27.4 C
Kollam
Thursday 25th December, 2025 | 02:49:28 PM
Home Blog Page 80

സ്ത്രീകളിലെ ക്യാൻസർ ; ശരീരം കാണിക്കുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ

സ്ത്രീകളെ ബാധിക്കുന്ന പ്രധാന രോ​ഗമാണ് ‌ക്യാൻസർ. ഓരോ വർഷവും ലോകമെമ്പാടും ദശലക്ഷക്കണക്കിന് സ്ത്രീകൾക്ക് ക്യാൻസർ ബാധിതരാകുന്നുണ്ട്. ക്യാൻസറിനെക്കുറിച്ചുള്ള പല തെറ്റായ വിവരങ്ങളും പ്രചരിക്കുന്നുമുണ്ട്. ഇതിനെതിരെ അവബോധം വളർത്തേണ്ടത് വളരെ പ്രധാനമാണ്. സാധാരണ ക്യാൻസറുകളിൽ മൂന്നിൽ രണ്ട് കേസുകളെങ്കിലും കൃത്യമായ രോഗനിർണയത്തിലൂടെ സുഖപ്പെടുത്താവുന്നതുമാണ്.

സ്ത്രീകളിൽ ക്യാൻസർ ബാധിച്ച് കഴി‍ഞ്ഞാൽ വിവിധ ലക്ഷണങ്ങളാണ് പ്രകടമാകുന്നത്

സ്തനാർബുദം, ഗർഭാശയമുഖ ക്യാൻസർ, ഗർഭപാത്രത്തിലെ ക്യാൻസർ, അണ്ഡാശയത്തിലെ ക്യാൻസർ, ശ്വാസകോശ ക്യാൻസർ, വൻകുടലിലെ ക്യാൻസർ, സ്കിൻ ക്യാൻസർ എന്നിവയെല്ലാം ഇന്ത്യയിലെ സ്ത്രീകളിൽ സാധാരണ കണ്ടുവരുന്ന അർബുദങ്ങളാണ്. സ്ത്രീകളിൽ ക്യാൻസർ ബാധിച്ച് കഴി‍ഞ്ഞാൽ വിവിധ ലക്ഷണങ്ങളാണ് പ്രകടമാകുന്നത്. സമ്മർദ്ദം, വാർദ്ധക്യം, ഹോർമോൺ മാറ്റങ്ങൾ അല്ലെങ്കിൽ ക്ഷീണം എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ അവ​ഗണിക്കാറാണ് പതിവ്.

പാരമ്പര്യം, പ്രായം, പൊണ്ണത്തടി എന്നിവയെല്ലാം ക്യാൻസർ വരാനുള്ള സാധ്യതയെ സ്വാധീനിക്കുന്ന ഘടങ്ങളാണ്

പാരമ്പര്യവും, ജനിതകവും, പാരിസ്ഥിതികവുമായ കാരണങ്ങൾക്കൊപ്പം ജീവിതശൈലിയുമായും ബന്ധപ്പെട്ടും ക്യാൻസർ വരാനുള്ള സാധ്യത പലരിലും വ്യത്യാസപ്പെട്ടിരിക്കുന്നു. പാരമ്പര്യം, പ്രായം, പൊണ്ണത്തടി, മദ്യത്തിന്റെ ഉപയോ​ഗം, പുകയിലയുടെ ഉപയോഗം, ഭക്ഷണക്രമം (വറുത്ത ഭക്ഷണങ്ങൾ, റെഡ് മീറ്റ്) എന്നിവയെല്ലാം ക്യാൻസർ വരാനുള്ള സാധ്യതയെ സ്വാധീനിക്കുന്ന ഘടങ്ങളാണ്.

നേരത്തെയുള്ള സ്ക്രീനിംഗ്, മെഡിക്കൽ കൺസൾട്ടേഷൻ, ജീവിതശൈലി മാറ്റങ്ങൾ എന്നിവ രോ​ഗത്തെ നേരത്തെ കണ്ടെത്താൻ‌ സഹായിക്കും.


