Home Blog Page 37

മൈനാഗപ്പള്ളിയിൽ യുഡിഎഫിലെ പ്രമുഖർക്കെല്ലാം കൂട്ടത്തോൽവി; ഭരണം പിടിച്ചെടുത്ത് എൽഡിഎഫ്

മൈനാഗപ്പള്ളി:മൈനാഗപ്പള്ളിയിൽ യുഡിഎഫിലെ പ്രമുഖരെല്ലം പരാജയത്തിൻ്റെ മധുരം നുണഞ്ഞപ്പോൾ പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് എൽഡിഎഫ് കരുത്ത് കാട്ടി.മുൻ പഞ്ചായത്ത് പ്രസിഡൻ്റ് പി.എം സെയ്ദ്, വൈസ് പ്രസിഡൻ്റ് സേതുലക്ഷ്മി,കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റും ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റും നിലവിൽ ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ
വൈ.ഷാജഹാൻ,ബ്ലോക്ക് പഞ്ചായത്ത് കടപ്പ ഡിവിഷൻ സ്ഥാനാർത്ഥിയായിരുന്ന
ഡിസിസി ജനറൽ സെക്രട്ടറി രവി
മൈനാഗപ്പള്ളി തുടങ്ങിയവരെല്ലാം പരാജയപ്പെട്ടു.24 വാർഡുകൾ ഉൾപ്പെടുന്ന ഇവിടെ 7 സീറ്റുകൾ മാത്രമാണ് ഭരണമുന്നണിക്ക് ലഭിച്ചത്.12 സീറ്റുകൾ കരസ്ഥമാക്കി എൽഡിഎഫ് ശക്തമായ സാന്നിധ്യമായി.2 സീറ്റുകൾ ബിജെപി നേടിയപ്പോൾ ഒരു സീറ്റ് പിഡിപിയും ഒരു സീറ്റ് എസ്ഡിപിഐയും ഒരു സീറ്റ് സ്വതന്ത്രയും പിടിച്ചെടുത്തു.

‘ഇരുന്ന് ‘ ജയിച്ച് ശിവശങ്കരപ്പിള്ള

കുന്നത്തൂർ: തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കാലിന് പരിക്കേറ്റതിനെ തുടർന്ന് പ്രചരണത്തിനിറങ്ങാതിരുന്ന സ്ഥാനാർത്ഥിക്ക് മിന്നും ജയം. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിലെ കുന്നത്തൂർ ഡിവിഷൻ (നമ്പർ 05) ഇടത് മുന്നണി സ്ഥാനാർത്ഥി സി പി ഐ യിലെ ബി.ശിവശങ്കരപ്പിള്ളയെയാണ് നാട്ടുകാർ 659 വോട്ടിൻ്റെ ഭൂരിപക്ഷം നൽകി വിജയിപ്പിച്ചത്. പ്രചരണം തുടങ്ങിയ ദിവസം തന്നെ
കാൽ സ്ലിപ്പായ് മുട്ടിന്റെ ലിഗ്മെന്റ് വ്യതിയാനം മൂലം തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാൻ കഴിയാതാവുകയായിരുന്നു. തെരഞ്ഞെടുപ്പിൻ്റെ തലേനാൾ വരെ വീട്ടിലിരുന്ന് വോട്ടർമാരെ വിളിക്കുകയും സഹായം അഭ്യർത്ഥിക്കുകയുമായിരുന്നു. ശിവശങ്കരപ്പിള്ളയ്ക്ക് വേണ്ടി മുന്നണി നേതാക്കളും പ്രവർത്തകരും സജീവമായതോടെയാണ് കുന്നത്തൂർ ഗ്രാമപഞ്ചായത്ത് സിറ്റിംഗ് മെമ്പറായിരുന്ന യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ ഉജ്വല വിജയം നേടാനായത്.
2005-2010 കാലയളവിൽ കുന്നത്തൂർ ഗ്രാമപഞ്ചായത്തിലെ തുരുത്തിക്കര വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായിരുന്നു ശിവശങ്കരപ്പിള്ള.
സി പി ഐ യുടെ കുന്നത്തൂർ എൽ സി അംഗവും പൊതു പ്രവർത്തകനുമായ ശിവശങ്കരപ്പിള്ള 15 വർഷങ്ങൾക്ക് ശേഷമാണ് പാർട്ടി നിർദ്ദേ പ്രകാരം സ്ഥാനാർത്ഥിയായത്. കഴിഞ്ഞ തെരഞ്ഞടുപ്പിലും കുന്നത്തൂർ ഡിവിഷനിൽ ഇടത് മുന്നണിക്കായിരുന്നു വിജയം.

