Home Blog Page 7

ഇറാനെതിരെ സൈനിക നടപടി തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്

ഇറാന് എതിരെ വരും ആഴ്ചകളിലും സൈനിക നടപടി തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ വിഷയത്തിൽ രാജ്യം സ്വീകരിക്കുന്ന നിർണായക നിലപാടുകൾ വിശദീകരിക്കാൻ ട്രംപ് ഇന്ന് വൈകുന്നേരം അമേരിക്കൻ ജനതയെ അഭിസംബോധന ചെയ്യും. ഇറാൻ കരാറിന് തയ്യാറായില്ലെങ്കിൽ വരും ദിവസങ്ങൾ അതീവ നിർണായകമാണെന്നും പശ്ചിമേഷ്യയിൽ നിന്ന് സൈന്യത്തെ തൽക്കാലം പിൻവലിക്കില്ലെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കി.

അതേസമയം, അമേരിക്കയുമായി ചർച്ചയ്ക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ. അമേരിക്കയുടെ അജണ്ടയിൽ നയതന്ത്രത്തിന് സ്ഥാനമില്ലെന്നും കരയുദ്ധത്തെ തങ്ങൾ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിൽ നിന്ന് സന്ദശം ലഭിച്ചതായി വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി സ്ഥിരീകരിച്ചെങ്കിലും, അമേരിക്ക സമർപ്പിച്ച 15 ഇന നിർദേശങ്ങൾക്ക് ഇറാൻ ഇതുവരെ മറുപടി നൽകിയിട്ടില്ല. വെറും വെടിനിർത്തലല്ല, മറിച്ച് പശ്ചിമേഷ്യയിൽ പൂർണമായ സമാധാനമാണ് വേണ്ടതെന്നും, തങ്ങളെ ആക്രമിക്കില്ലെന്ന് ഉറപ്പ് വേണമെന്നുമാണ് ഇറാന്റെ പ്രധാന ആവശ്യം.

യുദ്ധം ആഗോള തലത്തിൽ ആശങ്ക പടർത്തുന്ന സാഹചര്യത്തിൽ ചൈനയും പാകിസ്താനും ചേർന്ന് പ്രശ്നപരിഹാരത്തിനായി അഞ്ചിന നിർദേശങ്ങൾ സമർപ്പിച്ചു. റഷ്യയും മധ്യസ്ഥ ചർച്ചകൾക്ക് സന്നദ്ധത അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയ മാർപാപ്പ, ഏപ്രിൽ 5 ഈസ്റ്ററിന് മുൻപ് യുദ്ധം അവസാനിക്കുമെന്നും ട്രംപ് സമാധാനത്തിനുള്ള വഴി കണ്ടെത്തുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. എന്നാൽ, സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സൗദി അറേബ്യയിലുള്ള തങ്ങളുടെ പൗരന്മാർക്ക് അമേരിക്ക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വീണ്ടും കേരളത്തിലേക്ക്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വീണ്ടും കേരളത്തിലേക്ക്. ഏപ്രിൽ നാലാം തീയതി അദ്ദേഹം സംസ്ഥാനത്തെത്തും. തിരുവനന്തപുരത്ത് റോഡ് ഷോയിലും തിരുവല്ലയിൽ പൊതുപരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.

തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെയുള്ള ഒന്നര കിലോമീറ്റർ ദൂരമാണ് റോഡ് ഷോ. തിരുവനന്തപുരം സെൻട്രൽ, നേമം മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന റോഡ് ഷോയിൽ തിരുവനന്തപുരം റവന്യൂ ജില്ലയിലെ പ്രവർത്തകർ അണിനിരക്കും.

ഒരാഴ്ചയ്ക്കിടെ രണ്ടാമത് തവണയാണ് പ്രധാനമന്ത്രി കേരളത്തിൽ പ്രചാരണത്തിനെത്തുന്നത്. കഴിഞ്ഞ ദിവസം പാലക്കാട്ട് നടന്ന പൊതു പരിപാടിയിലും തൃശൂർ നഗരത്തിൽ നടന്ന റോഡ് ഷോയിലും പങ്കെടുത്താണ് അദ്ദേഹം മടങ്ങിയത്. തിരുവല്ല, ആറന്മുള, ചെങ്ങന്നൂർ അടക്കം സമീപത്തെ പ്രധാന പത്ത് നിയമസഭാ മണ്ഡങ്ങളിൽ നിന്നുള്ള പ്രവർത്തകർ തിരുവല്ലയിലെ പൊതുപരിപാടിയിൽ പങ്കെടുക്കും.

തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ മുപ്പതിനായിരം പേർ പങ്കെടുക്കുന്ന പരിപാടി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ മുഴുവൻ പ്രവർത്തകർക്കും ആവേശമായി മാറുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി പറഞ്ഞു.

ലൈംഗികാതിക്രമ പരാതിയില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിനെ രക്തസമ്മര്‍ദ്ദം ഉയർന്നതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

യുവനടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിനെ രക്തസമ്മര്‍ദ്ദം ഉയർന്നതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് രഞ്ജിത്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഡോക്ടര്‍മാരുടെ പരിശോധനയ്ക്ക് ശേഷമാകും അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുന്നതില്‍ പൊലീസ് തീരുമാനമെടുക്കുക.

Also Read:


തൊടുപുഴയില്‍ നിന്നും കസ്റ്റഡിയിലെടുത്ത രഞ്ജിത്തിനെ രാത്രി തന്നെ കൊച്ചിയിലെത്തിക്കുകയായിരുന്നു. ഫോര്‍ട്ട് കൊച്ചിയില്‍ സിനിമാ സെറ്റില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന യുവനടിയുടെ പരാതിയിലാണ് രഞ്ജിത്ത് പിടിയിലായത്. കാരവാനില്‍ വെച്ച് രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. നടിയുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഒന്നും മിണ്ടാതെ രഞ്ജിത്ത്, പഴുതടച്ച് പോലീസ് ;സിനിമാ മേഖല ഞെട്ടലിൽ

കൊച്ചി:ഇടത് സഹയാത്രികനും മുതിർന്ന സംവിധായകനും ചലച്ചിത്ര അക്കാഡമി മുൻ ചെയർമാനുമായ രഞ്ജിത്തിനെതിരായ പോലീസ് നടപടി അതീവ രഹസ്യമായായിരുന്നു. ജനുവരിയിൽ കൊച്ചിയിൽ നടന്ന പീഢനശ്രമത്തിൽ വളരെ വേഗം അന്വേഷണം നടത്തിയാണ് പോലീസ് രഞ്ജിത്തിനെ കുടുക്കിയത്. യുവനടി അനുഭവിച്ച ട്രോമ വ്യക്തമായി മനസിലാക്കിയ പോലിസ് പെൺകുട്ടിയുടെ പരാതിയുടെ മെരിറ്റ്നനുസരിച്ച് ഉണർന്ന് പ്രവർത്തിച്ചു. സാധാരണയായി ഇത്തരം സെലിബ്രേറ്റികൾക്കെതിരായ കേസ്സുകളിൽ അല്പം അമാന്തം കാട്ടാറുള്ള പോലീസ് ഈ കേസിൽ കൂടുതൽ ജാഗ്രത കാട്ടി. പ്രതിയ്ക്ക് ഉപരി ക്കോടതികളിൽ വരെ പോയി മുൻകൂർ ജാമ്യം നേടാവുന്ന സാഹചര്യം പൂർണ്ണമായി ഒഴിവാക്കി രണ്ട് ദിവസം കൊണ്ട് അറസ്റ്റിലേക്ക് കടക്കുകയായിരുന്നു. കോട്ടയത്ത് സിനിമാ ചിത്രീകരണത്തിന് ശേഷം തൊടുപുഴ വഴി കട്ടപ്പനയിലേക്ക് കടക്കാൻ ശ്രമിക്കവേ മുട്ടത്ത് വാഹനം കുറുകെ ഇട്ടാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.ഇന്നലെ രാത്രി 11.50 ഓടെ തൊടുപുഴ സ്റ്റേഷനിൽ നിന്ന് കൊച്ചിയിലേക്ക് കൊണ്ട് പോകവേ മാധ്യമങ്ങളോട് ഒന്നും പ്രതികരിക്കാൻ രഞ്ജിത്ത് ശ്രമിച്ചില്ല.

അറസ്റ്റിലായ രഞ്ജിത്തിനെ കൊച്ചിയിലേക്ക് കൊണ്ട് പോയി , പീഢന പരാതി കൊച്ചി ഡി സി പി അന്വേഷിക്കും

ഇടുക്കി: യുവനടിയുടെ പീഡന പരാതിയില്‍ അറസ്റ്റിലായ സംവിധായകനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ രഞ്ജിത്തിനെ കൊച്ചിയിലേക്ക് കൊണ്ട് പോയി. എറണാകുളത്ത് സെൻട്രൽ പോലീസ് സ്റ്റേഷനിൽ എത്തിച്ച് ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും.

