മലപ്പുറം. കൊണ്ടോട്ടി ചെറുകാവ് സ്വദേശി അഹമ്മദ് കോയ ആണ് മരിച്ചത്.
ഉച്ചക്ക് ചെറുകാവ് പഞ്ചായത്തിലെ 8 വാർഡ് പറവൂരിലെ മുഹമ്മദിയ മദ്രസയിൽ വോട്ട് ചെയ്യാൻ എത്തിയപ്പോൾ ആണ് അഹമ്മദ് കോയ കുഴഞ്ഞു വീണത്.
വോട്ടിങ് മെഷീനു മുന്നിൽ ആണ് കുഴഞ്ഞു വീണത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
പോളിംഗ് ബൂത്തിൽ കുഴഞ്ഞു വീണയാൾ മരിച്ചു
യു.ഡി.എഫ്.സ്ഥാനാർത്ഥിയുടെ കാറിന് നേരെ അക്രമം
കോഴിക്കോട്. ചെക്യാട് നാലാം വാർഡ് കാലിക്കൊളുമ്പിൽ യു.ഡി.എഫ്.സ്ഥാനാർത്ഥിയുടെ കാറിന് നേരെ അക്രമം .കാറിന്റെ ഗ്ലാസ് തകർത്തു
നാലാം വാർഡ് കോൺഗ്രസ് നേതാവും ഗ്രാമ പഞ്ചായത്ത് അംഗവുമായ കെ.പി.കുമാരൻ്റെ കാറിൻ്റെ മുൻവശത്തെ ചില്ലാണ് അക്രമികൾ തകർത്തത്
തനിക്ക് വധഭീഷണി ഉള്ളതായി കാണിച്ച് കെ.പി.കുമാരൻ കഴിഞ്ഞ ദിവസം ജില്ലാ പോലീസ്സ് മേധാവിക്കും വളയം പോലീസിലും പരാതി നൽകിയിരുന്നു
ഇതേത്തുടർന്ന് ഇദ്ധേഹത്തിന് ബൂത്തിൽ സുരക്ഷയും ഏർപ്പാടാക്കിയിരുന്നു
വ്യഴാഴ്ച്ച കാലിക്കൊളുമ്പ് അങ്കണവാടിയിൽ പോളിംഗ് അവസാനിച്ച ശേഷം പോലീസ് സംരക്ഷണയിൽ പുറത്തേക്ക് വരുന്നതിനിടെ ഒരു സംഘം ഇയാൾക്ക് നേരെ തിരിയുകയായിരുന്നു
പോലീസ് ഇയാളെ വാഹനത്തിലേക്ക് കയറ്റുന്നതിനിടെ അക്രമികളിൽ
ചുറ്റിക ഉപയോഗിച്ച് കാറിൻ്റെ മുൻവശത്തെ ചില്ല് തകർക്കുകയായിരുന്നു
സി.പി.എം.പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കുമാരൻ ആരോപിച്ചു.
കൂട്ടുകാര്‍ക്കൊപ്പം രാത്രി ഭക്ഷണം കഴിക്കാനായി കടയിലേക്ക് പോയ കൊല്ലം സ്വദേശിയായ യുവാവ് തിരുവനന്തപുരത്ത് കാറിടിച്ച് മരിച്ചു
കൊട്ടാരക്കര: തിരുവനന്തപുരത്ത് റോഡരികില്‍ക്കൂടി നടന്നുപോയ യുവാവ് കാറിടിച്ച് മരിച്ചു. കോട്ടാത്തല മൂഴിക്കോട് കടമ്പാട്ടുവിള വീട്ടില്‍ ഷാജിയുടെ മകന്‍ ജിഷ്ണു(19) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. തിരുവനന്തപുരത്ത് താമസിച്ച് പഠിക്കുന്ന ജിഷ്ണു കൂട്ടുകാര്‍ക്കൊപ്പം രാത്രി ഭക്ഷണത്തിനായി കടയിലേക്ക് പോയതാണ്. പിന്നാലെ വന്ന കാര്‍ ജിഷ്ണുവിനെ ഇടിച്ച് തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജിഷ്ണുവിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബോളിവുഡ് താരം ആലിയ ഭട്ടിന് ഗോൾഡൻ ഗ്ലോബ്സ് ഹൊറൈസൺ പുരസ്കാരം
ന്യൂഡൽഹി: ജിദ്ദയിൽ നടന്ന റെഡ് സീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അഞ്ചാം പതിപ്പിൽ ബോളിവുഡ് താരം ആലിയ ഭട്ടിന് ഗോൾഡൻ ഗ്ലോബ്സ് ഹൊറൈസൺ പുരസ്കാരം. അന്താരാഷ്ട്ര സിനിമയ്ക്ക് ആലിയ ഭട്ട് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ആദരം. ‘റാസി’, ‘ഗംഗുബായ് കത്തിയവാടി’, ‘റോക്കി ഔർ റാണി കീ പ്രേം കഹാനി’, ഹോളിവുഡ് ടൈറ്റിൽ ‘ഹാർട്ട് ഓഫ് സ്റ്റോൺ’ തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.
