Home Blog Page 643

കശ്മീരി മുസ്ലിംങ്ങളെല്ലാം തീവ്രവാദികളല്ല, തീവ്രവാദികളുമായി ബന്ധപ്പെട്ടവരുമല്ല: ഉമർ അബ്ദുള്ള

ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തെത്തുടർന്ന് കശ്മീരി മുസ്ലീങ്ങൾക്കെതിരെ സമൂഹ്യമാധ്യമങ്ങളിലൂടെയടക്കം ഉയരുന്ന പ്രചരണത്തിനെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി ഉമർ അബ്ദുള്ള. ജമ്മു കശ്മീരിൽ നിന്നുള്ള മുസ്ലിംങ്ങളെല്ലാം തീവ്രവാദിയല്ലെന്നും ഇവിടെ ജീവിക്കുന്നവരെല്ലാം തീവ്രവാദികളുമായി ബന്ധപ്പെട്ടവരല്ലെന്നും ഉമർ അബ്ദുള്ള പ്രതികരിച്ചു. ജമ്മുവിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച, ഉമർ അബ്ദുള്ള സ്ഫോടനത്തെ ശക്തമായി അപലപിച്ചു. നിരപരാധികളെ ക്രൂരമായി കൊല്ലുന്നതിനെ ഒരു മതവും ന്യായീകരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ജമ്മു കാശ്മീരിലെ എല്ലാവരും തീവ്രവാദികളോ, തീവ്രവാദവുമായി ബന്ധമുള്ളവരോ അല്ല. ഇവിടെ സമാധാനവും സാഹോദര്യവും തകർക്കാൻ ശ്രമിക്കുന്നത് ചുരുക്കം ചില ആളുകൾ മാത്രമാണ്. പൗരന്മാരെ ഒരൊറ്റ ചിന്താഗതിയോടെ നോക്കിക്കാണുകയും എല്ലാവരും തീവ്രവാദികളാണെന്ന് കരുതുകയും ചെയ്താൽ, ജനങ്ങളെ ശരിയായ പാതയിൽ നിർത്തുക പ്രയാസമാകും. സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് കഠിനമായ ശിക്ഷ നൽകണമെന്നും നിരപരാധികളെ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ചെങ്കോട്ട സ്ഫോടനത്തിൽ അന്വേഷണം

ഡൽഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനത്തിൽ 13 പേർ മരിക്കുകയും ഇരുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കാർ സ്ഫോടനവുമായി ബന്ധപ്പെട്ട് ചില കശ്മീരി ഡോക്ടർമാർ അറസ്റ്റിലായതിന് പിന്നാലെയാണ് ഉമൻ അബ്ദുള്ളയുടെ പ്രതികരണം. സ്ഫോടനത്തിന് ഉപയോഗിച്ച ഐ 20 കാർ ഓടിച്ച ഡോ. ഉമർ മുഹമ്മദ്, ഡോ. മുസമ്മിൽ എന്നിവർ പുൽവാമ സ്വദേശികളും, ഡോ. അദീൽ റാഥർ അനന്ത്‌നാഗ് സ്വദേശിയുമാണ്. പാകിസ്ഥാൻ ആസ്ഥാനമായുള്ള ജയ്ഷ്-ഇ-മുഹമ്മദ് ഭീകര സംഘടനയുമായി ഇവർക്കുള്ള ബന്ധം സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ പുറത്തുവന്നിട്ടുണ്ട്.

