Home Blog Page 667

ബിലാസ് പൂർ ട്രെയിൻ അപകടം:മരണം എട്ട് ആയി

ബിലാസ് പൂർ. ട്രെയിൻ അപകടം: മരണം 8 ആയി.11 പേർ നിലവിൽ ചികിത്സയിൽ.3 പേരുടെ നില ഗുരുതരം.ഉന്നത റയിൽവേ ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തി.ട്രാക്കുകൾ പുനസ്ഥാപിക്കാൻ ശ്രമം തുടരുന്നു. ഇന്നുച്ചയോടെ ട്രാക്കുകൾ പുനസ്ഥാപിക്കാൻ ആകുമെന്ന് റെയിൽവേ. ഇന്നലെ വൈകിട്ടാണ് ചരക്കുവണ്ടിയിലേക്ക് മെമു ഇടിച്ചുകയറിയത്.

ക്ഷേത്ര കാണിക്കവഞ്ചി തകർത്ത് പണം കവർന്നു… മൂന്നു പേർ അറസ്റ്റിൽ

കരുനാഗപ്പള്ളി: ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന കാണിക്കവഞ്ചി തകർത്ത് മോഷണം നടത്തിയ മൂന്നു പേരെ നാട്ടുകാർ പിടികൂടി പോലിസിൽ ഏൽപ്പിച്ചു.
കുലശേഖരപുരം കോട്ടക്കുപുറം അമ്പീ ലേത്ത് ഭഗവതീ ക്ഷേത്രത്തിലെ ഉപദേവന്മാരുടെ മുന്നിൽ സ്ഥാപിച്ചിരുന്ന അഞ്ച് കാണിക്കവഞ്ചികൾ തകർത്താണ് മോഷണം നടത്തിയത്.
ശനിയാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. അടുത്ത ദിവസം ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് കാണിക്കവഞ്ചി തകർത്ത നിലയിൽ കണ്ടത്.തുടർന്ന് സി സി ടി വി പരിശോധിച്ചപ്പോൾ ലഭിച്ച ചിത്രം വെച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കളെ പിടികൂടാൻ കഴിഞ്ഞത്.
ക്ഷേത്രത്തിന് സമീപത്തായി വാടകയ്ക്കു താമസിക്കുന്ന സന്തോഷ്, അയാളുടെ സഹോദരൻ ബ്ലേഡ് അയ്യപ്പൻ, സമീപവാസി ആയ ശ്യാം എന്നിവരെയാണ് പിടികൂടിയത്.
മോഷണം നടത്തേണ്ട സ്ഥലം കണ്ടെത്തിയ ശേഷം സന്തോഷ് സഹോദരനെ വിളിച്ചു വരുത്തി മോഷണം നടത്തുക ആയിരുന്നു പതിവ്.ഇത്തരത്തിൽ നിരവധി ക്ഷേത്രങ്ങളിൽ ഇവർ മോഷണം നടത്തിയതായിട്ടാണ് അറിയുന്നത്.
തെങ്ങുകയറുന്ന ജോലി ചെയ്യുന്ന സന്തോഷിനെ തേങ്ങാ ഇടാനുണ്ടെന്ന് പറഞ്ഞ് ക്ഷേത്രത്തിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിൻ്റെ ചുരുൾ അഴിയുന്നത്.തുടർന്ന് സന്തോഷിൻ്റെ വീട്ടിൽ നിന്നും ബ്ലേഡ് അയ്യപ്പനേയും പിടികൂടി.പോലിസിൽ ഏൽപ്പിച്ചു.ഇരുപത്തി അയ്യായിരത്തിലധികം രൂപയും നിലവിളക്കുകളും നഷ്ടമായതായി പറയുന്നു. ക്ഷേത്ര ഭാരവാഹികളായ കൃഷ്ണൻകുട്ടി, മനോജ്, ലീലാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് മോഷ്ടാക്കളെ പിടികൂടി പോലിസിൽ ഏൽപിച്ചത്. മൂന്ന്പ്രതികളേയും കോടതി റിമാൻഡ് ചെയ്തു.