സ്ത്രീകൾക്ക് അവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ ഏറ്റവും മികച്ച ആയുധങ്ങളിൽ ഒന്നാണ് അവബോധം. നേരത്തെയുള്ള സ്ക്രീനിംഗ്, മെഡിക്കൽ കൺസൾട്ടേഷൻ, ജീവിതശൈലി മാറ്റങ്ങൾ എന്നിവ രോ​ഗത്തെ നേരത്തെ കണ്ടെത്താൻ‌ സഹായിക്കും. സ്ത്രീകളിൽ‌ ക്യാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

അമിതക്ഷീണമാണ് ആദ്യത്തെ ലക്ഷണം

ഉറക്കക്കുറവ് മൂലം ക്ഷീണം തോന്നുന്നത് സാധാരണമാണ്. എന്നാൽ എത്ര വിശ്രമിച്ചിട്ടും ക്ഷീണം മാറുന്നില്ലെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കണെണ്ടത് പ്രധാനമാണ്. രക്താർബുദത്തിന്റെയും മറ്റ് അർബുദങ്ങളുടെയും പ്രാരംഭ ഘട്ടങ്ങളിൽ വിട്ടുമാറാത്ത ക്ഷീണം പ്രധാനപ്പെട്ട ലക്ഷണമായി വിദ​ഗ്ധർ പറയുന്നു.

രക്തസ്രാവം, ആർത്തവവിരാമത്തിനു ശേഷമുള്ള രക്തസ്രാവം

ആർത്തവത്തിനിടയിലെ അസാധാരണമായ രക്തസ്രാവം, ആർത്തവവിരാമത്തിനു ശേഷമുള്ള രക്തസ്രാവം അല്ലെങ്കിൽ അസാധാരണമായ സ്രവങ്ങൾ എന്നിവയും സെർവിക്കൽ, ഗർഭാശയ അല്ലെങ്കിൽ അണ്ഡാശയ കാൻസറിന്റെ ലക്ഷണമാകാം. ഈ ലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ തന്നെ ഡോക്ടറെ കാണണം.

സ്തനത്തിലോ കക്ഷത്തിലോ നീണ്ടുനിൽക്കുന്ന വേദനയോ കട്ടിയോ അനുഭവപ്പെടുക

സ്തനത്തിന്റെ ആകൃതിയിലോ വലുപ്പത്തിലോ ഉണ്ടാകുന്ന മാറ്റം, ചർമ്മത്തിലെ മാറ്റങ്ങൾ, മുലഞെട്ടിലെ മാറ്റങ്ങൾ, മുലഞെട്ട് ഉള്ളിലേക്ക് വലിയുക, മുലഞെട്ടിൽ നിന്ന് രക്തം കലർന്നതോ അല്ലാത്തതോ ആയ സ്രവം (Discharge) വരിക, മുലഞെട്ടിന് ചുറ്റുമുള്ള ചർമ്മത്തിൽ തടിപ്പ് എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ. സ്തനത്തിലോ കക്ഷത്തിലോ നീണ്ടുനിൽക്കുന്ന വേദനയോ കട്ടിയോ അനുഭവപ്പെടുക. ഇവയെല്ലാം ബ്രെസ്റ്റ് ക്യാൻസറിന്റെ ലക്ഷണങ്ങളാണ്.

തുടർച്ചയായ വയറു വീർക്കൽ, മലബന്ധം, വയറിളക്കം

തുടർച്ചയായ വയറു വീർക്കൽ, മലബന്ധം, വയറിളക്കം എന്നിവ അണ്ഡാശയ അല്ലെങ്കിൽ വൻകുടൽ കാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ലക്ഷണങ്ങൾ കൂടുതൽ നാൾ നീണ്ട് നിൽക്കുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കാണുക.

വിട്ടുമാറാത്ത വേദന പ്രത്യേകിച്ച് പെൽവിസ്, അസ്ഥികൾ, വയറ് അല്ലെങ്കിൽ പുറം

വിട്ടുമാറാത്ത വേദന പ്രത്യേകിച്ച് പെൽവിസ്, അസ്ഥികൾ, വയറ് അല്ലെങ്കിൽ പുറം എന്നിവിടങ്ങളിൽ വേദന അനുഭവപ്പെട്ടാൽ അവ​ഗണിക്കരുത്. തുടർച്ചയായ വേദന പല തരത്തിലുള്ള കാൻസറിന്റെയും പ്രാരംഭ ലക്ഷണമാകാം.

