25.7 C
Kollam
Wednesday 24th December, 2025 | 09:12:01 PM
Home Blog Page 71

ഇന്ത്യൻ പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ, സോണിയ ഗാന്ധിക്ക് കോടതി നോട്ടീസ്, മറുപടി നൽകണം

ന്യൂഡൽഹി : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിലിടം നേടിയെന്ന ഹർജിയിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് നോട്ടീസ്. ഡൽഹി റൗസ് അവന്യു കോടതിയാണ് സോണിയക്ക് നോട്ടീസ് അയച്ചത്. സോണിയ ഇന്ത്യൻ പൗരത്വം നേടിയത് 1983ലാണെന്നും 1980ൽ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടുവെന്നുമാണ് ഹർജിയിലെ വാദം.

ഹർജി ജനുവരി 6ന് പരിഗണിക്കും. മജിസ്‌ട്രേറ്റ് ഹാർജിത് സിംഗ് ജസ്പാൽ ആണ് കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ സോണിയാ ഗാന്ധിക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്. ഹർജിയിൽ പറയുന്ന ആരോപണങ്ങൾക്ക് മറുപടി നൽകാനാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായയാണ് ഹർജി നൽകിയത്. 1980-81-ലെ വോട്ടർ പട്ടികയിൽ സോണിയാ ഗാന്ധിയുടെ പേര് ഉൾപ്പെടുത്തിയ നടപടി നിയമപരമല്ലെന്നാണ് അദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.

എയർ ഇന്ത്യക്കും ആകാസക്കും കോളടിച്ചു! ഇൻഡിഗോക്കെതിരെ കേന്ദ്ര സർക്കാർ നടപടി, 5 % സർവ്വീസുകൾ മറ്റ് വിമാനകമ്പനികൾക്ക് നൽകി

ന്യൂഡൽഹി : വിമാന യാത്രക്കാരെ ദുരിതത്തിലേക്ക് തള്ളിവിട്ട ഇൻഡിഗോ കമ്പനിക്കെതിരെ കടുത്ത നടപടി തുടങ്ങി കേന്ദ്ര സർക്കാർ. അടിയന്തരമായി ഇൻഡിഗോയുടെ അഞ്ച് ശതമാനം സർവ്വീസുകൾ വെട്ടിക്കുറച്ച് മറ്റ് വിമാനകമ്പനികൾക്ക് നൽകാനാണ് സർക്കാർ തീരുമാനം. എയർ ഇന്ത്യ, ആകാസ എന്നീ എയർലൈനുകൾക്ക് ഈ സർവ്വീസുകൾ ഏറ്റെടുക്കാൻ കഴിയുമെങ്കിൽ കൈമാറാനാണ് നീക്കം. ഇൻഡിഗോയുടെ മുതിർന്ന ഉദ്യോഗസ്ഥരെ തൽസ്ഥാനങ്ങളിൽ നിന്ന്നീക്കാനും നിർദ്ദേശം നല്കും.

സ്ഥിതി സാധാരണനിലയിലേക്ക് മടങ്ങുന്നുവെന്നും യാത്രക്കാർക്ക് പ്രതിസന്ധിയുണ്ടാക്കുന്ന ഒരു നടപടിയും അനുവദിക്കില്ലെന്ന് വ്യോമയാന മന്ത്രി റാംമോഹന്‍ നായിഡു ലോക്സഭയില്‍ പറഞ്ഞു. വ്യോമയാന രംഗത്ത് മികച്ചതും മത്സരാധിഷ്ഠിതവുമായ സാഹചര്യം ഉറപ്പാക്കും. കൂടുതൽ വിമാന കമ്പനികളെ സർക്കാർ പ്രോത്സാഹിപ്പിക്കും. ഇതിലൂടെ കുത്തകവത്ക്കരണം അടക്കം ഇല്ലാതാക്കാനുള്ള നടപടി സ്വീകരിക്കുമെന്നുമാണ് കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം.

