24.4 C
Kollam
Thursday 25th December, 2025 | 11:52:42 PM
Home Blog Page 2723

ജിഷ വധക്കേസിൽ വധശിക്ഷക്കെതിരെ പ്രതി അസം സ്വദേശി അമിറുൽ ഇസ്ലാം നൽകിയ അപ്പീലിൽ ഇന്ന് ഹൈക്കോടതി വിധി

പെരുമ്പാവൂർ ജിഷ വധക്കേസിൽ വിചാരണക്കോടതി വിധിച്ച വധശിക്ഷക്കെതിരെ പ്രതി അസം സ്വദേശി അമിറുൽ ഇസ്ലാം നൽകിയ അപ്പീലിൽ ഇന്ന് ഹൈക്കോടതി വിധി പറയും. ഉച്ചയ്ക്ക് 1.45ന് ഡിവിഷൻ ബഞ്ചാണ് അപ്പീൽ പരി​ഗണിക്കുന്നത്. വധ ശിക്ഷ നടപ്പാക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലും ഇന്ന് ഉത്തരവുണ്ടാകും. ‌

വധ ശിക്ഷ ഒഴിവാക്കണം എന്നതു മാത്രമല്ല കുറ്റവിമുക്തനാക്കണമെന്ന ആവശ്യവും പ്രതി ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കൊലപാതകം, ബാലാത്സം​ഗം, അതിക്രമിച്ചു കയറൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ തെളിഞ്ഞത്.
എന്നാൽ താൻ നിരപരാധിയാണെന്നു ഇയാൾ ഹർജിയിൽ പറയുന്നു. പൊലീസ് കെട്ടിച്ചമച്ച തെളിവുകളാണ് തനിക്കെതിരെ വിചാരണക്കോടതി പരി​ഗണിച്ചതെന്നുമാണ് വാദം. 2016 ഏപ്രിൽ 28നാണ് പെരുമ്പാവൂരിലെ നിയമ വിദ്യാർഥിനായിരുന്ന ജിഷ മരിച്ചത്.

പെരുമ്പാവൂർ ജിഷ വധം: പ്രതി നൽകിയ അപ്പീലിൽ വിധി ഇന്ന്

കൊച്ചി:പെരുമ്പാവൂർ ജിഷ വധക്കേസിൽ വിചാരണ കോടതി വിധിക്കെതിരെ ഹൈകോടതിയിൽ പ്രതി അമീറുൾ ഇസ്ലാം സമർപ്പിച്ച അപ്പീലിൽ വിധി ഇന്ന്. ഉച്ചയ്ക്ക് ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. വധശിക്ഷ റദ്ദാക്കി കുറ്റവിമുക്തനാക്കണമെന്നാണ് അമീറുൾ ഇസ്ലാം സമർപ്പിച്ച അപ്പീലിൽ പറയുന്നത്. അതേസമയം വധശിക്ഷ നടപ്പാക്കാൻ അനുമതി തേടി സർക്കാർ സമർപ്പിച്ച ഹർജിയിലും ഹൈകോടതി ഇന്ന് വിധി പറയും.

കുറ്റം ചെയ്തിട്ടില്ലെന്നും പൊലീസ് കൃത്രിമമായി നിർമിച്ച തെളിവുകളാണ് തനിക്കെതിരെ വിചാരണക്കോടതി പരിഗണിച്ചതെന്നുമാണ് അമീറുൾ ഇസ്ലാം സമർപ്പിച്ച അപ്പീലിലെ വാദം. കൊലപാതകം, ബലാത്സംഗം, അതിക്രമിച്ചുകയറൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് അസം സ്വദേശിയായ അമീറുൽ ഇസ്‌ലാമിനെതിരെ നേരത്തെ തെളിഞ്ഞത്.

2016 ഏപ്രിൽ 28നായിരുന്നു നിയമ വിദ്യാർഥിയായ ജിഷ പെരുമ്പാവൂരിലെ വീട്ടിൽ കൊല്ലപ്പെട്ടത്.

അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡൻ്റിനേയും, വിദേശകാര്യ മന്ത്രിയും കണ്ടെത്താനായില്ല

അസര്‍ബൈജാന്‍: അപകടത്തിൽപ്പെട്ട് 13 മണിക്കൂർ പിന്നിട്ടിട്ടും ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്ററിൽ ഇനിയും കണ്ടെത്താനായില്ല. പ്രാദേശിക സമയം ഇന്നലെ വൈകിട്ട് 6നായിരുന്നു മോശം കാലാവസ്ഥയെ തുടർന്ന് അസര്‍ബൈജാന്‍ അതിര്‍ത്തിക്ക് സമീപം ഉസി ഗ്രാമത്തിൽ മൂടൽമഞ്ഞുള്ള പ്രദേശത്ത് ഹെലിക്കോപ്റ്റർ ഇടിച്ചിറക്കിയത്.
അസർബൈജാനിൽ 3 ദിവസത്തെ സന്ദർശനത്തിനും അണക്കെട്ട് ഉദ്ഘാടനത്തിനും ശേഷം മടങ്ങി വരവേയായിരുന്നു അപകടം.
ഇറാൻ വിദേശകാര്യ മന്ത്രിയും ഉണ്ടെന്ന് ഇറാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

40 സംഘങ്ങൾ രക്ഷാ പ്രവർത്തത്തിൽ ഏർപ്പെട്ടിരിക്കുന്നു. എന്നാൽ മോശം കാലാവസ്ഥ കാരണം രക്ഷാപ്രവർത്തകർക്ക് അപകട സ്ഥലത്ത് എത്താനായിട്ടില്ല. ടെഹ്റാനില്‍ നിന്ന് 600 കിലോ മീറ്റര്‍ അകലെയാണ് ഈ സ്ഥലം.

പ്രധാനമന്ത്രിക്കൊപ്പം മറ്റ് രണ്ട് ഹെലികോപ്റ്റർ ഉണ്ടായിരുന്നു. അവ സുരക്ഷിതമായി തിരിച്ചെത്തി.
രക്ഷപ്രവർത്തനത്തിന് റഷ്യയും തുർക്കിയും സഹായം പ്രഖ്യാപിച്ചു.

ഇറാൻ പ്രസിഡൻ്റ് അപകടത്തിൽപ്പെട്ട ഹെലികോപ്പ്റ്ററിൽ ഇറാൻ വിദേശകാര്യ മന്ത്രിയും

അസര്‍ബൈജാന്‍: അപകടത്തിൽപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്ററിൽ ഇറാൻ വിദേശകാര്യ മന്ത്രിയും ഉണ്ടെന്ന് ഇറാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

മോശം കാലാവസ്ഥയെ തുടർന്ന് അസര്‍ബൈജാന്‍ അതിര്‍ത്തിക്ക് സമീപം ഉസി ഗ്രാമത്തിൽ മൂടൽമഞ്ഞുള്ള പ്രദേശത്ത് ഹെലിക്കോപ്റ്റർ ഇടിച്ചിറക്കുകയായിരുന്നു. 40 സംഘങ്ങൾ രക്ഷാ പ്രവർത്തത്തിൽ ഏർപ്പെട്ടിരിക്കുന്നു. എന്നാൽ മോശം കാലാവസ്ഥ കാരണം രക്ഷാപ്രവർത്തകർക്ക് അപകട സ്ഥലത്ത് എത്താനായിട്ടില്ല. ടെഹ്റാനില്‍ നിന്ന് 600 കിലോ മീറ്റര്‍ അകലെയാണ് ഈ സ്ഥലം.

പ്രധാനമന്ത്രിക്കൊപ്പം മറ്റ് രണ്ട് ഹെലികോപ്റ്റർ ഉണ്ടായിരുന്നു’ അവ സുരക്ഷിതമായി തിരിച്ചെത്തിയതായി ഇറാൻ വാർത്താ ഏജൻസി അറിയിച്ചു.

ഇറാൻ പ്രസിഡൻ്റിനുണ്ടായ അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.പ്രസിഡിറ്റിൻ്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നുണ്ടെന്നും നരന്ദ്ര മോദി ‘എക്സിൽ ‘കുറിച്ചു.

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വെക്കേഷൻ ക്ലാസുകൾക്ക് അവധി

തൊടുപുഴ: ഇടുക്കിയിൽ വരും ദിവസങ്ങളിൽ അതിതീവ്ര മഴ പ്രവചിച്ചിരിക്കുന്ന സാഹചര്യത്തിൽ വെക്കേഷൻ ക്ലാസുകൾക്ക് അവധി നൽകാൻ ജില്ലാ കളക്ടറുടെ നിർദേശം. റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് അവധി നൽകാൻ നിർദേശിച്ചത്. സ്കൂളുകൾക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകും.