തൃശൂരിൽ യുഡിഎഫിൻ്റെ പൂരാഘോഷം

തൃശൂർ.കോർപ്പറേഷനിൽ മാത്രമല്ല തൃശ്ശൂരിൽ മറ്റ് തദ്ദേശസ്ഥാപനങ്ങളിലും നിർണായക മുന്നേറ്റമാണ് യുഡിഎഫ് നേടിയത്. എൽഡിഎഫിന്റെ കയ്യിൽ ഉണ്ടായിരുന്ന മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളും ഗ്രാമപഞ്ചായത്തുകളിൽ കൃത്യമായ ആധിപത്യവും ഉറപ്പിച്ചാണ് തൃശ്ശൂരിൽ കോൺഗ്രസ് തിരിച്ചു വരവ് അറിയിച്ചിരിക്കുന്നത്.


മുൻസിപ്പാലിറ്റികളിൽ  കഴിഞ്ഞതവണത്തെ
സമാനമായ ഫലം തന്നെയാണ് ഇത്തവണയും . പര്മപരാഗത കോട്ടകളായ ചാലക്കുടിയും ഇരിങ്ങാലക്കുടയും യുഡിഎഫ് നിലനിർത്തിയപ്പോൾ കൊടുങ്ങല്ലൂർ , ചാവക്കാട് , ഗുരുവായൂർ , കുന്നംകുളം , വടക്കാഞ്ചേരി മുൻസിപ്പാലിറ്റികളിൽ എൽ.ഡി.എഫ് ആധിപത്യം തുടർന്നു. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയിൽ ബിജെപിക്ക് ഭരണം നഷ്ടമായ കൊടുങ്ങല്ലൂർ നഗരസഭയിൽ ഇക്കുറി അവർ 7 സീറ്റുകൾക്കാണ് പിറകിൽ പോയത്.   ചാലക്കുടിയിൽ ഒന്നും ചാവക്കാട് രണ്ടും സീറ്റുകൾ ബിജെപി നേടിയെങ്കിലും കഴിഞ്ഞ തവണ എട്ട് സീറ്റുകൾ വിജയിച്ച ഇരിങ്ങാലക്കുടയിൽ ഇക്കുറി അവർക്ക് രണ്ട് സീറ്റുകൾ കൂടി നഷ്ടപ്പെട്ടു.
ആകെയുള്ള 86 പഞ്ചായത്തുകളിൽ എൽ.ഡി.എഫ്  44 ഇടങ്ങളിലും യുഡിഎഫ് 34 ഇടങ്ങളിലും വിജയിച്ചപ്പോൾ കഴിഞ്ഞ തവണ ടോസിലൂടെ വിജയിക്കുകയും പിന്നീട് ഭരണം നഷ്ടപ്പെടുകയും ചെയ്ത തിരുവില്വാമല പഞ്ചായത്തിൽ ബിജെപി വിജയിച്ചു. 2020 തദ്ദേശ തെരഞ്ഞെടുപ്പിൽ 16 പഞ്ചായത്തുകളിൽ മാത്രം വിജയിച്ച യുഡിഎഫ് 17 പഞ്ചായത്തുകൾകൂടി അധികം വിജയിച്ച് നേട്ടം 33 ആയി ഉയർത്തി. എന്നാൽ 69 പഞ്ചായത്തുകൾ ഭരിച്ച എൽഡിഎഫിന് ഇക്കുറി 24 പഞ്ചായത്തുകളാണ് നഷ്ടപ്പട്ടത്.  വല്ലച്ചിറ , തളിക്കുളം , പാറളം ,കൊടകര , അവിണ്ണിശ്ശേരി , അരിമ്പൂർ , മറ്റത്തൂർ പഞ്ചായത്തുകളിൽ വിവിധ മുന്നണികൾ ഒപ്പത്തിനൊപ്പമായതിനാൽ പഞ്ചായത്തുകളുടെ ഭരണം ഇനിയും മാറി മറിയാനും സാധ്യതകൾ ഏറെയാണ്.
ജില്ലാ പഞ്ചായത്ത് ഭരണം നിലനിർത്തിയ എൽഡിഎഫ് 30 ഡിവിഷനുകളിൽൽ 21 ഇടങ്ങളിൽ വിജയിച്ചപ്പോൾ 9 സീറ്റുകളാണ് യുഡിഎഫിന് ലഭിച്ചത്.

