കൊട്ടാരക്കര.നാലാം ക്ലാസ് വിദ്യാർത്ഥി കിണറ്റിൽ വീണു മരിച്ചു. തേവലപ്പുറം കരുവായത്താണ് സംഭവം.ലിജി – ലക്ഷ്മിരാജ് ദമ്പതികളുടെ മകൻ നിരഞ്ജൻ (11)ആണ് മരിച്ചത്.കൂട്ടുകാർക്കൊപ്പം ക്ഷേത്രത്തിൽ പോയി മടങ്ങുമ്പോൾ റബർ തോട്ടത്തിലെ ഉപയോഗശൂന്യമായ കിണറ്റിൽ വീഴുകയായിരുന്നു.മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ
മദ്യം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛനും കൂട്ടുനിന്ന കുട്ടിയുടെ അമ്മയ്ക്കും ജീവപര്യന്തം
മദ്യം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛനും കൂട്ടുനിന്ന കുട്ടിയുടെ അമ്മയ്ക്കും ജീവപര്യന്തം കഠിന തടവും 11,75,000 രൂപ പിഴയും വിധിച്ച് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി. തിരുവനന്തപുരം സ്വദേശിനിയായ യുവതിയെയും പാലക്കാട് സ്വദേശിയായ യുവാവിനെയുമാണ് കോടതി ശിക്ഷിച്ചത്. 2019 മുതല്‍ 2021 വരെ രണ്ട് വര്‍ഷം 11 വയസുകാരിയെ പീഡിപ്പിച്ചു എന്നാണ് കേസ്. ഭര്‍ത്താവിനെ ഉപേക്ഷിച്ച യുവതി മകളോടൊപ്പമാണ് യുവാവിന്റെ കൂടെ താമസിച്ചിരുന്നത്. കുട്ടിയുടെ തലയില്‍ ക്യാമറവെച്ചിട്ടുണ്ടെന്നും പീഡനവിവരം പുറത്ത് പറഞ്ഞാല്‍ തങ്ങള്‍ അറിയുമെന്നും പറഞ്ഞ് ഇവര്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു
കുട്ടിയുടെ ശാരീരികാവസ്ഥ മനസിലാക്കിയ ബന്ധുക്കള്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചതോടെയാണ് പീഡന വിവരം പുറംലോകം അറിഞ്ഞത്. ഐപിസി, പോക്സോ, ജുവനയില്‍ ജസ്റ്റിസ് വകുപ്പുകള്‍ ചേര്‍ത്താണ് ശിക്ഷ. മലപ്പുറം വനിതാ പൊലീസ് ആണ് കേസ് അന്വേഷിച്ചത്. വാദിക്ക് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സോമസുന്ദരന്‍ ഹാജരായി.
സംസ്ഥാന ചലച്ചിത്ര അവാർഡിൽ ബാലതാരങ്ങൾക്ക് പുരസ്കാരം നൽകാത്തതിൽ വിവാദം
കൊച്ചി. സംസ്ഥാന ചലച്ചിത്ര അവാർഡിൽ ബാലതാരങ്ങൾക്ക് പുരസ്കാരം നൽകാത്തതിൽ വിവാദം.ബാലതാരങ്ങളെ അവഗണിച്ചെന്നും ജൂറി നിലപാട് പ്രതിഷേധാർഹമെന്നും കുറ്റപ്പെടുത്തി സ്താനാർത്തി ശ്രീക്കുട്ടൻ എന്ന സിനിമയുടെ സംവിധായകൻ വിനേഷ് വിശ്വനാഥും ബാലതാരം ദേവനന്ദയും രംഗത്തെത്തി. പരാതി ചർച്ച ചെയ്യുമെന്നും അവാർഡിന് അർഹമായ സിനിമകൾ ഇല്ലെന്നാണ് ജൂറി അറിയിച്ചതെന്നുമാണ് സാംസ്കാരികമന്ത്രി സജി ചെറിയാന്റെ വിശദീകരണം.
