ന്യൂഡെല്‍ഹി. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിലും മുൻകാലങ്ങളെ അപേക്ഷിച്ച് പോളിംഗ് ശതമാനത്തിൽ കുറവ് എന്ന് വിലയിരുത്തൽ.2019-നെ അപേക്ഷിച്ച് വോട്ടിംഗ് ശതമാനം ഏകദേശം ആറ് ശതമാനം പോയിൻ്റിൻ്റെ കുറവ് രേഖപ്പെടുത്തി. ഇതുവരെ കഴിഞ്ഞ മൂന്നു ഘട്ടത്തിലും പോളിംഗ് ശതമാനത്തിൽ മൂന്ന് പോയിന്റ് കുറവുണ്ടായി.മൂന്നാം ഘട്ടത്തിൽ ഏറ്റവും കുറഞ്ഞ പോളിങ് മഹാരാഷ്ട്രയിലും ഏറ്റവും കൂടുതൽ പോളിങ് അസമിലുമാണ് ഉണ്ടായത്.മണ്ഡലാടിസ്ഥാനത്തിൽ, ഗുജറാത്തിലെ അമ്രേലിയിലാണ് ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത്.2019-ലെയും 2014-ലെയും തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് നിരവധി സംസ്ഥാനങ്ങളിൽ വോട്ടിംഗ് ശതമാനത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. വോട്ടർമാരുടെ പങ്കാളിത്തത്തിലെ ഇടിവ് തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചേക്കും. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഘട്ടങ്ങളിലേക്കുള്ള പ്രചരണങ്ങൾ സജീവമായി തുടരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും തെലങ്കാനയിൽ വിവിധ റാലികളിൽ പങ്കെടുക്കും.
സംസ്ഥാനത്ത് ഉയർന്ന താപനില തുടരുന്നതിനൊപ്പം വേനൽ മഴയും
സംസ്ഥാനത്ത് ഉയർന്ന താപനില തുടരുന്നതിനൊപ്പം വേനൽ മഴയും സജീവമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയ ആലപ്പുഴയും പാലക്കാടും ഉൾപ്പെടെ 12 ജില്ലകളിൽ ചൂട് കൂടാൻ സാധ്യതയുണ്ട്.പാലക്കാട് ഉയർന്ന താപനില 39°C വരെയും, ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38°C വരെയും, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ 37°C വരെയും തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയുണ്ട്.സാധാരണയെക്കാൾ 2 മുതൽ 4°C വരെ ചൂട് കൂടാനാണ് സാധ്യത.
മെയ് മാസത്തിൽ തിരുവനന്തപുരത്ത് ഇതുവരെ രേഖപെടുത്തിയ ഏറ്റവും ഉയർന്ന താപനില ഇന്നലെ രേഖപെടുത്തി. 37.3°c ചൂട്. സാധാരണ രേഖപ്പെടുത്തുന്നതിനേക്കാൾ 4.2°c കൂടുതൽ. 2020 ൽ രേഖപെടുത്തിയ 36.7°c ആണ് മറി കടന്നത്. കൊച്ചി നെടുമ്പാശ്ശരി എയർപോർട്ടിലും 2016 ൽ ൽ രേഖപെടുത്തിയ 36.8°c മറി കടന്നു . പുതിയ റെക്കോർഡ് 37.2°c ചൂടാണ് ഇന്നലെ രേഖപ്പെടുത്തിയത്.അതേസമയം പൊള്ളുന്ന ചൂടിന് ആശ്വാസമായി അടുത്ത നാല് ദിവസം കൂടുതൽ പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ വേനൽ മഴ സജീവമാകാൻ സാധ്യതയുണ്ട്. ഇടുക്കി, മലപ്പുറം ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
എടാ മോനെ… രംഗണ്ണന്റെ സീൻ ഇനി ഒടിടിയിൽ… ആവേശം നാളെ മുതൽ ആമസോൺ പ്രൈമിൽ
അധോലോക നായകനായ രംഗ എന്ന കഥാപാത്രമായി തീയേറ്ററുകളിൽ ആവേശം നിറച്ച ഫഹദ് ഫാസിൽ ചിത്രം ആവേശം തിയറ്ററുകളിൽ നിന്നും ഒടിടിയിലേക്ക്. ആമസോൺ പ്രൈമിൽ നാളെ മുതൽ സ്രീമിങ് ആരംഭിക്കും. ജിത്തു മാധവന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം 150 കോടി ക്ലബ്ബിൽ എത്തിയത് കഴിഞ്ഞ ദിവസമാണ്. ചിത്രം ഹൗസ് ഫുള്ളോടെ മുന്നേറുന്നതിനിടെയാണ് ആവേശം ഒടിടിയിലേയ്ക്ക് എത്തുന്നത്. വിഷു റിലീസ് ആയി പുറത്തിറങ്ങിയ ചിത്രം ഫഹദ് ഫാസിലിന്റെ കരിയറിൽ തന്നെ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രം കൂടിയാണ്.
