പഠിപ്പുമുടക്കിനിടെ സ്കൂളിലെ പാചകത്തൊഴിലാളിയെ കയ്യേറ്റം ചെയ്ത സംഭവംത്തിൽ ഡിവൈഎഫ്ഐ വനിത നേതാവിന് എതിരെ കേസ്. പേരാവൂർ ബ്ലോക്ക് ജോ. സെക്രട്ടറി അക്ഷയ മനോജിനെതിരെയാണ് കേസ്. കണ്ണൂർ മണത്തണ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പാചക തൊഴിലാളി വസന്തയ്ക്ക് നേരെയായിരുന്നു അതിക്രമം നടന്നത്.
മുണ്ടക്കൈ -ചൂരല്‍മല ദുരന്തത്തില്‍ കേരളത്തിന് 153.20 കോടി അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: മുണ്ടക്കൈ -ചൂരല്‍മല ദുരന്തത്തില്‍ കേരളത്തിന് 153.20 കോടി അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാന ദുരന്തനിവാരണഫണ്ടിന്റെ കേന്ദ്ര വിഹിതമാണ് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചത്. വിവിധ സംസ്ഥാനങ്ങള്‍ക്കായി ആകെ 1066.80 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
പ്രകൃതി ദുരന്തമുണ്ടായ ഹിമാചല്‍, ഉത്തരാഖണ്ഡ്, അസം, മണിപ്പൂര്‍, മേഘാലയ, മിസോറാം എന്നീ സംസ്ഥാനങ്ങള്‍ക്കും തുക അനുവദിച്ചിട്ടുണ്ട്. അസമിന് 375.60 കോടി രൂപയും, മണിപ്പൂരിന് 29.20 കോടി രൂപയും, മേഘാലയയ്ക്ക് 30.40 കോടി രൂപയും, മിസോറാമിന് 22.80 കോടി രൂപയും, ഉത്തരാഖണ്ഡിന് 455.60 കോടി രൂപയും കേന്ദ്ര വിഹിതമായി അനുവദിച്ചിട്ടുണ്ട്.
കേരളം, അസം, മണിപ്പുര്‍, മേഘാലയ, മിസോറം, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എക്സില്‍ കുറിച്ചു.
ഓട്ടിസം ബാധിച്ച ആറ് വയസുകാരനെ അധ്യാപികയായ രണ്ടാനമ്മ ക്രൂരമായി മര്‍ദിച്ചു; കേസെടുത്ത് പോലീസ്
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഓട്ടിസം ബാധിച്ച ആറ് വയസുകാരനെ രണ്ടാനമ്മ ക്രൂരമായി മർദിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് അധ്യാപിക കൂടിയായ കുട്ടിയുടെ രണ്ടാനമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തു.
നിലമ്പൂര്‍ വടപുറം സ്വദേശിയായ കുട്ടിയുടെ രണ്ടാനമ്മയ്ക്കെതിരായാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തെത്തുടർന്ന് ഇവർ ഒളിവില്‍ പോയിരിക്കുകയാണ്.
കുട്ടിക്ക് ഒന്നരവയസുള്ള സമയത്താണ് അർബുദം ബാധിച്ച് സ്വന്തം അമ്മ മരിക്കുന്നത്. അച്ഛൻ വിദേശത്തായിരുന്നതിനാല്‍ അമ്മയുടെ അച്ഛൻ്റെ വീട്ടിലും സ്വന്തം അച്ഛൻ്റെ വീട്ടിലുമായിട്ടായിരുന്നു ആദ്യമൊക്കെ ആറ് വയസുകാരൻ കഴിഞ്ഞിരുന്നത്. പിന്നീട് രണ്ടാനമ്മയ്ക്കൊപ്പമായി കുട്ടിയുടെ താമസം. ഇടയ്ക്ക് കുഞ്ഞിൻ്റെ അമ്മയുടെ ബന്ധുക്കള്‍ കുട്ടിയെ കാണാൻ വരാറുണ്ടായിരുന്നു. ഇക്കഴിഞ്ഞ ജൂലൈ നാലിന് മുത്തച്ഛൻ കുട്ടിയെ കാണാൻ സ്കൂളിലെത്തിയപ്പോഴാണ് ശരീരത്തിലെ പരിക്കുകള്‍ ശ്രദ്ധിച്ചത്. പിന്നാലെ ചൈല്‍ഡ് ലൈനില്‍ ഉള്‍പ്പെടെ പരാതി നല്‍കുകയായിരുന്നു. ആരോപണം പരിശോധിച്ച ചൈല്‍ഡ് ലൈൻ കുട്ടി മർദനത്തിന് ഇരയായതായി കണ്ടെത്തി.
