തിരുവല്ലയില്‍ ബൈക്കില്‍ സഞ്ചരിച്ച യുവതിയെ മദ്യപിച്ച യുവാവ് വലിച്ചുതാഴെയിട്ടു. തിരുവല്ല സ്വദേശി ജോജോയാണ് മദ്യലഹരിയില്‍ യുവതിയെ വലിച്ച് താഴെയിട്ടത്. തിരുവല്ല പൊലീസ് സ്റ്റേഷന് മുന്‍പില്‍ വച്ചായിരുന്നു സംഭവം. പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
തിരുവല്ല പൊലീസ് സ്റ്റേഷനില്‍ മദ്യപിച്ച് ബൈക്കിലെത്തിയ ജോജോ പൊലീസുകാരോട് കയര്‍ക്കുകയും ബഹളം വയ്ക്കുകയും ചെയ്തതോടെ, വാഹനം അവിടെ പിടിച്ചുവച്ച് ഇയാളെ സ്റ്റേഷനില്‍ നിന്ന് പറഞ്ഞുവിടുകയായിരുന്നു. സ്റ്റേഷനില്‍ നിന്ന് തിരുവല്ല റോഡില്‍ എത്തിയ ജോജോ ബൈക്കില്‍ വരികയായിരുന്ന യുവതിയുടെ മുടിയില്‍ പിടിച്ച് വലിച്ച് താഴെയിടുകയായിരുന്നു.
അതിന് പിന്നാലെ ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്ത ശേഷം യുവതിയെ മര്‍ദിക്കുകയും ചെയ്തു. സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ് യുവതിയെ രക്ഷിച്ചത്. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പൊലിസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
പരിക്ക് സാരമല്ലെങ്കിലും യുവതി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. റെയില്‍വേ സ്റ്റേഷനില്‍ സഹോദരിയെ ഇറക്കിയശേഷം വീട്ടിലേക്ക് പോകുന്നതിനിടെയാണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. പ്രതിയെ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി എത്തിച്ചപ്പോള്‍ യുവതിയുടെ ബന്ധുക്കള്‍ പ്രതിയെ കൈയ്യേറ്റം ചെയ്തു. തുടര്‍ന്ന് പൊലീസ് ഏറെ പ്രയാസപ്പെട്ടാണ് സ്ഥലത്തുനിന്നും കൊണ്ടുപോയത്.
മദ്യലഹരിയില്‍ യുവാവ് ബൈക്കില്‍ സഞ്ചരിച്ച യുവതിയുടെ മുടിയില്‍ പിടിച്ച് വലിച്ച് താഴെയിട്ടു
എസ്എസ്എല്‍സി ഫലം നാളെ…..ജില്ലയില്‍ ഫലം കാത്ത് 30,357 വിദ്യാര്‍ഥികള്‍
കൊല്ലം: ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷാഫലത്തിനായി ജില്ലയില്‍ കാത്തിരിക്കുന്നത് 30,357 വിദ്യാര്‍ഥികള്‍. എസ്.എസ്.എല്‍.സി ഫലം നാളെ പ്രഖ്യാപിക്കും. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 11 ദിവസം മുന്‍പാണ് ഇത്തവണത്തെ എസ്.എസ്.എല്‍.സി ഫല പ്രഖ്യാപനം. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഫലങ്ങള്‍ 9ന് പ്രഖ്യാപിക്കും. 29,176 വിദ്യാര്‍ഥികളാണ് പ്ലസ് ടു ഫലത്തിനായി കാത്തിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം മെയ് 25 നായിരുന്നു ഹയര്‍സെക്കന്‍ഡറി ഫലപ്രഖ്യാപനം. ഏപ്രില്‍ 3 മുതല്‍ 20 വരെ പതിനാല് ദിവസങ്ങളിലായി സംസ്ഥാനത്തൊട്ടാകെ 70 ക്യാംപുകളിലായി 10,863 അധ്യാപകരാണ് മൂല്യനിര്‍ണ്ണയ ക്യാംപില്‍ പങ്കെടുത്തത്.
