Home Blog Page 33

ബിജെപി ആരെ മേയറാക്കുമെന്നതിൽ സസ്പെൻസ്

തലസ്ഥാന നഗരഭരണം പിടിച്ച ബി.ജെ.പി ആരെ മേയറാക്കുമെന്നതിൽ സസ്പെൻസ് തുടരുകയാണ്.  സംസ്ഥാന സെക്രട്ടറി വി.വി.രാജേഷും മുൻ ഡി.ജി.പി ആർ.ശ്രീലേഖയുമാണ് സജീവ പരിഗണനയിലുള്ളത്. എന്നാൽ കേന്ദ്രനേതൃത്വത്തിന്റെ അന്തിമഅനുമതി ഇക്കാര്യത്തിൽ വേണം. സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് കേന്ദ്രനേതൃത്വം ഇക്കാര്യത്തിൽ പൂർണസ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നാണ് വിവരം. സംസ്ഥാന അദ്ധ്യക്ഷന് ഉചിതമായ തീരുമാനത്തെ കേന്ദ്രം അംഗീകരിക്കാനാണ് സാദ്ധ്യത. കോർപറേഷൻ കൗൺസിൽ നടപടികളിൽ മുൻപരിചയവും നയപരമായ സമീപനവും കൈക്കൊള്ളാൻ കഴിയുന്നയാളെ മേയറാക്കണമെന്നാണ് പാർട്ടിക്കുള്ളിലെ പൊതുവികാരം. അങ്ങനെയെങ്കിൽ അത് രാജേഷിന് അനുകൂലമാകും. രാജേഷ് മേയറായാൽ ശ്രീലേഖയെ ഡെപ്യൂട്ടിമേയാക്കിയേക്കും. മേയർ സ്ഥാനം പുരുഷനു നൽകിയാൽ ഡെപ്യൂട്ടി മേയറായി വനിതയായിരിക്കണം. ശ്രീലേഖയെ നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയാക്കാനും ആലോചനയുണ്ട്. ഡെപ്യൂട്ടിമേയറെന്ന തിളക്കത്തോടെ മത്സരംഗത്തിറങ്ങിയാൽ അത് മുതൽകൂട്ടാകുമെന്നും ഒരുവിഭാഗം പാർട്ടി നേതാക്കൾ വിലയിരുത്തുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റികളിലേക്ക് ബി.ജെ.പിയുടെ മുതിർന്ന കൗൺസിലർമാരായ എം.ആർ.ഗോപൻ, കരമന അജിത്, വി.ജി.ഗിരികുമാർ, എസ്.കെ.പി.രമേഷ്, സിമി ജ്യോതിഷ്, ജി.എസ്.മഞ്ജു, ആർ.സി.ബീന, ജി.എസ്.ആശാനാഥ്, തുടങ്ങിയവരെ സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനങ്ങളിലേക്കും പരിഗണിച്ചേക്കും.

നെല്ലിമുകളിൽ വധൂവരന്മാർ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി മദ്യപസംഘം
വരനെ ഉൾപ്പെടെ കയ്യേറ്റം ചെയ്തു

അടൂർ. വധൂവരന്മാർ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി മദ്യപസംഘം
വരനെ ഉൾപ്പെടെ കയ്യേറ്റം ചെയ്തതായി പരാതി

സംഭവം അടൂർ നെല്ലിമുകളിൽ
വാഹനത്തിന് സൈഡ് കൊടുത്തതുമായി ബന്ധപ്പെട്ട തർക്കം എന്ന് പ്രാഥമിക വിവരം