“ഗോൾഡൻ ഗ്ലോബ്സ് അംഗീകരിക്കുന്നത് ഒരു ബഹുമതിയാണ്. ലോകമെമ്പാടുമുള്ള സിനിമയിലും ടെലിവിഷനിലും മാറ്റമുണ്ടാക്കുന്ന കലാകാരന്മാർക്കും സ്ത്രീകൾക്കും വേണ്ടി സംസാരിക്കാനുള്ള അവസരം ലഭിച്ചതിന് നന്ദി” എന്നാണ് ആലിയ പ്രതികരിച്ചത്. ആലിയയുടെ ചലച്ചിത്ര യാത്രയുടെ ചെറുപതിപ്പും വേദിയിൽ സംഘാടകർ പ്രദർശിപ്പിച്ചു. ഹൈവേ, ഡിയർ സിന്ദഗി, ഗംഗുബായ് കത്തിയവാടി, റോക്കി ഔർ റാണി കി പ്രേം കഹാനി, ബ്രഹ്മാസ്ത്ര എന്നിവയിലെ പ്രകടനങ്ങൾ വീണ്ടും സ്ക്രീനിൽ തെളിഞ്ഞു. ശിവ് റവൈൽ സംവിധാനം ചെയ്ത ആൽഫ ആണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം. 2026ൽ ചിത്രം തിയറ്ററുകളിലെത്തും.
ആലിയ ഭട്ടിനെ കൂടാതെ ടുണീഷ്യൻ താരം ഹെന്ദ് സർബിക്കും റെഡ് സീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരം ലഭിച്ചു. അറബ് സിനിമയുടെ ആഴം, ശക്തി, ആഗോള സ്വാധീനം എന്നിവ പ്രതിഫലിപ്പിച്ചതിന് ഹെന്ദിനെ ഒമർ ഷെരീഫ് അവാർഡ് നൽകിയാണ് മേള ആദരിച്ചത്. ഇതിഹാസ ഈജിപ്ഷ്യൻ നടനും മൂന്ന് തവണ ഗോൾഡൻ ഗ്ലോബ് ജേതാവുമായ ഒമർ ഷെരീഫിന്റെ സ്മരണാർഥമാണ് പുരസ്കാരം സമർപ്പിക്കുന്നത്.
പോളിംഗ് 73.51 ശതമാനം
തിരുവനന്തപുരം. വോട്ടെടുപ്പ് അവസാനിച്ചപ്പോൾ 73.51% പോളിംഗ് ശതമാനം എത്തിയതായി സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. 73.51% രണ്ട് ഫേസുകൾ കൂടി ഉള്ള കണക്ക് ആണ്.
കണക്ക് അന്തിമമല്ല. ഏറ്റവും കൂടുതൽ വോട്ടർമാർ വോട്ട് ചെയ്തത് ഈ തെരഞ്ഞെടുപ്പിൽ . നന്ദി അറിയിക്കുന്നു വെന്നും കമ്മിഷണർ
തിരഞ്ഞെടുപ്പ് സമാധാനപരം.
കൊടി തോരണങ്ങൾ ഉടൻ തന്നെ നീക്കം ചെയ്യണം
സ്‌ഥാനാർത്ഥികളുടെ നേതൃത്വത്തിൽ നീക്കം ചെയ്യണം
ഇല്ലെങ്കിൽ അത് നീക്കം ചെയ്യാനുള്ള ചിലവ് സ്ഥാനാർത്ഥികളിൽ നിന്ന് ഈടാക്കും
വടശ്ശേരിക്കര സാലമൻ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം
പത്തനംതിട്ട .വടശ്ശേരിക്കര സാലമൻ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും മൂന്നുലക്ഷം രൂപ പിഴയും. അഡിഷണൽ സെഷൻസ് കോടതി മൂന്ന് ജഡ്ജി മിനിമോൾ ഫറൂഖ് ആണ് ശിക്ഷ വിധിച്ചത്. 2017 ഓഗസ്റ്റ് 14-നായിരുന്നു കൊലപാതകം. കാട്ടാക്കട സ്വദേശി പ്രകാശാണ് കേസിലെ പ്രതി.
