27.2 C
Kollam
Wednesday 24th December, 2025 | 05:10:49 PM
Home Blog Page 69

പ്രതിസന്ധി ഒഴിയാതെ ഇൻഡിഗോ ,ശൈത്യകാല സർവീസുകൾ വെട്ടി വെട്ടിക്കുറച്ച് ഡിജിസിഎ

ന്യൂ ഡെൽഹി. പ്രതിസന്ധി ഒഴിയാതെ ഇൻഡിഗോ
പ്രധാന നഗരങ്ങളിൽ നിന്നുള്ള നിരവധി സർവീസുകൾ ഇന്നും റദ്ദാക്കി. പുതിയ പൈലറ്റ് റോസ്റ്റർ മാനദണ്ഡങ്ങളിൽ വിട്ടു വീഴ്ച്ച ഇല്ല എന്ന് കേന്ദ്രം.ഇൻഡിഗോയുടെ ശൈത്യകാല സർവീസുകൾ വെട്ടി വെട്ടിക്കുറച്ച് ഡിജിസിഎ. സർവീസുകൾ സുസ്ഥിരമായിന്ന് ഇൻഡിഗോ സിഇഒ


തുടർച്ചയായ എട്ടാം ദിനവും ഇൻഡിഗോ പ്രതിസന്ധി തുടരുകയാണ്. 400 ഓളം വിമാന സർവീസുകൾ ആണ് ഇന്ന് റദ്ദാക്കിയത്. ഡൽഹിയിൽ നിന്ന് 152 സർവീസുകളും ബാംഗ്ലൂരിൽ നിന്നുള്ള 121 സർവീസുകളും റദ്ദാക്കി. ഹൈദരാബാദ് തിരുവനന്തപുരം ചെന്നൈ ലക്നൗ എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകളെയും പ്രതിസന്ധി ബാധിച്ചു. നിയമങ്ങളും നിയന്ത്രണങ്ങളും നല്ലതാണ് പക്ഷേ അത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നില്ല എന്ന് ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി എൻ ഡി എ പാർലമെന്ററി പാർട്ടി യോഗത്തിൽ പറഞ്ഞു. നിലവിലെ പ്രശ്നങ്ങളുടെ ഉത്തരവാദിത്വം ഇൻഡിഗോയ്ക്ക് ആണെന്നും
യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കാൻ അനുവദിക്കില്ല എന്നും കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പാർലമെന്റിൽ പറഞ്ഞു.

ഇൻഡിഗോയുടെ പ്രവർത്തനം സാധാരണ നിലയിലെത്തിയെന്നും യാത്രക്കാർക്ക് നേരിട്ട് ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും
ഇൻഡിഗോ സി ഇ ഒ പീറ്റർ എൽബേഴ്സ് അറിയിച്ചു
തുടർച്ചയായി വിമാന സർവീസുകൾ റദ്ദാക്കുകയും വൈകുകയും ചെയ്തതിന് പിന്നാലെ ഇൻഡിഗോക്ക് എതിരെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നടപടിയെടുത്തു.  ഇൻഡിഗോയുടെ ശൈത്യകാല വിമാന സർവീസുകളിൽ 5 ശതമാനം DGCA വെട്ടി കുറച്ചു.  ഈ സ്ലോട്ടുകൾ മറ്റ് എയർലൈൻ കമ്പനികൾക്ക് നൽകും.

ജില്ലയില്‍ 69.81 ശതമാനം വോട്ടിംഗ്

(വൈകിട്ട് 6:15)

ജില്ലയിലെ വോട്ടിംഗ് ശതമാന വിവരങ്ങൾ

ജില്ല – 69.81%

ജില്ലയിൽ നിലവിൽ 15,85,540 പേർ വോട്ട് രേഖപ്പെടുത്തി. ആകെ 22,71,343 വോട്ടർമാരാണ് ജില്ലയിലുള്ളത്.