ലോറിയില്‍ കൊണ്ടുപോവുകയായിരുന്ന മിനി ഹിറ്റാച്ചി വാഹനങ്ങൾക്ക് മുകളിലേക്ക് വീണു, നിരവധി വാഹനങ്ങൾ തകർന്നു

കോട്ടയം. പാലായില്‍ ലോറിയില്‍ കൊണ്ടുപോവുകയായിരുന്ന മിനി ഹിറ്റാച്ചി വാഹനങ്ങൾക്ക് മുകളിലേക്ക് വീണു.  പാലാ ബൈപ്പാസിൽ കോഴാ ജംഗ്ഷനില്‍ വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. ലോറി റോഡിലെ ഹമ്പില്‍ കയറിയപ്പോൾ കെട്ടുപൊട്ടി മണ്ണുമാന്തി യന്ത്രം റോഡില്‍ വാഹനങ്ങളുടെ മുകളിലേയ്ക്ക് വീഴുകയായിരുന്നു. അപകടത്തില്‍ ഒരു ഓട്ടോറിക്ഷ, 3 കാറുകള്‍ എന്നിവയ്ക്ക് കേടുപാടുകളുണ്ട്. ഓട്ടോറിക്ഷയുടെ മുന്‍വശം പൂർണ്ണമായി തകര്‍ന്നു. ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് പരികേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു കാറുകള്‍ക്കും സാരമായ തകരാറുകളുണ്ട്. റോഡില്‍ വീണ യന്ത്രത്തിന്റെ ചെയിന്‍ പൊട്ടുകയും ചെയ്തു.  അപകടത്തെ .തുടര്‍ന്ന് പാലാ ബൈപ്പാസിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. പാലാ പോലീസ് സ്ഥലത്തെത്തി.

കേന്ദ്രം കടുപ്പിച്ചു, 610 കോടി റീഫണ്ട് നൽകി ഇൻഡിഗോ! 3,000 ത്തോളം ലഗേജുകളും ഉടമകൾക്ക് കൈമാറി, പ്രതിസന്ധിയിൽ അയവ്

ന്യൂഡൽഹി: രാജ്യവ്യാപകമായി വിമാന സർവീസ് തടസപ്പെട്ടതോടെ യാത്രക്കാർക്ക് തിരികെ നൽകാനുള്ള 610 കോടി രൂപയുടെ റീഫണ്ട് ഇൻഡിഗോ എയർലൈൻസ് തിരിച്ച് നൽകി. കേന്ദ്ര സർക്കാർ അന്തിമ നിർദ്ദേശം നൽകിയതോടെയാണ് ഇൻഡിഗോ റീഫണ്ട് നടപടികൾ വേഗത്തിലാക്കിയത്. ഇതുവരെ യാത്രക്കാർക്ക് ആകെ 610 കോടി രൂപയുടെ റീഫണ്ട് അനുവദിച്ചതായും 3,000-ത്തോളം ലഗേജുകൾ ഉടമകൾക്ക് കൈമാറിയതായും വ്യോമയാന മന്ത്രാലയം അറിയിച്ചു.

സാധാരണയായി പ്രതിദിനം ഏകദേശം 2,300 വിമാനങ്ങൾ സർവീസ് നടത്തുന്ന ഇൻഡിഗോ, ശനിയാഴ്ച 1,500-ലധികം സർവീസുകളാണ് നടത്തിയത്. ഞായറാഴ്ച ഇത് 1,650 സർവീസുകളായി ഉയർത്തി. പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. വിമാനങ്ങൾ റദ്ദാക്കുന്ന വിവരം നേരത്തെ പ്രഖ്യാപിച്ചത് വഴി, യാത്രക്കാർ അനാവശ്യമായി വിമാനത്താവളങ്ങളിൽ എത്തുന്നത് തടയാൻ സഹായിച്ചുവെന്ന് ഇൻഡിഗോ സിഇഒ ചൂണ്ടിക്കാട്ടി. ഡിസംബർ 10 ഓടെ പൂർണ്ണമായ നെറ്റ്‌വർക്ക് സാധാരണ നിലയിലാകുമെന്നാണ് ഇൻഡിഗോ പ്രതീക്ഷിക്കുന്നത്.

കേന്ദ്ര സർക്കാർ കടുത്ത നിലപാടിലേക്ക്

യാത്രാവിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഇൻഡിഗോ എയർലൈൻസിനെതിരെയുള്ള വിമർശനം ശക്തമായതോടെ കേന്ദ്ര സർക്കാർ കടുത്ത നിലപാടിലേക്ക് കടക്കുമെന്നതിന്റെ സൂചനകളും നൽകിയിട്ടുണ്ട്. വിമാനക്കമ്പനിക്കെതിരെ നടപടിക്ക് നീക്കം തുടങ്ങിയ കേന്ദ്രം, വിമാന ടിക്കറ്റുകൾക്ക് പരമാവധി വില പരിധി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിസന്ധി മുതലെടുത്ത് അമിത നിരക്ക് ഈടാക്കിയ മറ്റ് വിമാനക്കമ്പനികൾക്കും കേന്ദ്ര വ്യോമയാന മന്ത്രാലയം നോട്ടീസ് നൽകി.