സർക്കാരിനെ മുൾമുനയിൽ നിറുത്തി പൈലറ്റുമാരുടെ വിശ്രമ സമയത്തിനുള്ള ചട്ടങ്ങളിൽ അടക്കം ഇളവ് വാങ്ങിയെടുത്ത ഇൻഡിഗോയ്ക്കെതിരെ കർശന നിലപാട് സ്വീകരിക്കാനാണ് വ്യോമയാനമന്ത്രാലയം നീക്കം. ആഭ്യന്തര വിമാന രംഗത്തെ ഇൻഡിഗോയുടെ കുത്തകയാണ് വിമാന യാത്രാ രംഗത്തെ പ്രതിസന്ധിക്ക് ഇടയാക്കിയത്. ഇന്ത്യയ്ക്കകത്തെ അറുപത് ശതമാനം റൂട്ടുകളിൽ ഇൻഡിഗോ മാത്രം സർവ്വീസ് നടത്തുന്ന സാഹചര്യം നിലവിലുണ്ട്. ഇത് മറികടക്കാനാണ് പത്തു ശതമാനം സർവ്വീസുകൾ മറ്റു വിമാനങ്ങൾക്ക് കൈമാറാനുള്ള സർക്കാർ നീക്കം. ആദ്യ ഘട്ടമായി അഞ്ചു ശതമാനം വെട്ടിക്കുറയ്ക്കാനുള്ള നിർദ്ദേശം സർക്കാർ നൽകി. നാളെ ഇതനുസരിച്ച് പുതുക്കിയ ഷെഡ്യൂൾ ഇൻഡിഗോ നൽകും. ഇൻഡിഗോയിൽ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തരവരുടെ യാത്ര ഷെഡ്യൂളിൽ മാറ്റങ്ങൾ വന്നേക്കാം.

എയർ ഇന്ത്യ, ആകാസ എന്നീ എയർലൈനുകൾക്ക് ഈ സർവ്വീസുകൾ ഏറ്റെടുക്കാൻ കഴിയുമെങ്കിൽ കൈമാറാനാണ് നീക്കം. സർവ്വീസ് നടത്തികൊണ്ടു പോകാൻ ഇൻഡിഗോയ്ക്ക് കഴിയുന്നില്ലെന്ന് വ്യോമയാനമന്ത്രാലയം നല്കിയ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. നവംബറിൽ സർക്കാർ അംഗീകരിച്ച സർവ്വീസുകൾ മുഴുവൻ നടത്താൻ ഇൻഡിഗോയ്ക്കായില്ലെന്നും ഉത്തരവ് പറയുന്നു. യാത്രക്കാരെ പ്രതിസന്ധിയിലാക്കാൻ ആരെയും അനുവദിക്കാനാവില്ലെന്ന് വ്യോമയാനമന്ത്രി രാം മോഹൻ നായിഡു ലോക്സഭയിൽ വ്യക്തമാക്കി

സർക്കാർ എപ്പോഴും അതിജീവിതയ്‌ക്കൊപ്പമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സർക്കാർ എപ്പോഴും അതിജീവിതയ്‌ക്കൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിജീവിതയ്ക്ക് ആവശ്യമായ എല്ലാ പിന്തുണയും സർക്കാർ നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു

മാദ്ധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘പൊതുസമൂഹവും സർക്കാരും അതിജീവിതയ്ക്കൊപ്പമാണ്. എന്തിനാണ് അപ്പീലിന് പോകുന്നതെന്ന് യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ് പറയുന്നത് കേട്ടു. എന്തിനാണ് അദ്ദേഹം അത്തരമൊരു പ്രതികരണം നടത്തിയതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. അടൂർ പ്രകാശിന്റെ അഭിപ്രായം കോണ്‍ഗ്രസിന്റെ അഭിപ്രായമാണ്.

പൊതുസമൂഹത്തില്‍ നിന്ന് വ്യത്യസ്തമായ ഒരു പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്. കേസില്‍ നിയമപരമായ പരിശോധന നടത്തി മുന്നോട്ട് പോകാൻ തന്നെയാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ദിലീപ് തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന എന്നോട് പറഞ്ഞിട്ടില്ല. ഇതുസംബന്ധിച്ച്‌ എനിക്ക് പരാതി ലഭിച്ചിട്ടില്ല. ചില കാര്യങ്ങള്‍ ന്യായീകരിക്കാനാണ് ദിലീപ് ഇങ്ങനെയെല്ലാം പറയുന്നത്. പൊലീസ് അവ‌ർക്ക് കിട്ടിയ തെളിവിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്’- മുഖ്യമന്ത്രി പറഞ്ഞു.