സിപിഎം നേതാവ് എ. സമ്പത്തിന്റെ സഹോദരന്‍ ബിജെപി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: സിപിഎം നേതാവ് എ. സമ്പത്തിന്റെ സഹോദരനും ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റുമായ എ. കസ്തൂരി ബിജെപി സ്ഥാനാര്‍ത്ഥി. തിരുവനന്തപുരം കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട ബിജെപി പട്ടിക പുറത്തിറങ്ങിയപ്പോഴാണ് കസ്തൂരിയുടെ പേരും ഉള്‍പ്പെട്ടത്.
സിപിഎം നേതാവായിരുന്ന കെ. അനിരുദ്ധന്റെ മകനായ കസ്തൂരി തൈക്കാട് വാര്‍ഡിലാണ് ജനവിധി തേടുന്നത്. പാര്‍ട്ടി ആസ്ഥാനത്തു നടന്ന സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ സിപിഎം നേതാക്കളുമായുള്ള ബന്ധം പരാമര്‍ശിച്ചാണ് കസ്തൂരിയെ ജില്ലാ പ്രസിഡന്റ് കരമന ജയന്‍ സ്വാഗതം ചെയ്തത്.
കുമ്മനം രാജശേഖരന്‍ കസ്തൂരിയെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. എന്‍ഡിഎഫിന്റെ സിറ്റിങ് വാര്‍ഡായ തൈക്കാട് ജി. വേണുഗോപാലാണ് ഇടതു സ്ഥാനാര്‍ത്ഥി. സിഎംപിയുടെ എംആര്‍ മനോജ് ആണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. രണ്ടാം ഘട്ടത്തില്‍ 31 പേരുടെ പട്ടികയാണ് ബിജെപി പുറത്തിറക്കിയത്. മൂന്ന് സീറ്റുകളില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളാണ്.

‘2026 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അധികാരം പിടിക്കും, വികസന രാഷ്ട്രീയം പറയുന്ന മതേതരപാർട്ടിയാണ് ബിജെപി’: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 25 ശതമാനം വോട്ട് ഉറപ്പെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരം പിടിക്കുമെന്നും ഇല്ലെങ്കിൽ മുഖ്യ പ്രതിപക്ഷമാകുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ബിജെപിയോട് ജനങ്ങൾക്ക് തൊട്ടുകൂടായ്മയില്ലെന്ന് പറഞ്ഞ ബിജെപി അധ്യക്ഷൻ വർഗീയമുദ്ര ചാർത്താനുള്ള എതിരാളികളുടെ ശ്രമം പരാജയപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി. വികസന രാഷ്ട്രീയം പറയുന്ന മതേതര പാർട്ടിയാണ് ബിജെപി. അയ്യപ്പസംഗമം പൊളിഞ്ഞെന്നും ജനങ്ങൾ വിഡ്ഢികളല്ലെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

കോൺഗ്രസിനെ ജനങ്ങൾക്ക് വിശ്വാസമില്ല, സിപിഎമ്മിനെ ജനങ്ങൾ വെറുക്കുന്നു, ബിജെപിയാണ് ഓപ്ഷൻ. കോൺഗ്രസ് ജമാ അത്തിന്റെ പിടിയിലാണ്. നടത്തുന്നത് മുസ്ലിം പ്രീണനമാണെന്നും ബിജെപി അധ്യക്ഷൻ വ്യക്തമാക്കി. ആരെയും പ്രീണിപ്പിക്കാതെ വികസനം പറയുന്ന പാർട്ടിയാണ് ബിജെപിയെന്നും അദ്ദേഹം പറഞ്ഞു.

ഫ്രാൻസിലെ ഡൊസൂളിൽ യേശു ക്രിസ്തു പ്രത്യക്ഷപ്പെട്ടതായ അവകാശവാദം തള്ളി വത്തിക്കാൻ

വത്തിക്കാൻ: ഫ്രാൻസിലെ വടക്കൻ മേഖലയിലെ നോർമാൻഡിയിലെ ഡൊസൂളിൽ യേശു ക്രിസ്തു പ്രത്യക്ഷപ്പെട്ടതായുള്ള അവകാശ വാദങ്ങൾ തള്ളി വത്തിക്കാൻ. ലിയോ മാർപ്പാപ്പയുടെ അംഗീകാരത്തോടെ പുറത്തിറക്കിയ മാർഗ നിർദ്ദേശത്തിൽ ആണ് വത്തിക്കാന്റെ ഉന്നത മതസിദ്ധാന്ത വിഭാഗം 1970 മുതലുള്ള അവകാശ വാദം തള്ളിയത്.