ഇതേത്തുടർന്ന് നിയമനടപടികള്‍ തുടരാൻ പെരിന്തല്‍മണ്ണ പോലീസിന് റിപ്പോർട്ട് കൈമാറി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് എഫ്‌ഐആർ രജിസ്റ്റര്‍ ചെയ്യുകയും രണ്ടാനമ്മയ്‌ക്കെതിരെ കേസ് എടുക്കുകയും ചെയ്തു. എന്നാല്‍ കേസെടുത്ത വിവരം അറിഞ്ഞതിന് പിന്നാലെ രണ്ടാനമ്മ ഒളിവില്‍ പോയി. മുൻപ് എയ്ഡഡ് സ്കൂളില്‍ അധ്യാപികയായിരുന്ന ആറ് വയസുകാരന്റെ സ്വന്തം അമ്മ മരിച്ചതിന് പിന്നാലെ വന്ന ഒഴിവിലാണ് രണ്ടാനമ്മ അധ്യാപികയായി കയറിയത്. നിലവിലെ സാഹചര്യത്തില്‍ ആറ് വയസുകാരൻ മുത്തശ്ശന്റെയും മുത്തശിയുടെയും സംരക്ഷണത്തിലാണ്. മലപ്പുറം കുടുംബ കോടതിയാണ് കുട്ടിയെ ഇവർക്ക് കൈമാറിയത്.
ക്ലസ്റ്റർ തലവേദന: സാധാരണ തലവേദനയല്ല ഇത്
തലവേദന പല തരത്തിലുണ്ടെങ്കിലും, ക്ലസ്റ്റർ തലവേദന അവയിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒന്നാണ്. സാധാരണ തലവേദനകൾ പോലെ തോന്നാമെങ്കിലും, ഇതിന്റെ തീവ്രതയും സ്വഭാവവും ചികിത്സയും വേറിട്ട് നിൽക്കുന്നു. ഈ രണ്ട് തരം തലവേദനകളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ മനസ്സിലാക്കുന്നത് ശരിയായ രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും അത്യന്താപേക്ഷിതമാണ്.
എന്താണ് സാധാരണ തലവേദന?
പലപ്പോഴും നമ്മെ അലട്ടുന്ന സാധാരണ തലവേദനകളിൽ പ്രധാനമാണ് ടെൻഷൻ തലവേദനയും സൈനസ് തലവേദനയും.
* ടെൻഷൻ തലവേദന: സമ്മർദ്ദം, മാനസിക പിരിമുറുക്കം, കഴുത്ത് പേശികളിലെ പ്രശ്നങ്ങൾ എന്നിവ മൂലമുണ്ടാകുന്ന തലവേദനയാണിത്. സാധാരണയായി തലയുടെ ഇരുവശങ്ങളിലുമോ നെറ്റിയിലോ ഒരുതരം ഇറുകിയ അവസ്ഥയായാണ് ഇത് അനുഭവപ്പെടുന്നത്. വേദനയുടെ തീവ്രത മിതമായിരിക്കും.
* സൈനസ് തലവേദന: ജലദോഷം, പനി, സൈനസ് അണുബാധ എന്നിവയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന തലവേദനയാണിത്. മൂക്കിന് ചുറ്റും, കണ്ണിന് താഴെ, നെറ്റിയിൽ എന്നിവിടങ്ങളിലാണ് വേദന അനുഭവപ്പെടുന്നത്. മൂക്കടപ്പ്, മൂക്കൊലിപ്പ്, പനി തുടങ്ങിയ ലക്ഷണങ്ങളും ഇതിനൊപ്പമുണ്ടാകും.
* ഉയർന്ന രക്തസമ്മർദ്ദം (ബി.പി.) മൂലമുള്ള തലവേദന: രക്തസമ്മർദ്ദം ക്രമാതീതമായി ഉയരുമ്പോൾ തലയുടെ പിൻഭാഗത്തോ മുകൾഭാഗത്തോ ഉണ്ടാകുന്ന തലവേദനയാണിത്. ഇത് പലപ്പോഴും ഒരു മുന്നറിയിപ്പ് സൂചനയായിരിക്കാം.