ഈയാഴ്ച ഇരട്ട രാജയോഗം സംഭവിക്കും, വൻ നേട്ടം , നിങ്ങളുടെ രാശി ഇതിലുണ്ടോ

ഗ്രഹങ്ങളുടെ രാശിയിലേക്കും നക്ഷത്രത്തിലേക്കും ഉള്ള പരിവര്‍ത്തനത്തെയാണ് സംക്രമണം എന്ന് വിളിക്കുന്നത്. വ്യാഴത്തിന്റേയും ചന്ദ്രന്റേയും സംയോജനത്തിന്റെ ഫലമായി ഗജകേസരി രാജയോഗവും ചൊവ്വയുടെ സ്ഥാനചലനത്തിന്റെ ഫലമായി രുചകയോഗവും ഈ ആഴ്ചയില്‍ സംഭവിക്കും. ഇത് ചില രാശിക്കാരുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. ആ ഭാഗ്യ രാശിക്കാര്‍ ആരൊക്കെയെന്നും എന്തൊക്കെയാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം.

മിഥുനം

മിഥുനം രാശിക്കാര്‍ക്ക് ഗജകേസരി രാജയോഗവും രുചകയോഗവും ഗുണം ചെയ്യും. ജീവിതത്തില്‍ ഇരട്ട രാജയോഗങ്ങളുടെ ഫലമായി വളരെയധികം മാറ്റങ്ങള്‍ പ്രതിഫലിക്കാന്‍ സാധ്യതയുണ്ട്. സ്വര്‍ണം പോലെ വിലവ പിടിപ്പുള്ള, അപ്രതീക്ഷിത സമ്മാനങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. മുടങ്ങിപ്പോയ ആഗ്രഹങ്ങളെല്ലാം സാക്ഷാത്കരിക്കപ്പെടും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടായിരിക്കും.

തുലാം

ഗജകേസരി രാജയോഗവും രുചകയോഗവും തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്ന സമയമാണിത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സുഹൃത്തുക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും പിന്തുണ ലഭിക്കും.

വൃശ്ചികം

വൃശ്ചികം രാശിക്കാര്‍ക്ക് ഗജകേസരി രാജയോഗവും രുചകയോഗവും അനുകൂലമായിരിക്കും. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കും. ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും തേടി എത്തുന്നു. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് അനുകൂലമായ സമയം.

ധനു

ഗജകേസരി രാജയോഗവും രുചകയോഗവും ധനു രാശിക്കാര്‍ക്ക് ഗുണം ചെയ്യും. തൊഴില്‍ രംഗത്ത് പുരോഗതിക്ക് സാധ്യത. ബിസിനസ് രംഗത്ത് വലിയ ഉയര്‍ച്ചയുണ്ടാകും. പുതിയ വാഹനം സ്വന്തമാക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. കുട്ടികളില്‍ നിന്ന് ശുഭവാര്‍ത്തകള്‍ കേള്‍ക്കാം. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെട്ടും.

ജില്ലയിലെ വോട്ടിംഗ് ശതമാന വിവരങ്ങൾ

ജില്ലയിലെ വോട്ടിംഗ് ശതമാന വിവരങ്ങൾ

(ഉച്ചയ്ക്ക് 12:30 )

*ജില്ല* – 41.14%

*കോർപ്പറേഷൻ*- 33.28%


*നഗരസഭ*

1. പരവൂർ-  40.79%
2. പുനലൂർ- 37.96%
3. കരുനാഗപ്പള്ളി- 39.08%
4. കൊട്ടാരക്കര- 42.16%

*ബ്ലോക്കുകൾ*

1. ഓച്ചിറ- 43.9%
2. ശാസ്താംകോട്ട- 42.36%
3. വെട്ടിക്കവല- 43.29%
4. പത്തനാപുരം- 42.32%
5. അഞ്ചൽ- 42.39%
6. കൊട്ടാരക്കര- 43.86%
7. ചിറ്റുമല- 41.48%
8. ചവറ-  40.52%
9. മുഖത്തല-  41.25%
10. ചടയമംഗലം- 44.06%
11. ഇത്തിക്കര- 42.69%

