23.2 C
Kollam
Saturday 20th December, 2025 | 10:47:38 AM
Home Blog Page 2757

‘പൊടി’ പോലുമില്ല കുമരഞ്ചിറ – കോട്ടയ്ക്കകത്ത് മുക്ക് റോഡിൽ ടാറിങ്

ശാസ്താംകോട്ട:മൂന്ന് പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന കുമരഞ്ചിറ – കോട്ടയ്ക്കകത്ത് മുക്ക് റോഡ് തകർന്നടിഞ്ഞ് അപകടക്കെണിയാകുന്നു.സ്വകാര്യ ബസുകൾ അടക്കം നിരവധി വാഹനങ്ങൾ സർവ്വീസ് നടത്തുന്ന ഈ റോഡിൽ ടാറിന്റെ അംശം പോലും കാണാനില്ല.ജില്ലാ പഞ്ചായത്തിന്റെ അധീനതയിൽ ഉൾപ്പെടുന്ന റോഡ് മരണക്കെണിയായി മാറിയിട്ടും അധികൃതർ കണ്ടഭാവം കാട്ടുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.കാൽനട യാത്ര പോലും അസാധ്യമായ റോഡിൽ കുഴികളിൽ വീണുള്ള അപകടങ്ങൾ ദിവസവും വർദ്ധിക്കുകയാണ്.വാഹനങ്ങൾക്ക് തകരാർ സംഭവിക്കുന്നതും പതിവാണ്.ഇതിനാൽ സ്വകാര്യ ബസുകളിൽ പലതും സർവ്വീസ് നിർത്തിവച്ചിരിക്കയാണ്.ഇതിനാൽ സ്കൂൾ തുറക്കുന്നതോടെ മേഖലയിൽ യാത്രാക്ലേശം രൂക്ഷമാകുമെന്ന കാര്യത്തിൽ തർക്കമില്ല.നൂറുകണക്കിന് കുട്ടികളാണ് ദിവസവും ഇതുവഴി സൈക്കിളിൽ സഞ്ചരിക്കുന്നത്.മഴയിൽ കുഴികളിൽ
വെള്ളം നിറയുന്നതോടെ അപകടങ്ങളുടെ എണ്ണവും വർദ്ധിക്കും.കരുനാഗപ്പള്ളി റെയിൽവേ സ്‌റ്റേഷൻ – കുമരഞ്ചിറ – ഭരണിക്കാവ് പ്രധാന പാതയാ വർഷങ്ങളായി തകർന്നു കിടക്കുന്നത്.കുന്നത്തൂർ,ശൂരനാട് ജില്ലാ പഞ്ചായത്ത് ഡിവിഷൻ പരിധിയിൽ വരുന്ന റോഡാണ് അവഗണനയിൽ കുണ്ടും കുഴിയുമായി കിടക്കുന്നത്.ജില്ലാ പഞ്ചായത്ത് അംഗങ്ങൾക്കും പിഡബ്ല്യുഡി ഉദ്യോഗസ്ഥർക്കും
റോഡിന്റെ ശോചനീയാവസ്ഥ നേരിട്ടറിയാമെങ്കിലും അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതത്രേ.അതിനിടെ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ശൂരനാട് തെക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ വിളിച്ചു കൂട്ടി ശക്തമായ സമരം ആരംഭിക്കുമെന്ന് വൈസ് പ്രസിഡന്റ് അഖിൽനാഥ് ഐക്കര അറിയിച്ചു.

മാളിയേക്കൽ റെയിൽവേ മേൽപ്പാലം ഉദ്ഘാടനം ജൂൺ ആദ്യവാരം, സി ആർ മഹേഷ്‌ എം എൽ എ

കരുനാഗപ്പള്ളി. മാളിയേക്കൽ റെയിൽവെ മേൽപ്പാലത്തിന്റെ നിർമ്മാണം മെയ് 30 നകം പൂർത്തീകരിക്കുമെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിക്കുന്ന മുറയ്ക്ക് ഉദ്ഘാടനം നടത്തി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്നും സിആർ മഹേഷ് എംഎൽഎ അറിയിച്ചു. കേരള റെയിൽവേ ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ അധികൃതർ അറിയിച്ചതിൻപ്രകാരം ഉദ്ഘാടന തീയതിക്കായി പൊതു മരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് സി ആർ മഹേഷ് എംഎൽഎ കത്ത് നൽകി.