* ബ്രെയിൻ ട്യൂമർ തലവേദന: ഇത് വളരെ അപൂർവമാണെങ്കിലും, സ്ഥിരമായി തുടരുന്നതും പുരോഗമിക്കുന്നതുമായ തലവേദനകൾ ശ്രദ്ധിക്കേണ്ടതാണ്.
ഈ സാധാരണ തലവേദനകൾ പലപ്പോഴും വിശ്രമത്തിലൂടെയോ ലഘുവായ വേദനസംഹാരികളിലൂടെയോ കുറയാറുണ്ട്.
*ക്ലസ്റ്റർ തലവേദന:*
തീവ്രമായതും അപൂർവവുമായ അവസ്ഥ
അതേസമയം, ക്ലസ്റ്റർ തലവേദന ഒരു ന്യൂറോളജിക്കൽ ഡിസോർഡറാണ്. ഇത് ലോകജനസംഖ്യയുടെ ഏകദേശം 0.1 ശതമാനം ആളുകളിൽ മാത്രമേ കണ്ടുവരാറുള്ളൂ. ഇതിന്റെ പ്രധാന സവിശേഷതകൾ താഴെ പറയുന്നവയാണ്:
* സ്ഥലം: തലയുടെ ഒരു വശത്ത്, സാധാരണയായി കണ്ണിന് ചുറ്റും കേന്ദ്രീകരിച്ചുള്ള അതികഠിനമായ വേദന.
* സ്വഭാവം: കത്തികൊണ്ട് കുത്തും പോലുള്ള തീവ്രമായ വേദന.
* അനുബന്ധ ലക്ഷണങ്ങൾ: വേദനയുള്ള കണ്ണിന് ചുറ്റും വെള്ളം വരുക, മൂക്കൊലിപ്പ്, കണ്ണിന് ചുറ്റും വീക്കം, കണ്ണ് ചുവക്കുക, കൺപോള താഴ്ന്നുപോകുക, മുഖത്ത് വിയർപ്പ് എന്നിവ സാധാരണയായി ഈ വേദനയ്‌ക്കൊപ്പമുണ്ടാകാറുണ്ട്.
* സമയം: വേദന 15 മിനിറ്റ് മുതൽ 3 മണിക്കൂർ വരെ നീണ്ടുനിൽക്കാം. ദിവസത്തിൽ പല തവണയായി ഈ വേദന വന്നുപോകാം.
* ആവർത്തനം: ദിവസങ്ങളോളം അല്ലെങ്കിൽ ആഴ്ചകളോളം, ചിലപ്പോൾ മാസങ്ങളോളം ഒരേ സമയത്ത് ആവർത്തിച്ച് അസഹനീയമായ വേദനയുണ്ടാകുന്നത് ക്ലസ്റ്റർ തലവേദനയുടെ പ്രധാന പ്രത്യേകതയാണ്. ഈ സമയങ്ങളെ ‘ക്ലസ്റ്റർ കാലഘട്ടം’ എന്ന് പറയുന്നു.
പ്രധാന വ്യത്യാസം:
സാധാരണ തലവേദനകൾ പലപ്പോഴും ജീവിതശൈലിയുമായോ അസുഖങ്ങളുമായോ ബന്ധപ്പെട്ടാണെങ്കിൽ, ക്ലസ്റ്റർ തലവേദന ഒരു പ്രത്യേക ന്യൂറോളജിക്കൽ അവസ്ഥയാണ്. ഇതിന് ലഘുവായ വേദനസംഹാരികൾ ഫലപ്രദമല്ല. കൃത്യമായ രോഗനിർണ്ണയവും പ്രത്യേക ചികിത്സയും ക്ലസ്റ്റർ തലവേദനയ്ക്ക് അനിവാര്യമാണ്.
ഇന്ദിരയുടെ അടിയന്തരാവസ്ഥ ഉണങ്ങാത്ത മുറിവ്, ഇന്നത്തേത് അഭിവൃദ്ധിയുള്ള ഇന്ത്യ; കോണ്‍ഗ്രസിനെ വെട്ടിലാക്കി വീണ്ടും ശശി തരൂര്‍
ന്യൂഡല്‍ഹി: ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ രൂക്ഷമായി വിമർശിച്ച് ലോക്സഭാ എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂർ.