അതിജീവിതയെ അപമാനിച്ചു; സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസിലെ അതിജീവിതയെ സാമൂഹികമാധ്യമത്തില്‍ അപമാനിച്ച കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സന്ദീപ് വാരിയര്‍, രജിതാ പുളിയ്ക്കല്‍ എന്നിവരുടെ മുന്‍കൂര്‍ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഡിസംബര്‍ 10-ലേക്ക് മാറ്റി.
കോടതി കേസ് പരിഗണിച്ചപ്പോള്‍ പൊലീസ് റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ ഹാജരാക്കാത്തതിനാലാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
അതിജീവിതയെ പൊതുസമൂഹത്തിനു പരിചയപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്. ഇതേ കേസില്‍ അഞ്ചാം പ്രതി രാഹുല്‍ ഈശ്വറിന്റെ ജാമ്യഹര്‍ജി കഴിഞ്ഞ ശനിയാഴ്ച അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.

വരുന്നു ഗ്രഹ സംക്രമണം: ലാഭ ദൃഷ്ടി യോഗം എന്ന രാജയോഗം വരുന്ന രാശികൾ ഇവയാണ്

ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ശനിയും ശുക്രനും. നീതിയുടേയും കര്‍മ്മത്തിന്റേയും ദേവന്‍ എന്നാണ് ശനിയെ വിശേഷിപ്പിക്കുന്നത്.

അസുര ഗുരുവായ ശുക്രനാകട്ടെ ഐശ്വര്യത്തിന്റേയും സമ്പത്തിന്റേയും കാരകനാണ്. ജാതകത്തില്‍ ശുക്രന്‍ ശുഭസ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് ജീവിതത്തില്‍ സര്‍വൈശ്വര്യങ്ങളും വന്ന് ചേരും എന്നാണ് വിശ്വാസം. വ്യക്തികളുടെ ജീവിതത്തില്‍ നല്ല കാലം വരുമ്പോള്‍ ശുക്രനുദിച്ചു എന്ന് പറയുന്നത് ഇക്കാരണത്താലാണ്. 2026 ല്‍ ശനിയും ശുക്രനും ചേര്‍ന്ന അപൂര്‍വമായ ഒരു രാജയോഗം സൃഷ്ടിക്കും.
ലാഭദൃഷ്ടിയോഗം എന്നാണ് ഈ രാജയോഗത്തിന്റെ പേര്. 2026 ജനുവരി 15ന് ആണ് ലാഭദൃഷ്ടിയോഗം രൂപം കൊള്ളുന്നത്. ഇത് എല്ലാ വ്യക്തികളുടേയും ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളാണ് ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്നും എന്തെല്ലാം നേട്ടങ്ങളാണ് അവര്‍ക്ക് ലഭിക്കുക എന്നും നോക്കാം.
ഇടവം

ശനി-ശുക്ര സംയോഗം വഴി രൂപീകരിക്കപ്പെടുന്ന ലാഭദൃഷ്ടിയോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. അപ്രതീക്ഷിതമായി വലിയ സാമ്പത്തിക നേട്ടങ്ങള്‍ ഈ രാശിക്കാരെ തേടിയെത്തും. ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ്, ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ എന്നിവ പ്രതീക്ഷിക്കാം. കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സമൂഹത്തില്‍ അംഗീകാരവും ആദരവും ഉണ്ടാകും.
[09/12, 12:27 pm] Hari Kurissery: മകരം

മകരം രാശിക്കാര്‍ക്ക് ശനി-ശുക്ര സംയോഗം വഴി രൂപീകരിക്കപ്പെടുന്ന ലാഭദൃഷ്ടിയോഗം ഗുണം ചെയ്യും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ് എന്ന് കാണുന്നു. ദാമ്പത്യ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാകും. പുതിയ ബിസിനസ് ആരംഭിക്കുന്നതിനും അനുകൂല സമയം.