ഇടതിന് കണ്ണീരാവാതെ കണ്ണൂർ

കണ്ണൂർ. കനത്ത തിരിച്ചടികൾക്ക് ഇടയിലും കണ്ണൂർ ജില്ലയിൽ മേധാവിത്വം നിലനിർത്തി LDF.
ജില്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ബ്ലോക്ക്‌ പഞ്ചായത്തിലും LDF പിടിച്ചുനിന്നു.
ഗ്രാമപഞ്ചായത്തുകളിൽ ഇടതുകോട്ടകളിൽ UDF വിള്ളൽ വീഴ്ത്തി.


25 ഡിവിഷനുകൾ ഉള്ള കണ്ണൂർ ജില്ലാപഞ്ചായത്തിൽ പതിനെട്ടിടത്തും LDF ജയിച്ചു. UDF ന് നേടാനായത് 7 ഡിവിഷനുകൾ. ഇടത് കോട്ടയായ മയ്യിൽ ഡിവിഷനിൽ UDF,  LDF നെ ആട്ടിമറിച്ചു. 8 മുനിസിപാലിറ്റികളിൽ 5 എണ്ണം LDF ഉം മൂന്നെണ്ണം UDF ഉം നിലനിർത്തി.  ആന്തൂർ, ഇരിട്ടി, കൂത്തുപറമ്പ്, തലശ്ശേരി പയ്യന്നൂർ മുനിസിപ്പാലിറ്റികളിൽ ആണ് LDF ജയം.പാനൂർ, തളിപ്പറമ്പ്,  ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റികൾ UDF ന് ഒപ്പം നിന്നും. ബ്ലോക്ക് പഞ്ചായത്തുകളിൽ എട്ടെണ്ണം എൽഡിഎഫും രണ്ടെണ്ണം യുഡിഎഫും ജയിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് 20 വർഷത്തിനുശേഷം യുഡിഎഫ് തിരിച്ചുപിടിച്ചു. തളിപ്പറമ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌ ചരിത്രത്തിൽ ആദ്യമായി UDF ന് ഒപ്പം നിന്നു. 48 ഗ്രാമപഞ്ചായത്തുകൾ LDF പിടിച്ചപ്പോൾ UDF 21 പഞ്ചായത്തുകളിൽ ജയിച്ച് ടാലി ഉയർത്തി. LDF ന്റെ 8 പഞ്ചായത്തുകൾ ആണ് UDF പിടിച്ചെടുത്തത്. ബിജെപി ക്ക് ചില വാർഡുകൾ നിലനിർത്താൻ ആയി എന്നത് ഒഴിച്ചാൽ പഞ്ചായത്ത്‌, ബ്ലോക്ക്‌, ജില്ലാ തലത്തിൽ കാര്യമായ നേട്ടമുണ്ടാക്കാൻ ആയില്ല. 9 പഞ്ചായത്തുകളിലും ആന്തൂർ നഗരസഭയിലും പ്രതിപക്ഷമില്ലാതെ LDF ജയിച്ചു