ജില്ലയില്‍ എസ.്എസ്.എല്‍.സിക്ക് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയത് കൊല്ലം വിമലഹൃദയ ഗേള്‍സ് സ്‌കൂളിലാണ് -701പേര്‍. കടയ്ക്കല്‍ ജി.എച്ച്.എസാണ് തൊട്ടുപിന്നില്‍, 592 കുട്ടികള്‍. കൊല്ലം -വിദ്യാഭ്യാസ ജില്ലയില്‍ 16,268, പുനലൂര്‍- 6437, കൊട്ടാരക്കര- 7653 എന്നിങ്ങനെയാണ് പരീക്ഷ എഴുതിയവരുടെ കണക്ക്. 231 പരീക്ഷാകേന്ദ്രത്തിലായി 15,754 ആണ്‍കുട്ടികളും 14,603 പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതിയത്. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് പ്ലസ് വണ്ണില്‍ 17,519 വിദ്യാര്‍ഥികളും പ്ലസ് ടുവില്‍ 29,176 വിദ്യാര്‍ഥികളുമാണ് പരീക്ഷ എഴുതിയത്.
എസ്.എസ്.എല്‍.സി, ടി.എച്ച.്എസ്.എസ.്എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷാഫലങ്ങള്‍ നാളെ വൈകിട്ട് 3.30 മുതല്‍ ലഭ്യമായി തുടങ്ങും. വിദ്യാഭ്യാസ മന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന് ശേഷം വിവിധ വെബ്‌സൈറ്റുകള്‍ വഴി ഫലം പരിശോധിക്കാം. എസ്എസ്എല്‍സി പരീക്ഷാ ഫലം താഴെ പറയുന്ന വെബ്‌സൈറ്റുകളില്‍ ലഭ്യമാകും.
http://sslcexam.kerala.gov.in http://results.kite.kerala.gov.in
https://pareekshabhavan.kerala.gov.in
http://prd.kerala.gov.in
വാക്കൗട്ട് വിവാദം: ഇവാനിൽ നിന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു കോടി രൂപ പിഴ ഈടാക്കിയെന്ന് റിപ്പോർട്ട്
കൊച്ചി:
കേരളാ ബ്ലാസ്‌റ്റേഴ്‌സ് തങ്ങളുടെ മുൻ പരിശീലകനായ ഇവാൻ വുകാമനോവിച്ചിന് ഒരു കോടി രൂപ പിഴ ചുമത്തിയിരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ സീസണിൽ ബംഗളൂരുവിനെതിരായ പ്ലേ ഓഫ് മത്സരത്തിലെ ഇറങ്ങിപ്പോകൽ വിവാദത്തിലാണ് നടപടി. കോർട്ട് ഓഫ് ആർബിട്രേഷന് നൽകിയ അപ്പീലിലാണ് പിഴ ചുമത്തിയ വിവരമുള്ളത്
ബംഗളൂരുവിനെതിരായ മത്സരം ബഹിഷ്‌കരിച്ചതിനെ തുടർന്ന് ബ്ലാസ്റ്റേഴ്‌സിന് വലിയ പിഴ ഒടുക്കേണ്ടി വന്നിരുന്നു. ടീമിന് നാല് കോടി രൂപയാണ് ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷൻ പിഴ ചുമത്തിയത്. ഇവാന് പത്ത് മത്സരങ്ങളിൽ വിലക്കും അഞ്ച് ലക്ഷം പിഴയും വിധിച്ചിരുന്നു. സാധാരണ ടീമിനുള്ള പിഴ ക്ലബ് ഉടമകളാണ് വഹിക്കാറുള്ളത്
എന്നാൽ ഇവാന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് ആരോപിച്ച് അദ്ദേഹത്തിൽ നിന്ന് ക്ലബ് ഒരു കോടി രൂപ ഈടാക്കിയെന്നാണ് റിപ്പോർട്ട്. ഏപ്രിൽ 26ന് ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനത്ത് നിന്ന് വേർപിരിയുന്നതായി ഇവാൻ അറിയിച്ചിരുന്നു.