വോട്ട് ചെയ്ത സ്ത്രീകൾ :8,64,950(70.91%)

വോട്ട് ചെയ്ത പുരുഷന്മാർ :7,20,584(68.53%)

വോട്ട് ചെയ്ത ട്രാൻസ്ജെൻഡേഴ്സ് : 6 (26.09%)

കോർപ്പറേഷൻ- 62.38%

നഗരസഭ

  1. പരവൂർ- 68.92%
  2. പുനലൂർ- 68.13%
  3. കരുനാഗപ്പള്ളി- 73.48%
  4. കൊട്ടാരക്കര- 66.08%

ബ്ലോക്കുകൾ

  1. ഓച്ചിറ- 74.35%
  2. ശാസ്താംകോട്ട- 73.92%
  3. വെട്ടിക്കവല- 69.81%
  4. പത്തനാപുരം- 68.11%
  5. അഞ്ചൽ- 68.6%
  6. കൊട്ടാരക്കര- 70.53%
  7. ചിറ്റുമല- 71.57%
  8. ചവറ- 72.5%
  9. മുഖത്തല- 71.43%
  10. ചടയമംഗലം- 71.09%
  11. ഇത്തിക്കര- 69.73%

‘പാതി കേരളം വിധിയെഴുതി ‘ ,70 ശതമാനത്തിലേറെ പോളിംഗ് ; കൂടുതൽ പേർ വോട്ട് ചെയ്തത് എറണാകുളത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പില്‍ ആദ്യഘട്ടവോട്ടെടുപ്പ് സമാപിച്ചപ്പോൾ പാതി കേരളം വിധിയെഴുതി. നിലവിൽ എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് നടന്നത്.
തിരുവനനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് സമാധാനപരമായി പര്യവസാനിച്ചു.തിരുവനന്തപുരം 66.53%, കൊല്ലം 69. 08 %, പത്തനംതിട്ട 65.18 %, ആലപ്പുഴ 73.32% കോട്ടയം 70.32%, ഇടുക്കി 70.98%, എറണാകുളം 73.96 % എന്നിങ്ങനെയാണ് ഒടുവിൽ പുറത്ത് വന്ന വോട്ടിംഗ് നില. രാത്രിയോടെ അവസാന ഘട്ട കണക്കുകൾ ലഭ്യമാകുമ്പോൾ വോട്ടിംഗ് നിലയിൽ വ്യത്യാസം ഉണ്ടാകും.വോട്ടിംഗ് സമയം അവസാനിച്ച ശേഷം ക്യുവിൽ ഉണ്ടായിരുന്നവർക്ക് ടോക്കൺ നൽകിയിട്ടുണ്ട്.
തിരുവനന്തപുരത്തെ വിഴിഞ്ഞം, എറണാകുളത്ത് പാമ്പാക്കുട എന്നിവിടങ്ങളിൽ സ്ഥാനാർത്ഥികളുടെ മരണം മൂലം തിരഞ്ഞെടുപ്പ് മാറ്റിവെച്ചു.
തിരുവനന്തപുരം, കൊല്ലം, കൊച്ചി കോര്‍പ്പറേഷനുകളില്‍ ഉള്‍പ്പെടെ ഒരു മാസം നീണ്ട വാശിയേറിയ പ്രചാരണത്തിനാണ് സാക്ഷ്യം വഹിച്ചത്.

വികസനം മുഖ്യചര്‍ച്ചയായ തദ്ദേശതിരഞ്ഞെടുപ്പില്‍, ഒന്നാംഘട്ട വോട്ടെടുപ്പിന്റെ വാശിയേറിയ പ്രചാരണമായിരുന്നു. 1995 മുതല്‍ ഇടതുപക്ഷം ഭരിക്കുന്ന തിരുവനന്തപുരം, കൊല്ലം കോര്‍പ്പറേഷനുകള്‍ പിടിച്ചെടുക്കാന്‍ യുഡിഎഫ് കച്ചമുറുക്കുകയാണ്. ബിജെപിയുടെ പ്രധാന നേതാക്കള്‍ നേരിട്ട് പ്രചരണം നയിച്ച തിരുവനന്തപുരത്തും ഇക്കുറി വാശിയേറിയ മത്സരത്തിനാണ് സമാപനമായത്.