കോട്ടയത്ത് നിന്ന് ഇടുക്കിയിലേക്ക് ഒളിച്ച് കടക്കാനുള്ള യാത്രക്കിടെയാണ് ഇയാളെ പിടികൂടിയത്. കൊച്ചിയിൽ നിന്നുള്ള അന്വേഷണ സംഘം തൊടുപുഴയിലെത്തിയിരുന്നു.

രഞ്ജിത്ത് ഇപ്പോള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ യുവനടിയാണ് പരാതി നല്‍കിയത്. ലൊക്കേഷനില്‍ കാരവനിൽ വെച്ച് ജനുവരിയിൽ രഞ്ജിത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. രണ്ട് ദിവസം മുമ്പ് കൊച്ചിയില്‍വെച്ച് യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. മൊഴിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പോലീസ് നടപടി.
ജനുവരിയിൽ ഫോർട്ട്‌ കൊച്ചിയിൽ വെച്ചായിരുന്നു പീഢനശ്രമം നടന്നത്.

കേസ് വിവരം രഞ്ജിത്ത് അറിഞ്ഞ ശേഷം കോട്ടയത്ത് നിന്ന് ഇന്ന് ഇടുക്കിയിലെ കട്ടപ്പനയിലേക്ക് കടക്കാൻ ശ്രമിക്കവേ മുട്ടത്ത് വെച്ച് കാർ തടഞ്ഞായിരുന്നു പിടികൂടിയത്.
പിടിക്കപെടുമ്പോൾ നടൻ ബോബി കുര്യനും കൂടെ ഉണ്ടായിരുന്നു. രഞ്ജിത്തിനൊപ്പം കസ്റ്റഡിയിലായ വരെ വിട്ടയച്ചേക്കും.
രാവിലെ മുതൽ പോലീസ് നീരിക്ഷണത്തിൽ ആയിരുന്നു.കേസന്വേഷണത്തിന് കൊച്ചി ഡി സി പി അശ്വതി ജിജി നേതൃത്വം നൽകും. 28 ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ 30 ന് എറണാകുളം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ രഞ്ജിത്ത് പിടിയിലാകുന്നത്. സിനിമാ മേഖലയെ സംബന്ധിച്ച് ഞെട്ടിക്കുന്ന വാർത്തയാണിത്.

മണ്ണാർക്കാട്ട് വിദ്യാർഥികൾ തമ്മിൽ സംഘർഷം

പാലക്കാട്: മണ്ണാർക്കാട് കുമരംപുത്തൂർ കല്ലടി ഹൈസ്കൂളിൽ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം .സംഘർഷം ഒഴിവാക്കുന്നതിന്ന് ഇടപെട്ട ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനമേറ്റു.

കണ്ണിന് മുകളിൽ മുറിവേറ്റ വിദ്യാർത്ഥി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
രക്ഷിതാക്കൾ മണ്ണാർക്കാട് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന്
പോലീസ് അന്വേഷണം ആരംഭിച്ചു.

വിഡി സതീശൻ മുഖ്യമന്ത്രിയെ മൂക്ക് കൊണ്ട് ‘ഋത്വിക്ക് റോഷ’നെന്ന് എഴുതിക്കുമെന്ന് നടൻ സലിംകുമാർ

എറണാകുളം :ദയവ് ചെയ്ത് മുഖ്യമന്ത്രി വി ഡി സതീശൻനെ ചർച്ചക്ക് വെല്ലു വിളിക്കരുതെന്ന് നടൻ സലിം കുമാർ.
പുലിമടയിൽ തല വയ്ക്കരുതെന്ന് മുഖ്യമന്ത്രിയോട് നടൻ്റെ ഉപദേശം.
മുഖ്യമന്ത്രിയെ മൂക്ക് കൊണ്ട് ‘ഋതിക്ക് റോഷൻ’ എന്ന് വി ഡി എഴുതിക്കും എന്നും സലിം കുമാർ പരിഹസിച്ചു.

നേരെത്തെ തോമസ് ഐസക്കിനെകൊണ്ട് ധൃതരാഷ്ട്രർ എന്ന് എഴുതിച്ച ആളാണ് വി ഡി സതീശൻ .
കേസെടുത്തതിനെ കുറിച്ചുള്ള ചോദ്യത്തിന് മായാവിയിലെ
‘ഇതൊക്കെ യെന്ത്‌ ’എന്ന ഡയലോഗാണ് സലിം കുമാർ പറഞ്ഞത്.
ഊളം പാറ എന്നൊരു സ്ഥലം ഇല്ല .
അങ്ങനെ രണ്ടു ആളുകളും ഇല്ല .
ഉണ്ടെങ്കിൽ അവരുടെ മേൽവിലാസം തരണം എന്ന് മുഖ്യമന്ത്രിയോട് സലിം കുമാർ ആവശ്യപ്പെട്ടു.