കേരളത്തിൽ ആദ്യമായി പൂർണമായും സ്റ്റീൽ കോൺക്രീറ്റ് കോമ്പോസിറ്റ് രീതിയിൽ പൂർത്തീകരിക്കുന്ന മേൽപ്പാലമാണ് മാളിയേക്കൽ റെയിൽവേ മേൽപ്പാലം. മാളിയേക്കൽ റെയിൽവേ മേൽപ്പാലം 546 മീറ്റർ നീളവും 10.2 മീറ്റർ വീതിയിലും ആണ് നിർമ്മിച്ചിരിക്കുന്നത്. റെയിൽവേ ഭാഗം ഒഴികെ 33 സ്പാനുകളിലായി 51 പൈലുകളും 13 പൈൽ ക്യാപ്പുകളും, രണ്ട് അബട്ട് മന്റും ആണ് ഉള്ളത്.എല്ലാം പൂർത്തീകരിച്ചിട്ടുണ്ട് ഇവയുടെ ഭാഗം പിയർ ക്യാപ്പ് വരെ ആർ ബി ഡി സി കെ ആണ് നിർമ്മിച്ചിട്ടുള്ളത് സൂപ്പർ സ്ട്രക്ചർ റെയിൽവേ നേരിട്ടാണ് നിർമ്മിച്ചിട്ടുള്ളത്. ഇതിന്റെ പൈൽ,പൈൽ ക്യാപ്പ്,ഡക്ക് സ്ലാബ്എന്നിവ കോൺക്രീറ്റ് രീതിയിലും, പിയർ, പിയർ ക്യാപ്പ്,ഗാർഡറുകൾ എന്നിവ സ്റ്റീലിലും ആയാണ് നിർമ്മിച്ചിരിക്കുന്നത്.കേരള റെയിൽവേ ബ്രിഡ്ജസ്റ്റ് ഡെവലപ്മെന്റ കോർപ്പറേഷൻ ആണ് നിർമ്മാണം ഏറ്റെടുത്ത് പൂർത്തീകരിച്ചത്

പ്ലസ്ടു ഉള്ളവര്‍ക്ക് നേവിയില്‍ ജോലി

 ഇന്ത്യന്‍ നേവിയില്‍ പ്രധിരോധ വകുപ്പില്‍ ജോലി നേടാന്‍ അവസരം. ഇന്ത്യന്‍ നേവി ഇപ്പോള്‍ അഗ്നിവീര്‍ SSR തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് Agniveer (SSR) പോസ്റ്റുകളിലായി മൊത്തം 300 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ പ്രതിരോധ വകുപ്പില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 മേയ് 13 മുതല്‍ 2024 മേയ് 27 വരെ അപേക്ഷിക്കാം.

Indian Navy Agniveer SSR Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്ഇന്ത്യന്‍ നേവി
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeDirect Recruitment
Advt NoAgniveer (SSR) 02/2024 Batch
തസ്തികയുടെ പേര്അഗ്നിവീര്‍ SSR
ഒഴിവുകളുടെ എണ്ണം300
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളംRs.30,000 – 45,000
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2024 മേയ് 13
അപേക്ഷിക്കേണ്ട അവസാന തിയതി2024 മേയ് 27
ഒഫീഷ്യല്‍ വെബ്സൈറ്റ്https://agniveernavy.cdac.in/

പത്താം ക്ലാസ് ഉള്ളവര്‍ക്ക് നേവിയില്‍ ജോലി

ഇന്ത്യന്‍ നേവിയില്‍ പ്രതിരോധ വകുപ്പില്‍ ജോലി നേടാം. ഇന്ത്യന്‍ നേവി ഇപ്പോള്‍ അഗ്നിവീര്‍ MR തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ളവര്‍ക്ക് Agniveer (MR) പോസ്റ്റുകളിലായി മൊത്തം 500+ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ പ്രധിരോധ വകുപ്പില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 മേയ് 13 മുതല്‍ 2024 മേയ് 27 വരെ അപേക്ഷിക്കാം.