നാട്ടുകാരാണ് തടഞ്ഞുവച്ച് ഏനാത്ത് പോലീസ് ഏൽപ്പിച്ചത്

ബാലസാഹിത്യ സെമിനാറും പുസ്തക പ്രകാശനവുംനടന്നു

കൊല്ലം: തപസ്യ കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ദേശിംഗനാട് സാഹിത്യ സംഘം പ്രസിദ്ധീകരിച്ച ഷീല രാജഗോപാലൻ ആശ്രാമത്തിന്റെ “നറും പാലും നവനീതവും” എന്ന ബാലസാഹിത്യകൃതി  പ്രകാശനം ചെയ്തു.കെ വി രാമാനുജൻ തമ്പിയുടെ അധ്യക്ഷതയിൽ പ്രസ് ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ ഡോ: രാജീവ് ഇരിങ്ങാലക്കുട പുസ്തകം പ്രകാശനം ചെയ്തു. ഉജ്ജ്വല ബാല്യം പുരസ്കാര ജേതാവ് കുമാരി ഗോപിക കണ്ണൻ പുസ്തകം സ്വീകരിച്ചു.ഡോ. പി അനിതകുമാരി ബാലസാഹിത്യ സെമിനാർ ഉദ്ഘാടനം ചെയ്തു.ഡോ. ഗീതാ കാവാലം, കാർട്ടൂണിസ്റ്റ്എം എസ് മോഹന ചന്ദ്രൻ,മണി കെ ചെന്താപ്പൂര്,അശോക്‌ ബി കടവൂർ, ആർ.അജയകുമാർ,  രവികുമാർ ചേരിയിൽ തുടങ്ങിയവർ സംസാരിച്ചു. ആറ്റൂർ ശരത് ചന്ദ്രൻ, , സവിതാ ദാസ്,ദേവികമണി ,സുചിത്രാ മഞ്ജുഷ, ഹരീഷ് ശ്രീപാദം തുടങ്ങിയവർ ചൊല്ലര ങ്ങിൽ പങ്കെടുത്തു. നോവലിസ്റ്റ് കെ വാസുദേവൻ അനുസ്മരണവും  നടന്നു

ശബരിമല തീർത്ഥാടകൻ കുഴഞ്ഞുവീണു മരിച്ചു

പമ്പ. ശബരിമല തീർത്ഥാടകൻ കുഴഞ്ഞുവീണു മരിച്ചു
കോഴിക്കോട് വില്യാപ്പള്ളി സ്വദേശി വിനോദ് (50) ആണ് മരിച്ചത്
ഹൃദയാഘാതമാണ് മരണകാരണം

മല കയറുന്നതിനിടെ അപ്പാച്ചിമേട്ടിൽ വെച്ചാണ് ഹൃദയാഘാതം സംഭവിച്ചത്

പമ്പ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു

തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകരുടെ വിജയാഹ്ലാദം

തിരുവനന്തപുരം. ബിജെപി പ്രവർത്തകരുടെ വിജയാഹ്ലാദം.സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലാണ് നഗരസഭയിലെ വിജയിച്ച സ്ഥാനാർത്ഥികളുമായി  നഗരം ചുറ്റിയത്. തുറന്ന വാഹനത്തിൽ വിജയിച്ച 50 പേരും പ്രവർത്തകരും ആഹ്ലാദപ്രകടനത്തിൽ പങ്കെടുത്തു. ബിജെപിയുടെ മേയർ ആരാകും എന്ന കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകും. സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ ജില്ലാ അധ്യക്ഷനുമായിരുന്ന വി വി രാജേഷിനാണ് മുൻഗണന.ആർ ശ്രീലേഖക്കും സാധ്യതയുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം സംസ്ഥാന അധ്യക്ഷനായ രാജീവ് ചന്ദ്രശേഖരനെ നേരിട്ട് തിരുവനന്തപുരം നഗരസഭയിലെ വിജയത്തിൽ അഭിനന്ദനങ്ങൾ അറിയിച്ചു. ഉടൻ പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തും.

ദർശന സായൂജ്യം തേടി മലചവിട്ടിയവർ കാൽക്കോടിയോളം

മണ്ഡലകാല തീർത്ഥാടനം 28 ദിവസങ്ങൾ പിന്നിടുമ്പോൾ    ശബരിമലയിൽ
അയ്യപ്പ ദർശനത്തിനായി  എത്തിയ  ഭക്തരുടെ എണ്ണം 24 ലക്ഷം കവിഞ്ഞു. ഇന്നലെ വരെ 23,47554 ഭക്തരാണ്  ദർശനം പൂർത്തീകരിച്ചത്. വിവിധ കാനനപാതകളിലൂടെ ആകെ 1,02,338 പേർ  സന്നിധാനത്ത് എത്തി. എന്നാലിന്ന്, കഴിഞ്ഞ ഞായറാഴ്ചയിലേതിലും  താരതമ്യേന തിരക്ക്
കുറഞ്ഞു.
രാത്രി 8മണി വരെ ദർശനം നടത്തിയത്  51,741പേരാണ്. സ്പോട് ബുക്കിംഗ് വഴി  7,455 പേർ ദർശനം നടത്തി.
ശരാശരി 80,000 തീർത്ഥാടകരാണ് പ്രതിദിനം  സന്നിധാനത്ത് എത്തുന്നത്. ഡിസംബർ 8 നാണ് ഏറ്റവും അധികം പേരെത്തിയത് – ഒരു ലക്ഷത്തി പതിനായിരത്തിലധികം പേ ർ ദർശനം നടത്തി. നവംബർ 24 നും ഭക്തരുടെ എണ്ണം ഒരു ലക്ഷം കഴിഞ്ഞിരുന്നു.