ഡൊസൂളിൽ ക്രിസ്തു പ്രത്യക്ഷപ്പെട്ടതായുള്ള പ്രചാരണം ആഗോള കത്തോലിക്കാ വിഭാഗത്തിന് അംഗീകരിക്കേണ്ടതില്ലെന്നാണ് വത്തിക്കാൻ വ്യക്തമാക്കിയത്. 1970ൽ ഡൊസൂളിൽ യേശു ക്രിസ്തു 49 തവണ പ്രത്യക്ഷപ്പെട്ടുവെന്നാണ് കത്തോലിക്കാ വിശ്വാസിയായ സ്ത്രീ അവകാശപ്പെട്ടത്. ഡൊസൂളിലെ നഗരത്തിലുള്ള കുന്നിൻ മുകളിൽ 25 അടിയോളം വരുന്ന കുരിശ് സ്ഥാപിക്കാനും യേശു ആവശ്യപ്പെട്ടതായാണ് സ്ത്രീ വിശദമാക്കിയത്.

ക്രിസ്തു 49 തവണ പ്രത്യക്ഷപ്പെട്ടതായി അവകാശവാദമുയ‍ർന്നത് 1970ൽ

ഡൊസൂളിലേത് അതീന്ദ്രിയമൂലമുള്ള പ്രത്യക്ഷപ്പെടൽ അല്ലെന്നും അതനുസരിച്ചുള്ള എല്ലാ അവകാശവാദങ്ങളും അസാധുവാണ് എന്നുമാണ് വത്തിക്കാൻ ബുധനാഴ്ച വ്യക്തമാക്കിയത്. കത്തോലിക്ക വിശ്വാസത്തിൽ, യേശുവോ മാതാവായ മറിയമോ ചിലപ്പോഴൊക്കെ അത്ഭുതകരമായി പ്രത്യക്ഷപ്പെടാറുണ്ട്. ഇതിനെ അപാരിഷൻ എന്നാണ് വിശേഷിപ്പിക്കുന്നത്. മതപരമായ സന്ദേശങ്ങളും സമാധാനത്തിനായി പ്രാർത്ഥിപ്പിക്കാനോ, ആരാധനാ രീതികൾ നിർദ്ദേശിക്കാനുമായാണ് വിശുദ്ധരുടെ ഇത്തരം അപാരിഷൻ എന്നാണ് വിലയിരുത്താറ്. ഇത്തരം സംഭവങ്ങൾ പരിശോധിക്കുന്നതിനായി കർശനമായ നടപടി ക്രമം ആണ് വത്തിക്കാൻ പിൻ തുടരുന്നത്. ഇത്തരം പ്രത്യക്ഷപ്പെടലുകൾ പണം സമ്പാദനത്തിനായോ ആളുകളെ വഞ്ചിക്കാനായോ ഉപയോഗിക്കരുതെന്നതാണ് വത്തിക്കാൻ വ്യക്തമാക്കിയിട്ടുള്ളത്. നേരത്തെ കന്യാമറിയത്തെ സഹരക്ഷക എന്നു വിളിക്കുന്നത് ഉചിതമല്ലെന്ന് വ്യക്തമാക്കി വത്തിക്കാൻ നിർദ്ദേശം നൽകിയിരുന്നു.

അമ്മയുടെ വിവേകപൂർണമായ വാക്കുകൾ യേശു കേട്ടിരിക്കാമെങ്കിലും കന്യാമറിയത്തെ സഹരക്ഷക എന്നു വിളിക്കുന്നത് വിശ്വാസസത്യങ്ങൾക്കു നിരക്കുന്നതല്ലെന്ന് ലിയോ പതിനാലാമൻ മാർപാപ്പ ഒപ്പുവച്ച് വിശ്വാസസത്യങ്ങൾക്കായുള്ള കാര്യാലയം പുറത്തിറക്കിയ പുതിയ പ്രബോധനരേഖ വിശദമാക്കുന്നത്. യേശുവിനു ജന്മം നൽകുക വഴി മാനവരാശിയുടെ രക്ഷയ്ക്കുള്ള വാതിൽ തുറന്നത് മറിയമാണ്. എങ്കിലും കുരിശുമരണത്തിലൂടെ യേശുവാണ് ലോകത്തെ രക്ഷിച്ചത്.യേശുവിന്റെ അമ്മ വിശ്വാസികൾക്കെല്ലാം അമ്മയും മധ്യസ്ഥയുമാണ്. എന്നാൽ, മറിയത്തെ എല്ലാ കൃപകളുടെയും മധ്യസ്ഥ എന്നു വിളിക്കുന്നത് ഒഴിവാക്കണമെന്നുമാണ് പുതിയ പ്രബോധന രേഖയിലൂടെ വത്തിക്കാൻ നൽകിയിരിക്കുന്ന നിർദ്ദേശം.