താൻ ആരെയും കളിയാക്കിയിട്ടില്ല എന്ന് സലിം കുമാർ പറഞ്ഞു.
സി പി ഐ എം
സ്വർണം ഉള്ള ഇടത്ത് സഖാവിനെ കൊണ്ട് ഇരുത്തും.
സഖാവ് സ്വർണം ചെ മ്പാക്കി മറ്റും.
ശാസ്ത്രത്തെ വരെ സിപിഐഎം തോൽപ്പിച്ചു.
സഖാക്കൾ ശീലിച്ചതെ പാലിക്കു എന്നും സലിം കുമാർ വിമർശിച്ചു.

പൂഞ്ഞാറിലെ യുഡിഎഫ് സ്ഥാനാർത്ഥി സെബാസ്റ്റ്യൻ എം.ജെയ്ക്ക് ഊഷ്മള വരവേല്പ്

കോട്ടയം:പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ യുഡിഫ് സ്ഥാനാർഥി അഡ്വ സെബാസ്റ്റ്യൻ എം ജെ(സജി ജോസഫ്)ന്റെ വാഹന പര്യടനം ഇന്ന് പൂഞ്ഞാർ, തിടനാട് പഞ്ചായത്തുകളിൽ പൂർത്തിയായി. നെല്ലിക്കച്ചാലിൽ നിന്ന് ആരംഭിച്ച പര്യടനം യുഡിഫ് കൺവീനർ പ്രകാശ് പുളിക്കൻ ഉദ്ഘാടനം ചെയ്തു. പൂഞാർ, തിടനാട് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ ആവേശകരമായ സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയത്. പിണ്ണാക്കനാട് നടന്ന സമാപന യോഗത്തിൽ നിരവധി യു ഡി എഫ് പ്രവർത്തകർ അണിചേർന്നു.

യുവനടിയുടെ പീഡന പരാതിയില്‍ സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റില്‍

ഇടുക്കി: യുവനടിയുടെ പീഡന പരാതിയില്‍ സംവിധായകനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ രഞ്ജിത്ത് അറസ്റ്റില്‍. തൊടുപുഴ പൊലീസ് ആണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. ഇടുക്കി എസ്പിയുടെ നിര്‍ദേശപ്രകാരമാണ് അറസ്റ്റ്. കൊച്ചിയില്‍ നിന്ന് ഇടുക്കിയിലേക്കുള്ള യാത്രക്കിടെയാണ് അറസ്റ്റ്.

രഞ്ജിത്ത് ഇപ്പോള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നടിയാണ് പരാതി നല്‍കിയത്. ലൊക്കേഷനില്‍വെച്ച് രഞ്ജിത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. രണ്ട് ദിവസം മുമ്പ് കൊച്ചിയില്‍വെച്ച് യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. മൊഴിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് എന്നാണ് വിവരം.

നേരത്തെയും രഞ്ജിത്തിനെതിരെ പീഡന പരാതികള്‍ ഉയര്‍ന്നിരുന്നു. ഒരു ബംഗാളി നടിയും ഒരു യുവാവുമാണ് രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ബംഗാളി നടിയുടെ പരാതിയില്‍ രഞ്ജിത്തിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഈ കേസുകളില്‍ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. യുവനടിയുടെ പരാതിയില്‍ രഞ്ജിത്തിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തതെന്നാണ് വിവരം.

വാഗമണിൽ ആവേശം വനോളം ഉയർത്തി സിറിയക് തോമസ്

ഇടുക്കി:പീരുമേട് നിയോജക മണ്ഡലം യുഡിഫ് സ്ഥാനാർഥി സിറിയക് തോമസ് വാഗമണ്ണിൽ പര്യടനം നടത്തി. പള്ളികുന്നിൽ നിന്നും ആരംഭിച്ച പര്യടനം വാഗമണ്ണിന്റ വിവിധ മേഖലകളിൽ നടത്തിയ പര്യടനത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. പൂട്ടികിടക്കുന്ന തോട്ടം മേഖലയിലെ തൊഴിലാളികൾ അവരുടെ കഷ്ടതകൾ പങ്കുവെച്ചു. തൃതല പഞ്ചായത്ത്‌ അംഗങ്ങൾ യുഡിഫ് നേതാക്കൾ തുടങ്ങിയവർ പര്യടനത്തിന് നേതൃത്വം നൽകി.