ബാലതാരങ്ങളോ കുട്ടികൾക്കായുള്ള സിനിമയോ ഇന്നലെ പ്രഖ്യാപിച്ച ചലച്ചിത്ര പുരസ്കാരത്തിൽ ഇടംനേടിയിരുന്നില്ല. കുട്ടികളുടെ ക്രിയേറ്റീവായ സിനിമകൾ ഇല്ലെന്നും, അത്തരം സിനിമകൾ കണ്ടെത്തണമെന്നും ആയിരുന്നു ജൂറിയുടെ പരാമർശം. ഇതിന് പിന്നാലെയാണ് പ്രതിഷേധവുമായി സിനിമ പ്രവർത്തകർ രംഗത്തെത്തിയത്. മികച്ച ബാലതാരത്തിനുള്ള പുരസ്കാരം പൂർണമായും ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് സ്ഥാനാർതി ശ്രീക്കുട്ടൻ സിനിമയുടെ സംവിധായകൻ വിനേഷ് വിശ്വനാഥ് ട്വന്റിഫോറിനോട് പറഞ്ഞു.വിഷയം ചർച്ച ചെയ്യുമെന്ന് മന്ത്രി സജി ചെറിയാൻ.
ബാലതാരങ്ങൾക്ക് പുരസ്കാരം നൽകാത്തതിൽ ദേവനന്ദയും രംഗത്തെത്തി. ബാലതാരങ്ങൾക്കും അവകാശങ്ങൾ ഉണ്ടെന്നും , കുട്ടികളും സമൂഹത്തിന്റെ ഭാഗമാണെന്നും ദേവനന്ദ സമൂഹം മാധ്യമത്തിൽ കുറിച്ചു. സ്വജന പക്ഷപാതത്തിലും വിലകുറഞ്ഞ രാഷ്ട്രീയക്കളിയിലും ആരും ഒട്ടും മോശമല്ല, വെറുതെ തള്ളി മറിച്ചിട്ടൊരു കാര്യവുമില്ല എന്നായിരുന്നു സംവിധായകൻ വിനയൻ ഫേസ്ബുക്കിൽ കുറിച്ചത്
പനപ്പെട്ടി ഗവ. എല്‍പിഎസില്‍ എംപി ഫണ്ടില്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി
ശാസ്താംകോട്ട. പനപ്പെട്ടി ഗവ. എല്‍പിഎസില്‍ എംപി ഫണ്ടില്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മുന്‍ എംപിയും വയോജന കമ്മീഷന്‍ ചെയര്‍പേഴ്‌സണുമായ കെ സോമപ്രസാദ് നിര്‍വഹിച്ചു. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്‌റ് ഗുരുകുലം രാഗേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ കെ പ്രസന്നകുമാരി സ്വാഗതം പറഞ്ഞു. ബ്‌ളോക്ക് പഞ്ചായത്ത്അംഗം കെ സനില്‍കുമാര്‍, പഞ്ചായത്ത് അംഗങ്ങളായ ആര്‍ ഉഷാകുമാരി,അനില്‍തുമ്പാടന്‍,പ്രീതാകുമാരി, ആര്‍ അജയകുമാര്‍, ശ്രീലതാരഘു, എം രജനി, ബിപിസി റോഷിന്‍ എം നായര്‍, മുന്‍ പ്രഥമാധ്യാപിക എസ് ഗീത,യുവശക്തി ഗ്രന്ഥശാലാപ്രസിഡന്‌റ് ഗോപകുമാര്‍, സ്‌കൂള്‍ വികസന സമിതി വൈസ് പ്രസിഡന്റ് സത്താര്‍ പോരുവഴി,എസ്എംസി ചെയര്‍പേഴ്‌സണ്‍ എ ജ്യോതിലക്ഷ്മി, അധ്യാപകന്‍ പ്രവീണ്‍കുമാര്‍ എസ്, പ്രഥമാധ്യാപിക ബിഐ വിദ്യാറാണി നന്ദി പറഞ്ഞു.

