Home Blog Page 647

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പത്താം ക്ലാസ് വിദ്യാർഥിനിയോട് നഗ്ന ചിത്രങ്ങൾ ആവശ്യപ്പെട്ടു; യുവാവ് പിടിയിൽ

പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയോട് നഗ്ന ചിത്രങ്ങൾ ആവശ്യപ്പെട്ട യുവാവ് പിടിയിൽ. കാസർകോട് സ്വദേശി കാട്ടിപ്പളം നാരായണീയം വീട്ടിൽ ഷിബിനാണ് പിടിയിലായത്. ഷിബിനെ പോക്സോ നിയമ പ്രകാരമാണ് ബേപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ബേപ്പൂർ സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർഥിനിയുടെ ഫോണിലേയ്ക്ക് വിളിച്ച പ്രതി താൻ സിനിമാ സംവിധായകൻ ആണെന്നും, സിനിമയിൽ അഭിനയിപ്പിക്കാം എന്നും പറഞ്ഞ് വാട്സ്ആപ്പ് വഴി മെസേജ് അയക്കുകയായിരുന്നു. പിന്നീട് നിരന്തരം പിൻതുടർന്ന് ലൈംഗിക ഉദ്ദേശത്തോടെ പെൺകുട്ടിയുടെ നഗ്ന ഫോട്ടോകൾ ആവശ്യപ്പെടുകയായിരുന്നു.

തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ ബേപ്പൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ബേപ്പൂർ പൊലീസ് സൈബർ സെല്ലുമായി ചേർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി കാസർകോട് ഉണ്ടെന്ന് കണ്ടെത്തി. പിന്നാലെ ബേപ്പൂർ പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ അംഗജൻ, സിപിഒ സരുൺ, ഫറോക്ക് എസിപി സ്ക്വോഡ് അംഗങ്ങളായ എഎസ്ഐ അരുൺ, എസ്‌സിപിഒ വിനോദ് എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി.

എൻ വാസുവിന്റെ പങ്കു വ്യക്തമാക്കി റിമാന്‍റ് റിപ്പോര്‍ട്ട്

തിരുവനന്തപുരം. ശബരിമല സ്വർണ്ണക്കൊള്ളയിൽ തിരുവിതാംകൂർ മുൻ ദേവസ്വം ബോർഡ്
പ്രസിഡണ്ട് എൻ വാസുവിന്റെ പങ്കു വ്യക്തമാക്കി റിമാന്റ് റിപ്പോർട്ട് പുറത്തു.. സ്വർണ്ണക്കുള്ളയ് ക്ക് വാസു ഒത്താശ ചെയ്തു..സ്വർണം ചെമ്പാക്കിയത് ബോർഡ് അംഗങ്ങളുടെ അറിവോടെയെന്നും റിപ്പോർട്ട്‌. എ പത്മകുമാറിനെ അധികം വൈകാതെ ചോദ്യം ചെയ്യാൻ എസ് ഐ ടി.. ഹൈക്കോടതി നിർദേശത്തിന് പിന്നാലെ സ്വർണക്കള്ള കേസിൽ അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തി പ്രത്യേക അന്വേഷണസംഘം

ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡിൻ്റെ പങ്ക് വ്യക്തമാക്കുന്നതാണ് എസ് ഐ ടി കോടതിയിൽ സമർപ്പിച്ച റിമാന്റ് റിപ്പോർട്ട്. എൻ വാസുവിനെതിരെ ഗുരുതര പരാമർശങ്ങളാണ് റിപ്പോർട്ടിൽ ഉള്ളത്.
സ്വർണ്ണക്കുള്ളയ്ക്ക് വാസു ഒത്താശ ചെയ്തു..സ്വർണം ചെമ്പാക്കിയത് ബോർഡംഗങ്ങളുടെ അറിവോടെ..ദേവസ്വം ഉദ്യോഗസ്ഥർ,പോറ്റി എന്നിവരുടെ മൊഴിയിൽ വാസുനിൻ്റെ പങ്ക് വ്യക്തമെന്നും റിപ്പോർട്ടിൽ പറയുന്നു. അതേ സമയം മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിനെ വൈകാതെ ചോദ്യം ചെയ്യും.. ഹാജരാകാൻ ആവശ്യപ്പെട്ട് എ പത്മകുമാറിന് നോട്ടീസ് നൽകിയെങ്കിലും സാവകാശം തേടിയെന്നാണ് വിവരം. ശബരിമല സ്വർണ്ണ കൊള്ളയിൽ അഴിമതി നിരോധന വകുപ്പുകൾ ചുമത്തി.. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് നടപടി.. ഈ സാഹചര്യത്തിൽ കേസ് കൊല്ലം വിജിലൻസ് കോടതിയിലേക്ക് മാറ്റും.

തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ കുഴൽപ്പണ വേട്ട

വയനാട്. തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ കുഴൽപ്പണ വേട്ട. രേഖകളില്ലാതെ കടത്തിയിരുന്ന 86 ലക്ഷം രൂപ പിടികൂടി. മഹാരാഷ്ട്ര സ്വദേശികളിൽ നിന്നാണ് പണം പിടികൂടിയത്

ബാംഗ്ലൂരിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിലായിരുന്നു പരിശോധന. ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു കുഴൽപ്പണം. മഹാരാഷ്ട്ര സംഗ്ലി ജില്ലയിലെ സാൻകേത് തുക്കാറാം നിഗം,, ഉമേഷ് പട്ടേൽ എന്നിവരാണ് പണം കടത്തിയിരുന്നത്. പണത്തിന്റെ ഒരു രേഖയും ഉണ്ടായിരുന്നില്ല. 86അര ലക്ഷം രൂപയാണ് പിടിച്ചെടുത്തത്.
തുടർനടപടികൾക്കായി തുക ആദായ നികുതി വകുപ്പിന് കൈമാറി. മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് ബൈജു, തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ് പ്രിവന്റിവ് ഓഫീസർ കെ ജോണി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഈ മാസമാണ് മീനങ്ങാടിക്ക് സമീപം എക്സൈസ് പരിശോധനയിൽ ഒരുകോടി 36 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടിയത്.

ചാലക്കുടിയിൽ 60കാരനെ കൊലപ്പെടുത്തി

ചാലക്കുടിയിൽ കൊലപാതകം.ചാലക്കുടി മേലൂർ കുന്നപ്പിള്ളിയിൽ 60കാരനെ കൊലപ്പെടുത്തി.കുന്നപ്പിള്ളി മംഗലത്ത് വീട്ടിൽ സുധാകരൻ ആണ് കൊല്ലപ്പെട്ടത്.സുഹൃത്ത് പാണേലി വീട്ടിൽ രാജപ്പന്റെ വീടിനു മുന്നിൽ ചോര വാർന്ന മരിച്ച നിലയിൽ കിടക്കുകയായിരുന്നു സുധാകരൻ. രാജപ്പനും, സുധാകരനും, മറ്റൊരു സുഹൃത്ത് ശോഭനനും ഒന്നിച്ച് മദ്യപിച്ചിരുന്നു

ഇതിനിടയിൽ വീട്ടുമ്മ രാജപ്പൻ മദ്യലഹരിയിൽ ഉറങ്ങുന്നതിനായി അകത്തേക്ക് പോയി.രാജപ്പന്റെ മകൻ തിരികെ വന്നപ്പോഴാണ് ചോര വാർന്ന് മരിച്ച നിലയിൽ സുധാകരനെ കണ്ടെത്തിയത്.സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന ശോഭനനെ പൊലീസ് ചോദ്യം ചെയ്യുന്നു

ആഭിചാരക്രിയയുടെ പേരിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ തെളിവെടുപ്പ് നടന്നു

കോട്ടയം. ആഭിചാരക്രിയയുടെ പേരിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ തെളിവെടുപ്പ് നടന്നു .പ്രധാന പ്രതിയായ മന്ത്രവാദി ശിവദാസനെയും ആയിട്ടാണ് തെളിവെടുപ്പ് നടത്തിയത് .സംഭവം നടന്ന വീട്ടിലെത്തി നടത്തിയ തെളിവെടുപ്പിൽ പൂജയ്ക്ക് ഉപയോഗിച്ച ഭസ്മവും പട്ടും കണ്ടെത്തി.

