24.2 C
Kollam
Wednesday 24th December, 2025 | 12:52:14 AM
Home Blog Page 62

തിരുപ്പതി ക്ഷേത്രത്തില്‍ സില്‍ക്ക് ഷാളുമായി ബന്ധപ്പെട്ട് 54 കോടി രൂപയുടെ അഴിമതി നടന്നതായി് റിപ്പോര്‍ട്ട്‌

തിരുപ്പതി ക്ഷേത്രത്തില്‍ 2015 മുതല്‍ 2025 വരെയുള്ള കണക്കുകള്‍ പ്രകാരം സില്‍ക്ക് ഷാളുമായി ബന്ധപ്പെട്ട് 54 കോടി രൂപയുടെ അഴിമതി നടന്നതായി് റിപ്പോര്‍ട്ട്്. ആഭ്യന്തര വിജിലന്‍സ് ആണ് അഴിമതി അന്വേഷണത്തില്‍ കണ്ടെത്തിയത്.

സില്‍ക്ക് ഷാള്‍ എന്ന പേരില്‍ പോളിസ്റ്റര്‍ ഷാളുകള്‍ വിതരണം ചെയ്ത് കോടികളുടെ അഴിമതി നടത്തിയതായാണ് കണ്ടെത്തല്‍. ടെന്‍ഡറില്‍ സില്‍ക്ക് ഉല്‍പ്പന്നം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കരാറുകാരന്‍ ടെന്‍ഡര്‍ അനുസരിച്ച് സില്‍ക്ക് ഷാള്‍ നല്‍കുന്നതിന് പകരം 100 ശതമാനം പോളിസ്റ്റര്‍ ഷാള്‍ സ്ഥിരമായി വിതരണം ചെയ്ത് കോടികളുടെ അഴിമതി നടത്തി എന്നതാണ് വിജിലന്‍സ് കണ്ടെത്തല്‍. സില്‍ക്ക് ഷാള്‍ എന്ന പേരില്‍ പോളിസ്റ്റര്‍ ഷാള്‍ ബില്ല് ചെയ്താണ് തട്ടിപ്പ് നടത്തിയത് എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ഇൻഡിഗോ പ്രതിസന്ധി തുടരുന്നു, ഇന്നും പല സർവീസുകളും റദ്ദാക്കി

ന്യൂഡെൽഹി. ഇൻഡിഗോ പ്രതിസന്ധി തുടരുന്നു. ഇന്നും പല വിമാനത്താവളങ്ങളിലും സർവീസുകൾ റദ്ദാക്കി. പ്രശ്നം പരിഹരിക്കാൻ സർവീസുകൾ വെട്ടിച്ചുരുക്കാനാണ് മാനേജ്മെൻറ് തീരുമാനം. പ്രതിദിനം 2300 സർവീസുകൾ നടത്തിയിരുന്നിടത്ത് ഇനി മുതൽ
1800 സർവീസുകൾ നടത്താനാണ് ആലോചന. പൈലറ്റുമാരുടെ കുറവ് കാരണം
അനുവദിച്ച സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കുന്ന നടപടി ഒഴിവാക്കാനാണ് ഡിജിസിഎയുടെ
നിർദേശ പ്രകാരമുള്ള നടപടി. കഴിഞ്ഞ നവംബർ മുതൽ അയ്യായിരത്തോളം സർവീസുകളാണ്
ഇൻഡിഗോ റദ്ദാക്കിയത്. ഇൻഡിഗോക്ക് അനുവദിച്ചിരുന്ന സർവീസുകളിൽ പത്ത് ശതമാനം
ആകാസ, സ്പൈസ് ജെറ്റ് വിമാന കമ്പനിക്കൾക്ക് നൽകാനാണ് വ്യോമയാന മന്ത്രാലയ തീരുമാനം.
അതിനിടെ പ്രതിസന്ധി യാത്രക്കാരെ മാത്രമല്ല, സമ്പദ് വ്യവസ്ഥയെയും ബാധിക്കുമെന്ന് ഡൽഹി
ഹൈക്കോടതി വ്യക്തമാക്കി. കൂട്ട റദ്ദാക്കലുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ കൈമാറാൻ
സിഇഒയെ ഡിജിസിയെ വീണ്ടും വിളിപ്പിച്ചിട്ടുണ്ട്.

യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

നിലമ്പൂർ. മണലോടിയിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മണലോടി വാരിയം മഠത്തിൽ രാജേഷ് ആണ് മരിച്ചത്. രാവിലെ നടക്കാനിറങ്ങിയവരാണ് വീടിന്റെ വാതിലിനോട് ചേർന്ന് മരിച്ച് കിടക്കുന്ന രാജേഷിനെ കണ്ടെത്തിയത്. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പൊലീസ് പറയുന്നത്. മരണ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. രാജേഷിന്റെ ഭാര്യ  വിദേശത്താണ്. അമ്മ ശബരിമലക്കും പോയിരുന്നു.

സായുധ പൊലീസില്‍ കോണ്‍സ്റ്റബിള്‍; പത്താംക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം

കേന്ദ്ര സായുധ പൊലീസ് സേനകളിലേക്ക് (സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സസ്) കോണ്‍സ്റ്റബിള്‍മാരെ തിരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു. 25,487 ഒഴിവുണ്ട്.

ഇതില്‍ 2020 ഒഴിവ് വനിതകള്‍ക്കാണ്. പത്താംക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, കായികക്ഷമതാപരീക്ഷ/ ശാരീരികയോഗ്യതാപരിശോധന, മെഡിക്കല്‍ പരിശോധന, സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ എന്നിവ നടത്തിയാവും തിരഞ്ഞെടുപ്പ്. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടക്കും. കേരളത്തില്‍ ഒന്‍പത് ജില്ലകളില്‍ പരീക്ഷാകേന്ദ്രമുണ്ടാവും.

സേനകളും ഒഴിവും: ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്)-616, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്)-14,595, സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് (സിആര്‍പിഎഫ്)-5490, സശസ്ത്ര സീമാബെല്‍ (എസ്എസ്ബി)-1764, ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി)-1293, അസം റൈഫിള്‍സ് (എആര്‍)-1706, സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്‌സ് (എസ്എസ്എഫ്)-23.

വിദ്യാഭ്യാസയോഗ്യത: പത്താംക്ലാസ് വിജയം.

പ്രായം: 2026 ജനുവരി ഒന്നിന് 18-23 വയസ്സ്. എസ്സി/ എസ്ടി വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒബിസി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും ഇളവുണ്ട്. വിമുക്തഭടര്‍ക്കും നിയമാനുസൃത ഇളവ് ലഭിക്കും.

ശാരീരികയോഗ്യത: പുരുഷന്മാര്‍ക്ക് 170 സെന്റിമീറ്ററും (എസ്ടി വിഭാഗത്തിന് 162.5) വനിതകള്‍ക്ക് 157 സെന്റിമീറ്ററും (എസ്സി വിഭാഗത്തിന് 150) ഉയരം വേണം. പുരുഷന്മാര്‍ക്ക് 80 സെ.മി. (എസ് സി-76) നെഞ്ചളവും അഞ്ച് സെ.മീ നെഞ്ചളവ് വികാസവും ഉണ്ടായിരിക്കണം. അപേക്ഷകര്‍ക്കെല്ലാം പ്രായത്തിനും ഉയരത്തിനും ഒത്ത തൂക്കമുണ്ടായിരിക്കണം.

എഴുത്തുപരീക്ഷ: കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയ്ക്ക് ഒരു മണിക്കൂറാണ് പരീക്ഷാസമയം. ജനറല്‍ ഇന്റലിജന്‍സ് ആന്‍ഡ് റീസണിങ്, ജനറല്‍ നോളജ് ആന്‍ഡ് ജനറല്‍ അവേര്‍നെസ്, എലിമെന്ററി മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്/ഹിന്ദി എന്നിവയെ ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങള്‍.

കായികക്ഷമതാപരീക്ഷ: എഴുത്തുപരീക്ഷയില്‍നിന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് കായികക്ഷമതാപരീക്ഷയും ശാരീരികയോഗ്യതാ പരിശോധനയും ഉണ്ടാവും. കായികക്ഷമതാ പരീക്ഷയില്‍ പുരുഷന്മാര്‍ 24 മിനിറ്റില്‍ അഞ്ചുകിലോമീറ്റര്‍ ദൂരവും വനിതകള്‍ എട്ടരമിനിറ്റിനുള്ളില്‍ 1.6 കിലോമീറ്റര്‍ ദൂരവും ഓടിയെത്തണം.

അപേക്ഷ: ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്തശേഷം ഓണ്‍ലൈനായി അപേക്ഷിക്കണം. പഴയ വെബ്‌സൈറ്റായ ssc.nicin-ല്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ചെയ്തവരും പുതിയ വെബ്‌സൈറ്റായ ssc.gov.in-ല്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.