നീണ്ട 21 മാസം എല്ലാ മൗലികാവകാശങ്ങളും റദ്ദാക്കപ്പെട്ടെന്നും ഇന്ത്യയുടെ അടിസ്ഥാന ഭരണഘടനാ തത്വങ്ങളെല്ലാം ഇല്ലാതാക്കപ്പെട്ടുവെന്നും തരൂർ കുറ്റപ്പെടുത്തി. അന്നത്തെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യയെന്നും, നമ്മള്‍ ഇന്ന് കൂടുതല്‍ ശക്തമായ ജനാധിപത്യമുള്ള, അഭിവൃദ്ധിയുണ്ടായ രാജ്യമായി മാറിയെന്നും തരൂർ അഭിപ്രായപ്പെട്ടു. ‘പ്രൊജക്റ്റ് സിൻഡിക്കേറ്റ്’ എന്ന പ്രസിദ്ധീകരണത്തിലെഴുതിയ കുറിപ്പിലായിരുന്നു തരൂരിന്റെ വിമർശനം.
അടിയന്തരാവസ്ഥയെക്കുറിച്ച് പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം നിശബ്ദത പാലിക്കുമ്പോഴാണ് പാർട്ടിയെ വെട്ടിലാക്കിയേക്കാവുന്ന നിലപാടുമായി തരൂർ രംഗത്ത് വന്നിരിക്കുന്നത്. കുറിപ്പില്‍ ഇന്ദിരാ ഗാന്ധിയുടെ പേരെടുത്തുപറഞ്ഞാണ് തരൂർ അടിയന്തരാവസ്ഥയെ വിമർശിക്കുന്നത്. കർശനവും ക്രൂരവുമായ ഇത്തരം രീതി അത്യാവശ്യമാണെന്ന് ഇന്ദിര കരുതി.
ചടുലവും ജനാധിപത്യപരവുമായിരുന്ന ഇന്ത്യയുടെ പൊതുസമൂഹം പൊടുന്നനെ നിശബ്ദമായി. നിയമസംവിധാനം സമ്മർദ്ദത്തിന് കീഴ്‌പ്പെടുകയും മാധ്യമപ്രവർത്തകർ, ആക്ടിവിസ്റ്റുകള്‍, പ്രതിപക്ഷ നേതാക്കള്‍ എന്നിവർ തടവിലാക്കപ്പെടുകയും ചെയ്തു.
സഞ്ജയ് ഗാന്ധിയെയും തരൂർ വിമർശിക്കുന്നുണ്ട്. സഞ്ജയ് ഗാന്ധി ജനങ്ങളെ നിർബന്ധിത വന്ധ്യംകരണം നടത്തി. കൂടാതെ വീടുകളും മറ്റും തകർത്ത് ആയിരക്കണക്കിന് മനുഷ്യരെ പെരുവഴിയിലാക്കിയെന്നും തരൂർ പറയുന്നു. അടിയന്തരാവസ്ഥ ജനങ്ങളോട് ഒരു ഭരണകൂടം എങ്ങനെ ഉത്തരവാദിത്വമില്ലാതെ പെരുമാറിയെന്ന് കാണിച്ചുതരുന്നുവെന്നും തരൂർ കൂട്ടിച്ചേർത്തു. തുടർന്ന് ഇന്നത്തെ ഇന്ത്യ അഭിവൃദ്ധിപ്പെട്ടുവെന്നും നമ്മള്‍ ജനാധിപത്യം കൂടുതല്‍ ശക്തിപ്പെട്ടുവെന്നും തരൂർ അഭിപ്രായപ്പെട്ടു
കരിന്തോട്ടുവ സഹകരണ ബാങ്ക് നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കി
ശാസ്താംകോട്ട: കുന്നത്തൂർ കരിന്തോട്ടുവ സർവീസ് സഹകരണ ബാങ്കിലെ അറ്റൻഡർ,പ്യൂൺ നിയമനങ്ങളിൽ വൻ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് റാങ്ക് ലിസ്റ്റ് ഹൈക്കോടതി റദ്ദാക്കി.സ്വജനപക്ഷപാതം അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിയമന നടപടികൾ ഹൈക്കോടതി റദ്ദാക്കിയത്.മൂന്നാം തവണയും ഹൈക്കോടതി നിർദ്ദേശങ്ങൾ പാലിക്കാതെ ജോയിന്റ് രജിസ്ട്രാർ ഉത്തരവിറക്കിയ സാഹചര്യത്തിലാണ് കോടതിയുടെ ഈ നിർണ്ണായക വിധി.ശാസ്താംകോട്ട സ്വദേശിനി സ്മിത എസ്. നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ എ.എ വിധി പ്രസ്താവിച്ചത്.2019ൽ ബാങ്ക് പുറത്തിറക്കിയ വിജ്ഞാപനപ്രകാരം നടന്ന നിയമനങ്ങളിലാണ് ക്രമക്കേട് ആരോപിക്കപ്പെട്ടത്.റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് മുൻപുതന്നെ
