22.9 C
Kollam
Wednesday 24th December, 2025 | 08:21:30 AM
Home Blog Page 66

തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് ജനാധിപത്യത്തെ തകർക്കുന്നു, രാഹുൽ ഗാന്ധി

ന്യൂഡെൽഹി. ലോക്സഭയിലെ SIR ചർച്ചയിൽ ബിജെപിക്കും ആർഎസ്എസിനും എതിരെ ആഞ്ഞടിച്ചു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.  തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് ജനാധിപത്യത്തെ തകർക്കുന്നു എന്നും,വോട്ടു കൊള്ള നടത്തുന്നവർ രാജ്യ ദ്രോഹികൾ എന്നും രാഹുൽ.
ഇന്ദിര ഗാന്ധി വിജയിച്ചത് വോട്ട് ചോരി യിലൂടെ എന്ന് ബിജെപി അംഗം നിഷികാന്ത്‌ ദുബൈ. വന്ദേ മാതരത്തെ  അവഗണിക്കാൻ ജവഹർ ലാൽ നെഹ്‌റു പരമാവധി ശ്രമിച്ചെന്നു രാജ്യസഭയിലെ ചർച്ചയിൽ ആഭ്യന്തര മന്ത്രി അമിത് ഷ. വന്ദേ മാതരത്തെ സ്വാതന്ത്ര്യ ഗീതമാക്കിയത് കോൺഗ്രസ് ആണെന്നും ബിജെപിയുടെ പൂർവികർ ആ സമയം ബ്രിട്ടീഷുകാർക്കുവേണ്ടി പ്രവർത്തിക്കുകയായിരുന്നു എന്നും മല്ലി കാർജ്ജുൻ ഖർഗെ.


തീവ്ര വോട്ടർപട്ടിക പരിഷ്കരണം, വന്ദേമാതരം എന്നീ വിഷയങ്ങളിൽ നടന്ന ചർച്ചകളിൽ  പാർലമെന്റിന്റെ ഇരു സഭകളും രൂക്ഷമായ ഭരണപ്രതിപക്ഷ ഏറ്റുമുട്ടലിനാണ് സാക്ഷ്യം വഹിച്ചത്.

ഗാന്ധി വധത്തിനു ശേഷമുള്ള രണ്ടാമത്തെ പദ്ധതി യാണ് ഭരണഘടന സ്ഥാപനങ്ങളെ പിടിച്ചെടുക്കൽ എന്ന് രാഹുൽ ഗാന്ധി.ഏറ്റവും വലിയ രാജ്യവിരുദ്ധതയാണ് വോട്ട് കൊള്ള, അത് നടത്തുന്നവർ രാജ്യദ്രോഹികൾ എന്നും രാഹുൽഗാന്ധി.

ബൈറ്റ്
റായ്ബറേലിയിൽ ഇന്ദിരാഗാന്ധി വിജയിച്ചത് വോട്ടുകൊള്ളയിലൂടെയാണെന്നും രാജ്യത്ത് വോട്ടിംഗ് യന്ത്രങ്ങൾ ആദ്യമായി അവതരിപ്പിച്ചത് രാജീവ് ഗാന്ധിയാണെന്നും ബിജെപി അംഗം നിഷികാന്ത് ദുബേ മറുപടി നൽകി.
ഒരാൾക്ക് ഒരു വോട്ട് ഉറപ്പാക്കാൻ ആണ് എസ്ഐആർ നടപ്പാക്കുന്നതെന്ന് നിയമ മന്ത്രി അർജുൻ റാം  മേഘവാൾ പറഞ്ഞു.

ലോകസഭ യിലെ പ്രിയങ്ക ഗാന്ധിയുടെ ആരോപണത്തിന് രാജ്യസഭയിൽ മറുപടി നൽകിയ ആഭ്യന്തര മന്ത്രി അമിത് ഷാ,  ബംഗാൾ തിരഞ്ഞെടുപ്പുമായി ബന്ധിപ്പിച്ച് വന്ദേമാതരത്തിന്റെ മഹത്വം കുറയ്ക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് പറഞ്ഞു. പ്രീണന രാഷ്ട്രീയത്തിന്റെ പേരിൽ ജവഹർലാൽ നെഹ്റു വന്ദേമാതരത്തെ വെട്ടിച്ചുരുക്കി എന്നും അമിത് ഷ.