കെ.സോമപ്രസാദ് എംപി ആയിരിക്കെ അനുവദിച്ച 30.67ലക്ഷം രൂപയ്ക്കാണ് കെട്ടിടം നിര്‍മ്മിച്ചത്. എംപി,എംഎല്‍എ , പഞ്ചായത്ത് സമിതി, വാര്‍ഡ് അംഗം എന്നിവരെ ചടങ്ങില്‍ പുരസ്‌കാരം നല്‍കി ആദരിച്ചു.
ജില്ലാ പഞ്ചായത്തിന്റെ നവീകരിച്ച ആസ്ഥാന മന്ദിരം നാടിന് സമര്‍പ്പിച്ചു
കാലോചിതമായ വികസന പ്രവര്‍ത്തനങ്ങള്‍ ജില്ലാ പഞ്ചായത്ത് നടപ്പാക്കിയെന്ന് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍. ജില്ലാ പഞ്ചായത്തിന്റെ നവീകരിച്ച ആസ്ഥാന മന്ദിരം, കാവ്യമണ്ഡപം എന്നിവയുടെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് അങ്കണത്തിലെ ഒഎന്‍വി പ്രതിമയുടെ അനാച്ഛാദനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഭരണസമിതിയുടെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ബഹുമുഖ വികസന നേട്ടങ്ങള്‍ കൈവരിച്ചത്. അഞ്ചു വര്‍ഷത്തിനിടെ മൂവായിരത്തോളം ജനക്ഷേമ വികസന പദ്ധതികള്‍ നടപ്പാക്കി. ജില്ലാ പഞ്ചായത്ത് പരിധിയിലെ വിവിധ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി. ജില്ലയിലെ 160 ഓളം സ്‌കൂളുകളില്‍ ആധുനിക ഗ്രന്ഥശാലകള്‍ സ്ഥാപിച്ചു. കുരിയോട്ടുമല ഫാമില്‍ നിന്ന് പാല്‍ ഉല്‍പനങ്ങള്‍ വിപണിയിലെത്തിച്ചു. കാര്‍ഷിക മേഖലയില്‍ ‘കതിര്‍മണി’ ബ്രാന്‍ഡഡ് അരി അവതരിപ്പിച്ചു. ഡിജിറ്റല്‍ സാക്ഷരത പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു. നിര്‍മിതബുദ്ധിയെ പറ്റി അവബോധം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം. കാലാവസ്ഥ വ്യതിയാനം വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നത് സംബന്ധിച്ച് പ്രത്യേക പദ്ധതി വഴി പഠന-ഗവേഷണങ്ങള്‍ ത്രിതല പഞ്ചായത്ത് തലങ്ങളില്‍ നടപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സമഗ്ര വികസനരേഖയുടെ പ്രകാശനം ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, സ്ഥിരംസമിതി അധ്യക്ഷരായ നജീബത്ത്, വസന്താ രമേശ്, കെ അനില്‍കുമാര്‍, അനില്‍ എസ് കല്ലേലിഭാഗം, സാം കെ ഡാനിയല്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഹെൽമെറ്റ് ധരിക്കാത്തതിന് എഴുകോണില്‍ യുവാവിന് പോലീസ് മർദ്ദനം
കൊല്ലം. ഹെൽമെറ്റ് ധരിക്കാത്തതിന് യുവാവിന് പോലീസ് മർദ്ദനം. എഴുകോൺ എസ് ഐയാണ് ബൈക്കിലെത്തിയ യുവാവിനെ മർദ്ദിച്ചത്. പരിക്കേറ്റ ദേവനാരായണൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ.
