ് നടപ്പാക്കാത്തതിന് ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം എന്ന നിര്‍ദ്ദേശവും കമ്മിഷന്‍ നല്‍കിയിട്ടുണ്ട്
യെമൻ കുടുംബം ദയാധനം ആവശ്യപ്പെട്ടിട്ടില്ല, വേണമെന്ന് പറഞ്ഞാൽ നൽകാൻ തയ്യാർ: നിമിഷ പ്രിയയുടെ ഭർത്താവ് ടോമി തോമസ്
തിരുവനന്തപുരം: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനം സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് ഭർത്താവ് ടോമി തോമസ്. ഗവർണറെ ഉൾപ്പെടെ കണ്ട് കാര്യങ്ങൾ പറഞ്ഞു. സാധ്യമായതെല്ലാം ചെയ്യാമെന്ന് ഗവർണർ ഉറപ്പ് നൽകിയതായി ടോമി പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിഷയത്തിൽ നന്നായി ഇടപെടുന്നുണ്ടെന്നും ടോമി തോമസ് പറഞ്ഞു.
നിമിഷപ്രിയയുടെ മോചനം സാധ്യമാകുമെന്നാണ് പ്രതീക്ഷ. നിമിഷപ്രിയയുമായി ഫോണിൽ സംസാരിക്കുന്നുണ്ട്. ഗവർണർ എല്ലാവിധ പിന്തുണയും നൽകുന്നുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാരുകളും ഇടപെടുന്നുണ്ട്. പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും ടോമി പറഞ്ഞു. ബ്ലഡ് മണി യമൻ പൗരൻറെ കുടുംബം ഇതി വരെ ആവശ്യപ്പെട്ടിട്ടില്ലെന്നും ആവശ്യപ്പെട്ടാൽ നൽകാൻ തയ്യാറെന്നും ടോമി പ്രതികരിച്ചു. യമനും ഇന്ത്യയും തമ്മിൽ നയതന്ത്ര ബന്ധം ഇല്ലാത്തതാണ് മോചനം വൈകാൻ കാരണമെന്നും ടോമി പറഞ്ഞു.
രണ്ട് റെയിൽവേ ഗെറ്റ് കീപ്പർമാർക്ക് സസ്പെൻഷൻ
ചെന്നൈ.തമിഴ്നാട്ടിൽ രണ്ട് റെയിൽവേ ഗെറ്റ് കീപ്പർമാർക്ക് സസ്പെൻഷൻ
ഡ്യൂട്ടി സമയത്ത് ഉറങ്ങിയതിനാണ് നടപടി
അറക്കോണം ( റാണിപേട്ട്)
തീരുമൽപ്പൂർ
(കാഞ്ചിപുരം ) എന്നിവിടങ്ങളിലെ ഗേറ്റ് കീപ്പർമാർക്കെതിരെയാണ് നടപടി
മിന്നൽ പരിശോധനയിൽ ഉറങ്ങുന്നതായി കണ്ടെത്തിയെന്നും റെയിൽവേ
റെയിൽവേ പരിശോധന നടത്തുന്നത് കടലൂരിലെ ട്രെയിൻ അപകടത്തിന്റെ പശ്ചാത്തലത്തിൽ
90 ദിവസത്തിൽ 90 വ്യാപാര കരാറെന്ന് വൻ പ്രഖ്യാപനം; സമയം അവസാനിച്ചപ്പോൾ ട്രംപ് ഭരണകൂടം ഒപ്പിട്ടത് മൂന്ന് കരാറുകൾ മാത്രം
വാഷിങ്ടൺ: 200 രാജ്യങ്ങളുമായി പുതിയ വ്യാപാര കരാറുകളിൽ ഒപ്പ് വെക്കും എന്ന് പ്രഖ്യാപിച്ച ട്രംപ് ഭരണകൂടം ഇതുവരെ പ്രാവർത്തികമാക്കിയത് മൂന്ന് കരാറുകൾ മാത്രം. അതിനിടെ പകരം തീരുവ ഓഗസ്റ്റ് ഒന്ന് മുതൽ ചുമത്തുമെന്ന മുന്നറിയിപ്പുമായി ഏഴ് രാജ്യങ്ങൾക്ക് കൂടി വൈറ്റ് ഹൗസ് കത്ത് അയച്ചു.