ഇറാന്‍ പ്രസിഡന്റിന്റെ ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

ഇറാന്‍ പ്രസിഡന്റിന്റെ ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു. അസര്‍ബൈജാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ജോല്‍ഫയിലാണ് അപകടം. പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്ടറില്‍ ഉണ്ടായിരുന്നു. മോശം കാലാവസ്ഥയെ തുടര്‍ന്ന് അടിയന്തരമായി ഇറക്കിയതെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോർട്ട്‌ ചെയ്തു. പ്രസിഡന്റിനെ അനുഗമിച്ച മറ്റൊരു ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടെന്നും ഏജന്‍സി.

വഴിയോരകച്ചവടക്കാരിയില്‍ നിന്ന് ഒരു കോടിരൂപയുടെ സമ്മാനമടിച്ച ടിക്കറ്റ് തട്ടിയെടുത്തു, ലോട്ടറിക്കച്ചവടക്കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം; വഴിയോരകച്ചവടക്കാരിയില്‍ നിന്ന് ഒരു കോടിരൂപയുടെ സമ്മാനമടിച്ച ടിക്കറ്റ് തട്ടിടെുത്ത ലോട്ടറിക്കച്ചവടക്കാരന്‍ അറസ്റ്റില്‍.

കണ്ണനെയാണ് മ്യൂസിയം പോലീസ് അറ്സറ്റ് ചെയ്തത്.
മ്യൂസിയത്തിന് സമീപം തൊപ്പിക്കച്ചവടം ചെയ്യുന്ന 60കാരിയായ സുകുമാരിയമ്മ എടുത്ത സംസ്ഥാന സര്‍ക്കാരിന്റെ ഫിഫ്റ്റി ഫിഫ്റ്റി ടിക്കറ്റിന് കഴിഞ്ഞ ദിവസം ഒന്നാം സമ്മാനം അടിച്ചിരുന്നു. കണ്ണന്‍ തന്നെയാണ് ഈ ടിക്കറ്റ് സുകുമാരിയമ്മയ്ക്ക് വിറ്റത്. ഈ ടിക്കറ്റ് ആണ് ഇയാള്‍ തട്ടിയെടുത്ത്.
നറുക്കെടുപ്പ് നടന്നത് 15 നായിരുന്നു. സുകുമാരിയമ്മ 50-50 യുടെ ഒരേ നമ്ബര്‍ സീരീസിലുള്ള 12 ടിക്കറ്റാണ് എടുത്തത്.
ഇതില്‍ എഫ്ജി 348822 എന്ന ടിക്കറ്റിനായിരുന്നു ഒന്നാംസമ്മാനം. ഓരോ ടിക്കറ്റിനും 100 രൂപവീതം 1200 രൂപ ലഭിച്ചെന്നു പറഞ്ഞാണ് ഇയാള്‍ സുകുമാരിയമ്മയില്‍ നിന്ന് ടിക്കറ്റുകള്‍ തിരികെവാങ്ങിയത്. 500 രൂപയും ബാക്കി 700 രൂപയ്ക്ക് ലോട്ടറിടിക്കറ്റും ഇയാള്‍ തിരികെ നല്‍കി

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

അസര്‍ബൈജാന്‍: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു.

അസര്‍ബൈജാന്‍ അതിര്‍ത്തിക്ക് സമീപം ജോല്‍ഫ നഗരത്തിലാണ് അപകടമുണ്ടായത്. ടെഹ്റാനില്‍ നിന്ന് 600 കിലോ മീറ്റര്‍ അകലെയാണ് ഈ സ്ഥലം. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ തിരിച്ചിറക്കിയെന്ന് ഇറാന്‍ വാര്‍ത്ത ഏജന്‍സി അറിയിച്ചു. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നവരുമായി ആശയ വിനിമയം നടക്കുന്നുണ്ടെന്നും വാര്‍ത്താ ഏജന്‍സി അറിയിച്ചു.