ഇൻഡിഗോ സർവീസ് പ്രതിസന്ധി, യുഎഇ-ഇന്ത്യ സെക്ടറിലും യാത്രാ ദുരിതം, ടിക്കറ്റ് നിരക്ക് 25 ശതമാനം വരെ ഉയർന്നു

ഇൻഡിഗോയുടെ പ്രതിസന്ധി കാരണം വിപണിയിൽ സീറ്റുകളുടെ കുറവ് ഉണ്ടായ സാഹചര്യത്തിൽ, മറ്റ് എയർലൈനുകൾ ടിക്കറ്റിന് അമിത വില ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കേന്ദ്രത്തിന്റെ ഇടപെടൽ. യാത്രക്കാരെ ചൂഷണം ചെയ്യുന്നത് തടയാൻ, ദുരിതബാധിതമായ എല്ലാ റൂട്ടുകളിലും ന്യായമായ നിരക്കുകൾ ഉറപ്പാക്കുന്നതിനായി വിമാന നിരക്കുകൾക്ക് താൽക്കാലിക പരിധി ഏർപ്പെടുത്തി. ഇത് സംബന്ധിച്ച് എല്ലാ എയർലൈനുകൾക്കും ഔദ്യോഗിക നിർദ്ദേശം നൽകിയിട്ടുണ്ട്.

പേപ്പട്ടിയെ ‘ക്രൂരമായി’ തല്ലിക്കൊന്നു; സ്ഥാനാർത്ഥിക്കെതിരെ കേസ്

ശാസ്താംകോട്ട . കാരാളിമുക്ക്  മേഖലയിൽ കറങ്ങിനടന്നു നാലുപേരെ കടിച്ച പേപ്പട്ടിയെ തല്ലിക്കൊന്ന സ്ഥാനാർത്ഥിക്കെതിരെ കേസ്.

പടിഞ്ഞാറേ കല്ലട കാരാളിമുക്ക് ടൗൺ വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി കോൺഗ്രസിലെ സുരേഷ് ചന്ദ്രനെതിരെയാണ് കേസ്. സുരേഷ് ചന്ദ്രൻ പട്ടിയെ തല്ലിക്കൊല്ലുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മൃഗസ്നേഹികളാണ് കേസിനു പിന്നിലെന്ന് പറയുന്നുണ്ടെങ്കിലും രാഷ്ട്രീയ വിരോധികളാണ് പൊലിസിനെ സമീപിച്ചതെന്നു കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു.  ഉന്നതതല ഇടപെടലുണ്ടായെന്നും ഇവർ പറയുന്നു.  ബി എൻ എസ് 325 ആണ് വകുപ്പ്. മൃഗത്തെ കൊല്ലുകയോ വിഷം നൽകുകയോ അംഗഭംഗം വരുത്തുകയോ ചെയ്യുന്നതിനെതിരെയാണ് ഈ വകുപ്പ് പ്രയോഗിക്കുക.

അഞ്ചു വർഷം തടവോ പിഴയോ രണ്ടും ഒരുമിച്ചോ കിട്ടാവുന്ന കേസാണിത്.

‘ബാബറി മസ്ജിദ്’ വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, ‘മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും’

ന്യൂഡൽഹി : പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി മമതാ ബാനർജിയെ നാലാം തവണയും അധികാരത്തിൽ തിരിച്ചെത്തിക്കാൻ അനുവദിക്കില്ലെന്ന് മുർഷിദാബാദിൽ ബാബറി മസ്ജിദിന്റെ മാതൃകയിൽ മുസ്ലിം പള്ളി നിർമ്മിക്കാനുള്ള നിർദ്ദേശത്തിന് പിന്നാലെ സസ്പെൻഡ് ചെയ്യപ്പെട്ട തൃണമൂൽ കോൺഗ്രസ്സ് എം.എൽ.എ. ഹുമയൂൺ കബീർ. തൃണമൂലിന്റെ മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കുമെന്നും അദ്ദേഹം തുറന്നടിച്ചു. മൂർഷിദാബാദിൽ ബാബറി മസ്ജിദിന്റെ മാതൃകയിലുള്ള പള്ളിക്ക് തറക്കല്ലിട്ടതിന് പിന്നാലെയാണ് പ്രഖ്യാപനം. സ്വന്തമായി പാർട്ടി രൂപീകരിക്കുമെന്നും ഹൈദരാബാദ് എം.പി. അസദുദ്ദീൻ ഒവൈസിയുടെ എ.ഐ.എം.ഐ.എമ്മുമായി സഖ്യത്തിന് ശ്രമിക്കുമെന്നും കബീർ പറഞ്ഞു.