വന്ദേ മാതരത്തെ സ്വാതന്ത്ര്യ ഗീതമാക്കിയത് കോൺഗ്രസ് ആണെന്നും ബിജെപിയുടെ പൂർവികർ ആ സമയം ബ്രിട്ടീഷുകാർക്കുവേണ്ടി പ്രവർത്തിക്കുകയായിരുന്നു എന്നും പ്രതിപക്ഷ നേതാവ് മല്ലി കാർജ്ജുൻ ഖർഗെ മറുപടി നൽകി.

SIR വിഷയം ഇരു സഭകളിലും നാളെ ചർച്ച ചെയ്യും.

കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് 67 വര്‍ഷം തടവ്

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് 67 വര്‍ഷവും 6 മാസവും കഠിനതടവും 4,10,500 രൂപ പിഴയും വിധിച്ച് കോടതി. 2021-ല്‍ അഞ്ചാലുംമൂട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജയന്തി നഗറില്‍ രാജ (42) യെ കുറ്റക്കാരനെന്ന് കണ്ടെത്തി കൊല്ലം അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ജ് എ.സമീര്‍ ശിക്ഷിച്ചത്.
പിഴ ഒടുക്കാത്ത പക്ഷം 17 മാസവും 17 ദിവസവും അധിക കഠിനതടവ് അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ 20 വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതിയാകും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വീട്ടില്‍ ആളില്ലാത്ത സമയം അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി പ്രതിയുടെ വീട്ടിലേക്കു ബലമായി പിടിച്ചു കൊണ്ടു പോയി പലതവണ ലൈംഗികമായി പീഡിപ്പിച്ചതായാണ് പോലീസ് എഫ്‌ഐആര്‍.
പിഴ തുക മുഴുവനായും അതിജീവിതയ്ക്കു നല്‍കണമെന്നും വിക്റ്റിം കോംപന്‍സേഷന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി അതിജീവിതയ്ക്കു മതിയായ നഷ്ടപരിഹാരം ഉറപ്പുവരുത്തുന്നതിനും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് കോടതി നിര്‍ദേശിച്ചു. അഞ്ചാലുംമൂട് ഇന്‍സ്‌പെക്ടറായിരുന്ന ഒ.അനില്‍കുമാര്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് കേസില്‍ ഇന്‍സ്‌പെക്ടര്‍ ജി.ബിനു ആണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.സരിത ഹാജരായി. എഎസ്‌ഐമാരായ സലീന മഞ്ജു, പ്രസന്ന ഗോപന്‍, കെ.ജെ.ഷീബ എന്നിവര്‍ പ്രോസിക്യൂഷന്‍ നടപടികള്‍ കൈകാര്യം ചെയ്തു.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ എസ്.ഐയുടെ കൈവിരലിന് പരിക്കേറ്റു

ശാസ്താംകോട്ട:തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ എസ്.ഐയുടെ കൈവിരലിന് പരിക്കേറ്റു.കുണ്ടറ
പൊലീസ് സ്റ്റേഷനിലെ എസ്.ഐ അതുലിൻ്റെ വലത് കൈ വിരലിനാണ് പരിക്കേറ്റത്. വലിയപാടത്ത് വോട്ടറെ ക്യൂ നിർത്തുന്നതിനിടെയാണ് സംഭവം.ഇദ്ദേഹത്തിൻ്റെ കൈവിരൽ മുൻപ് ഒടിഞ്ഞതിനെ തുടർന്ന് കമ്പിയിട്ട
ശേഷം ക്യാപ് ധരിപ്പിച്ചിരുന്നു.ഇത് ഇളകിപ്പോയതാണ് വീണ്ടും പരിക്കേൽക്കാൻ കാരണമായത്.