ലൈവ് ഫോട്ടോയും സ്‌കാന്‍ചെയ്ത ഒപ്പും അപേക്ഷയോടൊപ്പം വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചിട്ടുള്ള മാതൃകയില്‍ അപ്‌ലോഡ് ചെയ്യണം. മൊബൈല്‍ പ്ലേ സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്ന ‘mySSC’ എന്ന ആപ്പ് മുഖേനയും അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 31-ന് രാത്രി 11 വരെ. ശമ്പളം: 21,700-69,100 രൂപ

കിഡ്നി സ്റ്റോണ്‍ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ

മൂത്രാശയ കല്ല് അഥവാ കിഡ്നി സ്റ്റോണ്‍ ധാരാളം പേരെ ബാധിക്കുന്നൊരു അസുഖമാണ്. വളരെയധികം വേദനയും അസ്വസ്ഥതയുമുണ്ടാക്കുന്നൊരു രോഗം. മൂത്രത്തില്‍ കാത്സ്യം, ഓക്സലേറ്റ് എന്നിങ്ങനെ ചില ഘടകങ്ങള്‍ അധിമായി കാണുമ്പോള്‍ ഇവ വൃക്കയില്‍ അടിഞ്ഞുകിടക്കുന്ന അവസ്ഥയാണ് മൂത്രാശയ കല്ല്.

ആദ്യത്തെ ചില ലക്ഷണങ്ങൾ കണ്ടെത്താൻ പ്രയാസമായിരിക്കും. പക്ഷേ നേരത്തെ തന്നെ ലക്ഷണങ്ങൾ തിരിച്ചറിയുന്നത് കഠിനമായ വേദന, ദീർഘകാല വൃക്ക തകരാറുകൾ എന്നിവ തടയാൻ സഹായിച്ചേക്കാം. നിര്‍ജലീകരണം (ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഇല്ലാതാകുന്ന അവസ്ഥ), മോശം ഭക്ഷണരീതി, പാരമ്പര്യം എന്നിങ്ങനെയുള്ള കാരണങ്ങളാണ് പ്രധാനമായും കിഡ്നി സ്റ്റോണിലേക്ക് നയിക്കുന്നത്.

ജീവിതശൈലിയിലെ മാറ്റങ്ങൾ, നിർജ്ജലീകരണം, അമിതമായ ഉപ്പ് അടങ്ങിയ ഭക്ഷണങ്ങൾ, ഉയർന്ന പ്രോട്ടീൻ ഭക്ഷണക്രമം എന്നിവ വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നതിന് ഇടയാക്കുന്നു. കിഡ്നി സ്റ്റോണിന്റെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

പുറകിന്റെ ഒരു വശത്തോ അടിവയറ്റിലോ വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ കി‍ഡ്നി സ്റ്റോണിഡന്റ ലക്ഷണമാകാം.

പുറകിന്റെ ഒരു വശത്തോ അടിവയറ്റിലോ വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ കി‍ഡ്നി സ്റ്റോണിഡന്റ ലക്ഷണമാകാം. എന്നാൽ വേദന സ്ഥിരമായിരിക്കില്ല. കുറച്ച് വെള്ളം കുടിക്കുന്നത് അത് കൂടുതൽ വഷളാക്കും.

മൂത്രത്തിന് പിങ്ക്, ചുവപ്പ് പോലുള്ള നിറവ്യത്യാസം കാണാം.

മൂത്രത്തിൽ രക്തം കാണുക അല്ലെങ്കിൽ മൂത്രത്തിന്റെ അസാധാരണ നിറമാണ് മറ്റൊരു ലക്ഷണം. മൂത്രത്തിന് പിങ്ക്, ചുവപ്പ് പോലുള്ള നിറവ്യത്യാസം കാണാം.

ഓക്കാനം അല്ലെങ്കിൽ ഛർദ്ദിയാണ് മറ്റൊരു ലക്ഷണം.

വ്യക്തമായ കാരണമൊന്നുമില്ലാതെ നിങ്ങൾക്ക് ഓക്കാനം അനുഭവപ്പെടുന്നുണ്ടെങ്കിൽ അതും ​കിഡ്നി സ്റ്റോണിന്റെ ലക്ഷണമാണ്.