കേരളത്തിൽ നിന്ന് മാത്രം 66 കോടിയാണ് ചിത്രം നേടിയത്. കർണാടക–തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നും പതിനാറ് കോടി ചിത്രം വാരി. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മ്മിച്ചിരിക്കുന്നത്.
എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന്…ആദ്യം തന്നെ ഫലമറിയാം….
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിന് മന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. നാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതോടൊപ്പം ടെക്നിക്കല്‍, ആര്‍ട്ട് എസ്എല്‍സി പരീക്ഷ ഫലവും പ്രഖ്യാപിക്കും. ഫലങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ പരീക്ഷ ഭവന്‍റെ വെബ്സൈറ്റില്‍ ലഭ്യമാക്കും. ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ നാളെ പ്രഖ്യാപിക്കും.
വെബ്സൈറ്റുകള്‍
എസ്എസ്എൽസി പരീക്ഷാ ഫലം www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.
വെസ്റ്റ് നൈൽ പനി: മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി ആരോഗ്യമന്ത്രി
തിരുവനന്തപുരം:
മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിൽ വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. വെസ്റ്റ് നൈൽ പനിയെ പ്രതിരോധിക്കാൻ കൊതുക് നിവാരണവും ഉറവിട നശീകരണവും പ്രധാനമാണ്.
മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ ഭരണകൂടങ്ങളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും ഏകോപിച്ചുള്ള പ്രവർത്തനങ്ങൾ നടത്താനും നിർദേശം നൽകിയെന്നും മന്ത്രി അറിയിച്ചു
ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് വിവിധ ഭാഗങ്ങളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്കയച്ചു. അവബോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും നിർദേശം നൽകി. 2011 മുതൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വെസ്റ്റ് നൈൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ആശങ്കപ്പെടേണ്ട കാര്യമില്ല. പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ ഉടൻ തന്നെ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി പറഞ്ഞു
വയനാട് അമ്പലവയലിൽ പുലിയിറങ്ങി; വളർത്തുനായയെ കടിച്ചു കൊണ്ടുപോയി
വയനാട്: അമ്പലവയൽ ആറാട്ടുപാറയിൽ ജനവാസമേഖലയിൽ പുലി ഇറങ്ങി. ആറാട്ടുപാറ പികെ കേളുവിന്റെ വളർത്തുനായയെ പുലി കടിച്ചുകൊണ്ടുപോയി. വീടിന് പുറത്തെ ചങ്ങലയിൽ കെട്ടിയ നായയെയാണ് പുലി കടിച്ചുകൊണ്ടുപോയത്.
ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ശബ്ദം കേട്ട് കേളു പുറത്തിറങ്ങിയപ്പോൾ പുലി ഓടുന്നതാണ് കണ്ടത്. പിന്നീട് സിസിടിവി പരിശോധിച്ചപ്പോഴാണ് നായയെ കടിച്ചു കൊണ്ടുപോകുന്നത് കണ്ടത്.
വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ജനവാസമേഖലയിൽ ഇറങ്ങിയ പുലിയെ കൂട് വെച്ച് പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
തിരുവനന്തപുരത്ത് നിന്ന് റഷ്യയിലേക്കുള്ള മനുഷ്യക്കടത്തില്‍ രണ്ടു പേര്‍ അറസ്റ്റിൽ
തിരുവനന്തപുരം .തിരുവനന്തപുരത്ത് നിന്ന് റഷ്യയിലേക്കുള്ള മനുഷ്യക്കടത്തില്‍ രണ്ടു പേര്‍ അറസ്റ്റിൽ.തിരുവനന്തപുരം കഠിനംകുളം സ്വദേശികളായ അരുൺ , പ്രീയൻ എന്നിവരാണ് പിടിയിലായത്. സിബിഐ ഡൽഹി യൂണിറ്റാണ് ഇവരെ പിടികൂടിയത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പ്രധാന റിക്രൂട്ട്മെന്‍റിന് നേതൃത്വം നല്‍കിയ ആളാണ് അറസ്റ്റിലായ പ്രിയൻ. പ്രിയനെതിരെ റഷ്യയില്‍ നിന്നും നാട്ടിലെത്തിയവര്‍ സിബിഐക്ക് മൊഴി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സിബിഐ സംഘം ഇയാളിലേക്ക് എത്തുന്നത്. റഷ്യയിൻ മനുഷ്യ കടത്തുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സിബിഐ നൽകുന്നത് സൂചന.