ആഭിചാരക്രിയ നടന്ന നാലുമണിക്കാറ്റിന് സമീപത്തെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത് . തെളിവെടുപ്പിൽ വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന ഭസ്മവും പട്ടും ശിവദാസൻ പോലീസിന് കാണിച്ചു നൽകി . തുടർന്ന് 9മണിക്കൂർ നീണ്ടുനിന്ന ആഭിചാരക്രിയയെ കുറിച്ചും വിശദീകരിച്ചു . കേസിൽ പ്രധാന പ്രതിയാണ് ശിവദാസൻ . ഇന്നലെയാണ് ഇയാൾ കസ്റ്റഡിയിൽ വാങ്ങിയത് .കൂട്ടു പ്രതികൾ ആരെങ്കിലുമുണ്ടോ എന്നറിയാൻ വിശദമായ ചോദ്യം ചെയ്യലും നടത്തും . വീഡിയോ ദൃശ്യത്തിൽ ആറാമത്തെആളിന്‍റെ സാന്നിധ്യം പോലീസ് കണ്ടെത്തിയിരുന്നു .ഇതാരാണെന്ന് കണ്ടെത്താൻ വേണ്ടിയാണ് ചോദ്യം ചെയ്യൽ .മറ്റു പ്രതികളായ അഖിലും അഖിലിന്റെ അച്ഛൻ ദാസും നിലവിൽ റിമാൻഡിൽ ആണ് . പ്രധാന പ്രതിയെന്ന സംശയിക്കുന്ന അമ്മ സൗമിനി ഒളിവിലാണ് .ഇവരെ കണ്ടെത്താനുള്ള അന്വേഷണവും ഊർജ്ജിതമാക്കിയിട്ടുണ്ട്

കോസ്റ്റല്‍ വാര്‍ഡന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ തീരപ്രദേശത്ത് താമസിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും കോസ്റ്റല്‍ വാര്‍ഡന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പൊലീസ് സേനയെ സഹായിക്കുന്നതിന് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.


അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനതീയതി ഡിസംബർ മൂന്ന്. വിശദവിവരങ്ങള്‍ കേരള പൊലീസിന്‍റെ വെബ്സൈറ്റില്‍ ലഭ്യമാണ്.
Kerala Police Website: https://keralapolice.gov.in/page/notification

പി.എം.ശ്രീ പദ്ധതി; കേരളം കേന്ദ്രത്തിന് കത്തയച്ചു; നടപടി വൈകിയതില്‍ സിപിഐക്ക് അമർഷം

പി.എം ശ്രീയിൽ കേന്ദ്രസർക്കാറിന് കത്തയച്ച് കേരളം. പദ്ധതിയിൽ തുടർ നടപടികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്. സി.പി.ഐ ഇക്കാര്യത്തിൽ സമ്മർദം ശക്തമാക്കുന്നതിനിടെയാണ് സർക്കാറിന്റെ നടപടി. കേന്ദ്രസർക്കാറിന് കത്തയക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ മന്ത്രിമാർ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സർക്കാറിന്റെ നടപടി.
പി.എം ശ്രീയുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പം ഉണ്ടെന്നും സംസ്ഥാനം ഉപസമിതിയെ വെച്ചിട്ടുണ്ടെന്നും കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെ കൂടിക്കാഴ്ചയിൽ വാക്കാൽ അറിയിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് അനുകൂലമായോ പ്രതികൂലമായോ ഒന്നും മന്ത്രി പറഞ്ഞില്ലെന്നും ശിവൻകുട്ടി വിശദീകരിച്ചു. ഫണ്ട്‌ നഷ്ടപ്പെടാതിരിക്കാനുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രി, ഇനി എല്ലാം വരുന്നിടത്തുവെച്ച് കാണാമെന്നും ഉപസമിതി റിപ്പോർട്ട്‌ വന്നതിന് ശേഷമേ കത്ത് നൽകൂവെന്നും വ്യക്തമാക്കിയിരുന്നു.

കൊല്ലം കൊട്ടിയത്ത് വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം

കൊല്ലം കൊട്ടിയത്ത് വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം. തിരുവനന്തപുരം-കൊല്ലം ദേശീയ പാതയോട് ചേർന്നുള്ള ഫ്ലക്സ് കടയിലാണ് തീപിടിത്തം ഉണ്ടായത്. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ഫയർഫോഴ്സിന്‍റെ നേതൃത്വത്തില്‍ നടക്കുകയാണ്. തീപിടിത്തം നടന്ന കടയോട് ചേർന്ന് വസ്ത്ര നിർമാണശാലകളടക്കം നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ആയതിനാൽ മറ്റ് സ്ഥാപനങ്ങളിലേയ്ക്ക് തീ പടരാതിരിക്കാനുള്ള സാഹചര്യം ഒഴിവാക്കേണ്ടതുണ്ട്. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റുകൾ ഉടൻ തന്നെ ഇവിടേയ്ക്കെത്തും.