അടുത്ത വർഷത്തെ തെരഞ്ഞെടുപ്പിൽ ബംഗാളിലെ 294 സീറ്റുകളിൽ 135 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തുമെന്നും സംസ്ഥാന രാഷ്ട്രീയത്തിലെ ഗെയിം ചേഞ്ചർ ആയി മാറുമെന്നും അദ്ദേഹം അവകാശപ്പെട്ടു. മുസ്ലീം വിഭാഗത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഒരു പുതിയ പാർട്ടി രൂപീകരിക്കും. 135 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തും. ബംഗാൾ തെരഞ്ഞെടുപ്പിൽ ഗെയിം ചേഞ്ചറായി മാറും. എ.ഐ.എം.ഐ.എം.മായി ചേർന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കും. ഒവൈസിയുമായി സംസാരിച്ചുവെന്നും ഹുമയൂൺ കബീർ ദേശീയ മാധ്യമമായ എൻഡിടിവിയോട് പ്രതികരിച്ചു.

ബംഗാളിൽ ബി.ജെ.പിയെയും അധികാരത്തിലെത്തിക്കില്ല. തൃണമൂലിന് അടുത്ത സർക്കാർ രൂപീകരിക്കാൻ കഴിയില്ല. ഇന്ത്യയിലുടനീളമുള്ള പല വ്യവസായ സ്ഥാപനങ്ങളും ബംഗാളിൽ ബാബറി നിർമ്മിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ മുസ്ലീം വിഭാഗങ്ങളിൽ ധാരാളം ഫണ്ടുകളുണ്ട്. അവർ ഫണ്ടുകൾ തരുമെന്നും ഹുമയൂൺ കബീർ പറയുന്നു.

ടിഎംസി മതേതരത്തിൽ വിശ്വസിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കബീറിനെ തൃണമൂൽ സസ്പെൻഡ് ചെയ്തത്. അതേസമയം, മസ്ജിദ് നിർമ്മാണ ശ്രമം വർഗീയ സംഘർഷങ്ങൾ ഉണ്ടാക്കാനുള്ള ശ്രമമാണെന്ന് ബി.ജെ.പി. ആരോപിച്ചു. 2021-ലെ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് വലിയ ശക്തിയായി ഉയർന്നുവന്ന ബി.ജെ.പിയുടെ മുന്നേറ്റത്തെ തടയാൻ ശ്രമിക്കുന്ന മമതാ ബാനർജിയുടെ പാർട്ടിക്ക് മുസ്ലീങ്ങൾ ഒരു പ്രധാന വോട്ട് ബാങ്കാണ്. പ്രതികൂല സാഹചര്യങ്ങൾക്കിടയിലും, 2021-ലെ തെരഞ്ഞെടുപ്പിൽ തൃണമൂൽ വിജയിച്ചിരുന്നു.

വെരിക്കോസ് വെയിൻ പൊട്ടിയതറിഞ്ഞില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തം വാർന്ന് മധ്യവയസ്‌കന് ദാരുണാന്ത്യം

കുട്ടനാട്: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെരിക്കോസ് വെയിൻ പൊട്ടി രക്തം വാർന്ന് മധ്യവയസ്കൻ മരിച്ചു. ആലപ്പുഴ ചമ്പക്കുളം കുറുകയിൽ വീട്ടിൽ രഘു (53) ആണ് മരിച്ചത്. വെരിക്കോസ് വെയിൻ പൊട്ടിയത് അറിയാഞ്ഞതിനാൽ, വലിയ അളവിൽ രക്തം വാർന്നുപോയതാണ് മരണത്തിലേക്ക് നയിച്ചത്.

ജില്ലാ പഞ്ചായത്ത് പുന്നപ്ര ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥി ഉദയകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അനൗൺസ്മെന്റ് വാഹനത്തിൽ വച്ചായിരുന്നു സംഭവം. അനൗൺസ്മെന്റ് വാഹനത്തിൽ മൈക്ക് ഓപ്പറേറ്ററായിരുന്നു രഘു.

