26.6 C
Kollam
Wednesday 24th December, 2025 | 07:08:41 PM
Home Blog Page 70

തീർത്ഥാടകരുടെ വാഹനം മറിഞ്ഞു

പമ്പ.ശബരിമല തീർത്ഥാടകരുടെ വാഹനം നിലയ്ക്കലിന് സമീപം മറിഞ്ഞു
അട്ടത്തോട്ടിൽ താഴ്ചയിലേക്ക് ആണ് കാർമറിഞ്ഞത്

7 പേർക്ക് പരിക്കേറ്റു
തമിഴ്നാട് തിരുവണ്ണാമലൈ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്

ഗുരുതര പരിക്കേറ്റ ഡ്രൈവറെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി

മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല

ജില്ലാ പഞ്ചായത്ത് കുന്നത്തൂർ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ഭർത്താവ് കള്ളവോട്ടിന് ശ്രമിച്ചതായി ആക്ഷേപം:യുഡിഎഫ് – ബിജെപി പ്രവർത്തകർ തടഞ്ഞു; സംഘർഷം

ശാസ്താംകോട്ട:ജില്ലാ പഞ്ചായത്ത് കുന്നത്തൂർ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർത്ഥി കലാദേവിയുടെ ഭർത്താവ് അജയകുമാർ കള്ളവോട്ടിന് ശ്രമിച്ചതായി ആക്ഷേപം.വോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ യുഡിഎഫ് – ബിജെപി പ്രവർത്തകർ തടഞ്ഞത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.കൊല്ലം കോർപ്പറേഷനിലും പടിഞ്ഞാറെ കല്ലട പഞ്ചായത്തിലും ഇദ്ദേഹത്തിന് വോട്ടുകൾ ഉണ്ടത്രേ.

കൊല്ലം കോർപ്പറേഷൻ 56 കന്നിമേൽ ഡിവിഷനിൽ അജയകുമാറിൻ്റെ സഹോദരിയാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.മൂന്നാം നമ്പർ ബൂത്തായ എ.വി.എൽ.പി.എസ് പള്ളിയിൽക്കാവിലെ 600-ാം നമ്പർ
വോട്ടറാണ് അജയകുമാർ.രാവിലെ ഇവിടെയെത്തി സഹോദരിക്ക് വോട്ട് ചെയ്ത ശേഷം വിരലിലെ മഷി മായ്ക്കുകയും പിന്നീട് പടിഞ്ഞാറെ കല്ലട കോതപുരം സ്കൂളിലെത്തി ഭാര്യയ്ക്ക് വോട്ട് ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായാണ് ആക്ഷേപം.സംഭവം ശ്രദ്ധയിൽപ്പെട്ട യുഡിഎഫ് – ബിജെപി പ്രവർത്തകർ തടഞ്ഞ് വയ്ക്കുകയായിരുന്നു.സംഘർഷം രൂക്ഷമായതോടെ പൊലീസും റിട്ടേണിംഗ് ഓഫീസറും ഉൾപ്പെടെ സ്ഥലത്ത് എത്തിയിട്ടുണ്ട്

ശ്വാസകോശത്തിൻറെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങൾ

ശ്വാസകോശത്തെ ആരോഗ്യത്തോടെ പരിപാലിക്കുന്നതിന് ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തേണ്ടത് പ്രധാനമാണ്. പുകവലി ഒഴിവാക്കുകയും മലിനവായു ശ്വസിക്കാതിരിക്കുകയും ചെയ്താൽ തന്നെ ഒരു പരിധി വരെ ശ്വാസകോശത്തെ സംരക്ഷിക്കാൻ കഴിയും. ശ്വാസകോശത്തിൻറെ ആരോഗ്യത്തിനായി ഭക്ഷണകാര്യത്തിലും പ്രത്യേകം ശ്രദ്ധ വേണം. ശ്വാസകോശത്തിൻറെ ആരോഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം.

  1. നാരങ്ങാ- തേൻ ഇ‍ഞ്ചി വെള്ളം

ഇളം ചൂടുവെള്ളത്തിൽ നാരങ്ങാ നീരും തേനും ഇ‍ഞ്ചിയും ചേർത്ത് കുടിക്കുന്നത് ശ്വാസകോശത്തിൻറെ ആരോഗ്യത്തിന് നല്ലതാണ്.