കുന്നത്തൂരിൽ മൂന്ന് വാർഡുകളിൽ കള്ളവോട്ട് നടന്നതായി പരാതി;കള്ള വോട്ട് ചെയ്തയാളുടെ കൈവിരലിൽ മഷി പുരട്ടാനും മറന്നു!

കുന്നത്തൂർ:കുന്നത്തൂർ പഞ്ചായത്തിലെ മൂന്ന് വാർഡുകളിൽ കള്ളവോട്ട് നടന്നതായി ആക്ഷേപം.മാനാമ്പുഴ രണ്ടാം വാർഡിൽ യുഡിഎഫ് വോട്ടറായ സുരേഷ് കുമാറിൻ്റെ വോട്ട് മറ്റൊരു സുരേഷ് കുമാർ ചെയ്യുകയായിരുന്നു.പള്ളം 11-ാം വാർഡിൽ യുഡിഎഫ് വോട്ടറായ വിജയൻ പിള്ളയുടെ വോട്ട് മറ്റാരോ ചെയ്യുകയായിരുന്നു.ഈ വാർഡിൽ ഇദ്ദേഹം ഉൾപ്പെടെ 2 പേരാണ് വിജയൻ പിള്ള എന്ന പേരിൽ ഉണ്ടായിരുന്നത്.എന്നാൽ അബദ്ധത്തിൽ പേര് മാറി വോട്ട് രേഖപ്പെടുത്തിയതല്ല.ആറ്റുകടവ് 14-ാം വാർഡിൽ രാവിലെ വോട്ടിംഗ് തുങ്ങിയ സമയത്തുള്ള തിരക്കിനിടയിലാണ് സുനിൽകുമാർ എന്നയാൾ എൽഡിഎഫ്
വോട്ടറായ മറ്റൊരു സുനിൽകുമാറിൻ്റെ വോട്ട് ചെയ്തത്.ഇയ്യാളുടെ കൈവിരലിൽ മഷി പുരട്ടിയില്ലെന്നും പരാതിയുണ്ട്.മൂന്നിടത്തും ചലഞ്ച് വോട്ടുകൾ രേഖപ്പെടുത്തി.

വടക്കൻ മൈനാഗപ്പള്ളിയിൽ പോളിങ് സ്റ്റേഷൻ സന്ദർശിക്കാൻ എംഎൽഎ എത്തിയത് തർക്കത്തിനിടയാക്കി;പോലീസ് ലാത്തി വീശി

ശാസ്താംകോട്ട:വടക്കൻ മൈനാഗപ്പള്ളി കിഴക്ക് രണ്ടാം വാർഡിലെ പോളിങ് സ്റ്റേഷൻ സന്ദർശിക്കാൻ കോവൂർ കുഞ്ഞുമോൻ എംഎൽഎ എത്തിയത് തർക്കത്തിനിടയാക്കി.എംഎൽഎ സോമവിലാസം സാംസ്കാരിക നിലയം പോളിങ് സ്റ്റേഷനിൽ കയറുന്നതിനെ
യുഡിഎഫ് – ബിജെപി പ്രവർത്തകർ സംഘടിച്ച് എതിർത്തതാണ് തർക്കത്തിൽ കലാശിച്ചത്.സ്ഥാനാർത്ഥിയോ
പോളിങ് ഏജൻ്റോ പോലുമല്ലാത്ത എംഎൽഎ വോട്ടർമാരെ സ്വാധീനിക്കാൻ എത്തിയതാണെന്നും അകത്ത് പ്രവേശിക്കാൻ നിയമപരമായി അർഹതയില്ലെന്നും പറഞ്ഞാണ് തടയാൻ ശ്രമിച്ചത്.തർക്കം രൂക്ഷമായതോടെ ശാസ്താംകോട്ട എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ എത്തിയ പോലീസ് പ്രവർത്തകരെ പിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.തുടർന്നാണ് ലാത്തി വീശി പ്രവർത്തകരെ സ്ഥലത്തു നിന്നും മാറ്റിയത്.വടക്കൻ മൈനാഗപ്പള്ളി കിഴക്ക് രണ്ടാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി എംഎൽഎ നേതൃത്വം നൽകുന്ന ആർഎസ്പി (എൽ) ഭാരവാഹിയാണ്.

