Home Blog Page 53

വടശ്ശേരിക്കര സാലമൻ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം

പത്തനംതിട്ട .വടശ്ശേരിക്കര സാലമൻ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും മൂന്നുലക്ഷം രൂപ പിഴയും. അഡിഷണൽ സെഷൻസ് കോടതി മൂന്ന് ജഡ്ജി മിനിമോൾ ഫറൂഖ് ആണ് ശിക്ഷ വിധിച്ചത്. 2017 ഓഗസ്റ്റ് 14-നായിരുന്നു കൊലപാതകം. കാട്ടാക്കട സ്വദേശി പ്രകാശാണ് കേസിലെ പ്രതി.



സാലമനെ ഇരുമ്പ് കമ്പികൊണ്ട് ക്രൂരമായി മർദ്ദിച്ച് അവശനാക്കി. മരണം ഉറപ്പിക്കാൻ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. ഇതിന് പിന്നാലെ ഒളിവിൽ പോയ പ്രതി പ്രകാശനെ തിരുവനന്തപുരം പാലോട് നിന്നാണ് പോലീസ് പിടികൂടിയത്. നെയ്യാറ്റിൻകരക്ക് സമീപം മറ്റൊരു കൊലപാതക ശ്രമം കേസിൽ പ്രകാശ് പിടിയിലായത്തോടെയാണ് വടശ്ശേരിക്കര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

റാന്നിക്ക് സമീപം റബർതോട്ടത്തിൽ ടാപ്പിംഗ് തൊഴിലാളിയായിരുന്നു പ്രകാശ്. തോട്ടം നോക്കുന്ന ജോലിയായിരുന്നു കൊല്ലപ്പെട്ട സാലമന്. റബർ ടാപ്പ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സാലമനും പ്രകാശും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വർഷങ്ങൾക്ക് ഇപ്പുറം ശിക്ഷ വിധിച്ചതിൽ സാഹചര്യത്തെളിവുകൾ നിർണായകമായെന്ന് അഭിഭാഷകൻ ബിന്നി പറഞ്ഞു.


നിലവിൽ പത്തനംതിട്ട ഡിവൈഎസ്പിയും 2017 റാന്നി സിഐയുമായിരുന്ന നേതൃത്വത്തിൽ ആയിരുന്ന നുഹ്മാൻ എസിൻ്റെ  നേതൃത്വത്തിലായിരുന്നു അന്വേഷണം.


ജീവപര്യന്തം തടവും മൂന്നുലക്ഷം രൂപയുമാണ് ശിക്ഷ. ഒന്നരലക്ഷം രൂപ കൊല്ലപ്പെട്ട പ്രകാശന്റെ കുടുംബത്തിന് നൽകണമെന്നും കോടതി ഉത്തരവിട്ടു. തുക അടച്ചില്ലെങ്കിൽ രണ്ടുവർഷം അധികം ശിക്ഷ അനുഭവിക്കണം.

സ്ത്രീധനത്തിന്റെ പേരിൽ മർദ്ദനം, അക്രമം, പ്രതി പിടിയിൽ

കരുനാഗപ്പള്ളി,:സ്ത്രീധനത്തിന്റെ മർദ്ദനം പ്രതി പിടിയിൽ
കോഴിക്കോട് എസ് വി മാർക്കറ്റിൽ സനു ഭവനത്തിൽ  സനു (31 )ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. പ്രതിക്ക് ഭാര്യ വീട്ടുകാർ നൽകിയ സ്വർണാഭരണങ്ങളും സ്ത്രീധനവും കുറഞ്ഞു പോയെന്ന പേരിൽ കൂടുതൽ ആവശ്യപ്പെട്ടുകൊണ്ട് ഭാര്യയായ ശ്രീക്കുട്ടിയെ നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ മാസം പതിനഞ്ചാം തീയതി ഭാര്യ ശ്രീക്കുട്ടിയും മകനും ടെസ്റ്റിന് പോകാൻ നേരം സനു അസഭ്യം വിളിച്ചുകൊണ്ട് അതിക്രൂരമായി മർദ്ദിച്ചു. ഇത് കണ്ട് സഹിക്കാൻ വയ്യാതെ തടയാൻ ശ്രമിച്ച ശ്രീക്കുട്ടിയുടെ അമ്മയെ കടന്നു പിടിക്കുകയും പ്രതിയുടെ നഗ്നത പ്രദർശിപ്പിക്കുകയും ചെയ്യുകയായിരുന്നു. അതിനുശേഷം പരാതിക്കാരിയുടെ ഉടമസ്ഥതയിലുള്ള യമഹ ഫാസിനോ സ്കൂട്ടർ പ്രതി പെട്രോൾ ഒഴിച്ച് കത്തിച്ചു. സനുവിന്റെ ഭാര്യ ശ്രീക്കുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പോലീസ് കേസ്  എടുത്തതോടെ  ഈ വിവരം അറിഞ്ഞ പ്രതി രക്ഷപ്പെടുകയായിരുന്നു. പ്രതിയെ രഹസ്യമായി നിരീക്ഷിച്ചിരുന്ന  പോലീസ് ഇന്നലെ രാത്രിയോടെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ’ അനൂപിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ ഷമീർ, ആഷിഖ്
എഎസ് ഐ സനീഷ കുമാരി എസ് സി പി ഓ ഹാഷിം, ജിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദ, യുവാവ് പോലീസ് പിടിയിൽ