രണ്ടാം വിവാഹത്തിന് മുന്‍‌പ് ആദ്യഭാര്യയുടെ ഭാഗം കേൾക്കണമെന്ന് ഹൈക്കോടതി

മുസ്‌ലിം പുരുഷന്റെ രണ്ടാം വിവാഹത്തിന് മുന്‍‌പ് ആദ്യഭാര്യയുടെ ഭാഗം കേൾക്കണമെന്ന് ഹൈക്കോടതി വിധി. ആദ്യഭാര്യയെ കേട്ട ശേഷമേ  രണ്ടാം വിവാഹം റജിസ്റ്റർ ചെയ്യാവൂ.  ആദ്യഭാര്യ എതിർത്താല്‍ വിഷയം കോടതിക്ക് പരിഗണിക്കാം. ഇസ്‌ലാംമത വിശ്വാസിയുടെ ഹർജിയിലാണ് ഹൈക്കോടതി വിധി.

കിഫ്ബി രജതജൂബിലിയുടെ ഉദ്ഘാടനം നടന്നു

തിരുവനന്തപുരം. കേരളത്തിലെ അടിസ്ഥാന സൗകര്യവികസനത്തിന് നെടുംതൂണായ കിഫ്ബി ഇരുത്തിയഞ്ചാം വര്‍ഷത്തില്‍. രജതജൂബിലി വര്‍ഷത്തില്‍ 50000 കോടിയുടെ പദ്ധതികളാണ് യാഥാര്‍ത്ഥ്യമാകുന്നത്. കിഫ്ബി രജതജൂബിലിയുടെ ഉദ്ഘാടനം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. നവകേരള നിർമിതിയുടെ പ്രധാന പങ്കാളി കിഫ്ബി എന്ന് മുഖ്യമന്ത്രി പറഞ്ഞു

1999 നവംബര്‍ 11 നായിരുന്നു കിഫ്ബിയുടെ പ്രാരംഭ രൂപം നിലവില്‍ വന്നതെങ്കിലും 2016 ഓടെയാണ് അടിസ്ഥാന സൗകര്യ മേഖലയില്‍ കിഫ്ബി സജീവമായത്. 50000 കോടിയുടെ പദ്ധതികള്‍ ലക്ഷ്യമിട്ട് തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ ഒമ്പത് വര്‍ഷം കൊണ്ട് 90562 കോടിയിലെത്തി. 1190 പദ്ധതികളില്‍ 21881 കോടിയുടെ പദ്ധതികള്‍ പൂര്‍ത്തിയായി. കിഫ്ബി രജത ജൂബിലി ആഘോഷം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

രാഷ്ട്രീയ വേർതിരിവില്ലാതെ കിഫ്ബി പണം സർക്കാർ ഉപയോഗിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവ കേരള നിർമ്മിതിയുടെ പ്രധാന പങ്കാളിയായി കിഫ്ബിയെ കൊണ്ട് പോകുമെന്നും മുഖ്യമന്ത്രി

ഭാവിയില്‍ സംസ്ഥാനത്തിന് ഉണ്ടാകുന്ന വരുമാനം മുന്‍നിറുത്തി പുറത്തുനിന്നുള്ള ധന സമാഹരണത്തിലൂടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കാനാണ് കിഫ്ബി ലക്ഷ്യമിട്ടത്. മലർപൊടികാരൻറെ സ്വപ്നം എന്ന് പറഞ്ഞ് ആക്ഷേപിച്ചവർക്ക് മുന്നിൽ കിഫ്ബി അഭിമാന പദ്ധതിയായി മാറിയെന്ന് ധനമന്ത്രി KN ബാലഗോപാൽ

ചടങ്ങിൽ കിഫ്ബി സി. ഇ. ഒ KM എബ്രഹാം നവ കേരള ദർശനവും കിഫ്ബിയും എന്ന വിഷയത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രതിസന്ധിഘട്ടത്തിൽ ഊർജ്ജം നൽകിയത് മുഖ്യമന്ത്രിയെന്ന് KM എബ്രഹാം പറഞ്ഞു.

