ഇടുക്കി. ജില്ലയിൽ സിപിഐഎമ്മിന്റെ പൊന്നാപുരം കോട്ട എന്നറിയപ്പെട്ടിരുന്ന രാജാക്കാട് പഞ്ചായത്തിൽ ഇത്തവണ കനത്ത തിരിച്ചടിയാണ് നേരിട്ടത്. എംഎം മണി എംഎൽഎയുടെ മണ്ഡലത്തിൽ ഉൾപ്പെടുന്ന പഞ്ചായത്തിൽ മൂന്ന് സീറ്റിലേക്ക് എൽഡിഎഫ് ഒതുങ്ങി. 27 വർഷങ്ങൾക്ക് ശേഷം യുഡിഎഫ് ഭരണം പിടിച്ചു
കഴിഞ്ഞ 10 വർഷമായി എം എം മണി എംഎൽഎയുടെ മകൾ എംഎസ് സീത ആയിരുന്നു രാജാക്കാട് പഞ്ചായത്തിന്റെ പ്രസിഡന്റ്. മറ്റൊരു മകൾ സുമ സുരേന്ദ്രൻ സിപിഐഎം രാജാക്കാട് ഏരിയ സെക്രട്ടറി. ഇവിടെയാണ് എൽഡിഎഫിന് കനത്ത തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്. 14 വാർഡിൽ 10 ലും യുഡിഎഫ് വിജയിച്ചു. സിപിഐഎമ്മിന് രണ്ടും സിപിഐക്ക് ഒന്നും, യുഡിഎഫിനെ പിന്തുണയ്ക്കുന്ന ഒരു സ്വതന്ത്രൻ എന്നിങ്ങനെയാണ് കക്ഷിനില. കാൽ നൂറ്റാണ്ടിനു ശേഷം യുഡിഎഫിന്റെ ശക്തമായ തിരിച്ചുവരവ്.
മുൻ ബ്ലോക്ക് പഞ്ചായത്തംഗവും റിട്ടയേഡ് അധ്യാപികയുമായ കിങ്ങിണി രാജേന്ദ്രനെ പ്രസിഡന്റ് സ്ഥാനത്തേക്ക് യുഡിഎഫ് പരിഗണിക്കാനാണ് സാധ്യത. കോൺഗ്രസ് 8, കേരള കോൺഗ്രസ് 1 എന്നിങ്ങനെയാണ് യുഡിഎഫിന്റെ സീറ്റ് നില. എൽഡിഎഫിൽ കേരള കോൺഗ്രസ് എം മത്സരിച്ച രണ്ട് സീറ്റും പരാജയപ്പെട്ടു.
സിപിഐഎമ്മിന്റെ പൊന്നാപുരം കോട്ടയും തകർത്ത് ഇടുക്കി
ശാസ്താംകോട്ടയിൽ ഭരണം നിലനിർത്തി എൽഡിഎഫ്;നില മെച്ചപ്പെടുത്തി യുഡിഎഫ്
ശാസ്താംകോട്ട:ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് ഭരണം നിലനിർത്തിയപ്പോൾ യുഡിഎഫ് 9 സീറ്റുകൾ കരസ്ഥമാക്കി നില മെച്ചപ്പെടുത്തി.21 വാർഡുകൾ ഉൾപ്പെടുന്ന ഇവിടെ ഒരു സ്വതന്ത്രൻ ഉൾപ്പെടെ 12 സീറ്റുകൾ എൽഡിഎഫിന് ലഭിച്ചു.ബിജെപിക്ക് അക്കൗണ്ട് തുറന്നില്ല.കഴിഞ്ഞ തവണ ഒരു സീറ്റ് ഉണ്ടായിരുന്ന ബിജെപിക്ക് ഒരിടത്തും രണ്ടാം സ്ഥാനം നേടാൻ പോലും കഴിഞ്ഞില്ല.ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റും യുഡിഎഫ് സ്ഥാനാർത്ഥിയുമായ എം.വി താരാഭായി,ആറാം വാർഡ് സ്ഥാനാർത്ഥിയും എൽഡിഎഫിൻ്റെ പഞ്ചായത്ത് പ്രസിഡൻ്റ് പരിഗണനയിൽ ഉണ്ടായിരുന്നയാളുമായ കെ.കെ രവികുമാർ എന്നിവർ പരാജയപ്പെട്ടു.ഡിസിസി ജനറൽ സെക്രട്ടറി പി.നൂറുദ്ദീൻ കുട്ടിയും ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ തുണ്ടിൽ നൗഷാദ് യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് റിയാസ് പറമ്പിൽ എന്നിവർ യുഡിഎഫ് പാനലിൽ വിജയിച്ച പ്രമുഖരാണ്.7ാം വാർഡിൽ നിന്നും വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി ബിനോയിക്കാണ് പഞ്ചായത്തിലെ ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ചത്(700).