ഒൻപത് വയസുകാരിയോട് ലൈംഗികാതിക്രമം

ഇടുക്കി.ഒൻപത് വയസുകാരിയോട് ലൈംഗികാതിക്രമം
41 കാരന് അഞ്ച് വർഷം കഠിന തടവും 30000 രൂപ പിഴയും

ഇടുക്കി ഗാന്ധി നഗർ കോളനി നിവാസി ചന്ത്യത് വീട്ടിൽ ഗിരീഷിനാണ് ശിക്ഷ

ഇടുക്കി അതിവേഗ കോടതിയുടെ ജഡ്ജ് മഞ്ജു വി ആണ് പ്രതിയെ ശിക്ഷിച്ചത്

പിഴ ഒടുക്കിയില്ലെങ്കിൽ ആറു മാസം അധിക തടവ് അനുഭവിക്കണം
2024 ഓണാവധി കാലത്താണ് കേസിനാസ്പദമായ സംഭവം

ചതുപ്പിൽ അജ്ഞാത മൃതദേഹം

പത്തനംതിട്ട. കുമ്പഴക്ക് സമീപം വയലിലെ ചതുപ്പിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

മൃതദേഹം ഇതര സംസ്ഥാന തൊഴിലാളിയുടെതെന്ന് സംശയം

ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം ചതുപ്പിക്കിൽ നിന്ന് കരയ്ക്ക് കയറ്റിയത്

മാനസിക വെല്ലുവിളി നേരിടുന്ന ആൾ ആണെന്ന് പോലീസ്

സവർക്കർ പുരസ്കാരം: ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം

ന്യൂഡൽഹി: എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ സവർക്കർ പുരസ്കാരം ഏറ്റുവാങ്ങാൻ തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ എത്തിയത് എം ജയചന്ദ്രൻ മാത്രം. ശശി തരൂർ, വി മുരളീധരൻ, റിട്ടയേർഡ് ഡിജിപി ജേക്കബ് തോമസ് എന്നിവരാണ് പുരസ്കാരത്തിന് അർഹരായ മറ്റ് മലയാളികൾ. എന്നാൽ, ഇവർ ആരും പുരസ്കാരം ഏറ്റുവാങ്ങാൻ എത്തിയില്ല. പുരസ്കാരങ്ങൾ വിതരണം ചെയ്യേണ്ടിയിരുന്ന കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങ്ങും ചടങ്ങിൽ പങ്കെടുത്തില്ല. ഡൽഹിയിലാണ് അവാര്‍ഡ് ദാന ചടങ്ങ് ന‌ടന്നത്.

ശശി തരൂര്‍ എംപിക്ക് സവര്‍ക്കര്‍ പുരസ്ക്കാരം പ്രഖ്യാപിച്ചതിനെ ചൊല്ലി വിവാദം ഉയർന്നിരുന്നു. സവര്‍ക്കറുടെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്കാരത്തിനാണ് എച്ച്ആര്‍ഡിഎസ് ഇന്ത്യയെന്ന സംഘടന മറ്റ് പലര്‍ക്കുമൊപ്പം ശശി തരൂരിനെയും തിരഞ്ഞെടുത്തത്. ഓപ്പറേഷന്‍ സിന്ദൂറിലെ നയതന്ത്ര യാത്രയിലടക്കം പങ്കെടുത്തത് പരിഗണിച്ചാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തതെന്നാണ് സംഘടന വ്യക്തമാക്കുന്നത്. എന്നാല്‍, ഇങ്ങനെയൊരു പുരസ്കാരത്തെ കുറിച്ച് മാധ്യമങ്ങളിലൂടെ മാത്രമാണ് താന്‍ അറിഞ്ഞതെന്നാണ് തരൂര്‍ പറയുന്നത്. അവാര്‍‍ഡിന്‍റെ സ്വഭാവം എന്തെന്നോ, തരുന്ന സംഘടന ഏതെന്നോ അറിവില്ലാത്തതിനാല്‍ ഈ അവാര്‍ഡ് വാങ്ങുമോയെന്ന ചോദ്യം ഉദിക്കുന്നില്ലെന്നും തരൂര്‍ എക്സില്‍ കുറിച്ചിരുന്നു.