ജില്ലയിലെ വോട്ടിംഗ് ശതമാന വിവരങ്ങൾ… Update

(വൈകിട്ട് 4:00)

*ജില്ലയിലെ വോട്ടിംഗ് ശതമാന വിവരങ്ങൾ*

*ജില്ല* –  64.1%

ജില്ലയിൽ നിലവിൽ 14,61,781 പേർ വോട്ട് രേഖപ്പെടുത്തി. ആകെ 22,71,343 വോട്ടർമാരാണ് ജില്ലയിലുള്ളത്.

വോട്ട് ചെയ്ത സ്ത്രീകൾ : 7,93,796 (65.08%)

വോട്ട് ചെയ്ത പുരുഷന്മാർ : 6,67,389 (63.47%)

വോട്ട് ചെയ്ത ട്രാൻസ്ജെൻഡേഴ്സ് : 5 (21.74%)

*കോർപ്പറേഷൻ*-55.06 %


*നഗരസഭ*

1. പരവൂർ- 63.27%
2. പുനലൂർ- 62.72%
3. കരുനാഗപ്പള്ളി- 66.82%
4. കൊട്ടാരക്കര- 62.3%

*ബ്ലോക്കുകൾ*

1. ഓച്ചിറ- 68.72%
2. ശാസ്താംകോട്ട-68.14 %
3. വെട്ടിക്കവല- 65.27%
4. പത്തനാപുരം- 63.93%
5. അഞ്ചൽ- 64.04%
6. കൊട്ടാരക്കര- 65.66%
7. ചിറ്റുമല- 65.86%
8. ചവറ- 66.48%
9. മുഖത്തല- 65.51%
10. ചടയമംഗലം-66.91 %
11. ഇത്തിക്കര- 64.85%

തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 70 ലക്ഷം പേര്‍ ഇതുവരെ വോട്ട് രേഖപ്പെടുത്തി

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോള്‍ 70 ലക്ഷം പേര്‍ ഇതുവരെ വോട്ട് രേഖപ്പെടുത്തി. വോട്ട് രേഖപ്പെടുത്തുന്ന ഏഴു ജില്ലകളിലും പോളിങ് 50 ശതമാനം കടന്നു. എറണാകുളം ജില്ലയാണ് വോട്ടിങ് ശതമാനത്തില്‍ മുന്നില്‍. ജില്ലയില്‍ 57.09 ശതമാനം ഉച്ചക്ക് 2.34 വരെ വോട്ട് രേഖപ്പെടുത്തി. 50.00 ശതമാനം മാത്രം വോട്ടു ചെയ്ത തിരുവനന്തപുരമാണ് ഏറ്റവും പിന്നില്‍. കോര്‍പ്പറേഷനുകളില്‍ മന്ദഗതിയിലാണ് പോളിങ്. ഇതുവരെ തിരുവനന്തപുരം കൊല്ലം കൊച്ചി കോര്‍പ്പറേഷനുകളില്‍ 45 ശതമാനത്തിന് താഴെയാണ് പോളിങ്. പോളിങ് ശതമാനം ജില്ല തിരിച്ച്: തിരുവനന്തപുരം- 50.00, കൊല്ലം- 54.03, പത്തനംതിട്ട- 52.30, ആലപ്പുഴ- 56.46, കോട്ടയം- 54.22, ഇടുക്കി- 52.84, എറണാകുളം- 57.09. ആകെ 53.87 ശതമാനം.