കൊല്ലത്ത് തെരുവുനായ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്

ഓയൂർ: ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിൽ പത്താം വാർഡ് കൈതക്കുഴി കുമ്മല്ലൂർ തോണിക്കടവ്, കട്ടച്ചൽ പ്രദേശങ്ങളിലെ നിരവധി പേർക്കാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. പേപ്പട്ടി ആണോ എന്ന് നാട്ടുകാർ സംശയിക്കുന്നതിനെ തുടർന്ന് ആദിച്ചനല്ലൂർ മൃഗാശുപത്രി ഡോക്ടർ സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട ചത്ത നായയെ പരിശോധിക്കുകയും ബാഹ്യമായ ലക്ഷണം നോക്കി പേപ്പട്ടിനാണ് സാധ്യതയെന്നും ഡോക്ടർ പറഞ്ഞു. ഈ പ്രദേശങ്ങളിൽ 10000 കണക്കിന് തെരുവുനായ്കളാണ് റോഡുകളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നത്. ഒട്ടുമിക്ക നായ്ക്കളും ഈ തെരുവ് ആക്രമണത്തിന് ഇരയായിട്ടുണ്ട്.തെരുവ് നായയുടെ ആക്രമത്തിന് ഇരയായവർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സ തേടി കൃത്യമായും എത്ര പേര് ആക്രമണത്തിന് എതിരായി എന്നുള്ളത് വ്യക്തമല്ല. നിരവധി ആളുകളെ കടിച്ചതിന് ശേഷം.. ഓടിയ തെരുവുനായ ചായക്കടയിൽ ഇരുന്ന് ചായകുടിച്ച് വരെയും, വീടിന് മുറ്റത്ത് വളർത്തുന്ന നായയെയും ഈ തെരുവുനായ ആക്രമിച്ചു. ഒടുവിൽ കട്ടച്ചൽ ജംഗ്ഷനിൽ വച്ച് റോഡ് മുറിച്ച് കടക്കുമ്പോൾ വാഹനത്തിനടിയിൽപ്പെട്ട് അപകടത്തിൽപ്പെട്ടതായി നാട്ടുകാർ പറയുന്നു. കുമ്മല്ലൂർ പത്താം വാർഡ് തെരുവ് നായ്ക്കളെ കൊണ്ട് പൊറുതിമുട്ടിയതായി ജനങ്ങൾ ഒന്നടങ്കം പറയുന്നു. ആദിച്ചനല്ലൂർ പഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പറുടെ വാക്കുകളിലേക്ക്…

ആദിച്ചനല്ലൂർ പത്താം വാർഡിൽ തെരുവ് നായയുടെ ആക്രമണത്തിന് ഇരയായ മറ്റ് തെരുവ് നായ്ക്കളെ ഇവിടെനിന്ന് പിടികൂടി മറ്റൊരു ഭാഗത്തേക്ക് മാറ്റാനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്നും, നാടിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സർക്കാർ വൃത്തങ്ങൾ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം

റോഡിൽ വിമാനം വന്നിറങ്ങി ജനം ഞെട്ടി,പരിശീലനപ്പറക്കലിനിടെ ചെറുവിമാനം ദേശീയപാതയിൽ

ചെന്നൈ.തമിഴ്നാട്ടിൽ പരിശീലനപ്പറക്കലിനിടെ ചെറുവിമാനം ദേശീയപാതയിൽ ഇറക്കി. തിരുച്ചിറപ്പള്ളി പുതുക്കോട്ടൈ ദേശിയപാതയിലായിൽ നാർത്തമലയിലാണ് റോഡിൽ വിമാനമിറക്കിയത്.
സാങ്കേതികതരരാറിലെ തുറന്നാണ് റോഡിൽ അടിയന്തരലാൻഡിങ് നടത്തിയത്