കരുനാഗപ്പള്ളി നഗരസഭ പിടിച്ചു വാങ്ങി യു ഡി എഫ്
കരുനാഗപ്പള്ളി. നഗരസഭാ തെരഞ്ഞെടുപ്പിൽ Udf തരംഗം. NDA യും സജീവമായി. കഴിഞ്ഞ 10 വർഷക്കാലമായി Ldf ഭരിച്ച നഗരസഭയിലേക്കാണ് വ്യക്തമായ ലീഡ് നേടി udf കടന്നുവരുന്നത്.
വോട്ടെണ്ണലിൽ Udf ന് 19 സീറ്റും Ldf ന് 12 സീറ്റും NDA ക്ക് 6 സീറ്റുമാണ് ലഭിച്ചത്.. കഴിഞ്ഞ തവണ U df – ന് 6 സീറ്റും NDA ക്ക്4 സീറ്റും ലഭിച്ച യിടത്താണ് ഇടത് മുന്നണിയെ തള്ളിU df ഉം NDA യും വളർച്ചാ നിരക്ക് കൂട്ടിയത്. നഗരസഭ ചെയർമാൻ സ്‌ഥാനത്തേക്ക് പട്ടികജാതി സംവരണം നിലനിൽക്കുന്നതിനാൽ നഗരസഭ ഒൻപതാം ഡി വിഷനിൽ നിന്ന് ജയിച്ച സോമരാജനാണ് ചെയർമാൻ സ്ഥാനത്തേക്ക് വരാൻ സാദ്ധ്യത..
പ്രചാരണത്തിനിടെ അപകടത്തിൽ ഗുരുതര പരിക്കേറ്റ തസ്നിക്ക് മിന്നും വിജയം
ശാസ്താംകോട്ട:പ്രചാരണത്തിനിടെ അപകടത്തിൽ ഗുരുതര പരിക്കേറ്റ തസ്നിക്ക് (30) മിന്നും വിജയം.ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിലെ പള്ളിശേരിക്കൽ തെക്ക് പതിനഞ്ചാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ തസ്നിക്ക് പരിക്കേറ്റത് ഡിസംബർ അഞ്ചിന് രാത്രി 10 ഓടെയാണ്.ജില്ലാ പഞ്ചായത്ത് കുന്നത്തൂർ ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥി ഷീജ രാധാകൃഷ്ണൻ സഞ്ചരിച്ച വാഹനത്തിൻ്റെ മുകൾഭാഗം സ്വീകരണ പര്യടനത്തിനിടെ പള്ളിശേരിക്കൽ വച്ച് മരത്തിൽ ഇടിക്കുകയായിരുന്നു.അപകടത്തിൽ തസ്നിയുടെ ഇടത്കൈയ്യിലെ ചൂണ്ടുവിരൽ അറ്റുതൂങ്ങി.ഉടൻ തന്നെ
കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി. സ്ഥാനാർത്ഥിയായതിനാൽ അടുത്ത ദിവസം ഡിസ്ചാർജ് വാങ്ങി വീട്ടിലെത്തി.അസഹ്യമായ വേദന കടിച്ചമർത്തിയാണ് വീണ്ടും പ്രചരണത്തിൽ സജീവമായത്.കടുത്ത മത്സരത്തിനൊടുവിൽ 384 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് തസ്നി വിജയക്കൊടി പാറിച്ചത്.
താമരക്കുമ്പിളല്ലോ….പോരുവഴിയിൽ ബ്ലോക്ക് ഡിവിഷനും പഞ്ചായത്ത് വാർഡും പിടിച്ചെടുത്ത് ദമ്പതികൾ
കുന്നത്തൂർ: ഇടതു കോട്ടയായ മണ്ഡലത്തിൽ ഏവരേയും ഞെട്ടിച്ച് ബി ജെ പി സീറ്റിൽ ബ്ലോക്ക് സീറ്റു നേടി യുവാവ്. ഭാര്യ പഞ്ചായത്തിൽ ബി ജെ പി യുടെ വാർഡ് നിലനിർത്തി
ശാസ്താംകോട്ട
ബ്ലോക്ക് പഞ്ചായത്ത് മലനട ഡിവിഷനിലും പോരുവഴി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലും താമരയുടെ വിജയക്കൊടി പാറിച്ച് ദമ്പതികളായ നിഖിൽ മനോഹറും ഭാര്യ രേഷ്മയും.പോരുവഴി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് ബി ജെ പിഅംഗമായിരുന്ന നിഖിൽ മനോഹർ ഇക്കുറി മലനട ഡിവിഷനിൽ മത്സരിച്ചപ്പോൾ ഭാര്യയെ തൻ്റെ വാർഡ് നിലനിർത്താനാണ് രംഗത്ത് ഇറക്കിയത്.നിഖിൽ എതിർ സ്ഥാനാർത്ഥി യുഡിഎഫിലെ നിധിനെതിരെ 1102
വോട്ടിൻ്റെയും ഭാര്യ രേഷ്മ 367 വോട്ടിൻ്റെയും ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ബി എ, ബി എഡ് നേടിയ ആളാണ് പാരലൽ കോളജ് അധ്യാപകനായ നിഖിൽ, ബി എസ് സി ബി എഡ് കാരിയാണ് രേഷ്മ. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഒന്നര വർഷമേ ആയിട്ടുളളൂ.