പ്രചാരണ വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് വെരിക്കോസ് വെയിൻ പൊട്ടിയത്. രക്തം വാർന്നുപോകുന്നത് രഘു അറിഞ്ഞില്ല. വാഹനത്തിലുള്ളിലായതിനാൽ ഇക്കാര്യം മറ്റുള്ളവരും ശ്രദ്ധിച്ചില്ല. ചമ്പക്കുളം മൂന്നാം വാർഡിൽ, സ്ഥാനാർത്ഥിയുടെ സ്വീകരണത്തിന് ശേഷം രഘുവിന് അവശത അനുഭവപ്പെട്ടു. തുടർന്ന് വാഹനത്തിൽ നിന്ന് ഇറങ്ങാനായി ശ്രമിച്ചപ്പോഴാണ് രക്തം വാർന്നു പോകുന്നത് രഘുവും ഒപ്പമുള്ളവരും കണ്ടത്. ഉടൻ തന്നെ ചമ്പക്കുളം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. കോൺഗ്രസിന്റെയും ഐഎൻടിയുസിയുടെയും സജീവ പ്രവർത്തകനായിരുന്നു രഘു. മൃതദേഹം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

ആക്രമണത്തിൽ നട്ടെല്ലും വാരിയെല്ലും തകർന്നു, കാളി മുത്തുവിന്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്

പാലക്കാട്. അട്ടപ്പാടിയിൽ കടുവ സെൻസസിനിടെ കാട്ടാന അക്രമത്തിൽ മരിച്ച കാളി മുത്തുവിന്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്.

മരണകാരണം ആന്തരിക രക്തസ്രാവം, കാട്ടാന ആക്രമണത്തിൽ നട്ടെല്ലും വാരിയെല്ലും തകർന്നു.

കാളിമുത്ത്വിന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരത്തിന്റെ ആദ്യഗഡു രണ്ട് ദിവസത്തിനകം നൽകുമെന്ന് വനം വകുപ്പ്.



ഇന്നലെയാണ് പുതൂർ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് ആയിരുന്ന കാളി മുത്തു കാട്ടാന ആക്രമത്തിൽ മരിച്ചത്. മുള്ളി വനത്തിലെ ബ്ലോക്ക് 12ൽ  വെച്ച് ഉച്ചക്ക് ഒന്നരയോടെ ആയിരുന്നു അക്രമം. കൂടെയുണ്ടായിരുന്ന രണ്ടുപേർ രക്ഷപ്പെട്ടെങ്കിലും കാളിമുത്തു സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അക്രമത്തിൽ മാരക പരിക്ക് പറ്റിയതായാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. ആന്തരിക അവയവങ്ങൾക്ക് ക്ഷതം ഏറ്റിട്ടുണ്ട്. തുമ്പിക്കൈ കൊണ്ട് എടുത്തെറിഞ്ഞശേഷം നെഞ്ചിൽ ചവിട്ടി. നട്ടെല്ലും വാരിയെല്ലും തകർന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അഗളി നെല്ലിപ്പതി ഉന്നതിയിലെ താമസക്കാരൻ ആയിരുന്നു കാലിമുത്തു. കാളിമുത്തുവിന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരത്തുകയുടെ ആദ്യഗഡു രണ്ട് ദിവസത്തിനകം നൽകുമെന്ന് വനം വകുപ്പ് അറിയിച്ചു. അഞ്ച് ലക്ഷം രൂപയാണ് ആദ്യഘട്ടത്തിൽ നൽകുക. അതോടൊപ്പം മകൻ അനിൽകുമാറിന് വനം വകുപ്പിൽ ജോലി നൽകാനുള്ള നടപടി വേഗത്തിൽ ആകുമെന്നും വനംവകുപ്പ് അറിയിച്ചു.

നടി ആക്രമണക്കേസ്, പി ടി തോമസിൻ്റെ ഇടപെടൽ നിർണ്ണായകമായതിങ്ങനെ



കൊച്ചി.  മലയാള സിനിമയെയാകെ പിടിച്ചുകുലുക്കിയ നടി ആക്രമിക്കപ്പെട്ട കേസ് നിയമവഴിയിലേക്കെത്തിയതിൽ നിർണായകമായത് തൃക്കാക്കര എംഎൽഎ പിടി തോമസിന്റെ ഇടപെടലാണ്. സിനിമാ മേഖലയിലെ ഒരു സംഭവം എന്ന നിലയിൽ മാത്രം ഒതുങ്ങിപ്പോകുമായിരുന്ന ക്രൂര കുറ്റകൃത്യം നടന്ന രാത്രി അപ്രതീക്ഷിതമായെത്തിയ പിടി തോമസിന്റെ ഇടപെടൽ പ്രതികളുടെ കണക്കുകൂട്ടലും തെറ്റിച്ചു.അർബുദത്തോട് പോരാടുമ്പോഴും അണുവിട കുലുങ്ങാതെയാണ് നീതിക്കായി പിടി തോമസ് നിലകൊണ്ടത്.