ചിങ്ങം

ശനി-ശുക്ര സംയോഗം വഴി രൂപീകരിക്കപ്പെടുന്ന ലാഭദൃഷ്ടിയോഗം ചിങ്ങം രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. ജോലി സംബന്ധമായ ആവശ്യത്തിനോ ഉപരിപഠനാര്‍ത്ഥമോ വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണാനാകും

നിയമ നടപടിക്കൊരുങ്ങി നടൻ ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നിയമ നടപടിക്കൊരുങ്ങി നടൻ ദിലീപ്. തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച്‌ അന്വേഷിക്കണമെന്ന് ആവശ്യപ്പെടും.
അന്വേഷണ സംഘം മുഖ്യമന്ത്രിയെ ഉള്‍പ്പെടെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ദിലീപിന്‍റെ വാദം. ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കിയെന്നാണ് ദിലീപ് പറയുന്നത്. ഇക്കാര്യത്തില്‍ വിധി പകർപ്പ് ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കാനാണ് ദിലീപിന്‍റെ നീക്കം. നടിയെ ആക്രമിച്ച കേസില്‍ തന്നെ പ്രതിയാക്കാനുള്ള ഗൂഢാലോനയക്ക് തുടക്കമിട്ടത് മഞ്ജു വാര്യരാണെന്നാണ് കോടതി വിധിക്ക് പിന്നാലെ ദിലീപ് ആരോപിച്ചത്. ഉന്നത പോലീസ് ഉദ്യോഗസ്ഥ ദിലീപിനെ പ്രതിയാക്കാൻ ഗൂഢാലോചന നടത്തിയെന്ന് ദിലീപിന്‍റെ അഭിഭാഷകൻ ബി രാമൻപിള്ളയും ആരോപിച്ചിരുന്നു.

നടിയെ ആക്രമിച്ചതിന് പിന്നുള്ള ഗൂഢാലോചന പുറത്ത് വരേണ്ടതുണ്ടെന്ന ദർബാർ ഹാള്‍ ഗ്രൗണ്ടിലെ അമ്മയുടെ കൂട്ടായ്മയില്‍ മഞ്ജു വാര്യർ നടത്തിയ പ്രസംഗത്തെയാണ് ദിലീപ് തനിക്കെതിരായ ഗൂഢാലോനയെന്ന് പറഞ്ഞ് തിരിക്കുന്നത്. അതിന് പിന്നാലെയാണ് താൻ കേസില്‍ പ്രതിയായതെന്നും ഇന്നലെ ദിലീപ് ആരോപിച്ചിരുന്നു. ദിലീപിന്‍റെ ആരോപണത്തില്‍ മ‍ഞജുവാര്യർ പ്രതികരിച്ചില്ല. പൊലീസിലെ ചില ക്രമിനലുകള്‍ ജയിലിലെ പ്രതികളെ ഉപയോഗിച്ച്‌ കള്ളക്കഥ മെനഞ്ഞുവെന്നും തന്‍റെ ജീവിതവും കരിയറും നശിപ്പിക്കാനുമായിരുന്നു യഥാർത്ഥ ഗൂഢാലോചന നടന്നതെന്നുമാണ് ദിലീപിന്‍റെ ആരോപണം. ഇതിന് സമാനമാണ് പ്രതികരണമാണ് ദിലീപിന്‍റെ അഭിഭാഷകനായ ബി രാമൻ പിള്ളയും നടത്തിയത്. ദിലീപിനെ പ്രതിയാക്കാൻ ഉന്നത ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ ഗൂഢാലോന നടത്തിയെന്ന് കേസിന് മേല്‍നോട്ടം വഹിച്ച എഡിജിപി ബി സന്ധ്യയെ ലക്ഷ്യമിട്ട് ബി രാമൻപിള്ള പറഞ്ഞിരുന്നു.
ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ എന്നും അതിജീവിതക്കൊപ്പമാണെന്നാണ് മന്ത്രിമാരുടെ പ്രതികരണം. രാഷ്ട്രീയ പ്രചാരണത്തിന് അടക്കം കാരണമായ കേസില്‍ എട്ടുവര്‍ഷങ്ങള്‍ക്കുശേഷം ദിലീപിനെ വെറുതെ വിട്ടകൊണ്ടുള്ള വിചാരണക്കോടതി വിധി അംഗീകരിക്കാൻ സര്‍ക്കാര്‍ തയ്യാറല്ല. കോടതി വിധി തൃപ്തികരമല്ലെന്നാണ് കോണ്‍ഗ്രസും വ്യക്തമാക്കുന്നത്. ഗൂഢാലോചന തെളിയിക്കാൻ കഴിയാത്തത് പൊലീസിന്‍റെയും പ്രോസിക്യൂഷന്‍റെയും പരാജയമെന്നാണ് കെപിസിസി അധ്യക്ഷന്‍റെ വിമര്‍ശനം. പിടി തോമസിന്‍റെ ഇടപെടല്‍ ഇല്ലായിരുന്നുവെങ്കില്‍ കേസ് പോലും ഇല്ലാതാകാനുള്ള സാധ്യതയുണ്ടായിരുന്നുവെന്നായിരുന്നു വിഡി സതീശന്‍റെ പ്രതികരണം.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് സമ്ബൂര്‍ണ നീതി ലഭിച്ചില്ലെന്ന് ഉമ തോമസ് എംഎല്‍എ പ്രതികരിച്ചു. എന്നും അവള്‍ക്കൊപ്പമാണെന്ന് പറഞ്ഞ ഉമ തോമസ്, മഞ്ജു വാര്യര്‍ക്കെതിരെ ദിലീപ് നടത്തിയ പരാമര്‍ശത്തിലും പ്രതികരിച്ചു. ദിലീപിന്‍റേത് വളച്ചൊടിക്കലാണെന്നും ഇതുവരെ പറയാത്ത വാദങ്ങളാണ് ദിലീപ് ഇപ്പോള്‍ ഉന്നയിക്കുന്നതെന്നും ഉമ തോമസ് പറഞ്ഞു. ഇതൊക്കെ വിഷയം വഴി തിരിച്ചുവിടാനുള്ള നീക്കമാണെന്നും ഉമ തോമസ് പറഞ്ഞു. അപ്പീല്‍ ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നല്‍കുന്നത് ആലോചനയിലുണ്ടെന്നും വിധി പകർപ്പ് പഠിച്ചതിനുശേഷം തീരുമാനമെടുക്കുമെന്നും ഗൂഢാലോചന തെളിയിക്കുന്നതില്‍ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും ഉമ തോമസ് പറഞ്ഞു.

