Home Blog Page 673

സ്വർണക്കൊള്ള കേസ്, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ ദേവസ്വം കമ്മിഷണറുമായ എൻ.വാസുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ ദേവസ്വം കമ്മിഷണറുമായ എൻ.വാസുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു.എസ്പി ശശിധരനാണ് വാസുവിൻ്റെ മൊഴി രേഖപ്പെടുത്തിയത്.

വാസുവിന്റെ പിഎ സുധീഷ് കുമാറിനെ ചോദ്യം ചെയ്തതിനു പിന്നാലെയാണു നടപടി.ദ്വാരപാലക ശിൽപങ്ങളുടെയും ശ്രീകോവിലിൻ്റെയും മുഖ്യജോലികൾ പൂർത്തിയാക്കിയ ശേഷം സ്വർണം ബാക്കിയുണ്ടെന്നും സഹായം ആവശ്യമുള്ള പെൺകുട്ടിയുടെ വിവാഹാവശ്യത്തിന് ഇത് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നു എന്നും പറഞ്ഞ് കേസിലെ ഒന്നാംപ്രതിയായ ഉണ്ണിക്കൃഷ്‌ണൻ പോറ്റി വാസുവിന് ഇമെയിൽ അയച്ചിരുന്നു.

2019 ഡിസംബർ 9ന് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഇമെയിൽ തനിക്കു വന്നിരുന്നു എന്ന് വാസുവും പിന്നീട് പറഞ്ഞു.

നഗരസഭ ബിജെപി സ്ഥാനാർത്ഥി നിർണയം അന്തിമ ഘട്ടത്തിൽ

തിരുവനന്തപുരം. നഗരസഭ ബിജെപി സ്ഥാനാർത്ഥി നിർണയം അന്തിമ ഘട്ടത്തിൽ.വാർഡ് തലങ്ങളിൽ നിന്നുള്ള മൂന്നംഗ സ്ഥാനാർത്ഥി പട്ടിക ജില്ലാ നേതൃത്വത്തിന് കൈമാറി.സംസ്ഥാന അധ്യക്ഷന്റെ അനുമതിയോടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഒരാഴ്ചക്കുള്ളിൽ.വി വി രാജേഷ്,മഹേശ്വരൻ നായർ,തമ്പാനൂർ സതീഷ്,എം ആർ ഗോപൻ,കരമന അജിത്,വിവി ഗിരി,എസ് കെ പി രമേശ്,പാപ്പനംകോട് സജി,സിമി ജ്യോതിഷ് ,ആശ നാഥ്,മഞ്ജു ജി എസ് തുടങ്ങിയ നേതാക്കൾ സ്ഥാനാർത്ഥികൾ ആകും.71 വാർഡുകളിലാണ് ബിജെപിക്ക് സ്വാധീനമുള്ളത്

നഗരസഭ പിടിക്കാൻ നേതാക്കളെ കളത്തിലിറക്കി ബിജെപി.ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് തിരുവനന്തപുരം നഗരസഭയുടെ ചുമതല.നേതാക്കളുടെ നേതൃത്വത്തിൽ പദയാത്രകൾ.സംസ്ഥാന നേതാക്കൾ മത്സരിക്കാൻ ഉദ്ദേശിക്കുന്ന നിയമസഭാ മണ്ഡലം കേന്ദ്രീകരിച്ചാണ് പദയാത്രകൾ

രാജീവ് ചന്ദ്രശേഖർ നേമം വി മുരളീധരൻ-കഴക്കൂട്ടം എസ് സുരേഷ് കോവളം – നേമം ,വി വി രാജേഷ് – വട്ടിയൂർക്കാവ്
R ശ്രീലേഖ റിട്ട് ഐപിഎസ് -തിരുവനന്തപുരം സെൻട്രൽ, കരമന ജയൻ – തിരു സെൻട്രൽ എന്നിങ്ങനെയാണ് ചുമതല.

സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധന. 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 90,320 രൂപയായി. ഗ്രാമിന് 15 രൂപയാണ് കൂടിയത്. 11,290 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഒരിടവേളയ്ക്ക് ശേഷം ഒക്ടോബര്‍ 28നാണ് സ്വര്‍ണവില ആദ്യമായി 90,000ല്‍ താഴെയെത്തിയത്. എന്നാല്‍ വെള്ളിയാഴ്ച ആയിരത്തിലധികം രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 90,000 കടക്കുകയായിരുന്നു. കഴിഞ്ഞ പത്തുദിവസത്തിനിടെ പവന്‍ വിലയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. 9000 രൂപ കുറഞ്ഞ ശേഷം ഒക്ടോബര്‍ 30 മുതലാണ് വില കൂടാന്‍ തുടങ്ങിയത്.