എന്നാല്‍, ഒരു മാസം മുന്‍പ് തരൂരിനെ നേരിട്ട് കണ്ട് ക്ഷണിച്ചതാണെന്നും അദ്ദേഹം അവാര്‍ഡ് ഏറ്റുവാങ്ങാമെന്ന് സമ്മതിച്ചതാണെന്നും എച്ച്ആര്‍ഡിഎസ് പ്രതികരിച്ചു. ഡൽഹിയിലെ വസതിയിലെത്തിയാണ് വിളിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യങ്ങൾ വ്യക്തമാകുമെന്നും തരൂരിനെ ആക്രമിക്കാൻ ഇല്ലെന്നും എച്ച്ആര്‍ഡിഎസ് ഇന്ത്യ സെക്രട്ടറി അജി കൃഷ്ണൻ പറഞ്ഞു.

ജപ്പാനിൽ വൻ ഭൂചലന മുന്നറിയിപ്പ്, തുടർ ചലനങ്ങളുടെ തീവ്രത 8 വരെ എത്തിയേക്കും

ടോക്കിയോ: ജപ്പാനിൽ വൻ ഭൂകമ്പ മുന്നറിയിപ്പ്. ജപ്പാന്റെ വടക്കൻ തീരത്ത് അടുത്ത ആഴ്ചയിൽ അതി തീവ്രതയുള്ള ഭൂകമ്പമുണ്ടാകാനുള്ള സാധ്യതാ മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. തിങ്കളാഴ്ച ജപ്പാനിൽ 7.5 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായിരുന്നു. ഇതിന്റെ തുടർചലനങ്ങളുടെ മുന്നറിയിപ്പാണ് കാലാവസ്ഥാ വകുപ്പ് നൽകിയത്.

മെഗാക്വേക്ക് മുന്നറിയിപ്പ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് 8 ഓ അതിലധികമോ തീവ്രതയുള്ള തുടർ ചലനം ഉണ്ടാവുമെന്നാണ്. വടക്കൻ പസഫിക് തീരത്തിൽ സാധാരണയിലും അധികം ശക്തമായ രീതിയിൽ ഭൂകമ്പമുണ്ടാകാനുള്ള സാധ്യതയാണ് നൽകിയത്. തിങ്കളാഴ്ച രാത്രിയാണ് 7.5 തീവ്രതയുള്ള ഭൂകമ്പമാണ് അമോറിയിലുണ്ടായത്. വടക്കൻ ഹോൻഷുവിലും അമോറിയലും 54 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. 60 സെന്റിമീറ്റർ മുതൽ 70 സെന്റിമീറ്റർ വരെ ഉയരമുള്ള ചെറുസുനാമികളും ഉണ്ടായിരുന്നു. 33 പേർക്കാണ് പരിക്കേറ്റത്.

പരിക്കേറ്റത് 33 പേ‍ർ

90000 ആളുകളെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചിരുന്നു. ടോക്കിയോയിലെ റോഡുകളിൽ വിള്ളലുകൾ വരാൻ വരെ ശക്തമായ ഭൂകമ്പമാണ് തിങ്കളാഴ്ചയുണ്ടായത്. പ്രഭവ കേന്ദ്രത്തിൽ നിന്ന് 550 കിലോമീറ്റർ അകലെയാണ് ടോക്കിയോ. ജപ്പാനിലെ കാലാവസ്ഥാ ഏജൻസി 2022 മുതലാണ് മെഗാക്വേക്ക് മുന്നറിയിപ്പുകൾ നൽകിത്തുടങ്ങിയത്. തീവ്രത ഏഴിലും കൂടിയ ഭൂകമ്പം ഉണ്ടായതിന് പിന്നാലെയാണ് മെഗാക്വേക്ക് മുന്നറിയിപ്പ് നൽകുന്നത്. ഈ മേഖലയിൽ നിലവിലെ മുന്നറിയിപ്പ് ഇത്തരത്തിലുള്ള ആദ്യത്തേതാണ്. 7.5 തീവ്രതയുള്ള തുടർ ഭൂകമ്പത്തിന്റെ മുന്നറിയിപ്പ് കിഴക്കൻ തീരമായ അമോറിയിലാണ് ഭൂകമ്പ സാധ്യതാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ജപ്പാനിലെ ഹോൻഷുവിലടക്കം ഭൂകമ്പത്തിന്റെ പ്രഭാവമുണ്ടെന്നാണ് മുന്നറിയിപ്പ്.