അതേസമയം, തിരുവനന്തപുരം വഞ്ചിയൂരില്‍ സിപിഎം ബിജെപി സംഘര്‍ഷം. രണ്ട് ബൂത്തുകളില്‍ കള്ളവോട്ടെന്ന് ബിജെപി ആരോപിച്ചു. ചോദ്യംചെയ്തപ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന് പരാതി. മര്‍ദിച്ചവരെ അറസ്റ്റുചെയ്യണമെന്ന് ആവശ്യം ബിജെപി പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നീ മൂന്നു കോര്‍പ്പറേഷനുകള്‍, 471 ഗ്രാമപഞ്ചായത്തുകള്‍, 75 ബ്‌ളോക്ക് പഞ്ചായത്തുകള്‍, 39 മുന്‍സിപ്പാലിറ്റികള്‍ എന്നിവയാണ് ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍. ആകെ 595 തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതാണ് ആദ്യഘട്ടം. 15,432 പോളിങ് സ്റ്റേഷനുകളിലായി 1.32 കോടി വോട്ടര്‍മാരാണുള്ളത്. 480 പ്രശ്‌നബാധിത ബൂത്തുകളുണ്ട്. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. വോട്ടര്‍മാര്‍ സ്ലിപ്പും തിരിച്ചറിയല്‍ രേഖകളിലൊന്നും കൈവശം കരുതണം. വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് ഏഴു ജില്ലകളിലും ഏര്‍പ്പെടുത്തിയിട്ടുള്ളത്.

കേരളത്തിലെ SIR സമയപരിധി രണ്ടുദിവസത്തേകൂടി നീട്ടിനൽകി സുപ്രീം കോടതി

കേരളത്തിലെ SIR സമയപരിധി രണ്ടുദിവസത്തേകൂടി നീട്ടിനൽകി സുപ്രീം കോടതി.ഇതോടെ എനുമറേഷൻ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി  ഈ മാസം 20 ആകും.
SIR നടപടികളുടെ സമയം കൂടുതൽ നീട്ടി നൽകണമെന്ന സംസ്ഥാന സർക്കാർ ആവശ്യം ഈമാസം 18 ന് പരിഗണിക്കാമെന്ന് സുപ്രിംകോടതി. മുൻകൂറായി സമയം നീട്ടി നൽകാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. SIR പ്രക്രിയയിൽ കണ്ടെത്താൻ കഴിയാത്ത വോട്ടർമാർ 22 ലക്ഷത്തിലേറെ എന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ രത്തൻ ഖേൽക്കർ.


കേരളത്തിലെ SIR നെതിരായ ഹർജികൾ പരിഗണിച്ചപ്പോൾ  20 ലക്ഷം ഫോമുകൾ ഇനിയും തിരിച്ചു കൊടുക്കാനുണ്ടെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. ഇതിനായി രണ്ടാഴ്ച കൂടി സമയം നീട്ടി നൽകണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ എതിർത്തു. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതി എനുമറേഷൻ ഫോം സമർപ്പിക്കാനുള്ള അവസാന ദിവസം  രണ്ടുദിവസം കൂടി നീട്ടി നൽകിയത്.ഈമാസം 18ന് കേസ് വീണ്ടും പരിഗണിക്കാം എന്നും അന്ന് സമയം നീട്ടി നൽകണോ എന്ന ആവശ്യത്തിൽ തീരുമാനമെടുക്കാമെന്നും ചീഫ് ജസ്റ്റിസ്‌ സൂര്യകാന്ത് അറിയിച്ചു.


സാഹചര്യം നോക്കി സമയം നീട്ടി നൽകാമെന്നും മുൻകൂറായി സമയപരിധി നീട്ടാനാകില്ലെന്നുമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ എതിർപ്പ്.അതിനിടെ കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ പ്രക്രിയയിൽ  കണ്ടെത്താൻ കഴിയാത്ത വോട്ടർമാർ 22 ലക്ഷത്തിലേറെയെന്നും ഈ പട്ടിക സംബന്ധിച്ച് കൂടുതൽ പരിശോധന നടത്തുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ രത്തൻ ഖേൽക്കർ അറിയിച്ചു.


ലിസ്റ്റിൽ പെടാത്തവർക്ക് നിയമസഭാ തിരഞ്ഞെടുപ്പിന്റെ നോമിനേഷന് തൊട്ടുമുമ്പ് വരെ പേര് ചേർക്കാം എന്നും രത്തൻ ഖേൽക്കർ പറഞ്ഞു.