കൊട്ടാരക്കര സദാനന്ദപുരത്ത് കനാൽ കുളത്തിൽ രണ്ടു യുവാക്കൾ മുങ്ങി മരിച്ചു

കൊട്ടാരക്കര: സദാനന്ദപുരം കനാല്‍കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കൾ മുങ്ങിമരിച്ചു. ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം. വെട്ടിക്കവല കോയിക്കൽ ക്ഷേത്രത്തിനു സമീപം ആകാശ് ഭവനിൽ ആകാശ് (22), പുതിയിടത്തു പുത്തൻവീട്ടിൽ ശ്രീജിത്ത്(22) എന്നിവരാണ് മരണമട‌ഞ്ഞത്. സദാനന്ദപുരം കെ.ഐ.പി സബ് കാനാലിൻറെ ടണലിലാണ് യുവാക്കൾ കുളിക്കാൻ ഇറങ്ങിയത്. സുഹൃത്തായ വിഷ്ണുവിനൊപ്പമാണ് ഇരുവരും കുളിക്കാനെത്തിയത്. കനാലിനു സമീപമുള്ള കോട്ടൂർ ചിറഭാഗത്ത് ഇരുവരും സുഹൃത്തിനൊപ്പം സംസാരിച്ചിരിക്കുകയായിരുന്നു. തുടർന്നാണ് കുളിക്കാൻ ഇറങ്ങിയത്. കുളിക്കുന്നതിനിടെ രണ്ടു പേരും മുങ്ങിത്താഴുകയായിരുന്നു. കുളത്തിലിറങ്ങിയെങ്കിലും നീന്തൽ ആറിയാത്തതിനാൽ വിഷ്ണു തിരികെ കയറി .കരയിൽ ഫോൺ ഉപയോഗിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ആകാശും ശ്രീജിത്തും അപകടത്തിൽപ്പെടുന്നത് കാണുന്നത്. തുടർന്ന് ബഹളം വച്ച് പരിസരവാസികളെ അറിയിക്കുകയായിരുന്നു.

കൊട്ടാരക്കരയിൽ നിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് ഇരുവരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തത്. മൃതദേഹങ്ങൾ കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. കൊല്ലത്ത് ഫയർ ആൻഡ് സേഫ്ടി വിദ്യാർത്ഥി ആയിരുന്നു ശ്രീജിത്ത്. ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്ന ആളായിരുന്നു ആകാശ്. നിർമ്മാണ കരാറുകാരൻ ശ്രീകുമാറിന്റെയും ജയയുടെയും മകനാണ് ശ്രീജിത്ത്. സഹോദരി: ശ്രീലക്ഷ്മി. നിർമ്മാണ തൊഴിലാളി മുരുകന്റെയും തൊഴിലുറപ്പ് തൊഴിലാളി സന്ധ്യയുടെയും മകനാണ് ആകാശ്. സഹോദരി: അർച്ചന. കൊട്ടാരക്കര പൊലീസ് കേസെടുത്തു.

അവയവക്കടത്ത് കേസിലെ മുഖ്യപ്രതി നെടുമ്പാശ്ശേരിയിൽ പിടിയിൽ

കൊച്ചി:ഇന്ത്യയില്‍ നിന്നും ആളുകളെ വിദേശത്തേക്ക് കടത്തി അവയവക്കച്ചവടം നടത്തി വന്നിരുന്ന ഏജന്‍റ് പിടിയില്‍.

തൃശൂർ വലപ്പാട് സ്വദേശിയായ സബിത്ത് നാസർ ആണ് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായത്. ഇയാളുടെ ഫോണില്‍ നിന്നും അവയവക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസ് കണ്ടെടുത്തതായാണ് വിവരം.

ഇറാനിലെ ആശുപത്രിയിലാണ് അവയവ ശസ്ത്രക്രിയ നടത്തിയിരുന്നതെന്നാണ് കണ്ടെത്തല്‍. വിദേശത്ത് നിന്നും മടങ്ങി വരുന്ന വഴി വിമാനത്താവളത്തില്‍ വെച്ച്‌ നെടുമ്പാശേരി പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

വലിയ തുക നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് പ്രതി ആളുകളെ ഇറാനിലെത്തിക്കുന്നത്. പിന്നീട് അവയവം കവർന്ന ശേഷം തുഛമായ തുക നല്‍കി തിരികെ എത്തിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ ലഭിക്കുന്ന അവയവം അന്താരാഷ്ട്ര മാർക്കറ്റില്‍ വലിയ തുകയ്ക്ക് പ്രതി മറിച്ചു വില്‍ക്കുകയും ചെയ്യും. നെടുമ്പാശേരി പൊലീസിന്റെ കസ്റ്റഡിയിലാണ് പ്രതി.