സ്വർണപ്പാളി തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ല,വെള്ളാപ്പള്ളി

ആലപ്പുഴ . സ്വർണപ്പാളി തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു

പോളിംഗ് ശതമാനം വർധിക്കുന്നത് നല്ലത് .
രാഷ്ട്രീയത്തിന് ഉപരിയായി തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യപ്പെടും

പാർലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയമാണ് പ്രധാനം
സ്ത്രീ പ്രവേശന വിവാദത്തിനിടയിലും എൽഡിഎഫ് വിജയിച്ച നാടാണിത്
ശബരിമല വിവാദം സംബന്ധിച്ച ചോദ്യത്തിന്

സ്വർണപ്പാളി പ്രതിഫലിക്കില്ല,ഒരു പാളിയും തെരഞ്ഞെടുപ്പിനെ ബാധിക്കില്ലന്ന് വെള്ളാപ്പള്ളി പറഞ്ഞു.
പോളിംഗ് ഉയർന്നത് ഒരു തരംഗവും കൊണ്ടല്ല
നടി ആക്രമിച്ച കേസിൽ പ്രത്യേകിച്ച് ഒന്നും അറിയില്ല

നടൻ എന്ന നിലയിൽ നല്ലയാൾ . സ്വകാര്യ ജീവിതം അറിയില്ല
സ്വകാര്യജീവിതം പഠിച്ചാൽ നല്ലതൊന്നും കിട്ടില്ല

മനുഷ്യൻ വേറെ എന്തൊക്കെ പണിയുണ്ട് കടമെടുത്ത് ആണേലും സർക്കാർ പാവങ്ങളുടെ കണ്ണീരൊപ്പി .അത് ചെറുതായി കാണാനാകില്ല എന്നും അത് തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തുമെന്നും  വെള്ളാപ്പള്ളി പ്രത്യാശ പ്രകടിപ്പിച്ചു.

പ്രതിസന്ധി ഒഴിയാതെ ഇൻഡിഗോ ,ശൈത്യകാല സർവീസുകൾ വെട്ടി വെട്ടിക്കുറച്ച് ഡിജിസിഎ

ന്യൂ ഡെൽഹി. പ്രതിസന്ധി ഒഴിയാതെ ഇൻഡിഗോ
പ്രധാന നഗരങ്ങളിൽ നിന്നുള്ള നിരവധി സർവീസുകൾ ഇന്നും റദ്ദാക്കി. പുതിയ പൈലറ്റ് റോസ്റ്റർ മാനദണ്ഡങ്ങളിൽ വിട്ടു വീഴ്ച്ച ഇല്ല എന്ന് കേന്ദ്രം.ഇൻഡിഗോയുടെ ശൈത്യകാല സർവീസുകൾ വെട്ടി വെട്ടിക്കുറച്ച് ഡിജിസിഎ. സർവീസുകൾ സുസ്ഥിരമായിന്ന് ഇൻഡിഗോ സിഇഒ


തുടർച്ചയായ എട്ടാം ദിനവും ഇൻഡിഗോ പ്രതിസന്ധി തുടരുകയാണ്. 400 ഓളം വിമാന സർവീസുകൾ ആണ് ഇന്ന് റദ്ദാക്കിയത്. ഡൽഹിയിൽ നിന്ന് 152 സർവീസുകളും ബാംഗ്ലൂരിൽ നിന്നുള്ള 121 സർവീസുകളും റദ്ദാക്കി. ഹൈദരാബാദ് തിരുവനന്തപുരം ചെന്നൈ ലക്നൗ എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകളെയും പ്രതിസന്ധി ബാധിച്ചു. നിയമങ്ങളും നിയന്ത്രണങ്ങളും നല്ലതാണ് പക്ഷേ അത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നില്ല എന്ന് ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി എൻ ഡി എ പാർലമെന്ററി പാർട്ടി യോഗത്തിൽ പറഞ്ഞു. നിലവിലെ പ്രശ്നങ്ങളുടെ ഉത്തരവാദിത്വം ഇൻഡിഗോയ്ക്ക് ആണെന്നും
യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കാൻ അനുവദിക്കില്ല എന്നും കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പാർലമെന്റിൽ പറഞ്ഞു.