തീർത്ഥാടകരുടെ വാഹനം മറിഞ്ഞു

പമ്പ.ശബരിമല തീർത്ഥാടകരുടെ വാഹനം നിലയ്ക്കലിന് സമീപം മറിഞ്ഞു
അട്ടത്തോട്ടിൽ താഴ്ചയിലേക്ക് ആണ് കാർമറിഞ്ഞത്

7 പേർക്ക് പരിക്കേറ്റു
തമിഴ്നാട് തിരുവണ്ണാമലൈ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്

ഗുരുതര പരിക്കേറ്റ ഡ്രൈവറെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി

മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല

ജില്ലാ പഞ്ചായത്ത് കുന്നത്തൂർ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ഭർത്താവ് കള്ളവോട്ടിന് ശ്രമിച്ചതായി ആക്ഷേപം:യുഡിഎഫ് – ബിജെപി പ്രവർത്തകർ തടഞ്ഞു; സംഘർഷം

ശാസ്താംകോട്ട:ജില്ലാ പഞ്ചായത്ത് കുന്നത്തൂർ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർത്ഥി കലാദേവിയുടെ ഭർത്താവ് അജയകുമാർ കള്ളവോട്ടിന് ശ്രമിച്ചതായി ആക്ഷേപം.വോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ യുഡിഎഫ് – ബിജെപി പ്രവർത്തകർ തടഞ്ഞത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.കൊല്ലം കോർപ്പറേഷനിലും പടിഞ്ഞാറെ കല്ലട പഞ്ചായത്തിലും ഇദ്ദേഹത്തിന് വോട്ടുകൾ ഉണ്ടത്രേ.

കൊല്ലം കോർപ്പറേഷൻ 56 കന്നിമേൽ ഡിവിഷനിൽ അജയകുമാറിൻ്റെ സഹോദരിയാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.മൂന്നാം നമ്പർ ബൂത്തായ എ.വി.എൽ.പി.എസ് പള്ളിയിൽക്കാവിലെ 600-ാം നമ്പർ
വോട്ടറാണ് അജയകുമാർ.രാവിലെ ഇവിടെയെത്തി സഹോദരിക്ക് വോട്ട് ചെയ്ത ശേഷം വിരലിലെ മഷി മായ്ക്കുകയും പിന്നീട് പടിഞ്ഞാറെ കല്ലട കോതപുരം സ്കൂളിലെത്തി ഭാര്യയ്ക്ക് വോട്ട് ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായാണ് ആക്ഷേപം.സംഭവം ശ്രദ്ധയിൽപ്പെട്ട യുഡിഎഫ് – ബിജെപി പ്രവർത്തകർ തടഞ്ഞ് വയ്ക്കുകയായിരുന്നു.സംഘർഷം രൂക്ഷമായതോടെ പൊലീസും റിട്ടേണിംഗ് ഓഫീസറും ഉൾപ്പെടെ സ്ഥലത്ത് എത്തിയിട്ടുണ്ട്

ശ്വാസകോശത്തിൻറെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങൾ

ശ്വാസകോശത്തെ ആരോഗ്യത്തോടെ പരിപാലിക്കുന്നതിന് ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തേണ്ടത് പ്രധാനമാണ്. പുകവലി ഒഴിവാക്കുകയും മലിനവായു ശ്വസിക്കാതിരിക്കുകയും ചെയ്താൽ തന്നെ ഒരു പരിധി വരെ ശ്വാസകോശത്തെ സംരക്ഷിക്കാൻ കഴിയും. ശ്വാസകോശത്തിൻറെ ആരോഗ്യത്തിനായി ഭക്ഷണകാര്യത്തിലും പ്രത്യേകം ശ്രദ്ധ വേണം. ശ്വാസകോശത്തിൻറെ ആരോഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം.