പാലായിൽ കാലിടറി മാണി പക്ഷം

പാലാ. കേരള കോൺഗ്രസ് എമ്മിൻ്റെ തട്ടകത്തിൽ കാലിടറി ജോസ് കെ മാണിയും കൂട്ടരും. യുഡിഎഫും സ്വതന്ത്രരും കരുത്ത് തെളിയിച്ചപ്പോൾ പാലായിൽ എൽഡിഎഫിന് നഗരസഭാ ഭരണം നഷ്ടമായി. പഞ്ചായത്തുകളിലും തിരിച്ചടി നേരിട്ടു. എന്നാൽ സിപിഎമ്മുമായി താരതമ്യം ചെയ്യുമ്പോൾ കാര്യമായ പരിക്കുകൾ പറ്റിയിട്ടില്ലെന്നാണ് കേരള കോൺഗ്രസ് പറയുന്നത്


കഴിഞ്ഞതവണ യുഡിഎഫിട്ട്  വന്നതിന് പിന്നാലെ വലിയ മുന്നേറ്റം കോട്ടയം ജില്ലയിൽ  എൽഡിഎഫിന് നേടാനായി. എന്നാൽ അഞ്ചുവർഷത്തിന് ഇപ്പുറം ജോസ് കെ മാണിക്കും കൂട്ടർക്കും കാര്യമായ നേട്ടം ഉണ്ടാക്കാൻ സാധിച്ചില്ല. പാലാ നഗരസഭ പോലും നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായി. കോൺഗ്രസും വിമതരം കരുത്ത് തെളിയിച്ചതോടെ  എൽഡിഎഫിന്  കേവല ഭൂരിപക്ഷം നേടാനായില്ല.


എന്നാൽ തോൽവിയുടെ ആഴം പരിശോധിക്കുമ്പോൾ എൽഡിഎഫിലെ മറ്റു മുന്നണികൾക്ക് ഏറ്റത്രയും പരിക്കുകൾ തങ്ങൾ ഏറ്റിട്ടില്ല എന്നാണ് കേരള കോൺഗ്രസ് എമ്മിന്റെ വിലയിരുത്തൽ. അതുകൊണ്ടുതന്നെ ഇത് വരും ദിവസങ്ങളിൽ ചർച്ചയായേക്കാം. . എന്നാൽ മുന്നണി മാറ്റം അജണ്ടയിലെ ഇല്ലെന്നാണ് ജോസ് കെ മാണി പറയുന്നത്.

ജോസഫ് ഗ്രൂപ്പിൻറെ പ്രകടനവുമായി താരതമ്യം ചെയ്യുമ്പോൾ ജോസ് കെ മാണി വിഭാഗത്തിന് ആശ്വാസമുണ്ട്. ജോസഫ് വിഭാഗം ജില്ലാ പ്രസിഡണ്ടിനെ തോൽപ്പിച്ചതും പഞ്ചായത്തുകളിലെ മേൽക്കൈയും ജോസ് വിഭാഗം ഉയർത്തിക്കാട്ടും. 

ശൂരനാട് വടക്ക് ഭരണ തുടർച്ചയുമായി കോൺഗ്രസ്;അംബിക വിജയകുമാറിൻ്റെയും ഗംഗാദേവിയുടെയും തോൽവി തിരിച്ചടിയായി

ശൂരനാട് വടക്ക്:തദ്ദേശ തെരഞ്ഞെടുപ്പിൽ ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിൽ ഭരണ തുടർച്ചയുമായി കോൺഗ്രസ്.യുഡിഎഫ് സ്വതന്ത്രൻ ഉൾപ്പെടെ 9 സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചു.രണ്ട് സീറ്റുകൾ ബിജെപിക്കും 8 സീറ്റുകൾ എൽഡിഎഫിനും ലഭിച്ചു.യുഡിഎഫ് വാർഡ് സ്ഥാനാർത്ഥിയായിരുന്ന മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അംബിക വിജയകുമാറും,ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ആനയടി ഡിവിഷനിൽ നിന്നും ജനവിധി തേടിയ നിലവിലെ പഞ്ചായത്തംഗം ഗംഗാദേവിയും പരാജയപ്പെട്ട പ്രമുഖരിൽ ഉൾപ്പെടുന്നു.ഇവിടെ സിപിഐ പ്രതിനിധിയായ ബിന്ദു ചാങ്കുരേത്ത് വിജയിച്ചു.നിലവിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുന്ദരേശൻ
വിജയിച്ച ശൂരനാട് ഡിവിഷനിൽ യുഡിഎഫിലെ മേരി അലക്സ് വിജയിച്ചു.