മമ്മൂട്ടിക്ക് ഇത്തവണ വോട്ട് ചെയ്യാനാകില്ല

നടൻ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല. സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഇന്ന് വോട്ടെടുപ്പ് നടക്കവെയാണ് മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല എന്ന വാര്‍ത്ത പുറത്തുവരുന്നത്. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ മമ്മൂട്ടിക്ക് വോട്ട് ചെയ്യാനാവില്ല. പൊന്നുരുന്നിയിലെ സികെസി എല്‍പി സ്‌കൂളിലെ നാലാം ബൂത്തിലായിരുന്നു കഴിഞ്ഞ തവണ വരെ മമ്മൂട്ടി വോട്ട് ചെയ്തിരുന്നത്.

ജില്ലയിലെ വോട്ടിംഗ് ശതമാന വിവരങ്ങൾ… Update

*ജില്ല ഇൻഫർമേഷൻ ഓഫീസ്, കൊല്ലം 09-12-2025*

*ജില്ലയിലെ വോട്ടിംഗ് ശതമാന വിവരങ്ങൾ*

(രാവിലെ 9:30)

*ജില്ല* – 15.29%

*കോർപ്പറേഷൻ*-  12.31%


*നഗരസഭ*

1. പരവൂർ- 15.66 %
2. പുനലൂർ- 14%
3. കരുനാഗപ്പള്ളി- 14%
4. കൊട്ടാരക്കര- 15.62%

*ബ്ലോക്കുകൾ*

1. ഓച്ചിറ- 16.64%
2. ശാസ്താംകോട്ട- 15.71%
3. വെട്ടിക്കവല- 15.92%
4. പത്തനാപുരം- 15.66%
5. അഞ്ചൽ- 15.34 %
6. കൊട്ടാരക്കര- 16.19%
7. ചിറ്റുമല- 15.09%
8. ചവറ- 14.82%
9. മുഖത്തല- 16 %
10. ചടയമംഗലം- 16.57 %
11. ഇത്തിക്കര- 16.12%