ഇൻഡിഗോയുടെ പ്രവർത്തനം സാധാരണ നിലയിലെത്തിയെന്നും യാത്രക്കാർക്ക് നേരിട്ട് ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും
ഇൻഡിഗോ സി ഇ ഒ പീറ്റർ എൽബേഴ്സ് അറിയിച്ചു
തുടർച്ചയായി വിമാന സർവീസുകൾ റദ്ദാക്കുകയും വൈകുകയും ചെയ്തതിന് പിന്നാലെ ഇൻഡിഗോക്ക് എതിരെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നടപടിയെടുത്തു.  ഇൻഡിഗോയുടെ ശൈത്യകാല വിമാന സർവീസുകളിൽ 5 ശതമാനം DGCA വെട്ടി കുറച്ചു.  ഈ സ്ലോട്ടുകൾ മറ്റ് എയർലൈൻ കമ്പനികൾക്ക് നൽകും.

ജില്ലയില്‍ 69.81 ശതമാനം വോട്ടിംഗ്

(വൈകിട്ട് 6:15)

ജില്ലയിലെ വോട്ടിംഗ് ശതമാന വിവരങ്ങൾ

ജില്ല – 69.81%

ജില്ലയിൽ നിലവിൽ 15,85,540 പേർ വോട്ട് രേഖപ്പെടുത്തി. ആകെ 22,71,343 വോട്ടർമാരാണ് ജില്ലയിലുള്ളത്.

വോട്ട് ചെയ്ത സ്ത്രീകൾ :8,64,950(70.91%)

വോട്ട് ചെയ്ത പുരുഷന്മാർ :7,20,584(68.53%)

വോട്ട് ചെയ്ത ട്രാൻസ്ജെൻഡേഴ്സ് : 6 (26.09%)

കോർപ്പറേഷൻ- 62.38%

നഗരസഭ

  1. പരവൂർ- 68.92%
  2. പുനലൂർ- 68.13%
  3. കരുനാഗപ്പള്ളി- 73.48%
  4. കൊട്ടാരക്കര- 66.08%

ബ്ലോക്കുകൾ

  1. ഓച്ചിറ- 74.35%
  2. ശാസ്താംകോട്ട- 73.92%
  3. വെട്ടിക്കവല- 69.81%
  4. പത്തനാപുരം- 68.11%
  5. അഞ്ചൽ- 68.6%
  6. കൊട്ടാരക്കര- 70.53%
  7. ചിറ്റുമല- 71.57%
  8. ചവറ- 72.5%
  9. മുഖത്തല- 71.43%
  10. ചടയമംഗലം- 71.09%
  11. ഇത്തിക്കര- 69.73%