Indian Navy Agniveer MR Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്ഇന്ത്യന്‍ നേവി
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeDirect Recruitment
Advt NoAGNIVEER (MR) – 02/2024 BATCH
തസ്തികയുടെ പേര്അഗ്നിവീര്‍ MR
ഒഴിവുകളുടെ എണ്ണം500
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളംRs.30,000 – 45,000
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2024 മേയ് 13
അപേക്ഷിക്കേണ്ട അവസാന തിയതി2024 മേയ് 27
ഒഫീഷ്യല്‍ വെബ്സൈറ്റ്https://agniveernavy.cdac.in/

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കില്‍ എക്‌സിക്യൂട്ടിവ് ജോലി

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ അവസരം. ”ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് (IPPB)’ ഇപ്പോള്‍ എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രീ യോഗ്യത ഉള്ളവര്‍ക്ക് എക്‌സിക്യൂട്ടിവ് ജോലി മൊത്തം 54 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 04 മെയ് 2024 മുതല്‍ 24 മെയ് 2024 വരെ അപേക്ഷിക്കാം

IPPB Executive Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്“ഇന്ത്യ പോസ്റ്റ് പേയ്മെൻ്റ് ബാങ്ക് (IPPB)”
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeTemporary Recruitment
Advt NoN/A
തസ്തികയുടെ പേര്എക്സിക്യൂട്ടീവ്
ഒഴിവുകളുടെ എണ്ണം54
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളം10,00,000-25,00,000/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി04 മെയ് 2024
അപേക്ഷിക്കേണ്ട അവസാന തിയതി24 മെയ് 2024
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.ippbonline.com/

കേന്ദ്ര സര്‍ക്കാര്‍ കമ്പനിയായ FACT ല്‍ ജോലി

കേന്ദ്ര സര്‍ക്കാര്‍ കമ്പനിയായ FACT ല്‍ ജോലി : കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ അവസരം. ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡ് (എഫ്എസിടി) ഇപ്പോള്‍ ഫിറ്റര്‍, മെഷിനിസ്റ്റ്, ഇലക്ട്രീഷ്യന്‍, പ്ലംബര്‍, മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍, കാര്‍പെന്റര്‍, മെക്കാനിക്ക് (ഡീസല്‍), ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്, വെല്‍ഡര്‍ (ഗ്യാസ് & ഇലക്ട്രിക്), പെയിന്റര്‍, COPA / ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ITI ഉള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കമ്പനിയായ FACT ല്‍ ജോലി മൊത്തം 98 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 30 ഏപ്രില്‍ 2024 മുതല്‍ 20 മെയ് 2024 വരെ അപേക്ഷിക്കാം.

FACT Apprentice Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (എഫ്എസിടി)
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeApprentices Training
Advt NoN/A
തസ്തികയുടെ പേര്ഫിറ്റർ, മെഷിനിസ്റ്റ്, ഇലക്ട്രീഷ്യൻ, പ്ലംബർ, മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ, കാർപെൻ്റർ, മെക്കാനിക്ക് (ഡീസൽ), ഇൻസ്ട്രുമെൻ്റ് മെക്കാനിക്ക്, വെൽഡർ (ഗ്യാസ് & ഇലക്ട്രിക്), പെയിൻ്റർ, COPA / ഫ്രണ്ട് ഓഫീസ് അസിസ്റ്റൻ്റ്
ഒഴിവുകളുടെ എണ്ണം98
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളംRs. 7000/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി30 ഏപ്രിൽ 2024
അപേക്ഷിക്കേണ്ട അവസാന തിയതി20 മെയ് 2024
ഒഫീഷ്യല്‍ വെബ്സൈറ്റ്https://fact.co.in/