ഇന്ന് രാവിലെയാണ് അപ്രതീക്ഷിതമായി വിമാനം ദേശീയപാതയിൽ ഇറക്കിയത്. തിരുച്ചിറപ്പള്ളിയൽ നിന്നായിരുന്നു പരിശീലനപ്പറക്കൽ. പൈലറ്റും സഹപൈലറ്റും മാത്രമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. സാങ്കേതിക തകരാർ ഉണ്ടായതിനെ തുടർന്ന് അടിയന്തരലാൻഡിങ് നടത്തേണ്ടിവന്നതോടെ ദേശീയപാതയിൽ വിമാനമിറക്കി. വിമാനത്തിന്റെ മുൻവശത്ത് കേടുപാടുകളുണ്ടായി. ഇരുവർക്കും പരിക്കേറ്റു. സംഭവത്തിൽ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ടെക്നിക്കൽ ടീമെത്തി വിമാനം റോഡിൽ നിന്ന് മാറ്റി. ദേശീയപാതയിൽ വലിയ തിരക്കില്ലാത്തതിനാലാണ് വലിയ ദുരന്തം ഒഴിവായത്.


ഡോക്ടർമാർ ഭീകരപ്രവർത്തനത്തിന് മറയാക്കിയ അൽ ഫലാഹ് യൂണിവേഴ്സിറ്റിക്കെതിരെ ഇഡി അന്വേഷണം


ന്യൂഡെൽഹി. ഡോക്ടർമാർ ഭീകരപ്രവർത്തനത്തിന് മറയാക്കിയ ഫരീദാബാദിലെ അൽ ഫലാഹ് യൂണിവേഴ്സിറ്റിക്കെതിരെ ഇഡി അന്വേഷണം.
വിദേശ രാജ്യങ്ങളിൽ നിന്നടക്കം ധനസഹായം ലഭിച്ചെന്ന് കണ്ടെത്തിയതിനെ  തുടർന്ന് ,
ഈ ഫണ്ടുകൾ ഏതെങ്കിലും തരത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾക്കായി
വഴിതിരിച്ചുവിട്ടോ എന്നതിനെക്കുറിച്ചാണ് അന്വേഷണം.
അതിനിടെ വെബ്സൈറ്റിൽ വ്യാജ
അക്രഡിറ്റേഷൻ വിവരങ്ങൾ പ്രദർശിപ്പിച്ചതിന് അൽ ഫലാ സർവകലാശാലക്ക്
നോട്ടീസ് അയച്ച് നാഷണൽ അസസ്മെൻറ് ആൻഡ് അക്രഡിറ്റേഷൻ കൌൺസിൽ.