വാക്കുതർക്കം: കണ്ണൂർ പടിയൂരിൽ യുവാവ് സഹോദരനെ കുത്തിക്കൊന്നു
കണ്ണൂർ :പടിയൂരിൽ അനുജൻ ജ്യേഷ്ഠനെ കത്തികൊണ്ട് കുത്തിക്കൊന്നു. ചാളാംവയൽ കോളനിയിൽ രാജീവനാണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന സജീവൻ ജ്യേഷ്ഠനായ രാജീവനെ കത്തികൊണ്ട് കുത്തുകയായിരുന്നു.
നെഞ്ചിലും കൈത്തണ്ടയിലും കുത്തേറ്റ രാജീവനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരങ്ങളായ ഇവർ തമ്മിൽ വാക്ക് തർക്കം പതിവാണെന്ന് നാട്ടുകാർ പറയുന്നു.
തൃശ്ശൂരും തിരുവനന്തപുരത്തും വിജയിക്കും ; അക്കൗണ്ട് തുറക്കും, 20 ശതമാനം വോട്ട് നേടുമെന്നും ബിജെപി
തിരുവനന്തപുരം:
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിലും തിരുവനന്തപുരത്തും വിജയം ഉറപ്പെന്ന് ബിജെപിയുടെ വിലയിരുത്തൽ. ആറ്റിങ്ങലിലും പത്തനംതിട്ടയിലും അട്ടിമറി സംഭവിക്കാമെന്നും നേതൃത്വം വിലയിരുത്തുന്നു. ബൂത്തുതലത്തിൽ ലഭിച്ച കണക്കുകൾ വിലയിരുത്തിയാണ് സംസ്ഥാന നേതൃത്വം ഈ നിഗമനങ്ങളിൽ എത്തിയത്.
കേരളത്തിൽ ഇത്തവണ ബിജെപി അക്കൗൗണ്ട് തുറക്കും. 20 ശതമാനം വോട്ട് നേടി വലിയ മുന്നേറ്റമുണ്ടാക്കുമെന്നും ബൂത്തുതല നേതൃത്വങ്ങൾ സംസ്ഥാന നേതൃത്വത്തിന് നൽകിയ കണക്കുകളിൽ പറയുന്നു. തിരുവനന്തപുരത്ത് 3,60,000 വോട്ട് നേടി രാജീവ് ചന്ദ്രശേഖർ വിജയിക്കും. രണ്ടാം സ്ഥാനത്ത് ശശി തരൂർ ആയിരിക്കുമെന്നും ബിജെപി കണക്കുകൂട്ടുന്നു
തൃശ്ശൂരിൽ നാല് ലക്ഷം വോട്ട് നേടി സുരേഷ് ഗോപി വിജയിക്കും. 3,80,000 വോട്ട് നേടി യുഡിഎഫ് രണ്ടാം സ്ഥാനത്ത് എത്തും. തൃശ്ശൂർ, മണലൂർ, ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാമതും നാട്ടികയിലും പുതുക്കാടും രണ്ടാം സ്ഥാനത്തും എത്തുമെന്ന് ബിജപിയുടെ കണക്കുകൾ പറയുന്നു.
സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് ഇന്ന് 240 രൂപ വർധിച്ചു
കൊച്ചി:സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഇന്ന് പവന് 240 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 53,080 രൂപയായി
ഗ്രാമിന് 30 രൂപ വർധിച്ച് 6635 രൂപയിലെത്തി. 18 കാരറ്റ് സ്വർണം ഗ്രാമിന് 20 രൂപ വർധിച്ചു. ഏപ്രിൽ 19ന് സ്വർണവില സർവകാല റെക്കോർഡായ 54,520 രൂപയിലെത്തിയിരുന്നു. ഇതിന് ശേഷം വിലയിൽ ചാഞ്ചാട്ടം തുടരുകയാണ്
സ്വർണ്ണത്തിന്റെ ക്രമാതീതമായ വില വർധന 18 കാരറ്റ് സ്വർണാഭരണങ്ങളുടെ ഡിമാൻഡ് വർധിപ്പിക്കുകയാണ്. 22 കാരറ്റ് സ്വർണാഭരണങ്ങളും 18 കാരറ്റ് സ്വർണാഭരണങ്ങളും തമ്മിൽ ആയിരത്തിലധികം രൂപയുടെ വില വ്യത്യാസം ആണ് ഗ്രാമിനുള്ളത്.