കേരളത്തില്‍ നേവിയില്‍ ഫയര്‍മാന്‍ ജോലി

കേരളത്തില്‍ നേവിയില്‍ ഫയര്‍മാന്‍ ജോലി : കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ അവസരം. ഇന്ത്യന്‍ നേവി ഇപ്പോള്‍ ഫയര്‍മാന്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസ്സായവര്‍ക്ക് ഫയര്‍മാന്‍ ജോലി മൊത്തം 40 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരളത്തില്‍ നേവിയില്‍ ഫയര്‍മാന്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി ആയി 04 മെയ് 2024 മുതല്‍ 23 മെയ് 2024 വരെ അപേക്ഷിക്കാം.
Indian Navy Fireman Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്ജോയിൻ ഇന്ത്യൻ നേവി
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeDirect Recruitment
Advt NoN/A
തസ്തികയുടെ പേര്ഫയർമാൻ
ഒഴിവുകളുടെ എണ്ണം40
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളം19900-63200/-
അപേക്ഷിക്കേണ്ട രീതിതപാല്‍ വഴിദി ഫ്ലാഗ് ഓഫീസർ കമാൻഡിങ് -ഇൻ-ചീഫ്  ഹെഡ്ക്വാർട്ടേഴ്സ് സൌത്തെൺ നേവൽ കമാൻഡ് നേവൽ ബേസ് കൊച്ചി-682004 
അപേക്ഷ ആരംഭിക്കുന്ന തിയതി04 മെയ് 2024
അപേക്ഷിക്കേണ്ട അവസാന തിയതി23 മെയ് 2024
ഒഫീഷ്യല്‍ വെബ്സൈറ്റ്joinindiannavy.gov.in

ഒഡെപെക് വഴി യു എ ഇയിലേക്ക് ജോലി അവസരം

കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ ഓവര്‍സീസ് ഡെവലപ്‌മെന്റ് ആന്‍ഡ് എംപ്ലോയിമെന്റ് പ്രമോഷന്‍ കണ്‍സല്‍ട്ടന്റ്‌സ് ലിമിറ്റഡ് (ഒഡെപെക്) വഴി യു എ ഇയിലേക്ക് വീണ്ടും ജോലി അവസരം. യു എ ഇയിലെ പ്രമുഖ കമ്പനികളിലേക്ക് Carpenter / Plumber/ Fabricator/Mason/AC technician / Ductman/Helper തസ്തികയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവരെയാണ് തിരഞ്ഞെടുക്കുന്നത്.

Carpenter / Plumber/ Fabricator/Mason/AC technician / Ductman/Helper to UAE – Job Details
Organisation : Overseas Development and Employment Promotion Consultants (ODEPC)
Post Name : Carpenter, Mason, Steel Fixer, Aluminium Fabricator, Furniture Painter, Furniture Carpenter, Plumber, AC Technician, Ductman, Helper
Recruitment Type : Permanent
Offered Salary : 1200 AED – 1500 AED
Vacnacies : 157
Job Location : UAE
Application Start : 03.05.2024
Last Date to Apply : 08.05.2024

Qualification : ODEPC Recruitment 2024

SSLC passed
Experience: At least 2 years in respective fields
Other terms & conditions:

Visa: Provided by Company
Air ticket: Provided by Company
Service charges applicable as per Government norms

ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പുതുക്കിയ ബയോഡാറ്റയും പാസ്പോര്‍ട്ടും gcc@odepc.in എന്ന ഇമെയിലിലേക്ക് 2024 മേയ് 8 -നോ അതിനുമുമ്പോ അയക്കാം. അഭിമുഖം വഴിയായിരിക്കും തിരഞ്ഞെടുപ്പ്.