ബാങ്ക് പ്രസിഡന്റിന്റെ മകനായ ഹരികൃഷ്ണൻ,രജിത,അതിര,പ്രിൻസ് എന്നിവരെ നിയമിക്കാൻ തീരുമാനിച്ചിരുന്നതായി ഹർജിക്കാരി ആരോപിച്ചിരുന്നു.ഈ പേരുകൾ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടതോടെ സ്മിത ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.പ്രസിഡന്റിന്റെ ഇടപെടലുകൾ ചോദ്യം ചെയ്യപ്പെട്ടു
സഹകരണ ബാങ്ക് പ്രസിഡന്റ് സനാതനൻ പിള്ള തന്റെ മകൻ ഹരികൃഷ്ണൻ സെലക്ഷൻ പ്രക്രിയയിൽ പങ്കാളിയാണെന്ന് അറിഞ്ഞിട്ടും എഴുത്ത് പരീക്ഷ നടത്താൻ പുറത്തുനിന്നുള്ള ഏജൻസിയെ ചുമതലപ്പെടുത്തുകയും നിയമന നടപടികളിൽ നിർണ്ണായക സ്വാധീനം ചെലുത്തുകയും ചെയ്തു. മാനേജിങ് കമ്മിറ്റിയിലെ അഞ്ച് അംഗങ്ങൾ ഇത് സംബന്ധിച്ച് ജോയിന്റ് രജിസ്ട്രാർക്ക് പരാതി നൽകിയിരുന്നു. കൂടാതെ, സെലക്ഷൻ നടപടികൾ സുതാര്യമായിരുന്നില്ലെന്നും മിനിറ്റ്സ് ബുക്കുകൾ തയ്യാറാക്കിയതിലും ക്രമക്കേടുകൾ ഉണ്ടെന്നും പരാതികളിൽ ചൂണ്ടിക്കാട്ടിയിരുന്നു.കോടതി ഉത്തരവുകൾ അവഗണിച്ചു
സ്മിതയുടെ ആദ്യ ഹർജിയിൽ ജോയിന്റ് രജിസ്ട്രാർക്ക് അന്വേഷണം നടത്താനും ഉചിതമായ തീരുമാനമെടുക്കാനും ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു.എന്നാൽ, ജോയിന്റ് രജിസ്ട്രാർ തന്റെ മകന്റെ നിയമനത്തിൽ മാത്രമായി അന്വേഷണം ഒതുക്കി.ഇത് ചോദ്യം ചെയ്ത് സ്മിത വീണ്ടും കോടതിയിലെത്തി.രണ്ടും മൂന്നും തവണയും ഹൈക്കോടതി വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയിട്ടും ജോയിന്റ് രജിസ്ട്രാർ മുഴുവൻ സെലക്ഷൻ പ്രക്രിയയും പരിശോധിക്കാൻ തയ്യാറായില്ല.ഇതിനെതിരെ കോടതി രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.മുൻപ് പലതവണ കോടതി ഇടപെട്ടിട്ടും പ്രശ്നങ്ങൾക്ക് പരിഹാരമാകാത്ത സാഹചര്യത്തിൽ ബദൽ മാർഗ്ഗമായ അപ്പീലിന് പോകാൻ നിർദ്ദേശിക്കുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഇന്‍സ്റ്റഗ്രാമില്‍ നിരന്തരം റീല്‍സുകളിടുന്നു…ഇന്ത്യന്‍ വനിതാ ടെന്നീസ് യുവ താരത്തെ അച്ഛൻ വെടിവച്ചു കൊന്നു
ഇന്ത്യന്‍ വനിതാ ടെന്നീസ് യുവ താരത്തെ അച്ഛൻ വെടിവച്ചു കൊന്നു. സംസ്ഥാന തലത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയ 25കാരിയായ രാധിക യാദവ് ആണ് കൊല്ലപ്പെട്ടത്. ഗുരുഗ്രാമിലെ സുശാന്ത് ലോകിലാണ് ദാരുണ സംഭവം നടന്നത്.