നായ കുറുകെ ചാടി; നിയന്ത്രണം വിട്ട സ്‌കൂട്ടർ മറിഞ്ഞ് യുവാവ് മരിച്ചു
അടൂർ:നായ കുറുകെ ചാടിയതിനെ തുടർന്ന് അപകടത്തിൽപ്പെട്ട സ്‌കൂട്ടർ മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. അടൂർ മണ്ണടി കാലായ്ക്ക് പടിഞ്ഞാറ് സ്വദേശി സജീഷാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് മണ്ണടി മൃഗാശുപത്രിക്ക് സമീപത്താണ് അപകടമുണ്ടായത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു
സിവി ആനന്ദബോസിനെതിരായ ലൈംഗിക അതിക്രമ പരാതി, രാജ്ഭവനിലെ ജീവനക്കാർക്കെതിരെയും പരാതി നൽകി യുവതി
കൊല്‍ക്കത്ത. പശ്ചിമബംഗാൾ ഗവർണർ സിവി ആനന്ദബോസിനെതിരായ ലൈംഗിക അതിക്രമ പരാതിക്ക് പിന്നാലെ രാജ്ഭവനിലെ ജീവനക്കാർക്കെതിരെയും പരാതി നൽകി യുവതി.രാജ്ഭവനിലെ ജീവനക്കാർ കയ്യേറ്റം ചെയ്തതായും, മുറിയിൽ അടച്ചിട്ടെന്നും പരാതിയിൽ പറയുന്നു.ഭരണഘടന പരിരക്ഷയിൽ അഭയം തേടാതെ ഗവർണർ അന്വേഷണം നേരിടണമെന്ന് തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു
ഗവർണറുടെ സ്പെഷ്യൽ ഡ്യൂട്ടി സംഘത്തിലുള്ള മുൻ ഐഎസ് ഉദ്യോഗസ്ഥൻ,പ്യൂൺ,പാൻട്രി ജീവനക്കാരൻ എന്നിവർക്കെതിരെയാണ് യുവതിയുടെ പരാതി.രണ്ടാമതും ലൈംഗിക അതിക്രമം നേരിട്ടുവെന്ന് പരാതി നൽകിയ മെയ് രണ്ടിന് രാജ്ഭവനിലെ മുറിയിൽ ജീവനക്കാർ തന്നെ അടച്ചിട്ടെന്നും, ഫോൺ തട്ടിപ്പറിച്ചെന്നും പരാതിയിൽ പറയുന്നത്.പരാതി നൽകരുതെന്ന് ജീവനക്കാർ ആവശ്യപ്പെട്ടതായി യുവതി പറഞ്ഞു.മുറിയിൽ നിന്ന് ഇറങ്ങിയോടാൻ ശ്രമിച്ച തന്നെ സംഘം ബലമായി പിടിച്ചുവെന്നും നിലവിളിച്ചതിനെ തുടർന്നാണ് വിട്ടയച്ചത് എന്നും പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.ഭരണഘടന പരിരക്ഷയുള്ളതിനാൽ അന്വേഷണവുമായി സഹകരിക്കേണ്ടതില്ല എന്ന ഗവർണറുടെ നിലപാടിനെതിരെ തൃണമൂൽ കോൺഗ്രസ് രംഗത്ത് വന്നു.ചോദ്യം ചെയ്യലിന് ഹാജരാകേണ്ട എന്ന് നിർദ്ദേശിക്കാൻ ജീവനക്കാർക്ക് എന്ത് തരത്തിലുള്ള പരീക്ഷയാണ് ഭരണഘടന നൽകുന്നതെന്ന് സാഗരിക ഘോഷ് 24നോട്
തുടരന്വേഷണത്തിൽ നിയമപദേശം തേടിയ പോലീസ് ചോദ്യംചെയ്ത ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർക്ക് വീണ്ടും നോട്ടീസ് നൽകിയേക്കും. അന്വേഷണവുമായി സഹകരിക്കാതിരിക്കാൻ ജീവനക്കാർക്ക് കഴിയില്ല എന്നാണ് പോലീസിന്റെ വിലയിരുത്തൽ
കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് നാളെ കെ സുധാകരൻ തിരികെയെത്തുന്നു
തിരുവനന്തപുരം.കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.സുധാകരൻ തിരികെയെത്തുന്നു. നാളെ ഇന്ദിരാഭവനിൽ നടക്കുന്ന ചടങ്ങിൽ ചുമതല ഏറ്റെടുക്കും.