മണ്ണുമാന്തിയന്ത്രം തീയിട്ടു നശിപ്പിച്ചു

ഒറ്റപ്പാലം. 30 ലക്ഷത്തോളം വിലവരുന്ന മണ്ണുമാന്തിയന്ത്രം തീയിട്ടു നശിപ്പിച്ചു.

കേസിൽ മറ്റൊരു മണ്ണുമാന്തി യന്ത്രത്തിൻ്റെ സഹായി തമിഴ്നാട് തൂത്തുക്കുടി സ്വദേശി ഇസക്കിരാജ് അറസ്റ്റിൽ.

കഴിഞ്ഞ ദിവസമാണു കണ്ണിയംപുറത്തു നിർത്തിയിട്ടിരുന്ന എസ്കവേറ്റർ തോട്ടിലേക്ക് ഇറക്കിയ ശേഷം കത്തിച്ചത്.


ലക്കിടി സ്വദേശിയായ ഉടമയുടെ പരാതിതിൽ  നടപടിഎടുത്ത് പോലീസ്

Rep Pic

ബസിൽ ദിലീപിന്റെ സിനിമ പ്രദർശിപ്പിച്ചതിൽ സംഘർഷം

ദിലീപിന്റെ സിനിമ പ്രദർശിപ്പിച്ചതിന്റെ പേരിൽ തർക്കം ; പ്രതിഷേധം. 

തിരുവനന്തപുരം – തൊട്ടിൽപാലം  കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ്സിലാണ് പ്രതിഷേധമുണ്ടായത്

പത്തനംതിട്ട സ്വദേശിയായ  ലക്ഷ്മി ആർ ശേഖർ ആണ് ബസ്സിനുള്ളിൽ ആദ്യം പ്രതിഷേധം അറിയിച്ചത്

പിന്നാലെ ഭൂരിഭാഗം യാത്രക്കാരും തന്നെ അനുകൂലിച്ചു എന്നും തുടർന്ന് കണ്ടക്ടർക്ക് സിനിമ ഓഫ് ചെയ്യേണ്ടി വന്നെന്നും യാത്രക്കാരി

യാത്രക്കാരിൽ ചിലർ ദിലീപിന് അനുകൂലമായി നിലപാടെടുത്തു

കുറ്റം ചെയ്തവർ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ… ഇത് ആസൂത്രണം ചെയ്തവർ അത് ആരായാലും അവർ പുറത്ത് പകൽ വെളിച്ചത്തിലുണ്ട്… മഞ്ജുവാര്യർ

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികളുടെ ശിക്ഷാ വിധിയിൽ പ്രതികരണവുമായി നടി മഞ്ജു വാര്യർ. കുറ്റം ചെയ്തവർ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവർ അത് ആരായാലും അവർ പുറത്ത് പകൽ വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർഥ്യമാണെന്നും മഞ്ജു വാര്യർ പ്രസ്താവനയിലൂടെ അറിയിച്ചു.

മഞ്ജു വാര്യരുടെ പ്രസ്താവന

ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷേ ഇക്കാര്യത്തിൽ നീതി പൂർണമായി നടപ്പായി എന്ന് പറയാൻ ആകില്ല. കാരണം കുറ്റം ചെയ്തവർ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവർ അത് ആരായാലും അവർ പുറത്ത് പകൽ വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർഥ്യമാണ്. അവർ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂർണമാകുകയുള്ളൂ.