പടിഞ്ഞാറെ കല്ലടയിൽ ഭരണം നിലനിർത്തി എൽഡിഎഫ്;സുധീറിൻ്റെ
തോൽവി തിരിച്ചടിയായി

പടിഞ്ഞാറെ കല്ലട:ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്തിൽ വീണ്ടും എൽഡിഎഫ് അധികാരത്തിലേക്ക്.15 വാർഡുകൾ ഉൾപ്പെടുന്ന ഇവിടെ 6 സീറ്റുകൾ സിപിഎമ്മും ഒരു സീറ്റ് സിപിഐയും നേടി.5 സീറ്റുകൾ യുഡിഎഫും 2 സീറ്റുകൾ ബിജെപിയും ഒരു സീറ്റ് യുഡിഎഫ് വിമതനും കരസ്ഥമാക്കി.എൽഡിഎഫിൻ്റെ കൈവശമുണ്ടായിരുന്ന ആറാം വാർഡിലാണ് യുഡിഎഫ് വിമതനായ കലാധരൻപിള്ള വിജയിച്ചത്.3 തവണ തുടർച്ചയായി വിജയിച്ച നടുവിലക്കര 9-ാം വാർഡിലെ സിപിഐ അംഗം സുധീർ പരാജയപ്പെട്ടത് എൽഡിഎഫിന് തിരിച്ചടിയായി.ബിജെപിയിലെ സുരേഷാണ് അട്ടിമറി വിജയം നേടിയത്.

ഉരുക്കുകോട്ടയിൽ തുരുമ്പ് കൊല്ലം കോട്ട വിണ്ട് പൊട്ടി ഇടത്

കൊല്ലം. കോർപ്പറേഷനിലെ കാൽനൂറ്റാണ്ടുകാലത്തെ   ഇടതു ഭരണത്തിന് അന്ത്യം. കേവല ഭൂരിപക്ഷം ആർക്കും ഇല്ല.  യു ഡി എഫ് ഏറ്റവും വലിയ ഒറ്റ കക്ഷി. 27 സീറ്റുകളിലാണ് യു ഡി എഫിന് വിജയം. 38 ൽ നിന്ന് 16 സീറ്റിലേക്ക് ഇടതു മുന്നണി ഒതുങ്ങിയപ്പോൾ 6 ൽ നിന്ന് 12 ആയി ബിജെപി സീറ്റുകൾ വർധിപ്പിച്ച് കരുത്ത് കാട്ടി.


കൊല്ലം  കോർപ്പറേഷനിൽ മുൻ ചരിത്രങ്ങൾ തിരുത്തിക്കുറിച്ചുകൊണ്ടാണ്  യു.ഡി.എഫ്. തേരോട്ടം.കേവല ഭൂരിപക്ഷo നേടാനായില്ലെങ്കിലും  എൽ.ഡി.എഫിന്റെ ഉരുക്കുകോട്ടയായി കണക്കാക്കപ്പെട്ടിരുന്ന കൊല്ലം കോർപ്പറേഷനിൽ കാൽ നൂറ്റാണ്ടിന്  ശേഷം യു.ഡി.എഫിന്  ഏറ്റവും വലിയ ഒറ്റകക്ഷിയായി. സമീപകാല ചരിത്രത്തിൽ ഒരിക്കലും കൊല്ലം കോർപ്പറേഷനിൽ ഇത്രയും വലിയ മുന്നേറ്റം യു.ഡി.എഫ്. നേടിയിട്ടില്ല.


മേയര്‍ ഹണി ബെഞ്ചമിന്‍  മുന്‍ മേയര്‍ രാജേന്ദ്രബാബു, മുൻ ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ്, സി പി ഐ എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം വി കെ അനിരുദ്ധൻ എന്നിവരുടെ ദയീന പരാജയങ്ങളും  ഇടതു കേന്ദ്രങ്ങളെ  ഞെട്ടിച്ചു.