ഇന്ന് രാവിലെ 10 മണിയ്ക്ക് എഴുകോൺ പവിത്രേശ്വരം ക്ഷേത്രത്തിന് സമീപവെച്ചായിരുന്നു മർദ്ദനം ഉണ്ടായത്. ബൈക്കിൽ എത്തിയ ദേവനാരായണനും, സുഹൃത്തും ഹെൽമെറ്റ് ധരിച്ചിരുന്നില്ല. പിന്നാലെ എത്തിയ പോലീസ് ബൈക്കിന് കുറുകെ വാഹനം നിർത്തി യുവാവിനെ മർദ്ദിക്കുകയായിരുന്നു.
എഴുകോൺ എസ് ഐയാണ് യുവാക്കളെ അതിക്രൂരമായി മർദ്ദിച്ചത്. കോളേജിലേക്ക് പോകുന്നതിനിടെയാണ് പോലീസിന്റെ മർദ്ദനം ഉണ്ടായതെന്ന് ദേവനാരായണൻ പറഞ്ഞു.
പരിക്കുപറ്റിയ ദേവനാരായണനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ മർദ്ദിച്ചിട്ടില്ല എന്നും ജീപ്പിൽ വരുന്നതിനിടെ ഹെൽമെറ്റ് ധരിക്കാത്ത യുവാക്കളെ കണ്ട് ഹെൽമറ്റ് ധരിക്കാഞ്ഞത് എന്ത് എന്ന് ചോദിക്കുക മാത്രമാണ് ചെയ്തതെന്നാണ് എഴുകോൺ പോലീസിന്റെ വിശദീകരണം.
അതേ സമയം നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് ദേവനാരായണൻ്റെ തീരുമാനം.
കൊല്ലത്ത് വീട്ടില്‍ അതിക്രമിച്ച് കയറി മോഷണം; യുവാവ് പിടിയില്‍
നിരവധി മോഷണ കേസുകളിലെ പ്രതി അറസ്റ്റില്‍
കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വീട്ടില്‍ അതിക്രമിച്ച് കയറി മോഷണം നടത്തിയ യുവാവ് ഈസ്റ്റ് പോലീസിന്റെ പിടിയിലായി.നിരവധി മോഷണ കേസുകളിലെ പ്രതിയായ മുണ്ടക്കല്‍, കുന്നടി കിഴക്കതില്‍ വിഷ്ണു എന്ന ആകാശ്(23) ആണ് പോലീസിന്റെ പിടിയിലായത്. കൊല്ലം മുണ്ടയ്ക്കല്‍ ഉദയ മാര്‍ത്താണ്ഡപുരത്തുള്ള വീട്ടില്‍ അതിക്രമിച്ച് കയറി പമ്പ് സെറ്റും എസിയുടെ കംപ്രസറും, 60 കിലോയോളം തൂക്കം വരുന്ന പിത്തള കമ്പികളും, ഇലക്ട്രിക്ക് വയറുകളും ഉള്‍പ്പെടെ ഏകദേശം 50000 രൂപ വിലമതിക്കുന്ന സാധനങ്ങള്‍ മോഷ്ടിച്ചെടുത്ത കുറ്റത്തിനാണ് ഇയാള്‍ പിടിയിലായത്. രാത്രികാലങ്ങളില്‍ വീടുകളില്‍ അതിക്രമിച്ച് കയറി പതിവായി മോഷണം നടത്തി വന്നിരുന്ന ആളാണ് പിടിയിലായ ആകാശ്. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സെക്ടര്‍ പുഷ്പകുമാറിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ നിയാസ്, സരിത എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ മുണ്ടക്കല്‍ ഭാഗത്തുള്ള വീട്ടില്‍ നിന്നും പിടികൂടിയത്.
ട്രെയിനുകളില്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം…. അഞ്ച് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
റായ്പൂര്‍: ഛത്തീസ്ഗഡിലെ ബിലാസ് പൂരില്‍ ട്രെയിനുകളില്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. അഞ്ച് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധിപേര്‍ക്ക് പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് വൈകീട്ടായിരുന്നു അപകടം.