  1. ഗ്രീൻ ടീ

ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഗ്രീൻ ടീ കുടിക്കുന്നത് ശ്വാസകോശത്തിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യും.

  1. ഇഞ്ചി ചായ

ശ്വാസ നാളിയിലുണ്ടാകുന്ന അണുബാധ തടയാൻ ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ജിഞ്ചറോളിന് കഴിയും. അതിനാൽ ഇഞ്ചി ചായ കുടിക്കുന്നത് ശ്വാസകോശത്തിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യും.

  1. മഞ്ഞൾ പാൽ

‘കുർകുമിൻ’ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നൽകുന്നത്. ഇത് അനേകം രോഗാവസ്ഥകളിൽ പ്രയോജനം ചെയ്യുന്നതാണ്. ശ്വാസകോശത്തെ ബാധിക്കുന്ന വൈറസിനെതിരെയും മഞ്ഞൾ ഫലപ്രദമെന്നാണ് പഠനങ്ങൾ പറയുന്നത്.

  1. ബീറ്റ്റൂട്ട് ജ്യൂസ്

ബീറ്റ്‌റൂട്ട് ജ്യൂസിൽ ആൻറി ഓക്‌സിഡൻറുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശാരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

  1. തക്കാളി ജ്യൂസ്

തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ ശ്വാസകോശത്തിൻറെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

  1. ക്യാരറ്റ് ജ്യീസ്

ക്യാരറ്റ് ജ്യീസ് കുടിക്കുന്നതും ശ്വാസകോശത്തിൻറെ ആരോഗ്യത്തിന് നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.

കലാമണ്ഡലം കനകകുമാർ ചെന്നൈയിലെന്ന് രഹസ്യവിവരം; 5 പോക്സോ കേസുകളിലെ പ്രതി, കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ പ്രതി പിടിയിൽ

തൃശ്ശൂർ: പോക്സോ കേസിൽ ഒളിവിൽ പോയ കലാമണ്ഡലം അധ്യാപകനെ ചെന്നൈയിൽ വെച്ച് പിടികൂടി. കലാമണ്ഡലത്തിലെ കൂടിയാട്ടം വിഭാ​ഗം അധ്യാപകനായ കലാമണ്ഡലം കനകകുമാറാണ് പിടിയിലായത്. അപമര്യാദയായി പെരുമാറിയെന്ന വിദ്യാർത്ഥികളുടെ പരാതിയിലെടുത്ത കേസാണ്. കേസെടുത്തതിന് പിന്നാലെ അധ്യാപകൻ ഒളിവിൽ പോയി.

കഴിഞ്ഞ പത്താം തീയതിയാണ് കലാമണ്ഡലം അധികൃതർ തന്നെ അധ്യാപകനെതിരെ പരാതി നൽകിയത്. ആദ്യം 2 വിദ്യാർത്ഥികളുടെ മൊഴിപ്രകാരവും പിന്നീട് 3 വിദ്യാർത്ഥികളുടെ മൊഴി പ്രകാരവും 5 പോക്സോ കേസുകളാണ് കനകകുമാറിനെതിരെ എടുത്തത്. ചെറുതുരുത്തി പൊലീസ് കേസ് എടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി. പരാതി ഉയർന്ന സാഹചര്യത്തിൽ കലാമണ്ഡലത്തിൽ നിന്നും കനകകുമാറിനെ പുറത്താക്കുകയും ചെയ്തിരുന്നു.

തുടർന്ന് പൊലീസ് അന്വേഷണം ഊർജിതമാക്കി. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ഇയാളെ ചെന്നൈയിൽ നിന്നും ഇന്നലെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്.

ഇന്ത്യൻ പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ, സോണിയ ഗാന്ധിക്ക് കോടതി നോട്ടീസ്, മറുപടി നൽകണം

ന്യൂഡൽഹി : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിലിടം നേടിയെന്ന ഹർജിയിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് നോട്ടീസ്. ഡൽഹി റൗസ് അവന്യു കോടതിയാണ് സോണിയക്ക് നോട്ടീസ് അയച്ചത്. സോണിയ ഇന്ത്യൻ പൗരത്വം നേടിയത് 1983ലാണെന്നും 1980ൽ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടുവെന്നുമാണ് ഹർജിയിലെ വാദം.