സംസ്ഥാനത്ത് മുൻപ് ശക്തമായ  യു ഡി എഫ് തരംഗത്തിൽ പോലും   ഇളകാതിരുന്ന കൊല്ലം കോർപ്പറേഷനിലെ കനത്ത തോൽവി എൽ ഡി എഫിന്  കനത്ത ആഘാതമാണ് സമ്മാനിച്ചത്.
കോൺഗ്രസ് 22 ഇടങ്ങളിലും ,ആർ എസ് പി മൂന്ന് ഇടങ്ങളിലും
മുസ്ലിം ലീഗ് രണ്ട് ഇടങ്ങളിലും വിജയിച്ചു.കഴിഞ്ഞ തവണ 38 സീറ്റിൽ വിജയിച്ച  എൽഡിഎഫ് 16സീറ്റിലേക്ക് ഒതുങ്ങി.സിപിഎം 13 ഇടത്തും,
സിപിഐ മൂന്ന് ഇടങ്ങളിലുമാണ് ജയിച്ചത് .6 സീറ്റിൽ നിന്നാണ് 12 സീറ്റിലേക്കുള്ള  ബി ജെ പി യുടെ കുതിച്ച് ചാട്ടം. മിന്നും പ്രകടനമാണ്  ബി ജെ പി  കൊല്ലത്ത് കാഴ്ച വച്ചത്.ബി ജെ പി കടന്നു കയറി  പിടിച്ചെടുത്ത   സീറ്റുകളിൽ   യു ഡി എഫിൻ്റെയും, എൽ ഡി എഫിൻ്റെയും ശക്തികേന്ദ്രങ്ങളും പെടുന്നു. 1 ഇടത്ത് എസ് ഡി പി ഐ യും വിജയിച്ചു

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ സന്തതസഹചാരികൾക്ക് ശനിപ്പിഴ

രാഹുൽ മാങ്കൂട്ടത്തിൽ പ്രശ്നം പൊതുവേ തിരഞ്ഞെടുപ്പിൽ യു ഡിഎഫിനെ ബാധിച്ചില്ലെങ്കിലും എംഎൽഎയുടെ സന്തതസഹചാരികൾക്ക് തിരഞ്ഞെടുപ്പിൽ ശനി ബാധിച്ചു. രാഹുൽ നേരിട്ട് എത്തി വോട്ടഭ്യർത്ഥിച്ച പാലക്കാട് നിഖിൽ കണ്ണാടിയും അജാസ് കുഴൽമന്ദവും തോറ്റു. പത്തനംതിട്ടയിൽ ഫെന്നി നൈനാനും പരാജയപ്പെട്ടു. ഏറത്ത് ഡിവിഷനിൽ മത്സരിച്ച റെനോ പി രാജൻ ജയിച്ചു കയറി. രാഹുലിനെ പിന്തുണച്ച ശ്രീനാദേവി വിജയിച്ചു.


രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സ്വാധീനത്തിൽ ആയിരുന്നു യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് പാലക്കാടും പത്തനംതിട്ടയിലും സ്ഥാനാർത്ഥിത്വം. ഇവർക്ക് വേണ്ടി നേരിട്ട് വീടുകൾ കയറി രാഹുൽ പ്രചരണം നടത്തി. പാലക്കാട് നിഖിൽ കണ്ണാടിയും അജാസ് കുഴൽമന്ദവും തോറ്റമ്പി. പത്തനംതിട്ട അടൂർ നഗരസഭയിലേക്ക് എട്ടാം വാർഡിൽ നിന്ന് മത്സരിച്ച രാഹുലിന്റെ ഉറ്റ സുഹൃത്ത് ഫെന്നി നൈനാൻ മൂന്നാം സ്ഥാനത്തേക്ക് പിന്തളപ്പെട്ടു. രാഹുലിന്റെ അനുയായിയായ റിനോ പി രാജൻ ഏറത്ത് ഡിവിഷനിൽ നിന്ന് ജനപ്രതിനിധിയായി. 284 വോട്ടുകൾക്കായിരുന്നു റിനോയുടെ ജയം. രാഹുലിനെ പിന്തുണച്ച് രംഗത്തുവന്ന ശ്രീനാദേവി കുഞ്ഞമ്മയും പള്ളിക്കൽ ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് ജയിച്ചു. സിപിഐ വിട്ട് കോൺഗ്രസിൽ എത്തിയ ശ്രീന ജയിച്ചത് 196 വോട്ടുകൾക്ക്. രാഹുൽ വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്ന് ശ്രീന  പറഞ്ഞു.



പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്ത യുഡിഎഫ് സ്ഥാനാർത്ഥിയും തോറ്റു.

കണ്ണൂർ കോർപ്പറേഷൻ കൂടുതൽ തിളക്കത്തോടെ നിലനിർത്തി UDF

കണ്ണൂർ. കണ്ണൂർ കോർപ്പറേഷൻ കൂടുതൽ തിളക്കത്തോടെ നിലനിർത്തി UDF. 55 ഡിവിഷനുകളിൽ 36 ലും ജയിച്ചാണ് കണ്ണൂർ കോട്ട UDF കൂടുതൽ ഭദ്രമാക്കിയത്. എൽഡിഎഫ് 15 ഡിവിഷനുകളിൽ ഒതുങ്ങിയപ്പോൾ 4 ഡിവിഷനുകൾ നേടി ബിജെപി കരുത്ത് കാട്ടി.


കണ്ണൂർ കോർപറേഷൻ ഇത്തവണയും UDF ന് കൈ കൊടുത്തു.
വിമത ശല്യവും പാളയത്തിലെ പടയും ഒന്നും പ്രശ്നമേ ആയില്ല.



UDF ന് വിമതശല്യം ഉണ്ടായിരുന്ന എൽഡിഎഫ് സിറ്റിംഗ് സീറ്റായ ആദികടലായിയിൽ നിന്ന് കെപിസിസി അംഗം റിജിൽ മാക്കുറ്റി ജയിച്ചു കയറിയത് 720 വോട്ടിന്. കോർപറേഷന്റെ ട്രെൻഡ് അതോടെ വ്യക്തമായി. യുഡിഎഫ് മേയർ സ്ഥാനാർത്ഥിയായി പരിഗണിക്കുന്ന മുൻ ഡെപ്യൂട്ടി മേയർ പി ഇന്ദിരയും, ഡെപ്യൂട്ടി മേയർ സ്ഥാനത്തെത്താൻ സാധ്യതയുള്ള കെ പി താഹിറും വിമതരെ ഉൾപ്പടെ വീഴ്ത്തിയതോടെ കോർപറേഷൻ UDF ഉറപ്പിച്ചു. കൊട്ടാളി, എളയാവൂർ നോർത്ത്, എടചൊവ്വ, ആതിരകം, കുറുവ, താളികാവ്, ആദികടലായി ഡിവിഷനുകൾ LDF ൽ നിന്ന് UDF പിടിച്ചെടുത്തു.
നഷ്ടപ്പെട്ട ഡിവിഷനുകൾ ഒഴിവാക്കിയാൽ കഴിഞ്ഞ തവണ നേടിയ 34 ഡിവിഷനുകൾ എന്ന നേട്ടം മറികടന്ന് 36ൽ എത്തിച്ച് UDF തങ്ങളുടെ കോട്ട കാത്തു


കനത്ത തിരിച്ചിടയാണ് LDF ന് കണ്ണൂരിന്റെ ഹൃദയഭാഗത്ത് ഉണ്ടായത്. കൈവശം ഉണ്ടായിരുന്ന 19 ഡിവിഷനുകൾ 15 ആയി കുറഞ്ഞു. കോർപറേഷൻ അഴിമതികൾ ആരോപിച്ച് സിപിഎം നടത്തിയ പ്രചാരണം തീരെ ഫലിച്ചില്ല. 2020ൽ ഒരു ഡിവിഷനിൻ മാത്രം ജയിച്ച NDA ഇത്തവണ ജയിച്ചുകയറിയത് 4 ഡിവിഷനുകളിൽ. രണ്ട്‌ UDF ഡിവിഷനുകളും ഒരു സിപിഎം ഡിവിഷനും ബിജെപി പിടിച്ചെടുത്തു. അറയ്ക്കൽ ഡിവിഷൻ UDF ൽ നിന്ന് പിടിച്ചെടുത്ത് SDPI യും കോർപറേഷനിൽ അക്കൗണ്ട് തുറന്നു.