റെയിൽവേ സ്റ്റേഷനിൽ നിന്ന് 8 കിലോ കഞ്ചാവ്,അതിഥിതൊഴിലാളികള്‍ പിടിയില്‍

ആലുവ. റെയിൽവേ സ്റ്റേഷനിൽ നിന്ന് 8 കിലോ കഞ്ചാവ് പിടികൂടി. ഹൗറ എക്സ്പ്രസിൽ ആണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്.മലേക്കുൾ ഷേക്ക്, മുകലേശ്വർ റഹ്മാൻ എന്നിവരെയാണ് പിടികൂടിയത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന

കുതിരാനിൽ ഇറങ്ങിയ കാട്ടുകൊമ്പനെ പൂട്ടാൻ ദൗത്യസംഘം

തൃശ്ശൂർ. കുതിരാനിൽ ഇറങ്ങിയ കാട്ടുകൊമ്പനെ പൂട്ടാൻ വനം വകുപ്പ്.ആനയെ ജനവാസ മേഖലയിൽ നിന്ന് നീക്കാൻ പ്രത്യേക ദൗത്യം.വയനാട്ടിൽ നിന്ന് കുങ്കിയാനകളെ എത്തിച്ച് ആനയെ കാടുകയറ്റി സോളാർവേലി സ്ഥാപിക്കാനാണ് ആദ്യ പ്ലാൻ.ആദ്യ പ്ലാൻ വിജയം കണ്ടില്ലെങ്കിൽ മയക്കുവെടി വെച്ച് ആനയെ പിടികൂടും.ആനയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ Al ക്യാമറ സ്ഥാപിച്ചു

ഡ്രോൺ ഉപയോഗിച്ചും ആനയെ നിരീക്ഷിക്കുന്നു.ആനയുടെ ആരോഗ്യസ്ഥിതി സാധാരണ നിലയിൽ എന്ന് കണ്ടാൽ അടിയന്തരമായി ദൗത്യം തുടങ്ങും.ആനയെ നിരീക്ഷിക്കാൻ വയനാട്ടിൽ നിന്നുള്ള സംഘം കുതിരാനിൽ എത്തി

ലോകകിരീടം നേടിയ ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത് വമ്പന്‍ പാരിതോഷികങ്ങള്‍

ഐസിസി ഏകദിന ലോകകിരീടം നേടിയ ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത് വമ്പന്‍ പാരിതോഷികങ്ങള്‍. ചാംപ്യന്‍മാരായ ഹര്‍മന്‍പ്രീത് കൗറിനും സംഘത്തിനും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) 51 കോടി രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയാണ് അവാര്‍ഡ് തുക പ്രഖ്യാപിച്ചത്.

ലോക കിരീടത്തോടൊപ്പം ചാംപ്യന്മാരായ ഇന്ത്യന്‍ ടീമിന് 39.78 കോടിയുടെ (4.48 മില്യണ്‍ യുഎസ് ഡോളര്‍) പ്രൈസ് മണിയും ഐസിസി സമ്മാനിച്ചിരുന്നു. കായിക ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രൈസ് മണിയാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. കഴിഞ്ഞ പുരുഷ ലോകകപ്പിലെ വിജയിച്ച ടീമിന് 35.51 കോടി രൂപയാണ് നല്‍കിയത്.

വിജയികളായ ഇന്ത്യന്‍ ടീമിന് ആകെ 123 കോടി രൂപയാണ് പാരിതോഷികമായി ലഭിക്കുക. 2022-ലെ ടൂര്‍ണമെന്റിന് നല്‍കിയ സമ്മാനത്തുകയേക്കാള്‍ 297 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. പുരുഷ-വനിതാ ടീമുകളുടെ സമ്മാനത്തുക തുല്യമായി നല്‍കാന്‍ ഐസിസി തീരുമാനിച്ചതോടെയാണ് വന്‍ വര്‍ധനയുണ്ടായത്.

ഫൈനലിൽ പരാജയപ്പെട്ട് രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയ്ക്ക് 19.88 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിച്ചത്. സെമി ഫൈനലില്‍ തോറ്റ ഓസ്‌ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും 9.94 കോടി രൂപവീതവും ലഭിക്കും. 2017ലെ വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് വിജയത്തിന് അടുത്തെത്തി 9 റണ്‍സ് തോല്‍വി വഴങ്ങിയെങ്കിലും ടീം അംഗങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും ബിസിസിഐ 50 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ടെമ്പോ ട്രാവലർ നിർത്തിയിട്ട ട്രക്കിലിടിച്ച് 15 പേർ മരിച്ചു

ജയ്പൂർ: രാജസ്ഥാനിൽ ടെമ്പോ ട്രാവലർ നിർത്തിയിട്ട ട്രക്കിലിടിച്ച് 15 പേർ മരിച്ചു. 3 പേർക്ക് പരിക്കേറ്റു. ജയ്പൂരിൽ നിന്നും 400 കിലോമീറ്റർ അകലെ ഫാലോടി ജില്ലയിലെ ഭാരത് മാല ദേശീയ പാതയിലെ മറ്റോഡ ഗ്രാമത്തിലാണ് സംഭവം.