കോര്‍ബയിലേക്ക് പോകുകയായിരുന്ന മെമു ട്രെയിനും അതേദിശയില്‍ വന്ന ഗുഡ്സ് ട്രെയിനും തമ്മില്‍ ഇടിക്കുകയായിരുന്നു. അപകടവിവരം അറിഞ്ഞ് കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. റെയില്‍വേ അധികൃതര്‍ ഉള്‍പ്പടെ സ്ഥലത്ത് എത്തിയിട്ടുണ്ട്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു.
പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിടാനുണ്ടായ പ്രകോപനം പുകവലി ചോദ്യം ചെയ്തത്…. സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
വര്‍ക്കലയില്‍ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിടാനുണ്ടായ പ്രകോപനം പുകവലി ചോദ്യം ചെയ്തതെന്ന് പൊലീസ്. പ്രതി സുരേഷ് കുമാറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ട്രെയിനിലെ ശുചിമുറിക്ക് സമീപം പുകവലിച്ചുകൊണ്ടുനിന്ന സുരേഷ് കുമാര്‍ പെണ്‍കുട്ടികളുടെ അടുത്തെത്തി. പുകവലിച്ചെത്തിയ ഇയാളോട് പെണ്‍കുട്ടികള്‍ മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ പരാതിപ്പെടുമെന്ന് പറഞ്ഞു. ഇതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്നാണ് കണ്ടെത്തല്‍.
വാതിലിന്റെ അടുത്തായിരുന്ന ശ്രീക്കുട്ടിയെ പ്രതി ശക്തിയായി ചവിട്ടുകയായിരുന്നു. പെണ്‍കുട്ടിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി ആക്രമിച്ചതെന്ന് റിപ്പോര്‍ട്ടിലുണ്ട്. പ്രതി രണ്ട് ബാറുകളില്‍ നിന്ന് മദ്യപിച്ച ശേഷമാണ് ട്രെയിനില്‍ കയറിയത്. പ്രതിക്കൊപ്പം ഒരു സുഹൃത്തും ട്രെയിനില്‍ ഉണ്ടായിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ട സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കേരള എക്സ്പ്രസിലെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. രണ്ട് യുവതികളും ട്രെയിനിന്റെ വാതില്‍ ഭാഗത്ത് ഇരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാമെന്ന് പൊലീസ് പറയുന്നു. പ്രതിയായ സുരേഷ് കുമാര്‍ യുവതിയെ തള്ളിയിടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. രണ്ടാമത്തെ യുവതിയെ പ്രതി ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ട്രെയിനില്‍ നിന്ന് ചവിട്ടിത്തള്ളിയിട്ട തിരുവനന്തപുരം പാലോട് സ്വദേശിയായ ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ് യുവതി. തലക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശരീരമാസകലം ഇരുപതിലധികം മുറിവുകളുണ്ട്, ബോധം തിരിച്ചുകിട്ടിയിട്ടില്ല. ഇന്ന് രാവിലെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ആരോഗ്യസ്ഥിതി വിലയിരുത്തി. ന്യൂറോളജി, ന്യൂറോ സര്‍ജറി വിഭാഗത്തിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ശ്രീക്കുട്ടിയെ പരിശോധിച്ചു. തലയിലെ പരിക്ക് ഗുരുതരമാണെന്നാണ് വിലയിരുത്തല്‍. തലയിലെ മര്‍ദം കുറയ്ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ തുടരുന്നത്.