കിഫ്ബി വഴി ഇനി വന്‍ പദ്ധതികളാണ് വരാനിരിക്കുന്നത്. വിഴിഞ്ഞം തുറമുഖ വികസനത്തിന് പ്രത്യേക കമ്പനി, 14,600 കോടിയുടെ മൂന്ന് വ്യവസായ പാര്‍ക്കുകള്‍. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 227 കോടിയുടെ പദ്ധതികള്‍. 1900 കോടിയുടെ എസി റോഡ് വികസനം. 2135 കോടിയുടെ വയനാട് ഇരട്ടത്തുരങ്കം എന്നിവയാണ് ഭാവിയിലെ വമ്പൻ പദ്ധതികൾ

തലസ്ഥാനത്ത് എട്ടാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം

തിരുവനന്തപുരം.തലസ്ഥാനത്ത് എട്ടാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം.സ്കൂൾ വാൻ ഡ്രൈവർ പിടിയിൽ.പിടിയിലായത് ചാക്ക സ്വദേശി വേലപ്പൻ(65)പേട്ട പോലീസ് ആണ് പ്രതിയെ പിടികൂടിയത്. മാസങ്ങളോളമായി ഇയാൾ പെൺകുട്ടിയോട് മോശമായി പെരുമാറി.പലതവണ പറഞ്ഞു വിലക്കിയിട്ടും ലൈംഗിക ചൂഷണം തുടർന്നു. നിവർത്തികെട്ട് അധ്യാപികയോട് വിവരം അറിയിക്കുകയായിരുന്നു

ബിലാസ്പൂര്‍ ട്രയിന്‍ അപകടം, റെയിൽവേ അന്വേഷണത്തിന് ഉത്തരവിട്ടു

ബിലാസ്പൂര്‍.ചത്തീസ്‌ഗഡിലെ ബിലാസ്പൂരിൽ നടന്ന ട്രയിന്‍ അപകടം സംബന്ധിച്ച് റെയിൽവേ അന്വേഷണത്തിന് ഉത്തരവിട്ടു.. പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനിലേക്ക് ഇടിച്ചുകയറിയ അപകടത്തില്‍ അഞ്ച് പേർ മരിച്ചു,നിരവധി പേർക്ക് പരിക്ക്.

ബിലാസ്പൂർ സ്റ്റേഷന് സമീപം വൈകീട്ട് 4 മണിയോടെയാണ് അപകടം.കോർബ യിൽ നിന്നും ബിലാസ് പൂരിലേക്ക് പോകുകയായിരുന്ന മെമു ട്രെയിൻ, ഗുഡ്സ് ട്രെയിനിന്റ പിറകിൽ ഇടിച്ചു കയറുകയായിരുന്നു.ആരുടെയും റെയിൽവേ പോലീസിന്റെയും നേതൃത്വത്തിലാണ് ആദ്യഘട്ട രക്ഷാപ്രവർത്തനം നടത്തിയത്.

തകർന്ന ബോഗികളുടെ അവശിഷ്ടങ്ങൾക്കുള്ളിൽ ആളുകൾ കുടുങ്ങിക്കിടപ്പുണ്ടോ എന്ന പരിശോധന തുടരുകയാണ്.റെയിൽവേയുടെ പ്രത്യേക രക്ഷാ സംഘത്തെ സ്ഥലത്തേക്ക് അയച്ചു. ഉന്നത റെയിൽവേ ഉദ്യോഗസ്ഥർ അപകടസ്ഥലം സന്ദർശിച്ചു.അപകടം സംബന്ധിച്ച് റെയിൽവേ അന്വേഷണത്തിന് ഉത്തരവിട്ടു.

അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും, ഗുരുതരമായി പരിക്കേറ്റവർക്ക് 5 ലക്ഷം രൂപയും, നിസാര പരിക്കേറ്റ യാത്രക്കാർക്ക് 1 ലക്ഷം രൂപയും റയിൽവേ സഹായധനം പ്രഖ്യാപിച്ചു.യാത്ര ക്കാർക്ക് സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാൻ മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകി.