കൊട്ടിയം.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ യുവാവ് പോലീസ് പിടിയിലായി. തൃക്കോവിൽവട്ടം, മുഖത്തല പുത്തൻപുരയിൽ വീട്ടിൽ ആരോമൽ (23) ആണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്. പെൺകുട്ടി ട്യൂഷൻ ക്ലാസിന് പോയി മടങ്ങി വരുന്ന വഴിയിൽ വെച്ചായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്താനായത്. കൊട്ടിയം പോലീസ് ഇൻസ്‌പെക്ടർ പ്രദീപ്.പിയുടെ നേതൃത്വത്തിൽ എസ്.ഐ നിതിൻ നളൻ സി.പി.ഓ മാരായ സന്തോഷ് ലാൽ, ശംഭു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.


യുഡിഎഫ് സ്ഥാനാർഥിയ്ക്ക് നേരെസിപിഎം പ്രവർത്തകർ നായ്ക്കുരുണ പൊടി വിതറി

കാസർകോട്. പിലിക്കോട് പഞ്ചായത്തിലെ ചന്തേര വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയ്ക്ക് നേരെ അക്രമം

ബൂത്തിന് പുറത്ത് നിന്ന് സ്ഥാനാർഥിയ്ക്ക് നേരെ സിപിഎം പ്രവർത്തകർ നായ്ക്കരുണ പൊടി വിതറി

രാഘവൻ കുളങ്ങരയ്ക്ക് നേരെയാണ് അക്രമം നടന്നത്

അധ്യാപികയെ ഭർത്താവ് സ്കൂളിൽ കയറി കുത്തിപ്പരിക്കൽപ്പിച്ചു

കോട്ടയം. പൂവത്തുംമൂട്ടിൽ അധ്യാപികയെ ഭർത്താവ് സ്കൂളിൽ കയറി കുത്തിപ്പരിക്കൽപ്പിച്ചു

മോസ്കോ സ്വദേശിനി ഡോണിയായ്ക്കാണ് കുത്തേറ്റത് . സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയായ  കൊച്ചുമോനെ പോലീസ് പിടികൂടി .കുടുംബ പ്രശ്നമാണ് ആക്രമണത്തിന് പിന്നിൽ എന്ന് പോലീസ് അറിയിച്ചു .


ഇന്ന് രാവിലെ പത്തരയോടെ പേരൂർ ഗവ: എൽ പി സ്കൂളിലാണ്  സംഭവം നടക്കുന്നത്  ഡോണിയ എന്ന അധ്യാപികയെ ഭർത്താവ് കൊച്ചുമോൻ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു .ക്ലാസിൽ നിന്നും  അധ്യാപികയെ വിളിച്ചിറക്കി ഓഫീസിൻ്റെ അടുത്തേക്ക് കൊണ്ടുപോയാണ് കുത്തിയത് .കഴുത്തിൽ കുത്തേറ്റ അധ്യാപിക ക്ലാസിലേക്ക് നിലവിളിച്ചു കൊണ്ട് ഓടി കയറി . തുടർന്ന് പ്രധാന അധ്യാപികയും മറ്റു സ്റ്റാഫും ചേർന്ന് ഇയാളെ പിടിച്ച് മാറ്റുകയായിരുന്നു .


സംഭവത്തിനു ശേഷം  സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ പമ്പാടിയിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു .
കുടുംബ പ്രശ്നമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം . പരപുരുഷ ബന്ധം ആരോപിച്ച ഭാര്യയെ ഭർത്താവ് നിരന്തരം വർദ്ധിച്ചിരുന്നു .തുടർന്ന് അടുത്തിടെ മറ്റൊരു ഹോസ്റ്റലിലേക്ക് അധ്യാപിക മാറി താമസിക്കുകയായിരുന്നു.