വീട്ടുകാർ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്ത് വീട്ടിൽ അതിക്രമിച്ച് കയറി ഭിന്നശേഷിക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്തു; പ്രതിയെ റോഡിലിട്ട് തല്ലി നാട്ടുകാര്‍

ഭിന്നശേഷിക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത യുവാവിനെ റോഡിലിട്ട് തല്ലി നാട്ടുകാര്‍. ബെംഗളൂരുവിലാണ് സംഭവം. കാലുകൾക്ക് ശേഷിയില്ലാത്ത യുവതിയെ ബലാത്സംഗം ചെയ്ത അസം സ്വദേശി വിഘ്നേഷിനെയാണ് നാട്ടുകാര്‍ പൊതിരെ തല്ലിയത്. വീട്ടിൽ ആളില്ലാത്ത നേരത്താണ് ഇയാൾ യുവതിക്ക് നേരെ അതിക്രമം നടത്തിയത്. പ്രതിയെ പിടികൂടുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ബെംഗളൂരു ആടുഗോഡി എം ആ‍ർ നഗറിലാണ് സംഭവം. യുവതിയുടെ രണ്ട് കാലുകൾക്കും ചലന ശേഷിയില്ല. സംസാര ശേഷിയും ഇല്ല. ഈ യുവതിയെയാണ് അസം സ്വദേശിയായ യുവാവ് ക്രൂരമായി ബലാത്സംഗം ചെയ്തത്. നവംബർ ഒമ്പതിന് ഈ യുവതിയുടെ വീട്ടിലുള്ള എല്ലാവരും ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനായി പുറത്ത് പോയിരുന്നു. വീടിന്‍റെ വാതിൽ പുറത്ത് നിന്ന് അടച്ചതിന് ശേഷമാണ് പോയത്. ഈ സമയത്ത് വീട്ടിൽ ആരുമില്ല എന്ന് മനസ്സിലാക്കിയ വിഘ്നേഷ് വാതിൽ തള്ളിത്തുറന്ന് അകത്ത് കയറുകയും യുവതിക്ക് നേരെ അതിക്രമം നടത്തുകയുമായിരുന്നു.


വിവാഹ ചടങ്ങ് കഴിഞ്ഞ് മടങ്ങിയെത്തിയ വീട്ടിലുള്ളവർ വാതിൽ അകത്ത് നിന്ന് പൂട്ടിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാരുടെ സഹായത്താൽ തല്ലിപ്പൊളിക്കുകയായിരുന്നു. തുടർന്ന് വീടിനുള്ളിൽ നിന്നും പിടികൂടിയ യുവാവിനെ നാട്ടുകാർ തല്ലി പൊലീസിന് കൈമാറി.

നിർമാണം പൂർത്തിയായി ഉദ്ഘാടനം ചെയ്ത പാലം മാസങ്ങൾക്ക് ശേഷം തകർന്നുവീണു

ബീജിങ്: ചൈനയിൽ നിർമാണം പൂർത്തിയായി ഉദ്ഘാടനം ചെയ്ത പാലം മാസങ്ങൾക്ക് ശേഷം തകർന്നുവീണു. തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലാണ് പാലം തകർന്നുവീണത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ചൊവ്വാഴ്ച പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. ദൃശ്യങ്ങൾ ചൈനീസ് സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തിങ്കളാഴ്ച പാലത്തിന്റെ ചില ഭാഗങ്ങളിൽ വിള്ളലുകൾ കണ്ടെത്തിയിരുന്നു.


അപകട സാധ്യത കണക്കിലെടുത്ത് പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിർത്തലാക്കിയിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പർവതമേഖലയായ മേർകാങിൽ സ്ഥിതി ചെയ്യുന്ന ഹോങ്കി പാലം G317 ദേശീയ പാതയുടെ ഭാഗമായിരുന്നു. 758 മീറ്റർ നീളമുള്ള ഈ കാന്റിലിവേർഡ് ബീം പാലം മലയിടുക്കിന്റെ തറയിൽ നിന്ന് ഏകദേശം 625 മീറ്റർ ഉയരത്തിലായിരുന്നു. 172 മീറ്റർ വരെ ഉയരമുള്ള ഭീമാകാരമായ തൂണുകളാണ് പാലത്തിനുണ്ടായിരുന്നത്. പടിഞ്ഞാറൻ ചൈനയുടെ ദുർഘടമായ ഭൂപ്രദേശങ്ങളിലെ ഗതാഗതം മെച്ചപ്പെടുത്താനും, ടിബറ്റനിലേക്കുള്ള പ്രവേശനം വികസിപ്പിച്ച് സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്താനും ലക്ഷ്യമിട്ടാണ് പാലം നിർമിച്ചത്.