അടുക്കളയില്‍ സിങ്ക് ബ്ലോക്കായോ..? എളുപ്പത്തില്‍ ക്ലീന്‍ ആക്കാം…
അടുക്കളയില്‍ സിങ്ക് ബ്ലോക്ക് ആവുന്നത് വീട്ടമ്മമാര്‍ അനുഭവിക്കുന്ന പ്രധാനപ്രശ്‌നമാണ്. എന്നാല്‍ എന്താണ് ഇതിനെതിരെ ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാവുന്നതാണ്. പലപ്പോഴും അടഞ്ഞ സിങ്ക് എന്നത് വളരെയധികം അരോചകമാണ്. ഡിഷ് സോപ്പും ചൂടുവെള്ളവും മാത്രം മതി നിങ്ങള്‍ക്ക് ഈ പ്രശ്നത്തെ പരിഹരിക്കുന്നതിന്. ഡിഷ് സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച് ഒരു സിങ്ക് എങ്ങനെ പരിഹരിക്കാം എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. എന്നാല്‍ ഡിഷ് വാഷും ചൂടുവെള്ളവും കൊണ്ട് തന്നെ നമുക്ക് ഈ പ്രശ്നത്തെ പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട്. അതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.
ഒരു സിങ്ക് അണ്‍ക്ലോഗ് ചെയ്യുമ്പോള്‍ രാസവസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം ഇത് കെമിക്കല്‍ ഡ്രെയിന്‍ ക്ലീനറുകള്‍ പൈപ്പുകള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നു. തടസ്സത്തിന്റെ ഉറവിടം നീക്കാന്‍ ആണ് ശ്രദ്ധിക്കേണ്ടത്.
അടുക്കളയിലെ ഡ്രെയിനില്‍ നിങ്ങള്‍ക്ക് തടസ്സമുണ്ടെങ്കില്‍, ആദ്യം നിങ്ങളുടെ സിങ്കില്‍ ചൂടുവെള്ളം ഒഴുക്കിവിടാന്‍ ശ്രദ്ധിക്കണം. നല്ലതു പോലെ തിളപ്പിച്ച വെള്ളമാണ് ആദ്യം ഒഴിക്കേണ്ടത്. കുറച്ച് വെള്ളം തിളപ്പിക്കുക എന്നതാണ് ഏറ്റവും നല്ല കാര്യം. കെറ്റില്‍ വെള്ളം തിളച്ചുകഴിഞ്ഞാല്‍, അത് സാധാരണയായി 90 മുതല്‍ 95 ഡിഗ്രി വരെ എത്തുന്നു, അതേസമയം ടാപ്പില്‍ നിന്നുള്ള ഏറ്റവും ചൂടേറിയ വെള്ളം സാധാരണയായി 70 ഡിഗ്രിയില്‍ കൂടരുത് എന്നതും ശ്രദ്ധിക്കണം.
സിങ്കില്‍ ചൂടുവെള്ളം ഒഴിക്കുകയാണ് അടുത്ത പടി. തുടര്‍ന്ന് ഡിഷ് വാഷ് മിക്സ് ചെയ്യുക. ചൂടുവെള്ളം ഒഴിച്ച ശേഷം അതിലേക്ക് അല്‍പം ഡിഷ് വാഷ് ഉപയോഗിക്കാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ സിങ്കിലെ എല്ലാ വിധത്തിലുള്ള പ്രശ്നങ്ങളും തടസ്സങ്ങളും ഇല്ലാതാക്കുന്നുണ്ട്. ഏതൊക്കെയാണ് മറ്റ് വഴികള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഉപ്പ്, വിനാഗിരി, ബേക്കിംഗ് സോഡ ഉപ്പ്, വിനാഗിരി, ബേക്കിംഗ് സോഡ എന്നിവ നിറച്ച് ഡ്രെയിനില്‍ ഒഴിക്കുക. ചുട്ടുതിളക്കുന്ന വെള്ളം ഡ്രെയിനിലേക്ക് ഒഴിക്കുന്നതിന് മുമ്പ് ഇത് മുപ്പത് മിനിറ്റ് ഇരിക്കട്ടെ. ഈ മിശ്രിതം സിങ്കില്‍ അടയുന്നതെന്തും ഇല്ലാതാക്കുന്നു. അതിലൂടെ നമുക്ക് സിങ്കിലെ തടസ്സത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.
അര കപ്പ് ബേക്കിംഗ് സോഡയുമായി അര കപ്പ് പെറോക്സൈഡ് മിക്സ് ചെയ്യുക. ഇത് ഡ്രെയിനില്‍ ഒഴിച്ച് മൂടുക. മുപ്പത് മിനിറ്റ് കാത്തിരിക്കുക, എന്നിട്ട് ചുട്ടുതിളക്കുന്ന വെള്ളം ഡ്രെയിനിലേക്ക് ഒഴിക്കുക. ഇതും വളരെ പെട്ടെന്ന് തന്നെ ഇത്തരം പ്രശ്നത്തെ ഇല്ലാതാക്കുന്നുണ്ട്.