ജാമ്യം റദ്ദാക്കണം, രാഹുൽ സ്ഥിരംകുറ്റവാളിയെന്ന്
സർക്കാർ

കൊച്ചി. രണ്ടാമത്തെ പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മുൻ‌കൂർ ജാമ്യം നൽകിയതിനെതിരെ സർക്കാർ  ഹൈകോടതിയിൽ അപ്പീൽ നൽകി.
രാഹുൽ സ്ഥിരംകുറ്റവാളിയെന്ന്
സർക്കാർ. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയായിരുന്നു മുൻ‌കൂർ
ജാമ്യം അനുവദിച്ചത്.


രാഹുലിന് ജാമ്യം അനുവദിച്ചുള്ള തിരുവനന്തപുരം സെഷൻസ് കോടതി ഉത്തരവിൽ ചില ഗുരുതരമായ പരാമർശങ്ങളുണ്ട്. ഇത് കേസിന്റെ നിലനിൽപ്പിനെ തന്നെ ചോദ്യം
ചെയ്യുന്ന സാഹചര്യത്തിലാണ് അടിയന്തരമായി സർക്കാർ ഹൈകോടതിയിൽ
ജാമ്യം റദ്ദ് ചെയ്യാൻ അപീൽ നൽകിയത്.

സെഷൻസ് കോടതി തെളിവുകൾ കൃത്യമായി പരിഗണിച്ചില്ല. രാഹുൽ സ്ഥിരം കുറ്റവാളിയാണ്. ജാമ്യം അനുവദിച്ചാൽ കേസ് ആട്ടിമറിക്കാൻ സാധ്യതയുണ്ട് തുടങ്ങിയ കാര്യങ്ങളാണ് അപീൽ ഹർജിയിൽ ഉള്ളത്.

ആദ്യ കേസിൽ അറസ്റ്റ് തടഞ്ഞ ഹൈകോടതി 15 ന് വീണ്ടും മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നുണ്ട്. ഈ കേസിൽ രണ്ടാംപ്രതിയായ രാഹുലിന്റെ സുഹൃത്ത് ജോബ് ജോസഫ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി.

ജാമ്യം റദ്ദ് ചെയ്യാൻ സർക്കാർ ഹൈകോടതിയെ സമീപിച്ച സാഹചര്യത്തിൽ രാഹുൽ പാലക്കാട്‌ വോട്ട് ചെയ്യാൻ എത്തില്ല എന്ന് പ്രചരണമുണ്ടായെങ്കിലും അവസാനനിമിഷം രാഹുൽ കുന്നത്തൂർ മേട് ബൂത്തിലെത്തി വോട്ടു ചെയ്തു.

പാർക്കിങ്ങിൽ നിർത്തിയിട്ട കാറിന് തീ പിടിച്ചു

മുക്കം. കെ എം സി ടി മെഡിക്കൽ കോളേജിലെ പാർക്കിങ്ങിൽ നിർത്തിയിട്ട നാനോ കാറിനാണ് തീ പിടിച്ചത്

തീ കത്തുന്നത് കണ്ട ഹോസ്പിറ്റൽ ഫയർ ആൻറ് റെസ്‌ക്യു ജീവനക്കാർ
തീ അണച്ചു

തൊട്ടുപുറകിൽ എത്തിയ മുക്കം അഗ്‌നിരക്ഷാ സേനയാണ്  തീ പൂർണമായും അണച്ചത്

തൊട്ടടുത്ത് നിർത്തിയിട്ട സ്വിഫ്റ്റ് കാറിനും കേടുപാട് സംഭവിച്ചു

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാരിന്റെ അപ്പീല്‍. രാഹുലിനെതിരെ നിരവധി പരാതികള്‍ ഉണ്ടായിട്ടുണ്ടെന്നും രാഹുലിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അപ്പീലില്‍ പറയുന്നു.
പാലക്കാട് എംഎല്‍എയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിലാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യമനുവദിച്ചിരുന്നത്. വസ്തുതകള്‍ പരിഗണിക്കാതെയുള്ള ഉത്തരവെന്നാണ് ഹര്‍ജിയിലെ സര്‍ക്കാര്‍ വാദം.
എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം, തെളിവുകള്‍ നശിപ്പിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് രാഹുലിന് കോടതി ജാമ്യമനുവദിച്ചിരുന്നത്. 15ാം തീയതി രാഹുലിന്റെ കേസില്‍ കോടതി വിശദ വാദം കേള്‍ക്കാനിരിക്കയാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