ഹർജി ജനുവരി 6ന് പരിഗണിക്കും. മജിസ്‌ട്രേറ്റ് ഹാർജിത് സിംഗ് ജസ്പാൽ ആണ് കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ സോണിയാ ഗാന്ധിക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്. ഹർജിയിൽ പറയുന്ന ആരോപണങ്ങൾക്ക് മറുപടി നൽകാനാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായയാണ് ഹർജി നൽകിയത്. 1980-81-ലെ വോട്ടർ പട്ടികയിൽ സോണിയാ ഗാന്ധിയുടെ പേര് ഉൾപ്പെടുത്തിയ നടപടി നിയമപരമല്ലെന്നാണ് അദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.

എയർ ഇന്ത്യക്കും ആകാസക്കും കോളടിച്ചു! ഇൻഡിഗോക്കെതിരെ കേന്ദ്ര സർക്കാർ നടപടി, 5 % സർവ്വീസുകൾ മറ്റ് വിമാനകമ്പനികൾക്ക് നൽകി

ന്യൂഡൽഹി : വിമാന യാത്രക്കാരെ ദുരിതത്തിലേക്ക് തള്ളിവിട്ട ഇൻഡിഗോ കമ്പനിക്കെതിരെ കടുത്ത നടപടി തുടങ്ങി കേന്ദ്ര സർക്കാർ. അടിയന്തരമായി ഇൻഡിഗോയുടെ അഞ്ച് ശതമാനം സർവ്വീസുകൾ വെട്ടിക്കുറച്ച് മറ്റ് വിമാനകമ്പനികൾക്ക് നൽകാനാണ് സർക്കാർ തീരുമാനം. എയർ ഇന്ത്യ, ആകാസ എന്നീ എയർലൈനുകൾക്ക് ഈ സർവ്വീസുകൾ ഏറ്റെടുക്കാൻ കഴിയുമെങ്കിൽ കൈമാറാനാണ് നീക്കം. ഇൻഡിഗോയുടെ മുതിർന്ന ഉദ്യോഗസ്ഥരെ തൽസ്ഥാനങ്ങളിൽ നിന്ന്നീക്കാനും നിർദ്ദേശം നല്കും.

സ്ഥിതി സാധാരണനിലയിലേക്ക് മടങ്ങുന്നുവെന്നും യാത്രക്കാർക്ക് പ്രതിസന്ധിയുണ്ടാക്കുന്ന ഒരു നടപടിയും അനുവദിക്കില്ലെന്ന് വ്യോമയാന മന്ത്രി റാംമോഹന്‍ നായിഡു ലോക്സഭയില്‍ പറഞ്ഞു. വ്യോമയാന രംഗത്ത് മികച്ചതും മത്സരാധിഷ്ഠിതവുമായ സാഹചര്യം ഉറപ്പാക്കും. കൂടുതൽ വിമാന കമ്പനികളെ സർക്കാർ പ്രോത്സാഹിപ്പിക്കും. ഇതിലൂടെ കുത്തകവത്ക്കരണം അടക്കം ഇല്ലാതാക്കാനുള്ള നടപടി സ്വീകരിക്കുമെന്നുമാണ് കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം.

സർക്കാരിനെ മുൾമുനയിൽ നിറുത്തി പൈലറ്റുമാരുടെ വിശ്രമ സമയത്തിനുള്ള ചട്ടങ്ങളിൽ അടക്കം ഇളവ് വാങ്ങിയെടുത്ത ഇൻഡിഗോയ്ക്കെതിരെ കർശന നിലപാട് സ്വീകരിക്കാനാണ് വ്യോമയാനമന്ത്രാലയം നീക്കം. ആഭ്യന്തര വിമാന രംഗത്തെ ഇൻഡിഗോയുടെ കുത്തകയാണ് വിമാന യാത്രാ രംഗത്തെ പ്രതിസന്ധിക്ക് ഇടയാക്കിയത്. ഇന്ത്യയ്ക്കകത്തെ അറുപത് ശതമാനം റൂട്ടുകളിൽ ഇൻഡിഗോ മാത്രം സർവ്വീസ് നടത്തുന്ന സാഹചര്യം നിലവിലുണ്ട്. ഇത് മറികടക്കാനാണ് പത്തു ശതമാനം സർവ്വീസുകൾ മറ്റു വിമാനങ്ങൾക്ക് കൈമാറാനുള്ള സർക്കാർ നീക്കം. ആദ്യ ഘട്ടമായി അഞ്ചു ശതമാനം വെട്ടിക്കുറയ്ക്കാനുള്ള നിർദ്ദേശം സർക്കാർ നൽകി. നാളെ ഇതനുസരിച്ച് പുതുക്കിയ ഷെഡ്യൂൾ ഇൻഡിഗോ നൽകും. ഇൻഡിഗോയിൽ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തരവരുടെ യാത്ര ഷെഡ്യൂളിൽ മാറ്റങ്ങൾ വന്നേക്കാം.