സാലമനെ ഇരുമ്പ് കമ്പികൊണ്ട് ക്രൂരമായി മർദ്ദിച്ച് അവശനാക്കി. മരണം ഉറപ്പിക്കാൻ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. ഇതിന് പിന്നാലെ ഒളിവിൽ പോയ പ്രതി പ്രകാശനെ തിരുവനന്തപുരം പാലോട് നിന്നാണ് പോലീസ് പിടികൂടിയത്. നെയ്യാറ്റിൻകരക്ക് സമീപം മറ്റൊരു കൊലപാതക ശ്രമം കേസിൽ പ്രകാശ് പിടിയിലായത്തോടെയാണ് വടശ്ശേരിക്കര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
റാന്നിക്ക് സമീപം റബർതോട്ടത്തിൽ ടാപ്പിംഗ് തൊഴിലാളിയായിരുന്നു പ്രകാശ്. തോട്ടം നോക്കുന്ന ജോലിയായിരുന്നു കൊല്ലപ്പെട്ട സാലമന്. റബർ ടാപ്പ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സാലമനും പ്രകാശും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വർഷങ്ങൾക്ക് ഇപ്പുറം ശിക്ഷ വിധിച്ചതിൽ സാഹചര്യത്തെളിവുകൾ നിർണായകമായെന്ന് അഭിഭാഷകൻ ബിന്നി പറഞ്ഞു.
നിലവിൽ പത്തനംതിട്ട ഡിവൈഎസ്പിയും 2017 റാന്നി സിഐയുമായിരുന്ന നേതൃത്വത്തിൽ ആയിരുന്ന നുഹ്മാൻ എസിൻ്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
ജീവപര്യന്തം തടവും മൂന്നുലക്ഷം രൂപയുമാണ് ശിക്ഷ. ഒന്നരലക്ഷം രൂപ കൊല്ലപ്പെട്ട പ്രകാശന്റെ കുടുംബത്തിന് നൽകണമെന്നും കോടതി ഉത്തരവിട്ടു. തുക അടച്ചില്ലെങ്കിൽ രണ്ടുവർഷം അധികം ശിക്ഷ അനുഭവിക്കണം.
സ്ത്രീധനത്തിന്റെ പേരിൽ മർദ്ദനം, അക്രമം, പ്രതി പിടിയിൽ
കരുനാഗപ്പള്ളി,:സ്ത്രീധനത്തിന്റെ മർദ്ദനം പ്രതി പിടിയിൽ
കോഴിക്കോട് എസ് വി മാർക്കറ്റിൽ സനു ഭവനത്തിൽ സനു (31 )ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. പ്രതിക്ക് ഭാര്യ വീട്ടുകാർ നൽകിയ സ്വർണാഭരണങ്ങളും സ്ത്രീധനവും കുറഞ്ഞു പോയെന്ന പേരിൽ കൂടുതൽ ആവശ്യപ്പെട്ടുകൊണ്ട് ഭാര്യയായ ശ്രീക്കുട്ടിയെ നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ മാസം പതിനഞ്ചാം തീയതി ഭാര്യ ശ്രീക്കുട്ടിയും മകനും ടെസ്റ്റിന് പോകാൻ നേരം സനു അസഭ്യം വിളിച്ചുകൊണ്ട് അതിക്രൂരമായി മർദ്ദിച്ചു. ഇത് കണ്ട് സഹിക്കാൻ വയ്യാതെ തടയാൻ ശ്രമിച്ച ശ്രീക്കുട്ടിയുടെ അമ്മയെ കടന്നു പിടിക്കുകയും പ്രതിയുടെ നഗ്നത പ്രദർശിപ്പിക്കുകയും ചെയ്യുകയായിരുന്നു. അതിനുശേഷം പരാതിക്കാരിയുടെ ഉടമസ്ഥതയിലുള്ള യമഹ ഫാസിനോ സ്കൂട്ടർ പ്രതി പെട്രോൾ ഒഴിച്ച് കത്തിച്ചു. സനുവിന്റെ ഭാര്യ ശ്രീക്കുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പോലീസ് കേസ് എടുത്തതോടെ ഈ വിവരം അറിഞ്ഞ പ്രതി രക്ഷപ്പെടുകയായിരുന്നു. പ്രതിയെ രഹസ്യമായി നിരീക്ഷിച്ചിരുന്ന പോലീസ് ഇന്നലെ രാത്രിയോടെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ’ അനൂപിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ ഷമീർ, ആഷിഖ്