പോരുവഴിയിൽ യുഡിഎഫിനെ പരാജയപ്പെടുത്തി എൽഡിഎഫ് ഭരണം പിടിച്ചെടുത്തു
ശാസ്താംകോട്ട:പോരുവഴി ഗ്രാമപഞ്ചായത്തിൽ യുഡിഎഫിനെ പരാജയപ്പെടുത്തി എൽഡിഎഫ് ഭരണം പിടിച്ചെടുത്തു.19 വാർഡുകളാണ് ഇവിടെയുള്ളത്.8 സീറ്റുകൾ എൽഡിഎഫ് പിടിച്ചെടുത്തു.4 സീറ്റുകളിൽ യുഡിഎഫും 4 സീറ്റുകളിൽ ബിജെപിയും 3 സീറ്റുകളിൽ എസ്ഡിപിഐയും വിജയിച്ചു.നാല് തവണയായി പരാജയം അറിയാതെ വിജയിച്ചു വന്ന ഡിസിസി ജനറൽ സെക്രട്ടറി പി.കെ രവിയുടെ അപ്രതീക്ഷിത പരാജയം യുഡിഎഫിന് കനത്ത ആഘാതമായി.
.
തിരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടി ലീഗ് പ്രവർത്തകൻ മരിച്ചു
മലപ്പുറം. പെരിയമ്പലം സ്വദേശി ഇർഷാദ് ആണ് മരിച്ചത്.
27 വയസ് ആയിരുന്നു.
ചെറുകാവ് പഞ്ചായത്ത് ഒൻപതാം വാർഡ് പെരിയമ്പലത്തെ udf വിജയാഘോഷത്തിനിടെ ആണ് സംഭവം.
സ്‌കൂട്ടറിന് മുന്നിൽ വെച്ച പടക്കം മാറ്റാളുകൾക്ക് വിതരണം ചെയ്തു പോവുകയായിരുന്നു ഇർഷാദ്.
അതിനിടയിൽ സമീപത്ത് പൊട്ടിക്കുകയായിരുന്ന പടക്കത്തിൽ നിന്നുള്ള തീപ്പൊരി സ്‌കൂട്ടറിലെ പടക്കത്തിലേക്ക് തെറിച്ചു വീണു.
പടക്കം ഒന്നാകെ പൊട്ടിയാണ് മരണം.
ശൂരനാട് തെക്ക് എൽഡിഎഫിൽ നിന്നും ഭരണം പിടിച്ചെടുത്ത് യുഡിഎഫ്
ശാസ്താംകോട്ട:ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തിൽ എൽഡിഎഫിൽ നിന്നും ഭരണം പിടിച്ചെടുത്ത് യുഡിഎഫ് കരുത്ത് കാട്ടി.17 വാർഡുകളിൽ 8 സീറ്റ് യുഡിഎഫ് കരസ്ഥമാക്കി.7 സീറ്റുകളിൽ എൽഡിഫും 2 സീറ്റുകളിൽ ബിജെപിയും വിജയിച്ചു.പരാജയപ്പെട്ടവരിൽ യുഡിഎഫിലെ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് സരസ്വതി അമ്മയും നിലവിലെ പഞ്ചായത്തംഗം മായാ വേണുഗോപാലും ഉൾപ്പെടുന്നു.ഇവിടെ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പതാരം ഡിവിഷനിൽ നിലവിലെ ഗ്രാമ പഞ്ചായത്ത് അംഗം എൽഡിഎഫിലെ ബി.സി രാജിയും ശൂരനാട് തെക്ക് ഡിവിഷനിൽ ശിവ പ്രസാദൻ പിള്ളയും വിജയിച്ചു.വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് പതാരം ടൗണിൽ യുഡിഎഫ് പ്രവർത്തകർ പ്രകടനം നടത്തി.





