രണ്ടാമൂഴത്തിൽ 100 ദിവസം പിന്നിട്ട വേളയിലാണ് 200 രാജ്യങ്ങളുമായി കരാറിൽ ഏർപ്പെടുമെന്ന വൻ പ്രഖ്യാപനം ട്രംപ് നടത്തിയത്. വൈറ്റ് ഹൌസിലെ മുതിർന്ന ഉപദേശകൻ പീറ്റർ നവാരോ പറഞ്ഞത് 90 ദിവസത്തിൽ 90 കരാറുകൾ എന്നാണ്. ജൂലൈ 9ന് ആ സമയ പരിധി അവസാനിച്ചു. എന്നാൽ ഇതുവരെ യുഎസ് പ്രഖ്യാപിച്ചത് മൂന്ന് വ്യാപാര കരാറുകൾ മാത്രം. ചൈന, യുകെ, വിയറ്റ്നാം എന്നീ രാജ്യങ്ങളുമായി. ബാക്കി രാജ്യങ്ങളുമായി ചർച്ചകൾ നടക്കുന്നു എന്നാണ് വിശദീകരണം.
യൂറോപ്യൻ യൂണിയനുമായി പോലും വ്യാപാര കരാർ ഉടനെ ഉണ്ടാകുമെന്ന് വൈറ്റ് ഹൌസ് പറയുന്നു. വ്യാപാര കരാറുകൾക്ക് കൂടുതൽ സമയം നൽകാൻ സമയ പരിധി ഓഗസ്ത് 1 വരെ നീട്ടുകയും ചെയ്തു. ഇതിനിടയിൽ കരാറുകൾ നടപ്പിലായില്ലെങ്കിൽ പകര തീരുവ ഏർപ്പെടുത്തും എന്നാണ് പ്രഖ്യാപനം.
ഇന്നലെ ഏഴ് രാജ്യങ്ങൾക്ക് കൂടി വൈറ്റ് ഹൌസ് പകര തീരുവ ഏർപ്പെടുത്തുമെന്ന മുന്നറിയിപ്പ് നൽകി. ഫിലിപ്പൈൻസ്, ശ്രീലങ്ക, ബ്രൂണെ അടക്കമുള്ള രാജ്യങ്ങൾ. ദക്ഷിണ കൊറിയയും ജപ്പാനും അടക്കമുള്ള രാജ്യങ്ങൾക്ക് നേരത്തെ കത്തെഴുതിയിരുന്നു. രണ്ട് പട്ടികയിലും ഇന്ത്യ ഇല്ല. ഇന്ത്യയുമായി ഹ്രസ്വ വ്യാപാര കരാറിനുള്ള ഒരുക്കത്തിലാണ് വൈറ്റ് ഹൌസ്. അതേസമയം നിരന്തരം മാറിക്കൊണ്ടിരിക്കുന്ന വ്യാപാര കരാർ പ്രഖ്യാപനങ്ങൾ ആഗോള സാമ്പത്തിക രംഗത്ത് ഉണ്ടാക്കുന്ന ആശങ്ക ചെറുതല്ല.
കീം പ്രവേശനം: ഓപ്ഷൻ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് ഇന്നോ നാളയോ പുറത്തിറങ്ങും, കേരള സിലബസുകാർക്ക് തിരിച്ചടി
തിരുവനന്തപുരം: കീം പ്രവേശനത്തിന്‍റെ ഓപ്ഷൻ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് ഇന്നോ നാളയോ പുറത്തിറങ്ങും. ഇന്നലെ രാത്രിയോടു കൂടി പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. മാർക്ക് ഏകീകരണത്തിൽ പഴയ ഫോർമുല പ്രകാരമാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. കേരള സിലബസുകാർക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായത്.