എയർ ഇന്ത്യ, ആകാസ എന്നീ എയർലൈനുകൾക്ക് ഈ സർവ്വീസുകൾ ഏറ്റെടുക്കാൻ കഴിയുമെങ്കിൽ കൈമാറാനാണ് നീക്കം. സർവ്വീസ് നടത്തികൊണ്ടു പോകാൻ ഇൻഡിഗോയ്ക്ക് കഴിയുന്നില്ലെന്ന് വ്യോമയാനമന്ത്രാലയം നല്കിയ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. നവംബറിൽ സർക്കാർ അംഗീകരിച്ച സർവ്വീസുകൾ മുഴുവൻ നടത്താൻ ഇൻഡിഗോയ്ക്കായില്ലെന്നും ഉത്തരവ് പറയുന്നു. യാത്രക്കാരെ പ്രതിസന്ധിയിലാക്കാൻ ആരെയും അനുവദിക്കാനാവില്ലെന്ന് വ്യോമയാനമന്ത്രി രാം മോഹൻ നായിഡു ലോക്സഭയിൽ വ്യക്തമാക്കി

സർക്കാർ എപ്പോഴും അതിജീവിതയ്‌ക്കൊപ്പമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സർക്കാർ എപ്പോഴും അതിജീവിതയ്‌ക്കൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിജീവിതയ്ക്ക് ആവശ്യമായ എല്ലാ പിന്തുണയും സർക്കാർ നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു

മാദ്ധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘പൊതുസമൂഹവും സർക്കാരും അതിജീവിതയ്ക്കൊപ്പമാണ്. എന്തിനാണ് അപ്പീലിന് പോകുന്നതെന്ന് യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ് പറയുന്നത് കേട്ടു. എന്തിനാണ് അദ്ദേഹം അത്തരമൊരു പ്രതികരണം നടത്തിയതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. അടൂർ പ്രകാശിന്റെ അഭിപ്രായം കോണ്‍ഗ്രസിന്റെ അഭിപ്രായമാണ്.

പൊതുസമൂഹത്തില്‍ നിന്ന് വ്യത്യസ്തമായ ഒരു പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്. കേസില്‍ നിയമപരമായ പരിശോധന നടത്തി മുന്നോട്ട് പോകാൻ തന്നെയാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ദിലീപ് തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന എന്നോട് പറഞ്ഞിട്ടില്ല. ഇതുസംബന്ധിച്ച്‌ എനിക്ക് പരാതി ലഭിച്ചിട്ടില്ല. ചില കാര്യങ്ങള്‍ ന്യായീകരിക്കാനാണ് ദിലീപ് ഇങ്ങനെയെല്ലാം പറയുന്നത്. പൊലീസ് അവ‌ർക്ക് കിട്ടിയ തെളിവിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്’- മുഖ്യമന്ത്രി പറഞ്ഞു.

ഈയാഴ്ച ഇരട്ട രാജയോഗം സംഭവിക്കും, വൻ നേട്ടം , നിങ്ങളുടെ രാശി ഇതിലുണ്ടോ

ഗ്രഹങ്ങളുടെ രാശിയിലേക്കും നക്ഷത്രത്തിലേക്കും ഉള്ള പരിവര്‍ത്തനത്തെയാണ് സംക്രമണം എന്ന് വിളിക്കുന്നത്. വ്യാഴത്തിന്റേയും ചന്ദ്രന്റേയും സംയോജനത്തിന്റെ ഫലമായി ഗജകേസരി രാജയോഗവും ചൊവ്വയുടെ സ്ഥാനചലനത്തിന്റെ ഫലമായി രുചകയോഗവും ഈ ആഴ്ചയില്‍ സംഭവിക്കും. ഇത് ചില രാശിക്കാരുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. ആ ഭാഗ്യ രാശിക്കാര്‍ ആരൊക്കെയെന്നും എന്തൊക്കെയാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം.