‘ഉറങ്ങാന്‍ കിടന്നാലും ഉറക്കം വരാറില്ല’… പരിഹാരമുണ്ട്….
കൃത്യമായ ഉറക്കം ലഭിക്കാത്തത് പല രോഗങ്ങളിലേക്കും വഴിവയ്ക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. ‘ഉറങ്ങാന്‍ കിടന്നാലും ഉറക്കം വരാറില്ല” എന്നും പലരും പറയുന്നത് നാം കേട്ടിരിക്കും. കൃത്യമായ ഉറക്കം ലഭിക്കുന്നതിനായി എന്ത് ചെയ്യാന്‍ സാധിക്കും? അതിനായി ഇനി പറയുന്ന കാര്യങ്ങള്‍ പരീക്ഷിച്ചു നോക്കാം..
ചിട്ടയായ വ്യായാമവും സമീകൃതാഹാര ശൈലിയും ഉറക്കം കൃത്യമായി ലഭിക്കാന്‍ സഹായിക്കുന്നു. ഉറങ്ങാന്‍ പോകുന്നതിന് അര മണിക്കൂര്‍ മുന്നേ ഇലക്ട്രിക് ഉപകരണങ്ങളുടെ, പ്രത്യേകിച്ച് ഫോണിന്റെ സ്‌ക്രീനില്‍ നോക്കുന്നത് ഒഴിവാക്കി കിടക്കുക. രാത്രിയില്‍ ഇരുണ്ട വെളിച്ചത്തില്‍ ഇലക്ട്രിക് ഉപകരണങ്ങളിലേക്ക് നോക്കി കിടക്കുന്നത് കണ്ണുകളുടെ കാഴ്ച ശക്തി കുറയ്ക്കുന്നതായി പഠനങ്ങള്‍ പറയുന്നു. ഇത് ഉറക്കമില്ലായ്മയ്ക്കും കാരണമാകും.
കിടക്കുന്നതിനു മുമ്പ് ചായയും കാപ്പിയും കുടിച്ച് കിടക്കുന്നതും പരമാവധി ഒഴിവാക്കുക. ഇത് കഫൈന്റെ അളവ് വര്‍ദ്ധിപ്പിച്ച് ഉറക്കമില്ലായ്മയിലേക്ക് തള്ളിവിടുന്നു. പാട്ടുകള്‍ കേട്ട് ഉറങ്ങാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് അത് പരീക്ഷിക്കാം. ദിവസവും വ്യായാമം ചെയ്യുന്നത് ഉറക്കത്തിന്റെ നിലവാരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. അമിതമായ മസാലകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍, എരിവും പുളിയും അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ രാത്രി കഴിച്ച് കിടക്കാതിരിക്കുക. ഇത് ദഹനപ്രശ്നങ്ങളിലേക്കും, അസിഡിറ്റിയിലേക്കും വഴിവച്ച് ഉറക്കം കെടുത്തും. ഉറക്കമില്ലായ്മ നിങ്ങളില്‍ സ്ഥിരമായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലെത്തിക്കും. അതിനാല്‍ വൈദ്യ സഹായം തേടാന്‍ ശ്രദ്ധിക്കുക.
ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം; പോളിംഗ് ശതമാനത്തില്‍ ഇടിവ്
ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിംഗ് ശതമാനത്തില്‍ ഇടിവ്. ഇതുവരെ ആകെ 61.08 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ ആകെ പോളിംഗ് 67.4 ശതമാനമായിരുന്നു.
ആദ്യ രണ്ട് ഘട്ടങ്ങളിലും പോളിംഗ് ശതമാനം കുറഞ്ഞതിനെ തുടര്‍ന്ന് വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ എല്ലാ ശ്രമവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയിരുന്നു. എന്നാല്‍ കാര്യമായ ഉയര്‍ച്ച പോളിംഗ് ശതമാനത്തിലുണ്ടായില്ല. 11 സംസ്ഥാനങ്ങളിലെ 93 സീറ്റുകളിലേക്ക് ഇന്ന് വോട്ടെടുപ്പു നടന്നത്. രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കേണ്ടിയിരുന്ന മധ്യപ്രദേശിലെ ബേതുല്‍ മണ്ഡലത്തിലും ഇന്നാണു വോട്ടെടുപ്പ് നടന്നത്.



