ബിക്കാനിറിലെ കോലായത്ത് ക്ഷേത്രം സന്ദർശിച്ച് വരുന്ന വഴിയായിരുന്നു അപകടം. ജയ്പൂരിലെ സർസഗർ‌ പ്രദേശത്തെ താമസക്കാരാണിവർ. 15 പേരും സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. 2 സ്ത്രീകൾക്ക് ഗുരുതര പരിക്കുണ്ട്.


പരിക്കേറ്റവരെ ആദ്യം ഓസിയാൻ ആശുപത്രിയിലേക്കും പിന്നീട് ജയ്പൂരിലെ ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു- ജോദ്പൂർ പൊലീസ് ഉദ്യോഗസ്ഥൻ ഓം പ്രകാശ് പറഞ്ഞു.

നിർമാണത്തിനിടെ ബോംബ് പൊട്ടി മരിച്ച ഷെറിനെ രക്തസാക്ഷിയാക്കി DYFI പ്രമേയം

പാനൂര്‍. പാനൂരിലെ ബോംബ് സ്ഫോടനം.നിർമാണത്തിനിടെ ബോംബ് പൊട്ടി മരിച്ച ഷെറിൻ ‘രക്തസാക്ഷി’.ഷെറിനെ രക്തസാക്ഷിയാക്കി DYFI പ്രമേയം.രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചത് കുന്നോത്തുപറമ്പ് മേഖലാ സമ്മേളനത്തിൽ.ഷെറിനെ ഉൾപ്പെടെ സിപിഐഎം തള്ളിപ്പറഞ്ഞിരുന്നു.ബോംബ് സ്ഫോടനത്തിൽ ഷെറിൻ കൊല്ലപ്പെട്ടത് 2024 ഏപ്രിലിൽ അഞ്ചിന്.ഷെറിൻ ഉൾപ്പെടെ 15 DYFI പ്രവർത്തകരായിരുന്നു പ്രതികൾ

SIRനെതിരെ തെരുവിൽ പ്രതിഷേധിക്കാൻ തൃണമൂൽ കോൺഗ്രസ്‌

കൊല്‍ക്കൊത്ത. വോട്ടർ പട്ടിക തീവ്ര പരിഷ്കരണ (SIR) ത്തിനെതിരെ തെരുവിൽ പ്രതിഷേധിക്കാൻ തൃണമൂൽ കോൺഗ്രസ്‌.മുഖ്യമന്ത്രി മമത ബാനർജിയും,എംപി അഭിഷേക് ബാനർജിയും നാളെ കൊൽക്കത്തയിൽ പ്രതിഷേധിക്കും.SIR നടപടികൾ നാളെ ആരംഭിക്കുന്ന പശ്ചാത്തല ത്തിലാണ് പ്രതിഷേധം.TMC ഒരു പ്രശ്നത്തിനായി കാത്തിരിക്കുക യായിരുന്നു എന്ന്
ബിജെപി നേതാവ് ദിലീപ് ഘോഷ്.ബംഗാളിൽ സ്ഥിതി TMC ക്ക് മോശമാണ്.

SIR ലൂടെ ജനകീയ വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ശ്രമം എന്നും ദിലീപ് ഘോഷ്

മന്ത്രവാദത്തിന് തയ്യാറാകാതിരുന്ന യുവതിയുടെ മുഖത്ത് തിളച്ച മീൻ കറി ഒഴിച്ച കേസ്, പ്രതിയെ പൊലീസ് സംരക്ഷിക്കുകയാണെന്ന് ആക്ഷേപം

കൊല്ലം. ആയൂരിൽ മന്ത്രവാദത്തിന് തയ്യാറാകാതിരുന്ന യുവതിയുടെ മുഖത്ത് തിളച്ച മീൻ കറി ഒഴിച്ച കേസിലെ പ്രതിയെ പൊലീസ് സംരക്ഷിക്കുകയാണെന്ന് ആക്ഷേപം. പ്രതി സജീറിനെ ഇതുവരെയും പിടികൂടാൻ ചടയമംഗലം പൊലീസിനായില്ല. മുൻകൂർജാമ്യത്തിനായ് കോടതിയെ സമീപിച്ച പ്രതിക്ക് ഇതിനുള്ള സൗകര്യം പൊലീസ് ഒരുക്കി നൽകുകയാണെന്നാണ് ആക്ഷേപം. കേസിൽ മന്ത്രവാദിയെ പ്രതി ചേർക്കണമെന്ന വീട്ടുകാരുടെ ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. ഇതുവരെയും ഇയാളെ ചോദ്യം ചെയ്യാനും പൊലീസ് തയ്യാറായിട്ടില്ല. 9 വയസ്സുള്ള കുട്ടിയെ സജീർ ക്രൂരമായി ഉപദ്രവിച്ചതായി ബന്ധുക്കൾ മൊഴി നൽകിയിരുന്നു. ഇതിൽ കേസെടുക്കാനും പൊലീസ് തയ്യാറായിട്ടില്ല.
അതേസമയം പരിക്കുകൾ ഭേദപ്പെട്ട റെജില ആശുപത്രി വിട്ടു.