നടി ആക്രമിക്കപ്പെട്ട അതേ രാത്രിയിൽ പിടി തോമസ് എന്ന രാഷ്ട്രീയ നേതാവിന്റെ ഇടപെടൽ ഉണ്ടായിരുന്നിലെങ്കിൽ കേസിന്റെ അന്വേഷണവും ഭാവിയും മറ്റൊന്നാകുമായിരുന്നു. പൊതുപരിപാടി കഴിഞ്ഞ് ക്ഷീണിതനായി വീട്ടിലെത്തിയ പി ടി തോമസിന് രാത്രി പതിനൊന്നരയോടെയാണ് ഫോണിൽ ആ വിളി എത്തുന്നത്. മറുതലയ്ക്കൽ നിർമ്മാതാവ് ആന്റോ ജോസഫ് . ഫോണെടുത്തതും
പിടി തോമസ് മരവിപ്പോടെ ആ സംഭാഷണം കേട്ടു. ഭാര്യ ഉമാ തോമസിനോട് പോലും ഒന്നും പറയാതെ നേരെ പടമുകളിലെ ലാലിന്റെ വീട്ടിലേക്ക്.


അതിക്രമത്തിന് പിന്നാലെ നടിയെ കണ്ട ആദ്യത്തെ ആളുകളില്‍ ഒരാളായിരുന്നു പിടി തോമസ് .
കേസിൽ പിന്നീട് അങ്ങോട്ട് നടന്നത് നിർണായക മണിക്കൂറുകൾ. വീട്ടിലെത്തിയ പിടിയോട് ലാൽ കാര്യങ്ങൾ വിശദീകരിച്ചപ്പോൾ നടിയുടെ  ഡ്രൈവറുടെ നീക്കങ്ങളിലും പി ടി സംശയമുയർത്തി. ഇത് അന്വേഷണത്തിലും യാഥാർത്ഥ്യമാണെന്ന് തെളിഞ്ഞു. സ്വന്തം മകൾക്ക് സംഭവിച്ച വേദനയോടെയാണ് പിടി ലാലിന്റെ വീട്ടിൽ നിന്ന് തിരിച്ചെത്തിയത്.

അന്വേഷണ ഘട്ടത്തിൽ പലരും മൊഴി മാറ്റിയപ്പോൾ പിടി തോമസ് നടിക്കായി  നിലകൊണ്ടു . സമ്മർദ്ദങ്ങൾക്ക് വഴങ്ങിയില്ല. നിലപാടിൽ ഉറച്ചു നിന്നു .


കേസ് അന്വേഷണം എപ്പോഴൊക്കെയോ വഴിതെറ്റുന്നുവെന്ന്  തോന്നിയപ്പോൾ നിരാഹാരത്തിന്റെ പടിയിലും പിടി തോമസ് എത്തി. അന്വേഷണത്തിൽ പോലീസിന്റെ അലംഭാവത്തെ പിടി പലതവണ തുറന്നടിച്ചു .
നീതിക്കായി പോരാടിയ കേസിന്റെ വിധി അറിയാൻ ഇന്നില്ല. അർബുദരോഗം ബാധിച്ച് പിടി വിടവാങ്ങിയെങ്കിലും
സിനിമ മേഖലയിലെ ശുദ്ധീകരണത്തിന് വഴിവച്ച സംഭവത്തിന് പിടി തോമസ് എന്ന രാഷ്ട്രീയ നേതാവിന്റെ ഇടപെടലിന് കാലവും ചരിത്രവും സാക്ഷിയാണ്