ഡൽഹി ഓഖ്ല ആസ്ഥാനമായി പ്രവർത്തിക്കുന്ന സർവകലാശാലയിൽ പഠിക്കുന്നതും, പഠിപ്പിക്കുന്നതും
കൂടുതൽ ജമ്മു കശ്മീർ സ്വദേശികൾ. 
ഓക്ലയിലെ ഹെഡ്ക്വാർട്ടേഴ്സിൽ നടത്തിയ പരിശോധനയിൽ
അറബ് രാജ്യങ്ങളിൽ നിന്നടക്കം ട്രസ്റ്റ് വിദേശ സംഭാവന കൈപ്പറ്റിയിരുന്നതായി കണ്ടെത്തിയിരുന്നു.
ഈ ഫണ്ടുകൾ ഭീകര പ്രവർത്തനങ്ങൾക്കായി
വഴിതിരിച്ചുവിട്ടോ എന്നതാണ് ഇഡി അന്വേഷിക്കുന്നത്.
സർവകലാശാലയുടെ പ്രവർത്തനം സംബന്ധിച്ച് ഡൽഹി പോലീസ് സാമ്പത്തിക കുറ്റകൃത്യ വിഭാഗം അന്വേഷണം നടത്തും.
യൂണിവേഴ്സിറ്റിയിൽ കശ്മീരിൽ നിന്നുള്ളവരെ കൂട്ടത്തോടെ നിയമിച്ചത് കുറഞ്ഞ ശമ്പളത്തിന്റെ
അടിസ്ഥാനത്തിലാണെങ്കിലും, ഇത് കാമ്പസിൽ തീവ്ര മതപരമായ അന്തരീക്ഷം വളരാൻ കാരണമായെന്ന
ആരോപണം ശക്തമാണ്. അറസ്റ്റിലായ ഡോക്ടർമാരെ, നിയമിച്ചതിലെ മാനദണ്ഡങ്ങൾ എൻഐഎ പരിശോധിക്കുന്നുണ്ട്.
അറസ്റ്റിലായ ഡോ. ഷഹീൻ സയീദ് കാമ്പസിൽ വിദ്യാർത്ഥികളും, സ്റ്റാഫുകളെയും ബുർഖയും, ഹിജാബും
ധരിക്കാൻ നിർബന്ധിച്ചിരുന്നു. എന്നാൽ ഇത് ശ്രദ്ധയിൽപ്പെടുത്തിയിട്ടും മാനേജ്‌മെന്റ്
നടപടിയെടുത്തിരുന്നില്ല. അൽ-ഫലാഹ് യൂണിവേഴ്സിറ്റിയുടെ
സ്ഥാപകനും ചാൻസലറുമായ ജവാദ് അഹമ്മദ് സിദ്ദിഖിയുടെ മുൻകാല ജീവിതം
അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണ്. ജാമിയ മിലിയയിൽ  ജോലി ചെയ്യുന്നതിനിടെ
സിദ്ദിഖി സഹോദരൻ സൗദിനൊപ്പം സംരംഭം ആരംഭിച്ച് പണം തട്ടിയിരുന്നു.
ഇതിനെത്തുടർന്ന് അറസ്റ്റിലായ സിദ്ദിഖിയും സഹോദരനും മൂന്ന് വർഷത്തിലധികം
തിഹാർ ജയിലിൽ കിടന്നു. കോവിഡ്  സമയത്ത് ലൈഫ് ഇൻഷുറൻസ് ആവശ്യപ്പെട്ട നഴ്സുമാരെ
പിരിച്ചുവിട്ടതിനും, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിലും സ്റ്റൈപ്പന്റ് നൽകാത്തതിലും
പ്രതിഷേധിച്ച് മെഡിക്കൽ ഇന്റേണുകളെ സസ്പെൻഡ് ചെയ്തതിലും അൽ-ഫലാഹ് യൂണിവേഴ്സിറ്റിക്ക്
എതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. വെബ്‌സൈറ്റിൽ തെറ്റായ അക്രഡിറ്റേഷൻ വിവരങ്ങൾ പ്രദർശിപ്പിച്ചതിന് നാഷണൽ
അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലും സർവകലാശാലക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി.
യൂണിവേഴ്സിറ്റിക്ക് NAAC അംഗീകാരം ലഭിച്ചിട്ടില്ലെന്നും എന്നാൽ മുൻപ് ‘A ഗ്രേഡ്’ ലഭിച്ച കോളേജുകളുടെ
പേര് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഉപയോഗിച്ചുവെന്നുമാണ് നോട്ടീസിൽ പറയുന്നത്.

എഎസ്‌ഐ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 22ന്

കേരള പൊലീസ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ (ട്രെയിനി) (പട്ടികവര്‍ഗ്ഗം) (കാറ്റഗറി നമ്പര്‍ 387/2024) തസ്തികയിലേക്ക് അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 22ന് രാവിലെ 5.30 മുതല്‍ തിരുവനന്തപുരം, പേരൂര്‍ക്കട എസ്എപി പരേഡ് മൈതാനത്ത് നടക്കും. കായികക്ഷമതാ പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് അന്നേദിവസം പിഎസ്‍സി ആസ്ഥാന ഓഫീസില്‍ വച്ച് പ്രമാണപരിശോധനയും നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കുളള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്.

രാഹുൽമാങ്കൂട്ടത്തിൽ കോണ്ഗ്രസ് യോഗത്തിൽ പങ്കെടുത്തു

പാലക്കാട്. ലൈംഗിക ആരോപണത്തെ തുടർന്ന് കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്ത രാഹുൽമാങ്കൂട്ടത്തിൽ കോണ്ഗ്രസ് യോഗത്തിൽ പങ്കെടുത്തു.

ലൈംഗിക ആരോപണ വിവാദങ്ങൾക്ക് ശേഷം ആദ്യമായാണ് രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് പരിപാടിയിൽ പങ്കെടുക്കുന്നത്.