സംഭവത്തില്‍ രാധികയുടെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു.
മകള്‍ ഇന്‍സ്റ്റഗ്രാമില്‍ നിരന്തരം റീല്‍സുകളിടുന്നത് ഇഷ്ടപ്പെടാത്തതാണ് കൊല്ലാന്‍ കാരണമെന്നു ഇയാള്‍ മൊഴി നല്‍കി. അഞ്ച് തവണയാണ് മകള്‍ക്കു നേരെ ഇയാള്‍ നിറയൊഴിച്ചത്. ഇതില്‍ 3 ബുള്ളറ്റുകള്‍ രാധികയുടെ ശരീരത്തില്‍ തുളഞ്ഞു കയറുകയായിരുന്നു.
ഇന്ന് ഉച്ചയോടെയാണ് കായിക ലോകത്തെ ഞെട്ടിച്ച സംഭവം. കൊല്ലാനുപയോഗിച്ച തോക്ക് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
ശാസ്താംകോട്ട തടാകത്തിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
ശാസ്താംകോട്ട തടാകത്തിൽ ജില്ലാ പഞ്ചായത്ത് 2025- 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തനത് മത്സ്യങ്ങളായ ഏട്ട, കരിമീൻ, വരാൽ, കൈതക്കോര എന്നിവയുടെ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഗീത, വൈസ് പ്രസിഡൻ്റ് രാഗേഷ്, ഫിഷറീസ് വകുപ്പ് ജീവനക്കാരായ പോൾ രാജൻ, ആര്യ തുടങ്ങിയവർ പങ്കെടുത്തു
കൊല്ലത്ത് വരുന്നത് ആധുനിക കെട്ടിടസമുച്ചയം… പുതിയ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ ഉടന്‍
ആധുനിക സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന കെ എസ് ആര്‍ ടി സി സ്റ്റേഷന്‍ നാലുനില കെട്ടിടസമുച്ചയം ഉള്‍പ്പടെ നിര്‍മിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. നിലവിലെ ബസ് ഗ്യാരിജിലാണ് പുതുസംവിധാനങ്ങള്‍ വരികയെന്ന് സ്ഥലം സന്ദര്‍ശിച്ച് വ്യക്തമാക്കി.
പദ്ധതിയുടെ രൂപരേഖയ്ക്ക് അംഗീകാരം നല്‍കി. ബജറ്റില്‍ വകയിരുത്തിയ 10 കോടി രൂപയും എല്‍ എല്‍ എ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള അഞ്ചു കോടി രൂപയും ചേര്‍ത്ത് 15 കോടി രൂപ വിനിയോഗിച്ചാണ് പൂര്‍ത്തിയാക്കുക.
നാലു നിലകളിലായി 34,432 ചതുരശ്ര അടിയാണ് ആകെ വിസ്തീര്‍ണം. ഒന്നാം നിലയില്‍ ഗ്യാരിജ്, ഓഫീസുകള്‍, ഇലട്രിക്കല്‍-സ്റ്റോര്‍ റൂം, ജീവനക്കാര്‍ക്കുള്ള വിശ്രമ മുറികള്‍, ലിഫ്റ്റ് എന്നിവയും രണ്ടാം നിലയില്‍ കൊറിയര്‍ റൂം, ശീതീകരിച്ച ഫാമിലി വെയ്റ്റിംഗ് റൂമുകള്‍, സ്ത്രീകള്‍ക്ക് ഫീഡിങ് റൂം ഉള്‍പ്പെടയുള്ള പ്രത്യേക കാത്തിരുപ്പ് കേന്ദ്രങ്ങള്‍, സുരക്ഷാ മുറി, പോലീസ് എയ്ഡ് പോസ്റ്റ്, പൊതു ശൗചാലയങ്ങള്‍, ബുക്കിംഗ്/അന്വേഷണ കൗണ്ടറുകള്‍ എന്നിവ ഒരുക്കും. മൂന്നാം നിലയില്‍ പുരുഷ•ാര്‍ക്കുള്ള ഡോര്‍മെറ്ററി, ഷീ-ഷെല്‍ട്ടര്‍, കെയര്‍ ടേക്കര്‍ മുറി, റെസ്‌ടൊറന്റ് എന്നിവയും ക്രമീകരിക്കും. നാലാം നിലയില്‍ ഡ്രൈവര്‍/ കണ്ടക്ടര്‍, സ്ത്രീ ജീവനക്കാര്‍ക്കുള്ള വിശ്രമമുറികള്‍, ബജറ്റ് ടൂറിസം, ഡി ടി ഓ എന്നിവയ്ക്കായി മുറികള്‍, ഓഫീസ് ഏരിയ, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയും സജ്ജീകരിക്കും. ചുറ്റുമതില്‍, പ്രവേശന കവാടം, ജലവിതരണം എന്നിവയും ഉണ്ടാകും.
പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് പുതിയ റോഡും നിര്‍മിക്കും. പ്രധാന നിരത്തിനോട് ചേര്‍ന്ന് സ്റ്റാന്‍ഡ് വരുന്നത് യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകും. നിലവിലെ ബസ് സ്റ്റാന്‍ഡിന്റെ അറ്റകുറ്റപണികള്‍ അടിയന്തര പ്രാധാന്യത്തോടെ നടത്തി കൂടുതല്‍ ബലപ്പെടുത്തും.
എം മുകേഷ് എം.എല്‍.എ, ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്, എ.ഡി.എം ജി നിര്‍മല്‍കുമാര്‍, പൊതുമരാമത്ത്, കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അനുഗമിച്ചു.
കീം റാങ്ക് പട്ടിക: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; അപ്പീല്‍ ഹര്‍ജി ഡിവിഷൻ ബെഞ്ച് തള്ളി; വിധിക്ക് സ്റ്റേയില്ല, അപ്പീലിനില്ലെന്നും റാങ്ക് ലിസ്റ്റ് ഇന്ന് തന്നെ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി ആർ ബിന്ദു
കൊച്ചി/തിരുവനന്തപുരം: കീം പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിന് എതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ തള്ളി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു സർക്കാരിന്റെ ആവശ്യം. എന്നാൽ ഇക്കാര്യം നിരാകരിച്ച ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ചിന്റെ വിധിയിൽ ഇടപെടാനില്ലെന്നും വ്യക്തമാക്കി.
ഡിവിഷൻ ബെഞ്ച് അപ്പീൽ തള്ളിയതോടെ പ്രവേശന നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകാൻ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. പ്രോസ്പെക്ടസ് പുറത്തിറക്കിയതിന് ശേഷവും പ്രവേശന പരീക്ഷയുടെ സ്കോർ പ്രസിദ്ധീകരിച്ചതിനും ശേഷം വെയിറ്റേജിൽ മാറ്റം വരുത്തിയത് നിയമപരമല്ലെന്നാണ് സിംഗിൾ ബെഞ്ചിന്റെ കണ്ടെത്തൽ. ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ചിന്റെ കണ്ടെത്തൽ ശരിവച്ചു.
കീം റാങ്ക് ലിസ്റ്റ് പുനഃപ്രസിദ്ധീകരിക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. 2011 മുതലുള്ള മാനദണ്ഡം അനുസരിച്ച് വെയിറ്റേജ് കണക്കാക്കി പ്രവേശന പരീക്ഷയുടെ ഫലം പുനഃപ്രസിദ്ധീകരിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള നിരവധി വിദ്യാർഥികൾ ഇതോടെ പട്ടികയ്ക്ക് പുറത്താകും. സംസ്ഥാനത്തെ എഞ്ചിനീയറിങ്, ഫാർമസി, ആർക്കിടെക്ചർ കോഴ്സുകളിലേക്കുള്ള എൻട്രൻസ് പരീക്ഷയാണ് കീം.
എന്നാൽ കീ മിൽ സർക്കാർ അപ്പീലിനില്ലന്നും കോടതി വിധി അംഗീകരിക്കുന്നതായും ഇനി വൈകിപ്പിക്കുന്നത് കുട്ടികൾക്ക് ഗുണകരമാക്കില്ലെന്ന് കണ്ട് ഇന്ന് തന്നെ പുതുക്കിയ റാങ്ക് ലിസ്റ്റ് നിലവിൽ വരുമെന്നും പഴയ രീതി തന്നെ പിന്തുടരുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു കോടതി വിധിക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.





