കൊട്ടിയത്ത് കടയ്ക്ക് സമീപം ബോംബോ….. പരിഭ്രാന്തി മാറി

കൊട്ടിയം: കടയ്ക്ക് സമീപം ബോംബ് പോലുള്ള വസ്തു കണ്ടെത്തിയത് പരിഭ്രാന്തിക്കിടയാക്കി. നെടുമ്പന പുലിയില കിഴങ്ങുവിളമുക്കിനടുത്ത് സജീവിന്റെ ഉടമസ്ഥതയിലുള്ള എസ്ആര്‍ ഗ്ലാസ്സ് കടയ്ക്ക് പിറകിലായാണ് ചൊവ്വാഴ്ച രാവിലെ ബോംബ് പോലെയുള്ള വസ്തു കണ്ടെത്തിയത്. സജീവിന്റെ മാതാവ് പൊയ്കയില്‍ വീട്ടില്‍ സൗദമ്മാള്‍ കടയുടെ പുറകില്‍ വൃത്തിയാക്കാന്‍ എത്തിയപ്പോഴാണ് ഇത് ഇവരുടെ കാലില്‍ തട്ടിയത്. ബോള്‍ പോലെയുള്ള സാധനത്തില്‍ കുക്കറിന്റെ വിസില്‍ പോലെ എന്തോ ഒന്ന് ഉയര്‍ന്നു നില്‍ക്കുന്നതായി സംശയംതോന്നിയ ഇവര്‍ മകന്‍ സജീവിനെ വിവരം അറിയിക്കുകയുമായിരുന്നു. സജീവ് വിവരം കണ്ണനല്ലൂര്‍ പോലീസിനെ അറിയിച്ചു. സംഭവമറിഞ്ഞെത്തിയ കണ്ണനല്ലൂര്‍ പോലീസ് ബോംബ് സ്‌ക്വാഡിനെയും, ഡോഗ് സ്‌ക്വാഡിനേയും വിവരം അറിയിച്ചതിനെ തുടര്‍ന്ന് അവരെത്തി പരിശോധന നടത്തുകയും ബോംബ് അല്ലെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. ഇതൊടെയാണ് നാട്ടുകാര്‍ക്ക് ആശ്വാസമായത്. മുകളില്‍ പോയി പൊട്ടുന്ന അമിട്ടാണ് ഇതെന്നാണ് പോലീസ് പറഞ്ഞത്. സംഭവമറിഞ്ഞ് നിരവധി പേരാണ് ഇവിടെ തടിച്ചു കൂടിയത്.

എസ്എസ്എല്‍സി ഫലം വേഗത്തിലറിയാന്‍…

2023-24 വർഷത്തെ എസ്എസ്എൽസി/ റ്റിഎച്ച്എസ്എൽസി/ എഎച്ച്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. ഉച്ചതിരിഞ്ഞു മൂന്നിനു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. ഔദ്യോഗിക പ്രഖ്യാപന ശേഷം www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ഫലം ലഭ്യമാകും.

ഫലം വേഗത്തിൽ പിആർഡി ലൈവ് ആപ്പിലൂടെ

ഈ വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം പിആർഡി ലൈവ് മൊബൈൽ ആപ്പിലൂടെ വേഗത്തിലറിയാം. ബുധനാഴ്ച ഔദ്യോഗികമായി ഫല പ്രഖ്യാപനം നടന്നാലുടൻ ആപ്പിൽ ഫലം ലഭ്യമാകും. ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ മാത്രം നൽകിയാലുടൻ വിശദമായ ഫലം ലഭിക്കും. ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പിൽ തിരക്കുകൂടുന്നതിനനുസരിച്ച് ബാൻഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിങ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തിൽ ലഭ്യമാകും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ PRD Live ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.

ഫലങ്ങളറിയാൻ സഫലം 2024 മൊബൈൽ ആപ്പും

എസ്എസ്എൽസി / ഹയർ സെക്കൻഡറി/ വിഎച്ച്എസ്.ഇ ഫലങ്ങളറിയാൻ www.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടലിന് പുറമെ ‘സഫലം 2024′ എന്ന മൊബൈൽ ആപ്പും കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സജ്ജമാക്കി. എസ്എസ്എൽസിയുടെ വ്യക്തിഗത റിസൾട്ടിനു പുറമെ സ്‌കൂൾ – വിദ്യാഭ്യാസ ജില്ല – റവന്യൂജില്ലാ തലങ്ങളിലുള്ള റിസൾട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങൾ, വിവിധ റിപ്പോർട്ടുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന പൂർണ്ണമായ വിശകലനം പോർട്ടലിലും മൊബൈൽ ആപ്പിലും’റിസൾട്ട് അനാലിസിസ്’ എന്ന ലിങ്ക് വഴി ലോഗിൻ ചെയ്യാതെ തന്നെ ലഭിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ‘Saphalam 2024’ എന്നു നൽകി ആപ് ഡൗൺലോഡ് ചെയ്യാം.