യോഗം നടന്നിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിലും , ഡി. സി. സി പ്രസിഡൻ്റ് എ തങ്കപ്പനും.


കണ്ണാടിയിലെ കോൺഗ്രസ് ഭരിക്കുന്ന കാഴ്ചപ്പറമ്പ് ക്ഷീരോത്പാദക സഹകരണ സംഘം ഓഫിസിലാണ് കണ്ണാടി മണ്ഡലം കോൺഗ്രസ് ഭാരവാഹികളും രാഹുൽ മാങ്കൂട്ടത്തിലും യോഗം ചേർന്നത്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തെന്നാണ് വിവരം. എന്നാൽ യോഗം നടന്നിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. പാർട്ടി നേതാക്കളുമായി കൂടിയാലോചനകൾ നടത്താറുണ്ട്. രാഷ്ട്രീയം സംസാരിച്ചു. സസ്പെൻഷനിൽ ആണെങ്കിലും UDF സ്ഥാനാർഥികൾക്കായി പ്രവർത്തിക്കുമെന്നും രാഹുൽ.


കണ്ണാടിയിൽ ഔദ്യോഗികമായി യോഗ മുണ്ടായിരുന്നില്ലെന്നും അതു വഴി പോയപ്പോൾ രാഹുൽ ഓഫീസിൽ കയറിയതാണെന്നും ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ. രാഹുൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്ന കാര്യത്തിൽ മുതിർന്ന നേതാക്കൾ മറുപടി പറയും

ലൈംഗിക ആരോപണത്തെ തുടർന്ന് സസ്പെൻഷനിൽ തുടരുന്ന രാഹുലിന് തെരഞ്ഞെടുപ്പ് ചുമതലകൾ ഒന്നും തന്നെ കോൺഗ്രസ് നൽകിയിട്ടില്ല .

നികുതി വെട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തലിൽ IELTS സ്ഥാപനമായ അജിനോറയിൽ ആദായനികുതി വകുപ്പിൻ്റെ  പരിശോധന

കൊച്ചി. നികുതി വെട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തലിൽ IELTS സ്ഥാപനമായ അജിനോറയിൽ ആദായനികുതി വകുപ്പിൻ്റെ  പരിശോധന. കഴിഞ്ഞ മൂന്നുവർഷമായി കോടിക്കണക്കിന് രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. കേരളത്തിലും കർണാടകത്തിലും അടക്കം 12 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്


കേരളത്തിലും കർണാടകത്തിലും അടക്കം ഐഇഎൽടിഎസ് കോഴ്സുകൾ നടത്തുകയും നിയമാനുസൃതമായ നികുതി അടയ്ക്കാതെ വെട്ടിപ്പ് നടത്തുകയും ചെയ്യുന്നു എന്നാണ് പരാതി. ആദായനികുതി വകുപ്പിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ എൻഫോമെന്റ് വിഭാഗമാണ് കേരളത്തിലും കർണാടക 12 ങ്ങളിൽ പരിശോധന നടത്തിയത്.മൂന്നുവർഷമായി അജിനോറോ ഗ്രൂപ്പ് വരുമാനം നികുതി വെട്ടിപ്പ് നടത്തുന്നതായി ആണ് കണ്ടെത്തൽ.കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. വിവിധ ഇടങ്ങളിലെ പരിശോധനയ്ക്കായി കേരളത്തിന് പുറത്തുനിന്നും ആദായനികുതി ഉദ്യോഗസ്ഥർ എത്തിയിരുന്നു.പ്രാഥമിക പരിശോധനയിൽ തന്നെ നികുതിവെട്ടിപ്പ് ബോധ്യപ്പെട്ടതായും ,രേഖകളടക്കം പിടിച്ചെടുത്ത് പരിശോധന തുടരുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.വിശദമായി വിലയിരുത്തലിനു ശേഷമേ എത്ര രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയെന്ന് കണ്ടെത്താൻ സാധിക്കൂ. നികുതി വെട്ടിപ്പിന് സ്ഥാപനത്തിനെതിരെ തുടർനടപടികൾ ഉണ്ടാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.കൊച്ചിയിൽ അടക്കം പരിശോധനകൾ തുടരുകയാണ്