പൊലീസിലും നിയമസംവിധാനത്തിലും ഞാനുൾപ്പെടെയുള്ള സമൂഹത്തിന് വിശ്വാസം ദൃഢമാകാൻ അതു കൂടി കണ്ടെത്തിയേ തീരൂ. ഇത് അവൾക്ക് വേണ്ടി മാത്രമല്ല, ഈ നാട്ടിലെ ഓരോ പെൺകുട്ടിക്കും, ഓരോ സ്ത്രീക്കും, ഓരോ മനുഷ്യർക്കും കൂടി വേണ്ടിയാണ്.
അവർക്ക് തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും സധൈര്യം തലയുയർത്തി പിടിച്ച് ഭയപ്പാടില്ലാതെ നടക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകണം. ഉണ്ടായേ തീരൂ. അന്നും ഇന്നും എന്നും അവൾക്കൊപ്പം. – എന്നാണ് മഞ്ജു വാര്യർ പ്രസ്താവനയിൽ കുറിച്ചിരിക്കുന്നത്.

ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ല,  പാലക്കാട് നഗരസഭയില്‍ അടി ഒഴുക്കിന് സാധ്യത

പാലക്കാട് . ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ പാലക്കാട് നഗരസഭയില്‍ അടി ഒഴുക്കിന് സാധ്യത മുറുകുന്നു.  ബിജെപിയെ അധികാരത്തിൽ നിന്നും താഴെ ഇറക്കാൻ  സ്വതന്ത്രനെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന നിലപാടിൽ കോൺഗ്രസ്.
അതേസമയം  വിഷയത്തിൽ സംസ്ഥാനതലത്തിലുള്ള വിശദമായ കൂടിയാലോചനകൾക്ക് ശേഷം മാത്രം നിലപാട് സ്വീകരിച്ചാൽ മതിയെന്നാണ് സിപിഎമ്മിന്റെ നിലപാട്.  മതേതര സഖ്യത്തെ പരിഹസിച്ച് ബിജെപിയും രംഗത്തെത്തി


ഭരണം നേടാൻ വേണ്ട കേവല ഭൂരിപക്ഷമായ 27 എന്ന സംഖ്യ തികയ്ക്കാൻ ഇത്തവണ ബിജെപിക്ക് കഴിഞ്ഞില്ല. 25 ൽ ഒതുങ്ങി ഏറ്റവും വലിയ ഒറ്റകക്ഷിയായി. 18 ഉം 9 ഉം സീറ്റുകൾ നേടിയ udf ldf ഇനി ആകെയുള്ള ഒരു സ്വതന്ത്രനെ പിന്തുണച്ചാൽ ബിജെപിക്ക് മൂന്നാം ഊഴം നഷ്ടം ആകും. ആ സാധ്യതയാണ് ഇനി കണ്ടറിയേണ്ടത്
നേതാക്കൾ പ്രതികരിച്ചതോടെ കോൺഗ്രസ്സ് നിലപാട് വ്യക്തം. മതേതര മുന്നണി ആവാം..

എന്നാൽ വിഷയത്തിൽ സിപിഎമ്മിന്റെ നിലപാടാണ് നിർണായകമാകുക.
വിഷയം സംസ്ഥാന നേതൃത്വവും ജില്ലാ നേതൃത്വവും ചർച്ച ചെയ്യുമെന്നും അതിനുശേഷം മാത്രം നിലപാട് പറയാമെന്നും ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞു


കോൺഗ്രസുമായുള്ള സഖ്യം നിയമസഭ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോ എന്ന ആശങ്കയും സിപിഐമിന് ഉണ്ട്.
അതിനാൽ വിഷയത്തിൽ കൃത്യമായ കൂടിയാലോചനകൾക്ക് മാത്രം ശേഷം  ആയിരിക്കും തീരുമാനം.
ചർച്ചകൾ ഉയർന്നത്തോടെ ബിജെപി ഇരു മുന്നണികൾക്ക് എതിരെയും രംഗത്തുവന്നു.
പാലക്കാട് ഉണ്ടാകുന്നത് മതേതര സഖ്യമല്ല മാങ്കൂട്ടത്തിൽ സംഖ്യമാണെന്ന് ബിജെപി .



എൽഡിഎഫും യുഡിഎഫും നഗരസഭയിൽ വോട്ട് വർദ്ധിപ്പിച്ചപ്പോൾ ബിജെപിക്ക് വോട്ട് കുറഞ്ഞു.  പാർട്ടിക്കുള്ളിലെ വിഭാഗീയത പാടെ ഉണ്ടായ തിരിച്ചടി  വരുന്ന ദിവസങ്ങളിൽ  ചർച്ചയാകും.