നാലാം ക്ലാസ് വിദ്യാർത്ഥി ഉപയോഗശൂന്യമായ കിണറ്റിൽ വീണു മരിച്ചു

കൊട്ടാരക്കര.നാലാം ക്ലാസ് വിദ്യാർത്ഥി കിണറ്റിൽ വീണു മരിച്ചു. തേവലപ്പുറം കരുവായത്താണ് സംഭവം.ലിജി – ലക്ഷ്മിരാജ് ദമ്പതികളുടെ മകൻ നിരഞ്ജൻ (11)ആണ് മരിച്ചത്.കൂട്ടുകാർക്കൊപ്പം ക്ഷേത്രത്തിൽ പോയി മടങ്ങുമ്പോൾ റബർ തോട്ടത്തിലെ ഉപയോഗശൂന്യമായ കിണറ്റിൽ വീഴുകയായിരുന്നു.മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ

മദ്യം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛനും കൂട്ടുനിന്ന കുട്ടിയുടെ അമ്മയ്ക്കും ജീവപര്യന്തം

മദ്യം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛനും കൂട്ടുനിന്ന കുട്ടിയുടെ അമ്മയ്ക്കും ജീവപര്യന്തം കഠിന തടവും 11,75,000 രൂപ പിഴയും വിധിച്ച് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി. തിരുവനന്തപുരം സ്വദേശിനിയായ യുവതിയെയും പാലക്കാട് സ്വദേശിയായ യുവാവിനെയുമാണ് കോടതി ശിക്ഷിച്ചത്. 2019 മുതല്‍ 2021 വരെ രണ്ട് വര്‍ഷം 11 വയസുകാരിയെ പീഡിപ്പിച്ചു എന്നാണ് കേസ്. ഭര്‍ത്താവിനെ ഉപേക്ഷിച്ച യുവതി മകളോടൊപ്പമാണ് യുവാവിന്റെ കൂടെ താമസിച്ചിരുന്നത്. കുട്ടിയുടെ തലയില്‍ ക്യാമറവെച്ചിട്ടുണ്ടെന്നും പീഡനവിവരം പുറത്ത് പറഞ്ഞാല്‍ തങ്ങള്‍ അറിയുമെന്നും പറഞ്ഞ് ഇവര്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു
കുട്ടിയുടെ ശാരീരികാവസ്ഥ മനസിലാക്കിയ ബന്ധുക്കള്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചതോടെയാണ് പീഡന വിവരം പുറംലോകം അറിഞ്ഞത്. ഐപിസി, പോക്സോ, ജുവനയില്‍ ജസ്റ്റിസ് വകുപ്പുകള്‍ ചേര്‍ത്താണ് ശിക്ഷ. മലപ്പുറം വനിതാ പൊലീസ് ആണ് കേസ് അന്വേഷിച്ചത്. വാദിക്ക് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സോമസുന്ദരന്‍ ഹാജരായി.

സംസ്ഥാന ചലച്ചിത്ര അവാർഡിൽ ബാലതാരങ്ങൾക്ക് പുരസ്കാരം നൽകാത്തതിൽ വിവാദം

കൊച്ചി. സംസ്ഥാന ചലച്ചിത്ര അവാർഡിൽ ബാലതാരങ്ങൾക്ക് പുരസ്കാരം നൽകാത്തതിൽ വിവാദം.ബാലതാരങ്ങളെ അവഗണിച്ചെന്നും ജൂറി നിലപാട് പ്രതിഷേധാർഹമെന്നും കുറ്റപ്പെടുത്തി സ്താനാർത്തി ശ്രീക്കുട്ടൻ എന്ന സിനിമയുടെ സംവിധായകൻ വിനേഷ് വിശ്വനാഥും ബാലതാരം ദേവനന്ദയും രംഗത്തെത്തി. പരാതി ചർച്ച ചെയ്യുമെന്നും അവാർഡിന് അർഹമായ സിനിമകൾ ഇല്ലെന്നാണ് ജൂറി അറിയിച്ചതെന്നുമാണ് സാംസ്കാരികമന്ത്രി സജി ചെറിയാന്റെ വിശദീകരണം.