കളറാക്കി കൊട്ടിക്കലാശം…

തദ്ദേശ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണത്തിന് സമാപനം കുറിച്ച് ആവേശം നിറഞ്ഞ കലാശക്കൊട്ട്. റോഡ് ഷോകളും റാലികളുമായി സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും ടൗണുകളില്‍ നിറഞ്ഞു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് പരസ്യപ്രചാരണം അവസാനിച്ചത്. ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളില്‍ പ്രമുഖ നേതാക്കള്‍ കലാശക്കൊട്ടിന് നേതൃത്വം നല്‍കി. നാളെ നിശബ്ദ പ്രചാരണത്തിനു ശേഷം 9 നാണ് വോട്ടെടുപ്പ്.
സംഘര്‍ഷം ഒഴിവാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതിനു പുറമേ, കലാശക്കൊട്ട് കേന്ദ്രങ്ങളിലും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണം ഉണ്ടായിരുന്നു. മറ്റന്നാള്‍ രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. 11നാണ് രണ്ടാംഘട്ടില്‍ വോട്ടെടുപ്പ്. ശേഷം 13 നു വോട്ടെണ്ണല്‍. വോട്ടര്‍മാര്‍ക്കുള്ള സ്ലിപ്പ് വിതരണം ഉള്‍പ്പെടെ അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ഓട്ടത്തിലാണ് പ്രവര്‍ത്തകര്‍.
ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉള്‍പ്പെടെയുള്ള പോളിങ് സാധനങ്ങളുടെ വിതരണം നാളെ രാവിലെ 9ന് ആരംഭിക്കും. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ ആകെ 117 വിതരണ കേന്ദ്രങ്ങളാണുള്ളത്. തിരുവനന്തപുരം (16), കൊല്ലം (16), പത്തനംതിട്ട (12), ആലപ്പുഴ (18), ഇടുക്കി ( 10), കോട്ടയം (17), എറണാകുളം (28). വിതരണ കേന്ദ്രങ്ങളില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. വിതരണത്തിന് ആവശ്യമായ കൗണ്ടറുകള്‍ സജ്ജമാക്കാനും, വിതരണ കേന്ദ്രങ്ങളില്‍ കുടിവെള്ളം, ഭക്ഷണം, ചികിത്സാ സഹായം, പോളിങ് സ്റ്റേഷനിലേക്ക് പോകുന്നതിനുള്ള വാഹന സൗകര്യം എന്നിവ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഏര്‍പ്പെടുത്തും.

സുരേഷ് ഗോപി ഒരു സാധാരണ സിനിമാ നടനിൽ നിന്ന് പക്വതയുള്ള രാഷ്ട്രീയക്കാരനിലേക്കുള്ള ദൂരം ഇനിയും താണ്ടിയിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഒരു സാധാരണ സിനിമാ നടനിൽ നിന്ന് പക്വതയുള്ള രാഷ്ട്രീയക്കാരനിലേക്കുള്ള ദൂരം ഇനിയും താണ്ടിയിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. മുൻപ് അദ്ദേഹം സിനിമാ നടന്റെ ‘ഹാങ്ങോവറിൽ’ നിന്ന് മുക്തനായിട്ടില്ല എന്നായിരുന്നു വിമർശനമെങ്കിൽ, ഇപ്പോൾ അതിന്റെ അതിരുംകടന്ന് രാഷ്ട്രീയമായി പിച്ചും പേയും പറയുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്.

തിരുവനന്തപുരത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അജ്ഞത അത്ഭുതകരമാണ്. തിരുവനന്തപുരത്ത് ആകെ ഏഴോ എട്ടോ സീറ്റുകൾ എന്നാണ് അദ്ദേഹം ഒരു വീഡിയോയിൽ പറയുന്നത്. സ്വന്തം ജില്ലയിൽ എത്ര നിയമസഭാ മണ്ഡലങ്ങളുണ്ടെന്നോ, എത്ര ലോക്സഭാ മണ്ഡലങ്ങളുണ്ടെന്നോ, എന്തിനധികം തിരുവനന്തപുരം കോർപ്പറേഷനിൽ എത്ര വാർഡുകൾ ഉണ്ടെന്ന് പോലുമോ അറിയാത്ത ഒരാൾ ജനങ്ങളെ നയിക്കാൻ വരുന്നത് ലജ്ജാവഹമാണ്.
കേന്ദ്രമന്ത്രി എന്ന നിലയിൽ തനിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല എന്ന അദ്ദേഹത്തിന്റെ തുറന്നു പറച്ചിൽ സ്വന്തം കഴിവില്ലായ്മയുടെ സാക്ഷ്യപത്രമാണ്. അത് തിരുത്തുന്നതിന് പകരം മറ്റുള്ളവരെ പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുന്നത് പരാജിതന്റെ ലക്ഷണമാണ്. അങ്ങേയറ്റം പരിഹാസ്യമായ നിലപാടാണത്. നേമം മണ്ഡലം മുൻനിർത്തി ബിജെപിയും സുരേഷ് ഗോപിയും ഇപ്പോൾ മനഃപ്പായസം ഉണ്ണുകയാണ്. തിരുവനന്തപുരത്തെക്കുറിച്ചോ ഇവിടുത്തെ രാഷ്ട്രീയത്തെക്കുറിച്ചോ യാതൊരു ധാരണയുമില്ലാത്ത ഇക്കൂട്ടരുടെ മോഹങ്ങൾ, മലർപ്പൊടിക്കാരന്റെ ദിവാസ്വപ്നം പോലെ അവശേഷിക്കുകയേ ഉള്ളൂ.