പ്രതി പനച്ചമൂട് സ്വദേശി സുരേഷ് കുമാര്‍ പൊലീസ് കസ്റ്റഡിയിലാണ്. ശനിയാഴ്ച രാത്രി 8.30നാണ് സംഭവം നടന്നത്. കേരള എക്‌സ് പ്രസിന്റെ എസ്.എല്‍.ആര്‍ കോച്ചിലെ യാത്രക്കാരിയായ ശ്രീക്കുട്ടിയെ നടുവിന് ചവിട്ടി വീഴ്ത്തുകയായിരുന്നു. ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ ആലുവയില്‍ നിന്നാണ് ശ്രീക്കുട്ടിയും അര്‍ച്ചനയും കയറിയത്. ഇരുവരും സഹയാത്രികരാണ്.പ്രതി കോട്ടയത്തുനിന്നു കയറി. നന്നായി മദ്യപിച്ച ഇയാള്‍ കയറിയതുമുതല്‍ അപമര്യാദയായി പെരുമാറിയിരുന്നു. വര്‍ക്കല കഴിഞ്ഞപ്പോഴാണ് ശ്രീക്കുട്ടിയും അര്‍ച്ചനയും ടോയ്‌ലെറ്റിലേക്ക് പോയത്. അര്‍ച്ചന ആദ്യം ടോയ്‌ലെറ്റില്‍ കയറി. ശ്രീക്കുട്ടി വാതിക്കല്‍ നില്‍ക്കുകയായിരുന്നുവെന്നാണ് വിവരം. പ്രതി അവിടേക്ക് എത്തി. വാതിലില്‍നിന്നു മാറാന്‍ ആവശ്യപ്പെട്ടു. പറ്റില്ലെന്ന് പ്രതികരിച്ചു. ഇതേച്ചൊല്ലി തര്‍ക്കമായി. പുറത്തേക്ക് നോക്കി നില്‍ക്കുകയായിരുന്ന ശ്രീക്കുട്ടിയെ പിന്നില്‍നിന്ന് നടുവിന് ചവിട്ടി തള്ളിയിടുകയായിരുന്നു. പിടിവിട്ട് നിലവിളിയോടെ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു.
MOIL-ല്‍ അവസരം; 99 ഒഴിവുകള്‍, അപേക്ഷിക്കാം
നാഗ്പുരിലുള്ള കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ മാംഗനീസ് ഓര്‍ ഇന്ത്യ ലിമിറ്റഡ് (എംഒഐഎല്‍) വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 99 ഒഴിവുണ്ട്.
ഇലക്ട്രീഷ്യന്‍: ഒഴിവ് -15.
ശമ്പളം: 23,400-42,420 രൂപ, യോഗ്യത: പത്താംക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡിലുള്ള ഐടിഐയും നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും ഇലക്ട്രീഷ്യന്‍ ലൈസന്‍സും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 30 വയസ്സ് കവിയരുത്.
മെക്കാനിക്ക്-കം-ഓപ്പറേറ്റര്‍(ഫിറ്റര്‍): ഒഴിവ്-35,
ശമ്പളം: 23,400-42,420 രൂപ, യോഗ്യത: പത്താംക്ലാസ് വിജയവും ഫിറ്റര്‍ ട്രേഡിലുള്ള ഐടിഐയും നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 30 വയസ്സ് കവിയരുത്.
മൈന്‍ മേറ്റ്: ഒഴിവ്-23
ശമ്പളം: 24,800-44,960 രൂപ, യോഗ്യത: പത്താംക്ലാസ് വിജയവും മൈന്‍ മേറ്റ് കോംപിറ്റന്‍സി സര്‍ട്ടിഫിക്കറ്റും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും. പ്രായം: 40 വയസ്സ് കവിയരുത്.
മറ്റ് തസ്തികകളും ഒഴിവും
മെക്കാനിക്ക്-കം-ഓപ്പറേറ്റര്‍(വെല്‍ഡര്‍)-4, മൈന്‍ ഫോര്‍മാന്‍-9, സെലക്ട് ഗ്രേഡ് മൈന്‍ ഫോര്‍മാന്‍ -5, ബ്ലാസ്റ്റര്‍-8.
അപേക്ഷാഫീസ്: 295 രൂപ (എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് ഫീസില്ല).
ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിശദവിവരങ്ങള്‍ക്ക് www. moil.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 6.



