നേരത്തെ ഒന്നാം തിയതി പ്രസിദ്ധീകരിച്ച പുതിയ ഫോർമുല പ്രകാരമുള്ള പട്ടികയിലെ ഒന്നാം റാങ്കുകാരൻ ഏഴാം റാങ്കിലേക്ക് താഴ്ത്തപ്പെട്ടു. പട്ടികയിലെ എട്ടാം റാങ്കുകാരൻ എത്തിയത്, 159-ാം റാങ്കിലാണ്. ഈ ലിസ്റ്റ് അനുസരിച്ചുകൊണ്ടു തന്നെ പ്രവേശനവുമായി മുന്നോട്ട് പോകാനാണ് സർക്കാരിന്‍റെ തീരുമാനം. അതേസമയം, കേരള സിലബസിലെ ഏതെങ്കിലും വിദ്യാർത്ഥികൾ സുപ്രീം കോടതിയിൽ അപ്പീൽ പോകാൻ സാധ്യതയുണ്ട്. എന്നാൽ പ്രവേശന നടപടികൾ വൈകുന്നതിനാൽ സർക്കാർ അപ്പീൽ പോകുന്നില്ല എന്നാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി പറഞ്ഞത്.
അമിത്ഷാ ഇന്ന് തിരുവനന്തപുരത്ത് എത്തും; രണ്ട് പരിപാടികൾ, നാളെ മടങ്ങും വഴി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദര്‍ശനം
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഇന്ന് രാത്രി പത്തുമണിയോടെ തിരുവനന്തപുരത്ത് എത്തും. നാളെ രണ്ട് പരിപാടികളിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി തിരുവനന്തപുരത്ത് പങ്കെടുക്കുന്നത്. ബിജെപി സംസ്ഥാന ഓഫീസ് ഉദ്ഘാടനത്തിന് ശേഷം പുത്തരിക്കണ്ടം മൈതാനത്തും പൊതുപരിപാടിയുണ്ട്.
തിരുവനന്തപുരത്തെ പരിപാടികള്‍ പൂര്‍ത്തിയാക്കി നാളെ വൈകിട്ട് നാല് മണിയോടെ മടങ്ങും. മടങ്ങും വഴി കണ്ണൂരില്‍ ഇറങ്ങി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷമായിരിക്കും രാത്രിയോടെ ഡൽഹിയിലേക്ക് പോകുക.
ചായക്കടയിലിരുന്ന കുഞ്ഞിൻ്റെ കഴുത്തിലും മുഖത്തും മുറിവ്; അമ്മയും അമ്മൂമ്മയും ഉപദ്രവിച്ചെന്ന് മൊഴി, കേസെടുത്ത് പൊലീസ്
ആലപ്പുഴ: ചേര്‍ത്തലയിൽ അഞ്ചുവയസുകാരനെ ഉപദ്രവിച്ചു പരിക്കേൽപ്പിച്ചതായി പരാതി. അമ്മയ്ക്കും അമ്മൂമ്മയ്ക്കും എതിരെയാണ് കേസ്. മുഖത്തും, കഴുത്തിലുമുണ്ടായ മുറിവ് അമ്മ സ്കെയിലുകൊണ്ട് അടിച്ചതാണെന്നും അമ്മുമ്മയും ഉപദ്രവിക്കാറുണ്ടെന്നും കുട്ടി പറയുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെടുകയായിരുന്നു. യുകെജി വിദ്യാർഥിയായ അഞ്ചു വയസുകാരനെ മുഖത്തും കഴുത്തിനും മുറിവേറ്റ നിലയിൽ ചായക്കടയിലാണ് കണ്ടെത്തിയത്.
പിടിഎ പ്രസിഡൻ്റ് അഡ്വ ദിനൂപിൻ്റെ ശ്രദ്ധയിൽ പെട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. കുട്ടിയെ ചായക്കടയിൽ ഇരുത്തിയ ശേഷമാണ് മാതാവ് ലോട്ടറിവിൽപ്പനയ്ക്ക് പോകുന്നത്. മേയ് 24ന് അമ്മയുടെ ആൺ സുഹൃത്ത് കുട്ടിയെ ഉപദ്രവിച്ച കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. പിന്നീട് ഇയാൾ മരിച്ചിരുന്നു. അതേസമയം, സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ കുട്ടിയെ രാത്രി തന്നെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു.





