എഎസ് ഐ സനീഷ കുമാരി എസ് സി പി ഓ ഹാഷിം, ജിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദ, യുവാവ് പോലീസ് പിടിയിൽ
കൊട്ടിയം.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ യുവാവ് പോലീസ് പിടിയിലായി. തൃക്കോവിൽവട്ടം, മുഖത്തല പുത്തൻപുരയിൽ വീട്ടിൽ ആരോമൽ (23) ആണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്. പെൺകുട്ടി ട്യൂഷൻ ക്ലാസിന് പോയി മടങ്ങി വരുന്ന വഴിയിൽ വെച്ചായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്താനായത്. കൊട്ടിയം പോലീസ് ഇൻസ്‌പെക്ടർ പ്രദീപ്.പിയുടെ നേതൃത്വത്തിൽ എസ്.ഐ നിതിൻ നളൻ സി.പി.ഓ മാരായ സന്തോഷ് ലാൽ, ശംഭു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
യുഡിഎഫ് സ്ഥാനാർഥിയ്ക്ക് നേരെസിപിഎം പ്രവർത്തകർ നായ്ക്കുരുണ പൊടി വിതറി
കാസർകോട്. പിലിക്കോട് പഞ്ചായത്തിലെ ചന്തേര വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയ്ക്ക് നേരെ അക്രമം
ബൂത്തിന് പുറത്ത് നിന്ന് സ്ഥാനാർഥിയ്ക്ക് നേരെ സിപിഎം പ്രവർത്തകർ നായ്ക്കരുണ പൊടി വിതറി
രാഘവൻ കുളങ്ങരയ്ക്ക് നേരെയാണ് അക്രമം നടന്നത്
അധ്യാപികയെ ഭർത്താവ് സ്കൂളിൽ കയറി കുത്തിപ്പരിക്കൽപ്പിച്ചു
കോട്ടയം. പൂവത്തുംമൂട്ടിൽ അധ്യാപികയെ ഭർത്താവ് സ്കൂളിൽ കയറി കുത്തിപ്പരിക്കൽപ്പിച്ചു
മോസ്കോ സ്വദേശിനി ഡോണിയായ്ക്കാണ് കുത്തേറ്റത് . സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയായ കൊച്ചുമോനെ പോലീസ് പിടികൂടി .കുടുംബ പ്രശ്നമാണ് ആക്രമണത്തിന് പിന്നിൽ എന്ന് പോലീസ് അറിയിച്ചു .
ഇന്ന് രാവിലെ പത്തരയോടെ പേരൂർ ഗവ: എൽ പി സ്കൂളിലാണ് സംഭവം നടക്കുന്നത് ഡോണിയ എന്ന അധ്യാപികയെ ഭർത്താവ് കൊച്ചുമോൻ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു .ക്ലാസിൽ നിന്നും അധ്യാപികയെ വിളിച്ചിറക്കി ഓഫീസിൻ്റെ അടുത്തേക്ക് കൊണ്ടുപോയാണ് കുത്തിയത് .കഴുത്തിൽ കുത്തേറ്റ അധ്യാപിക ക്ലാസിലേക്ക് നിലവിളിച്ചു കൊണ്ട് ഓടി കയറി . തുടർന്ന് പ്രധാന അധ്യാപികയും മറ്റു സ്റ്റാഫും ചേർന്ന് ഇയാളെ പിടിച്ച് മാറ്റുകയായിരുന്നു .
സംഭവത്തിനു ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ പമ്പാടിയിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു .
കുടുംബ പ്രശ്നമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം . പരപുരുഷ ബന്ധം ആരോപിച്ച ഭാര്യയെ ഭർത്താവ് നിരന്തരം വർദ്ധിച്ചിരുന്നു .തുടർന്ന് അടുത്തിടെ മറ്റൊരു ഹോസ്റ്റലിലേക്ക് അധ്യാപിക മാറി താമസിക്കുകയായിരുന്നു.





