മിഥുനം

മിഥുനം രാശിക്കാര്‍ക്ക് ഗജകേസരി രാജയോഗവും രുചകയോഗവും ഗുണം ചെയ്യും. ജീവിതത്തില്‍ ഇരട്ട രാജയോഗങ്ങളുടെ ഫലമായി വളരെയധികം മാറ്റങ്ങള്‍ പ്രതിഫലിക്കാന്‍ സാധ്യതയുണ്ട്. സ്വര്‍ണം പോലെ വിലവ പിടിപ്പുള്ള, അപ്രതീക്ഷിത സമ്മാനങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. മുടങ്ങിപ്പോയ ആഗ്രഹങ്ങളെല്ലാം സാക്ഷാത്കരിക്കപ്പെടും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടായിരിക്കും.

തുലാം

ഗജകേസരി രാജയോഗവും രുചകയോഗവും തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്ന സമയമാണിത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സുഹൃത്തുക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും പിന്തുണ ലഭിക്കും.

വൃശ്ചികം

വൃശ്ചികം രാശിക്കാര്‍ക്ക് ഗജകേസരി രാജയോഗവും രുചകയോഗവും അനുകൂലമായിരിക്കും. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കും. ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും തേടി എത്തുന്നു. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് അനുകൂലമായ സമയം.

ധനു

ഗജകേസരി രാജയോഗവും രുചകയോഗവും ധനു രാശിക്കാര്‍ക്ക് ഗുണം ചെയ്യും. തൊഴില്‍ രംഗത്ത് പുരോഗതിക്ക് സാധ്യത. ബിസിനസ് രംഗത്ത് വലിയ ഉയര്‍ച്ചയുണ്ടാകും. പുതിയ വാഹനം സ്വന്തമാക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. കുട്ടികളില്‍ നിന്ന് ശുഭവാര്‍ത്തകള്‍ കേള്‍ക്കാം. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെട്ടും.

ജില്ലയിലെ വോട്ടിംഗ് ശതമാന വിവരങ്ങൾ

ജില്ലയിലെ വോട്ടിംഗ് ശതമാന വിവരങ്ങൾ

(ഉച്ചയ്ക്ക് 12:30 )

*ജില്ല* – 41.14%

*കോർപ്പറേഷൻ*- 33.28%


*നഗരസഭ*

1. പരവൂർ-  40.79%
2. പുനലൂർ- 37.96%
3. കരുനാഗപ്പള്ളി- 39.08%
4. കൊട്ടാരക്കര- 42.16%

*ബ്ലോക്കുകൾ*

1. ഓച്ചിറ- 43.9%
2. ശാസ്താംകോട്ട- 42.36%
3. വെട്ടിക്കവല- 43.29%
4. പത്തനാപുരം- 42.32%
5. അഞ്ചൽ- 42.39%
6. കൊട്ടാരക്കര- 43.86%
7. ചിറ്റുമല- 41.48%
8. ചവറ-  40.52%
9. മുഖത്തല-  41.25%
10. ചടയമംഗലം- 44.06%
11. ഇത്തിക്കര- 42.69%

അതിജീവിതയെ അപമാനിച്ചു; സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസിലെ അതിജീവിതയെ സാമൂഹികമാധ്യമത്തില്‍ അപമാനിച്ച കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സന്ദീപ് വാരിയര്‍, രജിതാ പുളിയ്ക്കല്‍ എന്നിവരുടെ മുന്‍കൂര്‍ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഡിസംബര്‍ 10-ലേക്ക് മാറ്റി.
കോടതി കേസ് പരിഗണിച്ചപ്പോള്‍ പൊലീസ് റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ ഹാജരാക്കാത്തതിനാലാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
അതിജീവിതയെ പൊതുസമൂഹത്തിനു പരിചയപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്. ഇതേ കേസില്‍ അഞ്ചാം പ്രതി രാഹുല്‍ ഈശ്വറിന്റെ ജാമ്യഹര്‍ജി കഴിഞ്ഞ ശനിയാഴ്ച അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.