  1. നാരങ്ങാ- തേൻ ഇ‍ഞ്ചി വെള്ളം

ഇളം ചൂടുവെള്ളത്തിൽ നാരങ്ങാ നീരും തേനും ഇ‍ഞ്ചിയും ചേർത്ത് കുടിക്കുന്നത് ശ്വാസകോശത്തിൻറെ ആരോഗ്യത്തിന് നല്ലതാണ്.

  1. ഗ്രീൻ ടീ

ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഗ്രീൻ ടീ കുടിക്കുന്നത് ശ്വാസകോശത്തിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യും.

  1. ഇഞ്ചി ചായ

ശ്വാസ നാളിയിലുണ്ടാകുന്ന അണുബാധ തടയാൻ ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ജിഞ്ചറോളിന് കഴിയും. അതിനാൽ ഇഞ്ചി ചായ കുടിക്കുന്നത് ശ്വാസകോശത്തിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യും.

  1. മഞ്ഞൾ പാൽ

‘കുർകുമിൻ’ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നൽകുന്നത്. ഇത് അനേകം രോഗാവസ്ഥകളിൽ പ്രയോജനം ചെയ്യുന്നതാണ്. ശ്വാസകോശത്തെ ബാധിക്കുന്ന വൈറസിനെതിരെയും മഞ്ഞൾ ഫലപ്രദമെന്നാണ് പഠനങ്ങൾ പറയുന്നത്.

  1. ബീറ്റ്റൂട്ട് ജ്യൂസ്

ബീറ്റ്‌റൂട്ട് ജ്യൂസിൽ ആൻറി ഓക്‌സിഡൻറുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശാരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

  1. തക്കാളി ജ്യൂസ്

തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ ശ്വാസകോശത്തിൻറെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

  1. ക്യാരറ്റ് ജ്യീസ്

ക്യാരറ്റ് ജ്യീസ് കുടിക്കുന്നതും ശ്വാസകോശത്തിൻറെ ആരോഗ്യത്തിന് നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.

കലാമണ്ഡലം കനകകുമാർ ചെന്നൈയിലെന്ന് രഹസ്യവിവരം; 5 പോക്സോ കേസുകളിലെ പ്രതി, കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ പ്രതി പിടിയിൽ

തൃശ്ശൂർ: പോക്സോ കേസിൽ ഒളിവിൽ പോയ കലാമണ്ഡലം അധ്യാപകനെ ചെന്നൈയിൽ വെച്ച് പിടികൂടി. കലാമണ്ഡലത്തിലെ കൂടിയാട്ടം വിഭാ​ഗം അധ്യാപകനായ കലാമണ്ഡലം കനകകുമാറാണ് പിടിയിലായത്. അപമര്യാദയായി പെരുമാറിയെന്ന വിദ്യാർത്ഥികളുടെ പരാതിയിലെടുത്ത കേസാണ്. കേസെടുത്തതിന് പിന്നാലെ അധ്യാപകൻ ഒളിവിൽ പോയി.

കഴിഞ്ഞ പത്താം തീയതിയാണ് കലാമണ്ഡലം അധികൃതർ തന്നെ അധ്യാപകനെതിരെ പരാതി നൽകിയത്. ആദ്യം 2 വിദ്യാർത്ഥികളുടെ മൊഴിപ്രകാരവും പിന്നീട് 3 വിദ്യാർത്ഥികളുടെ മൊഴി പ്രകാരവും 5 പോക്സോ കേസുകളാണ് കനകകുമാറിനെതിരെ എടുത്തത്. ചെറുതുരുത്തി പൊലീസ് കേസ് എടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി. പരാതി ഉയർന്ന സാഹചര്യത്തിൽ കലാമണ്ഡലത്തിൽ നിന്നും കനകകുമാറിനെ പുറത്താക്കുകയും ചെയ്തിരുന്നു.

തുടർന്ന് പൊലീസ് അന്വേഷണം ഊർജിതമാക്കി. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ഇയാളെ ചെന്നൈയിൽ നിന്നും ഇന്നലെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്.