ക്രിസ്മസ് അവധി ദിനങ്ങളുടെ എണ്ണം കൂട്ടി

തിരുവനന്തപുരം: ഇത്തവണ ക്രിസ്മസ് അവധി ദിനങ്ങളുടെ എണ്ണം കൂട്ടി. സാധാരണയായി 10 ദിവസമാണ് അവധിയെങ്കില്‍ ഇത്തവണ അത് 11 ദിവസമാണ്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ക്രിസ്മസ് പരീക്ഷ തീയതിയില്‍ മാറ്റം വരുത്തിയതിനാലാണ് അവധികളുടെ എണ്ണം വര്‍ധിച്ചിരിക്കുന്നത്.
ഡിസംബര്‍ 15 ന് ആരംഭിച്ച ക്രിസ്മസ് പരീക്ഷകള്‍ 23 നാണ് അവസാനിക്കുന്നത്. ഡിസംബര്‍ 24 നാണ് സ്‌കൂള്‍ അടയ്ക്കുന്നത്. ഡിസംബര്‍ 24 മുതല്‍ ജനുവരി 05 വരെയായിരിക്കും അവധി. ഇത് സംബന്ധിച്ച ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ക്രിസ്മസ് അവധിക്ക് പുറമെ ശനിയും ഞായറും കൂടെ കണക്കിലെടുക്കുമ്പോള്‍ മാസത്തിന്റെ പകുതി ദിനങ്ങളില്‍ മാത്രമേ ഡിസംബറില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ പോകേണ്ടി വരാറുള്ളു.
ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പ് കൂടിയായതോടെ അവധി ദിവസങ്ങളുടെ എണ്ണം കൂടി. തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും അവധിയാണ്. ഇതിന് പുറമെ വോട്ടിങ് യന്ത്രങ്ങള്‍ വിതരണം ചെയ്യുന്നതും സൂക്ഷിക്കുന്നതുമായ വിദ്യാലയങ്ങള്‍ക്ക് കൂടുതല്‍ അവധി ലഭിക്കുന്നു.

നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷയിലെ വാദം നാളെ

കൊച്ചി. നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷയിലെ വാദം നാളെ. പൾസർ സുനി മുതലുള്ള ആറു പ്രതികളുടെ ശിക്ഷയിലാണ് നാളെ വാദം നടക്കുക. ആറു പേരും കുറ്റക്കാരാണെന്നും ഗൂഢാലോചന കൂട്ടബലാത്സംഗം അടക്കം 12 വകുപ്പുകളും പ്രതികൾക്കെതിരെ നിലനിൽക്കും എന്നും വിചാരണ കോടതി കണ്ടെത്തിയിരുന്നു .വിധി പകർപ്പ് ലഭിച്ച ശേഷമാകും ദിലീപിനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുക . നാടും സർക്കാറും അതിജീവിതയ്ക്കൊപ്പം എന്ന മുഖ്യമന്ത്രി പ്രതികരിച്ചു.


നടിയെ ആക്രമിച്ച കേസിൽ നാളെ എറണാകുളം സെക്ഷൻ കോടതി ശിക്ഷയിലെ വാദം കേൾക്കും . കുറ്റക്കാർ എന്ന് കണ്ടെത്തിയ ഒന്നു മുതൽ 6 വരെയുള്ള പ്രതികളുടെ ശിക്ഷയും  ഹണി എം. വർഗീസിന്റെ ബെഞ്ച് നാളെ വിധിച്ചേക്കാം. വിധി പകർപ്പ് ലഭിച്ചശേഷം ആകും ദിലീപിനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഹൈക്കോടതിയിൽ പ്രോസിക്യൂഷൻ അപ്പീൽ നൽകുക. അതേസമയം വിധിച്ചു പിന്നാലെ മലയാള സിനിമ മേഖലയിൽ ഉടലെടുത്ത ഭിന്നത കടുക്കുകയാണ്. കുറ്റക്കാരെ കോടതി ശിക്ഷിച്ചിട്ടുണ്ട് എന്ന്  കുക്കു പരമേശ്വരൻ പറഞ്ഞു


ദിലീപ് സിനിമ സംഘടനകൾക്ക് വരുന്ന കാര്യത്തിൽ അഭിപ്രായം പറയുന്നില്ലെന്ന് സത്യൻ അന്തിക്കാട്.


കേസിൽ യുഡിഎഫ് അവരുടെ നിലപാട് വ്യക്തമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

അതിജീവിതയ്ക്ക് ഒപ്പം എന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശനും. അപ്പീൽ ഹൈക്കോടതിയിൽ എത്തുന്നതോടെ  നടി ആക്രമിച്ച കേസ് വരും ദിവസങ്ങളിലും ചർച്ചയിൽ നിറയും.