ബാലതാരങ്ങളോ കുട്ടികൾക്കായുള്ള സിനിമയോ ഇന്നലെ പ്രഖ്യാപിച്ച ചലച്ചിത്ര പുരസ്കാരത്തിൽ ഇടംനേടിയിരുന്നില്ല. കുട്ടികളുടെ ക്രിയേറ്റീവായ സിനിമകൾ ഇല്ലെന്നും, അത്തരം സിനിമകൾ കണ്ടെത്തണമെന്നും ആയിരുന്നു ജൂറിയുടെ പരാമർശം. ഇതിന് പിന്നാലെയാണ്‌ പ്രതിഷേധവുമായി സിനിമ പ്രവർത്തകർ രംഗത്തെത്തിയത്. മികച്ച ബാലതാരത്തിനുള്ള പുരസ്കാരം പൂർണമായും ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് സ്ഥാനാർതി ശ്രീക്കുട്ടൻ സിനിമയുടെ സംവിധായകൻ വിനേഷ് വിശ്വനാഥ് ട്വന്റിഫോറിനോട് പറഞ്ഞു.വിഷയം ചർച്ച ചെയ്യുമെന്ന് മന്ത്രി സജി ചെറിയാൻ.
ബാലതാരങ്ങൾക്ക് പുരസ്കാരം നൽകാത്തതിൽ ദേവനന്ദയും രംഗത്തെത്തി. ബാലതാരങ്ങൾക്കും അവകാശങ്ങൾ ഉണ്ടെന്നും , കുട്ടികളും സമൂഹത്തിന്റെ ഭാഗമാണെന്നും ദേവനന്ദ സമൂഹം മാധ്യമത്തിൽ കുറിച്ചു. സ്വജന പക്ഷപാതത്തിലും വിലകുറഞ്ഞ രാഷ്ട്രീയക്കളിയിലും ആരും ഒട്ടും മോശമല്ല, വെറുതെ തള്ളി മറിച്ചിട്ടൊരു കാര്യവുമില്ല എന്നായിരുന്നു സംവിധായകൻ വിനയൻ ഫേസ്ബുക്കിൽ കുറിച്ചത്

പനപ്പെട്ടി ഗവ. എല്‍പിഎസില്‍ എംപി ഫണ്ടില്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി

ശാസ്താംകോട്ട. പനപ്പെട്ടി ഗവ. എല്‍പിഎസില്‍ എംപി ഫണ്ടില്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മുന്‍ എംപിയും വയോജന കമ്മീഷന്‍ ചെയര്‍പേഴ്‌സണുമായ കെ സോമപ്രസാദ് നിര്‍വഹിച്ചു. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്‌റ് ഗുരുകുലം രാഗേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ കെ പ്രസന്നകുമാരി സ്വാഗതം പറഞ്ഞു. ബ്‌ളോക്ക് പഞ്ചായത്ത്അംഗം കെ സനില്‍കുമാര്‍, പഞ്ചായത്ത് അംഗങ്ങളായ ആര്‍ ഉഷാകുമാരി,അനില്‍തുമ്പാടന്‍,പ്രീതാകുമാരി, ആര്‍ അജയകുമാര്‍, ശ്രീലതാരഘു, എം രജനി, ബിപിസി റോഷിന്‍ എം നായര്‍, മുന്‍ പ്രഥമാധ്യാപിക എസ് ഗീത,യുവശക്തി ഗ്രന്ഥശാലാപ്രസിഡന്‌റ് ഗോപകുമാര്‍, സ്‌കൂള്‍ വികസന സമിതി വൈസ് പ്രസിഡന്റ് സത്താര്‍ പോരുവഴി,എസ്എംസി ചെയര്‍പേഴ്‌സണ്‍ എ ജ്യോതിലക്ഷ്മി, അധ്യാപകന്‍ പ്രവീണ്‍കുമാര്‍ എസ്, പ്രഥമാധ്യാപിക ബിഐ വിദ്യാറാണി നന്ദി പറഞ്ഞു.


കെ.സോമപ്രസാദ് എംപി ആയിരിക്കെ അനുവദിച്ച 30.67ലക്ഷം രൂപയ്ക്കാണ് കെട്ടിടം നിര്‍മ്മിച്ചത്. എംപി,എംഎല്‍എ , പഞ്ചായത്ത് സമിതി, വാര്‍ഡ് അംഗം എന്നിവരെ ചടങ്ങില്‍ പുരസ്‌കാരം നല്‍കി ആദരിച്ചു.