ചൊവ്വാഴ്ച നൽകിയ മുന്നറിയിപ്പ് പ്രവചനമല്ലെന്നും എട്ടോ അതിലധികം തീവ്രതയോ ഉള്ള ഭൂകമ്പത്തിന്റെ സാധ്യത ഒരു ശതമാനം മാത്രമാണെന്നാണ് അധികൃതർ വിശദമാക്കുന്നത്. എന്നാൽ 2011ൽ ഏകദേശം 20000 പേരുടെ മരണത്തിന് കാരണമായ ശക്തമായ ഭൂകമ്പം നേരിടാൻ ജനങ്ങൾ സജ്ജമാകണമെന്നാണ് മുന്നറിയിപ്പ് വിശദമാക്കുന്നത്. അടുത്ത ആഴ്ച മുഴുവൻ മുന്നറിയിപ്പ് ബാധകമെന്നാണ് അധികൃതർ വിശദമാക്കുന്നത്. തീരമേഖലയിൽ അതീവ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പ് വിശദമാക്കുന്നു. 2024ൽ ജപ്പാനിലെ പസഫിക് തീരമേഖലയിൽ മെഗാക്വേക്ക് മുന്നറിയിപ്പ് നൽകിയത് വലിയ രീതിയിൽ ആശങ്ക പടർത്തിയിരുന്നു.

ഗോവ നിശാക്ലബ്ബിലെ തീപിടിത്തം; ഉടമകളായ ലൂത്ര സഹോദരൻമാർക്ക് ജാമ്യമില്ല, ഇരുവരും ഒളിവില്‍

ന്യൂഡൽഹി: ഗോവ നിശാക്ലബ്ബിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ക്ലബ് ഉടമകളായ ലൂത്ര സഹോദരൻമാരുടെ മുൻകൂ‌ർ ജാമ്യഹർജി ഡൽഹി കോടതി തള്ളി. ഡൽഹി രോഹിണി കോടതിയാണ് ഹർജി തള്ളിയത്. ​ഗോവ പൊലീസ് ഹർജിയെ ശക്തമായി എതിർത്തിരുന്നു.

സൗരഭ് ലൂത്രയും, ​ഗൗരവ് ലൂത്രയും നിലവിൽ ഒളിവിലാണ്. അഗ്നിബാധയ്ക്ക് കാരണമായത് ക്ലബ്ബിനുള്ളിലെ കരിമരുന്ന് പ്രയോഗമെന്നാണ് പുറത്തുവന്ന റിപ്പോർട്ട്. ബാഗയിലെ ബിർച്ച് ബൈ റോമിയോ ലൈൻ എന്ന നൈറ്റ് ക്ലബ്ബിലുണ്ടായ അഗ്നിബാധയ്ക്ക് കാരണമായത് കരിമരുന്ന് പ്രയോഗമെന്നാണ് ഗോവ മുഖ്യമന്ത്രി പ്രമോദ സാവന്തിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഗ്യാസ് പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് ആദ്യം പറഞ്ഞിരുന്നത്.

തീപിടിത്തത്തിന് പിന്നാലെ സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അപകടത്തിന്‍റെ കാരണം കണ്ടെത്താനും, കുറ്റക്കാർക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്താനുമാണ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. അപകടത്തിൽ 25 പേരാണ് മരിച്ചത്. നോർത്ത് ഗോവയിൽ കഴിഞ്ഞ ശനിയാഴ്ച അർധരാത്രിയോടെയാണ് അപകടമുണ്ടായത്. ബാഗയിലെ ബിർച്ച് ബൈ റോമിയോ ലേൻ എന്ന ക്ലബ്ബിലാണ് അഗ്നിബാധയുണ്ടായത്. മരിച്ചവരിൽ ഏറെയും ക്ലബ്ബിലെ ജീവനക്കാരാണ് എന്നാണ് പുറത്ത് വരുന്ന വിവരം.

മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ഡിജിപിയും സംഭവ സ്ഥലത്ത് എത്തിയിരുന്നു. താഴത്തെ നിലയിലെ അടുക്കളയിലും പരിസരത്തുമാണ് തീ പടർന്നത്. മൃതദേഹങ്ങളിൽ ഏറിയ പങ്കും കണ്ടെത്തിയതും അടുക്കളുടെ പരിസരത്ത് നിന്നാണ്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും എംഎൽഎ മൈക്കൽ ലോബോയും അപകടസ്ഥലം സന്ദർശിച്ചിരുന്നു. സംഭവത്തില്‍ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി അനുശോചനം അറിയിച്ചു. സുരക്ഷയുടെയും ഭരണനിർവഹണത്തിന്റെയും പരാജയമെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.