‘പാതി കേരളം വിധിയെഴുതി ‘ ,70 ശതമാനത്തിലേറെ പോളിംഗ് ; കൂടുതൽ പേർ വോട്ട് ചെയ്തത് എറണാകുളത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പില്‍ ആദ്യഘട്ടവോട്ടെടുപ്പ് സമാപിച്ചപ്പോൾ പാതി കേരളം വിധിയെഴുതി. നിലവിൽ എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് നടന്നത്.
തിരുവനനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് സമാധാനപരമായി പര്യവസാനിച്ചു.തിരുവനന്തപുരം 66.53%, കൊല്ലം 69. 08 %, പത്തനംതിട്ട 65.18 %, ആലപ്പുഴ 73.32% കോട്ടയം 70.32%, ഇടുക്കി 70.98%, എറണാകുളം 73.96 % എന്നിങ്ങനെയാണ് ഒടുവിൽ പുറത്ത് വന്ന വോട്ടിംഗ് നില. രാത്രിയോടെ അവസാന ഘട്ട കണക്കുകൾ ലഭ്യമാകുമ്പോൾ വോട്ടിംഗ് നിലയിൽ വ്യത്യാസം ഉണ്ടാകും.വോട്ടിംഗ് സമയം അവസാനിച്ച ശേഷം ക്യുവിൽ ഉണ്ടായിരുന്നവർക്ക് ടോക്കൺ നൽകിയിട്ടുണ്ട്.
തിരുവനന്തപുരത്തെ വിഴിഞ്ഞം, എറണാകുളത്ത് പാമ്പാക്കുട എന്നിവിടങ്ങളിൽ സ്ഥാനാർത്ഥികളുടെ മരണം മൂലം തിരഞ്ഞെടുപ്പ് മാറ്റിവെച്ചു.
തിരുവനന്തപുരം, കൊല്ലം, കൊച്ചി കോര്‍പ്പറേഷനുകളില്‍ ഉള്‍പ്പെടെ ഒരു മാസം നീണ്ട വാശിയേറിയ പ്രചാരണത്തിനാണ് സാക്ഷ്യം വഹിച്ചത്.

വികസനം മുഖ്യചര്‍ച്ചയായ തദ്ദേശതിരഞ്ഞെടുപ്പില്‍, ഒന്നാംഘട്ട വോട്ടെടുപ്പിന്റെ വാശിയേറിയ പ്രചാരണമായിരുന്നു. 1995 മുതല്‍ ഇടതുപക്ഷം ഭരിക്കുന്ന തിരുവനന്തപുരം, കൊല്ലം കോര്‍പ്പറേഷനുകള്‍ പിടിച്ചെടുക്കാന്‍ യുഡിഎഫ് കച്ചമുറുക്കുകയാണ്. ബിജെപിയുടെ പ്രധാന നേതാക്കള്‍ നേരിട്ട് പ്രചരണം നയിച്ച തിരുവനന്തപുരത്തും ഇക്കുറി വാശിയേറിയ മത്സരത്തിനാണ് സമാപനമായത്.

ജില്ലയിലെ വോട്ടിംഗ് ശതമാന വിവരങ്ങൾ… Update

(വൈകിട്ട് 4:00)

*ജില്ലയിലെ വോട്ടിംഗ് ശതമാന വിവരങ്ങൾ*

*ജില്ല* –  64.1%

ജില്ലയിൽ നിലവിൽ 14,61,781 പേർ വോട്ട് രേഖപ്പെടുത്തി. ആകെ 22,71,343 വോട്ടർമാരാണ് ജില്ലയിലുള്ളത്.

വോട്ട് ചെയ്ത സ്ത്രീകൾ : 7,93,796 (65.08%)

വോട്ട് ചെയ്ത പുരുഷന്മാർ : 6,67,389 (63.47%)

വോട്ട് ചെയ്ത ട്രാൻസ്ജെൻഡേഴ്സ് : 5 (21.74%)

*കോർപ്പറേഷൻ*-55.06 %


*നഗരസഭ*

1. പരവൂർ- 63.27%
2. പുനലൂർ- 62.72%
3. കരുനാഗപ്പള്ളി- 66.82%
4. കൊട്ടാരക്കര- 62.3%

*ബ്ലോക്കുകൾ*

1. ഓച്ചിറ- 68.72%
2. ശാസ്താംകോട്ട-68.14 %
3. വെട്ടിക്കവല- 65.27%
4. പത്തനാപുരം- 63.93%
5. അഞ്ചൽ- 64.04%
6. കൊട്ടാരക്കര- 65.66%
7. ചിറ്റുമല- 65.86%
8. ചവറ- 66.48%
9. മുഖത്തല- 65.51%
10. ചടയമംഗലം-66.91 %
11. ഇത്തിക്കര- 64.85%