പദവി ഏറ്റെടുക്കാൻ അനുമതി നൽകി ഹൈക്കമാൻഡ്. പദവിയെച്ചൊല്ലി തർക്കമില്ലെന്ന് കെ.സുധാകരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
അധ്യക്ഷ സ്ഥാനം സംബന്ധിച്ച വിവാദങ്ങൾക്കിടയാണ് കെ സുധാകരന്റെ മടങ്ങിവരവ്. നാളെ രാവിലെ 10 മണിക്ക് ഇന്ദിരാഭവനിൽ നടക്കുന്ന ചടങ്ങിൽ ആക്ടിംഗ് പ്രസിഡന്റ് എം. എം ഹസനിൽ നിന്ന് ചുമതല ഏറ്റെടുക്കും. പൊതു തിരഞ്ഞെടുപ്പ് പൂർത്തിയാക്കുന്ന ജൂൺ 4 വരെ ഹസൻ തുടരുമെന്നായിരുന്നു നേരത്തെ ഉണ്ടാക്കിയ ധാരണ.എന്നാൽ അധ്യക്ഷ സ്ഥാനത്തേക്കുള്ള മടങ്ങിവരവ് സംബന്ധിച്ച് വിവാദങ്ങൾ ഉയർന്നതോടെ സുധാകരന്റെ കൂടി താൽപര്യം പരിഗണിച്ചാണ് ഹൈക്കമാ നേരത്തെ അനുമതി നൽകിയത്.അധ്യക്ഷപദവിയെ ചൊല്ലി കോൺഗ്രസിൽ ങ്ങളിലെന്നും.താൻ തന്നെയാണ് കെപിസിസി അധ്യക്ഷനെന്നും കെ സുധാകരൻ
തർക്കങ്ങളില്ലെന്ന് കെ സുധാകരൻ ആവർത്തിക്കുമ്പോഴും പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന നിലപാടാണ് ഒരു വിഭാഗം നേതാക്കൾക്കുള്ളത്. സുധാകരൻ വന്നതിനുശേഷം കെ പി സി സി പുനസംഘടന പോലും പാളി പോയെന്നും, പാർട്ടി
യുടെ പ്രദേശീക സ്വധീനം നഷ്ട്ടമായെന്നുമാണ് ഇവർ ഉന്നയിക്കുന്ന വിമർശനം.ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പദ്ധതി ശേഷം കൂടുതൽ നേതാക്കൾ പുതിയ അധ്യക്ഷന് വേണമെന്ന ആവശ്യവുമായി ഹൈക്കമാന്റിനെ സമീപിക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ ആകില്ല.
ആംബുലൻസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു
കാസർഗോഡ് , മഞ്ചേശ്വരം , കുഞ്ചത്തൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു .തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശികളായ ശിവകുമാർ (54),ശരത് (23),സൗരവ് (15) എന്നിവരാണ് മരിച്ചത് .
കാസർഗോഡ് നിന്നും മംഗളൂരിലേക്ക്
പോവുകയായിരുന്ന ആംബുലൻസും
കാറും കൂട്ടിയിടിച്ചാണ് അപകടം .
ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം .
മൂന്ന് പേരും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു .
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
ആംബുലൻസ് എതിർവശത്ത് കൂടി സഞ്ചരിച്ചതാണ് അപകടകാരണം .
ആംബുലൻസിൽ ഉണ്ടായിരുന്ന
രോഗി ഉഷ,ശിവദാസ്,
ആബുലൻസ് ഡ്രൈവർ എന്നിവർക്കും
പരിക്കുണ്ട് . ഇവരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു…


































